കോട്ടയം ∙ കഥയിൽ ചോദ്യമില്ല എന്നാണ്. എന്നാൽ ‘ദൃശ്യം 2’ സിനിമയുടെ, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫൊറൻസിക് മെഡിസിനുമായി ബന്ധപ്പെട്ട ക്ലൈമാക്സിനെപ്പറ്റി ചർച്ചകൾ നീളുകയാണ്. ഫൊറൻസിക് സർജൻ ഡോ. പി.എസ്. ജിനേഷ് ഇതുമായി ബന്ധപ്പെട്ടു സമൂഹമാധ്യമത്തിലിട്ട കുറിപ്പിനു പിന്നാലെ സിനിമയുടെ സംവിധായകൻ ജീത്തു

കോട്ടയം ∙ കഥയിൽ ചോദ്യമില്ല എന്നാണ്. എന്നാൽ ‘ദൃശ്യം 2’ സിനിമയുടെ, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫൊറൻസിക് മെഡിസിനുമായി ബന്ധപ്പെട്ട ക്ലൈമാക്സിനെപ്പറ്റി ചർച്ചകൾ നീളുകയാണ്. ഫൊറൻസിക് സർജൻ ഡോ. പി.എസ്. ജിനേഷ് ഇതുമായി ബന്ധപ്പെട്ടു സമൂഹമാധ്യമത്തിലിട്ട കുറിപ്പിനു പിന്നാലെ സിനിമയുടെ സംവിധായകൻ ജീത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ കഥയിൽ ചോദ്യമില്ല എന്നാണ്. എന്നാൽ ‘ദൃശ്യം 2’ സിനിമയുടെ, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫൊറൻസിക് മെഡിസിനുമായി ബന്ധപ്പെട്ട ക്ലൈമാക്സിനെപ്പറ്റി ചർച്ചകൾ നീളുകയാണ്. ഫൊറൻസിക് സർജൻ ഡോ. പി.എസ്. ജിനേഷ് ഇതുമായി ബന്ധപ്പെട്ടു സമൂഹമാധ്യമത്തിലിട്ട കുറിപ്പിനു പിന്നാലെ സിനിമയുടെ സംവിധായകൻ ജീത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ കഥയിൽ ചോദ്യമില്ല എന്നാണ്. എന്നാൽ ‘ദൃശ്യം 2’ സിനിമയുടെ, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫൊറൻസിക് മെഡിസിനുമായി ബന്ധപ്പെട്ട ക്ലൈമാക്സിനെപ്പറ്റി ചർച്ചകൾ നീളുകയാണ്. ഫൊറൻസിക് സർജൻ ഡോ. പി.എസ്. ജിനേഷ് ഇതുമായി ബന്ധപ്പെട്ടു സമൂഹമാധ്യമത്തിലിട്ട കുറിപ്പിനു പിന്നാലെ സിനിമയുടെ സംവിധായകൻ ജീത്തു ജോസഫ് ക്ലൈമാക്സ് രംഗങ്ങളെ ന്യായീകരിച്ചു രംഗത്തു വന്നു. ഇതോടെ, സിനിമയിലെ ആ സുപ്രധാന ട്വിസ്റ്റ് സംബന്ധിച്ച ചർച്ചകൾ ചൂടുപിടിച്ചു. ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം തേടുകയാണ് പ്രേക്ഷകർ.

 

ADVERTISEMENT

സിനിമയിൽ സംഭവിച്ചതും യാഥാർഥ്യവും

 

സിനിമയിലെ നായകനായ ജോർജുകുട്ടി (മോഹൻലാൽ) കോട്ടയം മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗം സുരക്ഷാ ജീവനക്കാരനുമായി സൗഹൃദം സ്ഥാപിച്ച് നടത്തുന്ന ചില നീക്കങ്ങളാണ് ‘ദൃശ്യ’ത്തിലെ സുപ്രധാന ട്വിസ്റ്റ്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫൊറൻസിക് വിഭാഗത്തിൽ ഇത്തരത്തിൽ ഇടപെടൽ നടത്താൻ ജോർജുകുട്ടിക്ക് സാധിക്കുമോ എന്നതായിരുന്നു സിനിമയ്ക്കു പിന്നാലെ ഉയര്‍ന്നു വന്ന പ്രധാന ചോദ്യം.

 

ADVERTISEMENT

അവിടുത്തെ സാഹചര്യങ്ങൾ വിശദീകരിച്ച്, ഇത്തരത്തിലെല്ലാം വേണമെങ്കിൽ സംഭവിക്കാമെന്ന് സംവിധായകൻ ജീത്തു ജോസഫ് പറയുമ്പോൾ, ഫൊറൻസിക് വിഭാഗത്തിന്റെ മറുപടി നേർവിപരീതമാണ്. നിയമപരമായും ഗൗരവത്തോടെയുമാണ് ഡിഎൻഎ പരിശോധനയുമായി ബന്ധപ്പെട്ട കേസുകളെ സമീപിക്കുന്നതെന്നും അതിനാൽ സിനിമയിലെ സംഭവങ്ങൾ ഒരിക്കലും യഥാർഥത്തിൽ നടക്കാൻ സാധ്യതയില്ലെന്നും ഫൊറൻസിക് വിഭാഗം മേധാവി ഡോ. രഞ്ജു രവീന്ദ്രൻ പറയുന്നു.

 

സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞത്...

 

ADVERTISEMENT

തൃശൂർ മെഡിക്കൽ കോളജിലെ ഫൊറൻസിക് മെഡിസിനിലെ ഹിതേഷ് ശങ്കറുമായി സംസാരിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് അസ്ഥികൾ പൊലീസ് പരിശോധനയ്ക്കായി ഹാർഡ്ബോർഡ് പെട്ടിയിലാണ് ഫൊറൻസിക് വിഭാഗത്തിലേക്കു കൊണ്ടു വരുന്നത് എന്നാണ്. ഇത്തരം പെട്ടികൾ സീൽ ചെയ്യണമെന്നു നിയമമുണ്ട്. പക്ഷേ സീൽ ചെയ്യാറില്ല. കാരണം ഇന്നേവരെ അങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫൊറൻസിക് വിഭാഗത്തിൽ എത്തി ഫൊറൻസിക് സർജനുമായി സംസാരിച്ചു.

 

ഫൊറൻസിക് ഓഫിസിൽ കയറി നോക്കി. അവിടെ ഒരു സിസി ടിവി ക്യാമറ പോലുമില്ല. പോസ്റ്റുമോർട്ടം ചെയ്യുന്നത് വിഡിയോയിൽ പകർത്തുന്നതിനാണ് സിസിടിവി ക്യാമറ ഉപയോഗിക്കുന്നത്. ഫൊറൻസിക് വിഭാഗത്തിൽ കാവലിനു സുരക്ഷാ ജീവനക്കാരനുമില്ല. ഈ വിഭാഗങ്ങളുടെ താക്കോലുകൾ സുരക്ഷാ വിഭാഗം ചീഫിന്റെ മുറിയിലാണ് സൂക്ഷിക്കുന്നത്. തിരക്കഥയുടെ ഫൈനൽ കോപ്പി ഫൊറൻസിക് സർജനെ വായിച്ചു കേൾപ്പിച്ചു. ഇതു സംഭവിക്കാം, അതിഭാവുകത്വം ഇല്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

 

ഫൊറൻസിക് വിഭാഗം മേധാവി പറയുന്നു..

 

മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശോധനയ്ക്കായി എത്തിക്കുന്ന മനുഷ്യശരീര ഭാഗങ്ങൾ ‘ചെയിൻ ഓഫ് കസ്റ്റഡി’ എന്ന വിധത്തിലാണ് കൈകാര്യം ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ അസ്ഥി, തലയോട്ടി തുടങ്ങിയ ഭാഗങ്ങളാണ് എത്തിക്കുന്നതെങ്കിൽ അത് ഡിപ്പാർട്ട്മെന്റ് ഏറ്റെടുക്കുന്നതു മുതൽ ചെയിൻ ഓഫ് കസ്റ്റഡി ആരംഭിക്കും. കവറുകളിലോ ഹാർഡ്ബോർഡ് പെട്ടിയിലോ ആയിരിക്കാം പൊലീസ് ഇവ കൊണ്ടുവരുന്നത്. ഇത് ഫൊറൻസിക് വിഭാഗം ഏറ്റുവാങ്ങിയാൽ സുരക്ഷിതമായ ബോക്സിലേക്കു മാറ്റി സീൽ ചെയ്യും.

 

രാസ, ഡിഎൻഎ പരിശോധനകൾക്കു ഫൊറൻസിക് ലബോറട്ടറിയിലേക്ക് അയ്ക്കേണ്ടി വരുമ്പോൾ സീൽ െചയ്ത് സുരക്ഷിതമാക്കിയാണ് ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശം നൽകുന്നത്. ഇതോടെയാണ് ചെയിൻ ഓഫ് കസ്റ്റഡി പൂർത്തിയാകുക. ഫൊറൻസിക് വിഭാഗത്തിന്റെ താക്കോൽ പ്രിൻസിപ്പൽ ഓഫിസിലാണ് ദിവസവും സുരക്ഷിതമായി സൂക്ഷിക്കുന്നത്. സിസിടിവി കവറേജ് ഇവിടെ ഇല്ല. പോസ്റ്റുമോർട്ടം ദൃശ്യങ്ങൾ പകർത്തേണ്ടതുണ്ടെങ്കിൽ പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അത് നടത്തുന്നത്. അല്ലാത്തപക്ഷം പഠന ആവശ്യത്തിനായി മാത്രമാണ് പോസ്റ്റുമോർട്ടം ദൃശ്യങ്ങൾ പകർത്താറുള്ളത്.

 

ഡോ. പി.എസ്. ജിനേഷ് പറയുന്നു...

 

6 വർഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫൊറൻസിക് സർജനായിരുന്ന ഡോ.പി.എസ്.ജിനേഷ് പറയുന്നതിങ്ങനെ: കോട്ടയം മെഡിക്കൽ കോളജിലെ ഫൊറൻസിക് മെഡിസിൻ വിഭാഗം സാധാരണ ഗതിയിൽ രാവിലെ എട്ടിനു തുറക്കും. പകൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ (സിവിൽ പൊലീസ് ഓഫിസർ) ലെയ്സൺ ഓഫിസറുടെ ചുമതലയിലുണ്ട്. പൊലീസ് വാഹനത്തിന്റെ ഡ്രൈവറായി മറ്റൊരു പൊലീസ് ഓഫിസറുമുണ്ടാകും. സാധാരണയായി വൈകിട്ട് നാലിന് ഡിപാർട്ട്മെന്റ് അടയ്ക്കും. അല്ലെങ്കിൽ അവസാനത്തെ കേസ് തീരുമ്പോൾ അടയ്ക്കും. (ചിലപ്പോൾ നാലിനു ശേഷവും കേസുകൾ നീളും)

 

ഡോക്ടർമാർ ഇരിക്കുന്ന ഭാഗവും പോസ്റ്റ്മോർട്ടം പരിശോധന നടക്കുന്ന ഭാഗവും പൂട്ടും. രണ്ടുഭാഗത്തേക്കും ഉള്ള മെറ്റൽ ഗ്രിൽ ഗേറ്റ് വലിയ താഴിട്ട് പൂട്ടും. അതിനുശേഷം പുറത്തേക്കുള്ള മെയിൻഗേറ്റും പൂട്ടും. ഈ താക്കോലുകളെല്ലാം പ്രിൻസിപ്പൽ ഓഫിസിൽ ഏൽപിക്കും. ദിവസവും ഇത് അവിടെയുള്ള റജിസ്റ്ററിൽ ചേർക്കുകയും ചെയ്യും. പിറ്റേ ദിവസം രാവിലെ റജിസ്റ്ററിൽ ഒപ്പിട്ടശേഷം മാത്രമാണ് താക്കോൽ തിരികെ ലഭിക്കുക. രാത്രിയിൽ ഡിപാർട്ട്മെന്റ് തുറക്കുക എന്നത് അസംഭവ്യമാണ്. തുറക്കേണ്ടി വന്നാൽ ഫൊറൻസിക് മെഡിസിൻ വിഭാഗം മേധാവിയുടെയും മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെയും അറിവോ സമ്മതമോ ഇല്ലാതെ നടക്കില്ല.

 

English Summary: Drishyam 2 Climax: What Forensic Experts and Director Jeethu Joseph Have to Say