കേരളത്തിലെ തിയറ്ററുകളിൽ സെക്കൻഡ് ഷോ അനുവദിക്കാത്ത സാഹചര്യത്തിൽ സിനിമാ പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. മാർച്ച് നാലിന് റിലീസ് ചെയ്യേണ്ടിയിരുന്ന പ്രീസ്റ്റ് മാറ്റിയതിനു പിന്നാലെ ആന്റണി വര്‍ഗീസ് ചിത്രം അജഗജാന്തരവും റിലീസ് നീട്ടി. സെക്കൻഡ് ഷോ ഇല്ലാത്തതിനാലാണ് റിലീസ് നീട്ടിവയ്ക്കുന്നതെന്ന് അജഗജാന്തരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ തിയറ്ററുകളിൽ സെക്കൻഡ് ഷോ അനുവദിക്കാത്ത സാഹചര്യത്തിൽ സിനിമാ പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. മാർച്ച് നാലിന് റിലീസ് ചെയ്യേണ്ടിയിരുന്ന പ്രീസ്റ്റ് മാറ്റിയതിനു പിന്നാലെ ആന്റണി വര്‍ഗീസ് ചിത്രം അജഗജാന്തരവും റിലീസ് നീട്ടി. സെക്കൻഡ് ഷോ ഇല്ലാത്തതിനാലാണ് റിലീസ് നീട്ടിവയ്ക്കുന്നതെന്ന് അജഗജാന്തരം സിനിമയുടെ അണിയപ്രവർത്തകർ വ്യക്തമാക്കി.

ADVERTISEMENT

കേന്ദ്രസർക്കാർ നൽകിയ പുതിയ ഇളവുകളിൽ തിയറ്ററുകളിൽ സെക്കൻഡ് ഷോ ആകാം എന്നാണ്. എന്നാൽ കേരളത്തിൽ കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ തൽക്കാലം ഈ ഇളവ് വേണ്ടെന്ന നിലപാടിലാണ് സർക്കാര്‍ മാത്രമല്ല. മാത്രമല്ല ഏപ്രില്‍ ആദ്യം ഇലക്‌ഷൻ കൂടി പ്രഖ്യാപിച്ചതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമായി.

ഈ സ്ഥിതി തുടർന്നാൽ മാർച്ച്, ഏപ്രിൽ മാസം ഇനി സിനിമാ റിലീസുകൾ ഉണ്ടാകില്ല. അങ്ങനെയെങ്കിൽ തിയറ്ററുകൾ വീണ്ടും അടച്ചിടേണ്ട നിലയിലേയ്ക്ക് കാര്യങ്ങൾ മാറും. സെക്കൻഡ് ഷോ അനുവദിക്കുന്ന കാര്യത്തിൽ സർക്കാരിൽനിന്ന് അനുകൂല നടപടിയുണ്ടായില്ലെങ്കിൽ സംസ്ഥാനത്തെ എല്ലാ തിയറ്ററുകളും പൂട്ടുമെന്ന നിലയിലേക്കാണ്‌ കാര്യങ്ങൾ പോകുന്നത്.

ADVERTISEMENT

കഴിഞ്ഞ ദിവസം തിയറ്ററുകളില്‍ പുതിയ ഇളവുകള്‍ ആവശ്യപ്പെട്ട് ഫിലിം ചേംബര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ സിനിമ വ്യവസായം വന്‍നഷ്ടത്തിലാണെന്ന് ഫിലിം ചേംബര്‍ കത്തില്‍ പറയുന്നു. മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ അനുവദിച്ച വിനോദ നികുതി ഇളവ് വലിയ ആശ്വാസം തന്നെ. എന്നാല്‍ സിനിമ വ്യവസായം പഴയ അവസ്ഥയിലാകാന്‍ ഇനിയും സമയം വേണമെന്ന് നില്‍ക്കെ ഇളവുകള്‍ മാര്‍ച്ച് 31ന് ശേഷവും തുടരണം. അതുപോലെ തന്നെ തിയറ്റര്‍ കളക്ഷന്റെ ഏറിയ പങ്കും ലഭിക്കുന്നത് സെക്കൻഡ് ഷോയില്‍ നിന്നാണ്. അതിനാല്‍ സെക്കൻഡ് ഷോ കൂടെ അനുവദിക്കണമെന്ന് ഫിലിം ചേംബറിന്റെ കത്തില്‍ പറയുന്നു.

പ്രതിസന്ധി രൂക്ഷമായതോടെയാണ്‌ ഈ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരുന്ന ‘കള’, ‘ടോൾ ഫ്രീ’, ‘അജഗജാന്തരം’, ‘ആർക്കറിയാം’ തുടങ്ങിയ ചിത്രങ്ങൾ റിലീസ് മാറ്റിവച്ചു. ആര്യാടൻ ഷൗക്കത്ത് കഥയും തിരക്കഥയും സംഭാഷണവും എഴുതി സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത ‘വർത്തമാനം ’എന്ന ചിത്രം മുന്നൂറോളം തിയറ്ററുകളിൽ 12നു റിലീസ് ചെയ്യുമെന്ന് നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്.

ADVERTISEMENT

മെയ് മാസം ഇനി സിനിമകൾ

2021 മെയ് 13 ന് മോഹൻലാലിന്റെ മരക്കാറും ഫഹദ് ഫാസിലിന്റെ മാലിക്കും റിലീസ് പ്രഖ്യാപിച്ചു കഴിഞ്ഞു. രാജീവ് രവി–നിവിൻ പോളി ചിത്രം തുറമുഖവും അതേദിവസം തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. ‌

റിലീസിനൊരുങ്ങി നിൽക്കുന്ന സിനിമകൾ

വൺ

നിഴൽ

സുനാമി

കുഞ്ഞെൽദോ

നായാട്ട്