കോവിഡിന്റെ രണ്ടാം വരവിൽ സംസ്ഥാനത്ത് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ ഇത്തവണ തൃശൂർ പൂരം നടത്തരുതെന്ന അഭിപ്രായവുമായി നടി പാർവതി തിരുവോത്ത്. ഈ സാഹചര്യത്തിൽ അല്പം മനുഷ്യത്വം നല്ലതാണെന്നും താരം പറഞ്ഞു. തൃശൂർ പൂരത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തക ഷാഹീന നഫീസയുടെ കുറിപ്പ് പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റാഗ്രാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡിന്റെ രണ്ടാം വരവിൽ സംസ്ഥാനത്ത് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ ഇത്തവണ തൃശൂർ പൂരം നടത്തരുതെന്ന അഭിപ്രായവുമായി നടി പാർവതി തിരുവോത്ത്. ഈ സാഹചര്യത്തിൽ അല്പം മനുഷ്യത്വം നല്ലതാണെന്നും താരം പറഞ്ഞു. തൃശൂർ പൂരത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തക ഷാഹീന നഫീസയുടെ കുറിപ്പ് പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് പാർവതി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

ADVERTISEMENT

‘ഈ അവസരത്തിൽ ഉപയോഗിക്കേണ്ട ഭാഷ ഇതല്ല. പക്ഷേ ആ ഭാഷ ഉപയോഗിക്കുവാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഞാൻ ഉദ്ദേശിച്ചത്‌ നിങ്ങൾക്ക് മനസ്സിലായിക്കാണും. അല്പമെങ്കിലും മനുഷ്യത്വം കാണിക്കുക.’–പാർവതി പറഞ്ഞു. തൃശൂർപൂരം വേണ്ട എന്ന ഹാഷ്ടാഗും നടി ഉപയോഗിച്ചിട്ടുണ്ട്.

ADVERTISEMENT

‘ആരുടെ ഉത്സവമാണ് പൂരം? ആണുങ്ങളുടെ. നാനാജാതി മതസ്ഥരായ ആണുങ്ങളുടെ മാത്രം. കോവിഡ് വാഹകരായി വീട്ടില്‍ വന്ന് കയറി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും, വൃദ്ധര്‍ക്കും രോഗമുണ്ടാവുകയാണ് ഈ ആഘോഷം കൊണ്ട് ഉണ്ടാവാന്‍ പോകുന്നത്.’ –ഇങ്ങനെയായിരുന്നു ഷാഹീനയുടെ കുറിപ്പ്.

ADVERTISEMENT

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തൃശൂർ പൂരം നടത്തുന്നതിനെതിരെ സാഹിത്യ സാംസ്കാരിക പ്രവർത്തകർ സംയുക്ത പ്രസ്താവന നടത്തിയിരുന്നു. സംവിധായകന്‍ ഡോ. ബിജുവും ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്.

‘ഇലക്‌ഷൻ മാമാങ്കം കഴിഞ്ഞു...ഇനി....അവിടെ കുംഭ മേള...ഇവിടെ തൃശൂർ പൂരം....എന്തു മനോഹരമായ നാട്....ഏതു നൂറ്റാണ്ടിലാണാവോ ഈ മനുഷ്യന്മാരും  ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉത്സവ പ്രേമികളും ജീവിക്കുന്നത്....ഇവരൊക്കെയാണ് യഥാർഥ വൈറസുകൾ...കൊറോണ വൈറസ് ഇവർക്ക് മുൻപിൽ തലകുനിക്കണം.’–ഡോ. ബിജു പറഞ്ഞു.