കോവിഡ് ബാധിച്ച് മരിച്ച അടുത്ത ബന്ധുവിനെക്കുറിച്ച് നടി അഹാന കൃഷ്ണയുടെ ഹൃദയത്തിൽ തൊടും കുറിപ്പ്. കോവിഡ് ബാധിച്ച് മരിച്ച തന്റെ അമ്മൂമ്മയുടെ അനുജത്തി രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തിരുന്നുവെന്നും വീട്ടില്‍ വിവാഹം ക്ഷണിക്കാനെത്തിയ അതിഥിയിലൂടെയാണ് രോഗം ബാധിച്ചതെന്നും അഹാന പറയുന്നു. എല്ലാവരും ശ്രദ്ധിക്കണമെന്ന് ചൂണ്ടിക്കാട്ടി ചില നിർദേശങ്ങളും അഹാന പങ്കുവച്ചിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

അഹാനയുടെ കുറിപ്പ് ഇങ്ങനെ: കുഞ്ഞ് ഇഷാനിയെ എടുത്തിരിക്കുന്ന പിങ്ക് സാരി ഉടുത്തിരിക്കുന്നയാളാണ് മോളി അമ്മൂമ്മ (എന്റെ അമ്മയുടെ അമ്മയുടെ അനുജത്തി). കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അമ്മൂമ്മ ഇന്ന് അന്തരിച്ചു. വിവാഹത്തിനായി ക്ഷണിക്കാൻ വീട്ടിലെത്തിയ അതിഥിയിലൂടെയാണ് വൈറസ് ബാധിച്ചത്. രണ്ട് ദിവസം മുമ്പ് ശ്വാസതടസ്സം കാരണമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ മരിച്ചു. ഞങ്ങൾക്കിത് വിശ്വസിക്കാൻ സാധിക്കുന്നില്ല. വളരെ ഊർജസ്വലയായ ഒരു വ്യക്തിയായിരുന്നു. ആശുപത്രിയിൽ പ്രവേശിക്കുമ്പോൾ താൻ മരിക്കുമെന്ന് അവർ സ്വപ്നങ്ങളിൽ പോലും ചിന്തിച്ചുകാണില്ല. 64 വയസ്സായിരുന്നു. രണ്ട് ഡോസ് വാക്സിനേഷനും എടുത്തിരുന്നു. ഞാൻ സാധാരണയായി കേട്ടിട്ടുള്ളതനുസരിച്ച് നിങ്ങൾ വാക്സിൻ രണ്ട് ഡോസും എടുത്തിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് കോവിഡ് ബാധിച്ചാലും ഗുരുതരമാകില്ല എന്നാണ്. എന്നാൽ, എനിക്ക് തെറ്റ് പറ്റി. നിങ്ങൾ രണ്ട് ഡോസ് വാക്സിൻ എടുത്താലും നിങ്ങൾ സുരക്ഷിതരല്ല. വാക്സിൻ പലർക്കും ഒരു പരിചയായിരിക്കും. രോഗലക്ഷണങ്ങള്‍ കണ്ടാൽ പരിശോധന നടത്താൻ വൈകുന്നത് ചിലപ്പോൾ വൈറസ് വളരാൻ കാരണമായിരിക്കാം.

നിങ്ങൾ ഇത് വായിക്കുന്നുണ്ടെങ്കിൽ, ഇനി പറയുന്നവ മനസിലാക്കി നിങ്ങളുടെ പ്രിയപ്പെട്ടവരോടും പറയുക:

ADVERTISEMENT

1. രണ്ട് വാക്സിനുകളും എടുത്ത ഞങ്ങളുടെ കുടുംബത്തിലെ ഒരാളെ ഞങ്ങൾക്ക് നഷ്ടമായി. നിങ്ങൾ വാക്സിൻ എടുത്തിട്ടുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ തന്നെ സുരക്ഷാ മുൻകരുതലുകൾ തുടരണം. 

2. ചെറിയ ലക്ഷണങ്ങൾ കണ്ടാൽ, പരിശോധനയ്ക്ക് വിധേയരാകുക.

ADVERTISEMENT

3. വീട്ടിൽ തന്നെ തുടരുക. മറ്റ് വീടുകൾ സന്ദർശിക്കുന്നത് നിർത്തുക. ഇത് നിങ്ങൾക്കും അവർക്കും സുരക്ഷിതമല്ല. നിങ്ങൾക്ക് പിന്നീട് എല്ലാം ചെയ്യാൻ കഴിയും.ദയവായി ഇത് അനുസരിക്കുക.

മോളി അമ്മൂമ്മ, ഞങ്ങൾക്ക് അവസാനമായി കാണാൻ കഴിഞ്ഞില്ല എന്നത് ഞങ്ങളെ വേദനിപ്പിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങളെ തീർച്ചയായും മിസ് ചെയ്യും. സഹോദരി, കുട്ടികൾ, കൊച്ചുമക്കൾ, എന്റെ അമ്മ, അച്ഛൻ തുടങ്ങി എല്ലാവരും എല്ലാ ദിവസവും അമ്മൂമ്മയെ ഓർക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ആ ശബ്ദവും ‌എന്നെ 'അമ്മൂസേ' എന്ന് വിളിക്കുന്ന രീതിയും എനിക്ക് ഇപ്പോഴും കേൾക്കാനാകും. ആ ശബ്ദം ഒരിക്കലും എന്റെ ഓർമ്മയിൽ നിന്ന് മായില്ലെന്ന് പ്രതീക്ഷിക്കുന്നു. ജീവിതത്തിന്റെ മറുവശത്ത് കാണാം.