കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് സ്ഥാനാർഥികളുടെ പ്രചാരണത്തിനായി മുന്നിട്ടിറങ്ങിയതിന് രമേശ് പിഷാരടിയെയും കുടുംബത്തെയും പരിഹസിക്കുന്ന ട്രോളുകൾക്കെതിരെ നടൻ സുബീഷ് സുധി. പിഷാരടിയുടെ രാഷ്ട്രീയത്തെ എതിർക്കുന്നവർ അദ്ദേഹത്തിന്റെ മക്കളെ വെച്ചുള്ള ട്രോളുകൾ ഒഴിവാക്കണമെന്നാണ് ഇടതുപക്ഷ അനുഭാവി കൂടിയായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് സ്ഥാനാർഥികളുടെ പ്രചാരണത്തിനായി മുന്നിട്ടിറങ്ങിയതിന് രമേശ് പിഷാരടിയെയും കുടുംബത്തെയും പരിഹസിക്കുന്ന ട്രോളുകൾക്കെതിരെ നടൻ സുബീഷ് സുധി. പിഷാരടിയുടെ രാഷ്ട്രീയത്തെ എതിർക്കുന്നവർ അദ്ദേഹത്തിന്റെ മക്കളെ വെച്ചുള്ള ട്രോളുകൾ ഒഴിവാക്കണമെന്നാണ് ഇടതുപക്ഷ അനുഭാവി കൂടിയായ സുബീഷ് പറയുന്നത്. 

ADVERTISEMENT

രാഷ്ട്രീയപരമായി പിഷാരടിയോട് ഞാൻ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു. അദ്ദേഹം അദ്ദേഹത്തിന്റെ  രാഷ്ട്രീയ നിലപാടിൽ ഉറച്ചു നിൽക്കുകയും ഞാനെന്റെ കൃത്യമായ രാഷ്ട്രീയം അദ്ദേഹത്തോട് പറയാറുമുണ്ട്. പക്ഷെ പിഷാരടി എന്ന വ്യക്തി ഒരു പക്ഷെ എനിക്ക് അടുത്ത് അറിയാവുന്ന ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പിഷാരടി സിപിഎം ന്റെ വർഗ ബഹുജന സംഘടനകൾ അല്ലെങ്കിൽ കോളേജ് യൂണിയനുകൾ നടത്തുന്ന പല പരിപാടികൾക്കും പൈസ നോക്കാതെ വന്ന ഒരു സെലിബ്രിറ്റി ആണ്.

ADVERTISEMENT

അതുകൊണ്ട് തന്നെ ഇന്നലെ ഞാൻ രമേശേട്ടനോട് സംസാരിച്ചപ്പോൾ , ട്രോളുകളും മറ്റും ഒരു തമാശയായി കാണുന്ന അദ്ദേഹം. അദ്ദേഹത്തിന്റെ മക്കളെ, കൊച്ചുക്കുട്ടിയുടെ ഫോട്ടോ പോലും ട്രോളാൻ ഉപയോഗിക്കുന്നു എന്ന് പറഞ്ഞത് കേട്ടപ്പോൾ എനിക്ക് ഏറെ വിഷമം തോന്നി. പിഷാരടിക്ക് അദ്ദേഹത്തിന്റെ മക്കൾ ജീവന് തുല്യം ആണ്. അതെല്ലാവർക്കും അങ്ങനെ ആണല്ലോ! ഞാൻ അതിനെ ന്യായീകരിക്കുകയോ അല്ലെങ്കിൽ പിഷാരടിയെ ന്യായീകരിക്കാൻ രംഗത്ത് വന്നതോ ഒന്നുമല്ല. പിഷാരടിയുടെ രാഷ്ട്രീയത്തെ എതിർക്കുന്നവർക്ക് പിഷാരടിയുടെ മക്കളെ വെച്ചുള്ള ഈ ചിത്രങ്ങൾ ട്രോളിന് ഉപയോഗിക്കാതെ നോക്കണമെന്ന് ഞാൻ വിനയത്തിന്റെ ഭാഷയിൽ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.