എന്തു കൊണ്ടാണ് ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിക്കാത്തതെന്ന് ചോദിച്ച് നടൻ ഹരീഷ് പേരടി. സിദ്ദിഖ് കാപ്പനു വേണ്ടി പോസ്റ്റിടുന്നവർ പോലും ബിനീഷിന്റെ മനുഷ്യാവകാശലംഘനത്തെക്കുറിച്ച് മിണ്ടുന്നില്ലെന്നും പാർട്ടിയുടെ ചിലവിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വക്കീലന്മാർ പോലും പ്രതികരിക്കുന്നില്ലെന്നും ഹരീഷ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്തു കൊണ്ടാണ് ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിക്കാത്തതെന്ന് ചോദിച്ച് നടൻ ഹരീഷ് പേരടി. സിദ്ദിഖ് കാപ്പനു വേണ്ടി പോസ്റ്റിടുന്നവർ പോലും ബിനീഷിന്റെ മനുഷ്യാവകാശലംഘനത്തെക്കുറിച്ച് മിണ്ടുന്നില്ലെന്നും പാർട്ടിയുടെ ചിലവിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വക്കീലന്മാർ പോലും പ്രതികരിക്കുന്നില്ലെന്നും ഹരീഷ് ആരോപിക്കുന്നു. 

ADVERTISEMENT

ബിനീഷിന്റെ ചിത്രം പങ്കു വച്ച് ഹരീഷ് കുറിച്ചതിങ്ങനെ

ADVERTISEMENT

ഇത് ബിനീഷ് കോടിയേരി...എന്താണ് ഇയാൾക്ക് ഇപ്പോഴും ജാമ്യം അനുവദിക്കാത്തത് ? അസുഖ ബാധിതനായ സ്വന്തം അച്ഛനെ കാണാൻ പോലും പറ്റാത്ത എന്ത് കുറ്റമാണ് ഇയാളുടെ പേരിലുള്ളത് ? കോടതി പോലും കരുണയുടെ ഭാഷ കാണിച്ചിട്ടും അയാൾക്കത് കിട്ടാത്തതെന്താണ് ? നിയമത്തിന്റെ കണ്ണിൽ അയാൾ കുറ്റവാളിയാണെങ്കിൽ, പൊതുസമൂഹത്തിന് ഇത് ഒരു മനുഷ്യാവകാശ ലംഘനമാണോ എന്ന് അറിയാനുള്ള അവകാശമില്ലേ ? ഒരുപാട് മനുഷ്യാവകാശ മർദ്ദനങ്ങൾക്കു നടുവിലേക്ക് നെഞ്ചും വിരിച്ച് ചെന്ന ഒരു സഖാവിന്റെ മകനായി എന്നതാണോ അയാളുടെ കുറ്റം. 

ADVERTISEMENT

പാർട്ടിയുടെ ചിലവിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വക്കീലൻമാർ പോലും ഒന്നും മിണ്ടുന്നില്ല. ഒരുപാട് സാമ്പത്തിക ക്രിമനലുകൾ ഓണവും പെരുന്നാളും ക്രിസ്തുമസ്സും അഘോഷിച്ച് നമ്മുക്കിടയിൽ വിലസുമ്പോൾ സിദ്ധിഖ് കാപ്പന് വേണ്ടി പോസ്റ്റിടുന്നവർ പോലും ഈ മനുഷ്യന്റെ മനുഷ്യാവകാശത്തെ കാണുന്നില്ല. അയാൾ കുറ്റവാളിയാണെങ്കിൽ ശിക്ഷിക്കപ്പെടണം. പക്ഷെ മനുഷ്യാവകാശം നിഷേധിക്കാൻ പാടില്ല. ഇന്നലെ എന്നെ എതിർത്തവർ എന്നെ ഇന്ന് അനുകൂലിച്ചാലും ഇന്നലെ എന്നെ അനൂകുലിച്ചവർ ഇന്ന് എന്നെ എതിർത്താലും ചോദ്യങ്ങൾ ബാക്കിയാണ്.