മഖൻസിങ്ങിനു ശ്വാസം മുട്ടി. ഇരുട്ടിൽ മങ്ങിക്കത്തിയിരുന്ന വിളക്കുകൾ വേറെയേതോ ലോകത്തിലെ നക്ഷത്രങ്ങളായിരുന്നു. ബസ് തുരങ്കം കടന്ന ഉടനെ നിലയ്ക്കുകയും അതിന്റെ വാതിൽ തുറന്ന് അയാൾ പുറത്തേക്കു വീഴുകയും ചെയ്തു.സുന്ദരമായ കശ്മീർ താഴ്‍വരയിൽ വെളിച്ചം ഓളം വെട്ടുകയായിരുന്നു. ആളുകൾ പരിഭ്രമിച്ചു

മഖൻസിങ്ങിനു ശ്വാസം മുട്ടി. ഇരുട്ടിൽ മങ്ങിക്കത്തിയിരുന്ന വിളക്കുകൾ വേറെയേതോ ലോകത്തിലെ നക്ഷത്രങ്ങളായിരുന്നു. ബസ് തുരങ്കം കടന്ന ഉടനെ നിലയ്ക്കുകയും അതിന്റെ വാതിൽ തുറന്ന് അയാൾ പുറത്തേക്കു വീഴുകയും ചെയ്തു.സുന്ദരമായ കശ്മീർ താഴ്‍വരയിൽ വെളിച്ചം ഓളം വെട്ടുകയായിരുന്നു. ആളുകൾ പരിഭ്രമിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഖൻസിങ്ങിനു ശ്വാസം മുട്ടി. ഇരുട്ടിൽ മങ്ങിക്കത്തിയിരുന്ന വിളക്കുകൾ വേറെയേതോ ലോകത്തിലെ നക്ഷത്രങ്ങളായിരുന്നു. ബസ് തുരങ്കം കടന്ന ഉടനെ നിലയ്ക്കുകയും അതിന്റെ വാതിൽ തുറന്ന് അയാൾ പുറത്തേക്കു വീഴുകയും ചെയ്തു.സുന്ദരമായ കശ്മീർ താഴ്‍വരയിൽ വെളിച്ചം ഓളം വെട്ടുകയായിരുന്നു. ആളുകൾ പരിഭ്രമിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഖൻസിങ്ങിനു ശ്വാസം മുട്ടി. ഇരുട്ടിൽ മങ്ങിക്കത്തിയിരുന്ന വിളക്കുകൾ വേറെയേതോ ലോകത്തിലെ നക്ഷത്രങ്ങളായിരുന്നു. ബസ് തുരങ്കം കടന്ന ഉടനെ നിലയ്ക്കുകയും അതിന്റെ വാതിൽ തുറന്ന് അയാൾ പുറത്തേക്കു വീഴുകയും ചെയ്തു.സുന്ദരമായ കശ്മീർ താഴ്‍വരയിൽ വെളിച്ചം ഓളം വെട്ടുകയായിരുന്നു. ആളുകൾ പരിഭ്രമിച്ചു പുറത്തിറങ്ങി.

രാംലാലും കാവാൽക്കാരും വന്നു നോക്കുമ്പോൾ അയാൾ വെറും നിലത്തു കിടക്കുകയായിരുന്നു. അടച്ച കണ്ണുകളിൽ നിന്ന് അശ്രുകണങ്ങൾ ഒഴുകിത്താണ് താടികെട്ടിയ ലേസ് നനയ്ക്കുന്നുണ്ടായിരുന്നു.

ADVERTISEMENT

 

യാത്രക്കാരിൽ ആരോ പറഞ്ഞു: ഈശ്വരൻ രക്ഷിച്ചു. അല്ലെങ്കിൽ നമ്മളൊക്കെ പതിനായിരം അടി താഴെയാണ് ഇപ്പോഴുണ്ടാകുക. 

 

രാംരാൽ കുട്ടിയെപോലെ കരയുകയായിരുന്നു.

ADVERTISEMENT

 

‘‘ സർദാർജീ,… സർദാർജീ..

 

രാംലാലിന്റെ സർദാർജി ആ വിളി കേൾക്കുകയായിരുന്നില്ല. അയാൾ പഞ്ചാബിലെ വിളഞ്ഞുനിൽക്കുന്ന ഗോതമ്പുവയലുകൾ സ്വപ്നം കാണുകയായിരുന്നു.

ADVERTISEMENT

(മഖൻസിങ്ങിന്റെ മരണം. ടി.പത്മനാഭൻ)

 

കഥയുടെ കുലപതി ടി. പത്മനാഭൻ സന്തോഷത്തിലാണ്. അദ്ദേഹത്തിന്റെ രണ്ടു പ്രശസ്ത കഥകളാണു സിനിമയാകാൻ പോകുന്നത്. ‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’, ‘മഖൻസിങ്ങിന്റെ മരണം’. രണ്ടും സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകൻ ജയരാജ്. പ്രകാശം പരത്തുന്ന പെൺകുട്ടിയുടെ ചിത്രീകരണം പകുതിയോളം കഴിഞ്ഞു. ലോക്ഡൗണിനെ തുടർന്നു ചിത്രീകരണം നിർത്തിവയ്ക്കുകയായിരുന്നു. കണ്ണൂർ കോട്ടയിലെ ഭാഗങ്ങളാണു ഇനി ചിത്രീകരിക്കാനുള്ളത്.

 

മഖൻസിങ്ങിന്റെ മരണം ഹിന്ദിയിലും മലയാളത്തിലുമാണു ഒരുക്കുന്നത്. വിശാലമായ കാൻവാസിൽ. നായകൻ മിക്കവാറും അമിതാഭ് ബച്ചൻ ആയിരിക്കും. അല്ലെങ്കിൽ നസിറുദ്ദീൻ ഷാ.

ടി. പത്മനാഭന്റെ ആദ്യ കഥാസമാഹാരമാണ് പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി. മദ്രാസിൽ നിയമം പഠിക്കാൻ ചെന്നപ്പോൾ (അൻപതുകളുടെ ആദ്യം) എഴുതിയ കഥയാണ് പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി. കഥാകൃത്തിന്റെ ജീവിതത്തിൽ ഉണ്ടായ അനുഭവത്തിൽ നിന്നാണു കഥ ജനിച്ചത്.മദ്രാസിൽ എത്തുന്നതിനു മുൻപ് കണ്ണൂരിലായിരുന്നപ്പോൾ  ആത്മഹത്യ ചെയ്യണമെന്നൊരു തോന്നൽ. അങ്ങനെയൊരു തീരുമാനമെടുത്ത് ഇഷ്ടപ്പെട്ടവരെയൊക്കെ പോയി കണ്ടു. ഒരു വിടപറച്ചിൽ പോലെ. രാത്രിയാകാൻ കാത്തിരിക്കുകയായിരുന്നു. 

അന്നേരമാണ് നാഷനൽ ടാക്കീസിൽ പോയി ഒരു സിനിമ കാണുന്നത്. നാഷനൽ ടാക്കീസ് എന്നാൽ ഇപ്പോൾ ടൗൺഹാൾ. അന്നു സിനിമ നടത്താൻ ടൗൺഹാൾ വാടകയ്ക്കു നൽകിയതായിരുന്നു. സിനിമ കാണുമ്പോഴാണു കഥയിൽ പറയുന്നതുപോലെ പ്രകാശം പരത്തി ഒരു പെൺകുട്ടി അനുജനും അനുജത്തിക്കുമൊപ്പം കടന്നുവരുന്നത്. ഹോളിവുഡ് സിനിമയായിരുന്നു. കഥപറഞ്ഞുകൊടുക്കാൻ ആ പെൺകുട്ടി ആവശ്യപ്പെട്ടു. അവളുടെ സ്നേഹത്തോടെയുള്ള പെരുമാറ്റമായിരുന്നു പത്മനാഭനെ ആത്മഹത്യയിൽ നിന്നു പിൻതിരിപ്പിച്ചത്. പിന്നീട് മദ്രാസിൽ വച്ച് ഇതുപോലെ മുഖമുള്ള ഒരു പെൺകുട്ടിയെ കണ്ടു. അങ്ങനെ ട്രിപ്പിൾ കെയ്ൻ ഹൈ റോഡിലെ ശാദിമഹലിലെ മുറിയിലിരുന്ന് പത്മനാഭൻ കഥയെഴുതി.

 

ഒപ്പം എന്ന സിനിമയിൽ മോഹൻലാലിനൊപ്പം അഭിനയിച്ച മീനാക്ഷിയാണു പ്രകാശം പരത്തുന്ന പെൺകുട്ടിയായി അഭിനയിക്കുന്നത്. പത്മനാഭന്റെ യൗവനം അവതരിപ്പിക്കുന്നത് പുതുമുഖം ആൽവിനും.

 

രമേഷ് നാരായണൻ ആണ് സംഗീതമൊരുക്കുന്നത്. നിർമാണം അനന്യ ഫിലിംസും വൈ എന്റർടെയ്ൻമെന്റും. കോട്ടയത്തായിരുന്നു സിനിമയുടെ ആദ്യഭാഗം ചിത്രീകരിച്ചത്. കണ്ണൂരിലെ പഴയ തിയറ്ററിലും കോട്ടയിലുമാണ് ബാക്കി ഭാഗം ചിത്രീകരിക്കാനിരുന്നത്. ലോക്ഡൗൺ നിയന്ത്രണം നീങ്ങിയാൽ ബാക്കി ചിത്രീകരണം നടക്കും.

ഇതിനു ശേഷമാണ് ‘മഖൻ സിങ്ങിന്റെ മരണം ആരംഭിക്കുക’. 1953ൽ കശ്മീർ സന്ദർശിക്കാൻ പോയപ്പോഴുണ്ടായ അനുഭവമാണ് പത്മനാഭൻ കഥയാക്കിയത്. 

 

എസ്.കെ.പൊറ്റെക്കാട്ടിന്റെ യാത്രാവിവരണങ്ങൾ വായിച്ച് കശ്മീർ സന്ദർശിക്കാൻ പുറപ്പെടുകയായിരുന്നു. കൗമുദി ബാലകൃഷ്ണനാണു യാത്രയ്ക്കു വേണ്ട പണം നൽകിയത്. 300 രൂപ. ജമ്മുവിൽ നിന്നു ശ്രീനഗറിലേക്കുള്ള യാത്രയിലെ അനുഭവം. ബസ് ഡ്രൈവറായിരുന്നു മഖൻസിങ്ങ്. ഇന്ത്യാ വിഭജനത്തിൽ മുറിവേറ്റ പഞ്ചാബുകാരൻ. വിഭജനത്തെ തുടർന്നുള്ള കലാപത്തിൽ എല്ലാം നഷ്ടപ്പെട്ടയാളായിരുന്നു മഖൻ സിങ്ങ്. ബസിലെ അനുഭവവും ഇൻസ്പെക്ടറുടെ മോശം പെരുമാറ്റവും അതുകേട്ടുള്ള മഖൻസിങ്ങിന്റെ പ്രകോപനവും ഒടുവിലുള്ള കുഴഞ്ഞവീഴുമെല്ലാം യഥാർഥത്തിൽ സംഭവിച്ചതായിരുന്നു. കഥയിൽ ഒന്നും കൂട്ടിചേർക്കാനുണ്ടായിരുന്നില്ല എന്നായിരുന്നു പത്മനാഭൻ പിന്നീടു പറഞ്ഞത്. ഇന്ത്യൻ പശ്ചാത്തലത്തിലെഴുതിയ ആദ്യത്തെ മലയാള ചെറുകഥയെന്നാണ് എം.ഗോവിന്ദൻ ‘മഖൻസിങ്ങിന്റെ മരണ’ത്തെക്കുറിച്ചു വിശേഷിപ്പിച്ചത്.

 

‘‘ അമിതാഭ് ബച്ചനെക്കൊണ്ട് ഈ വേഷം ചെയ്യിക്കാനാണ് ജയരാജ് ആഗ്രഹിക്കുന്നത്. അതിനുള്ള നടപടികൾ നടക്കുകയാണ്. കഥയിൽ പറയുന്ന പശ്ചാത്തലത്തിൽ തന്നെ സിനിമ ചിത്രീകരിക്കും. ബച്ചനു പ്രയാസമാണെങ്കിൽ നസിറുദ്ദീൻ ഷാ ആയിരിക്കും നായകനാകുക’’ പത്മനാഭൻ പറഞ്ഞു.

 

‘‘ എന്റെ ‘കടൽ’ എന്ന കഥ സിനിമയാക്കാൻ പല തവണ ശ്രമിച്ചിരുന്നു. പക്ഷേ, പല കാരണങ്ങളാൽ നീണ്ടുപോയി. മോഹൻലാലിനെ നായകനാക്കി ഷാജി എൻ.കരുൺ സംവിധാനം ചെയ്യാനിരുന്നതായിരുന്നു. ഇപ്പോൾ ആ  കഥയുടെ സിനിമാ അവകാശം മുംബൈയിലുള്ള ഒരു തിരൂർ സ്വദേശിയുടെ കൈവശമാണ്. അവർ ചെയ്യുമെന്നാണു പ്രതീക്ഷിക്കുന്നത്. ഈ രണ്ടു കഥകൾ സിനിമയാകുന്നതിൽ അതിതായ സന്തോഷമുണ്ട്’’ പത്മനാഭൻ പറഞ്ഞു.