കോവിഡിൽ പകച്ച് മലയാളസിനിമാപ്രവർത്തകർ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ബുദ്ധിമുട്ടുമ്പോൾ തമിഴിൽ തൊഴിലാളിവിപ്ലവത്തിൽ നിന്നൊരു സിനിമ പിറക്കുന്നു - നവരസ. പേര് സൂചിപ്പിക്കുന്നത് പോലെ 9 രസങ്ങൾ കേന്ദ്രീകരിച്ചുള്ള ചെറുസിനിമകളുടെ സമാഹാരമാണ് ഈ ചിത്രം. കോവിഡ് പ്രതിസന്ധി മൂലം തൊഴിൽ നഷ്ടപ്പെട്ട തമിഴ്‌നാട്ടിലെ

കോവിഡിൽ പകച്ച് മലയാളസിനിമാപ്രവർത്തകർ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ബുദ്ധിമുട്ടുമ്പോൾ തമിഴിൽ തൊഴിലാളിവിപ്ലവത്തിൽ നിന്നൊരു സിനിമ പിറക്കുന്നു - നവരസ. പേര് സൂചിപ്പിക്കുന്നത് പോലെ 9 രസങ്ങൾ കേന്ദ്രീകരിച്ചുള്ള ചെറുസിനിമകളുടെ സമാഹാരമാണ് ഈ ചിത്രം. കോവിഡ് പ്രതിസന്ധി മൂലം തൊഴിൽ നഷ്ടപ്പെട്ട തമിഴ്‌നാട്ടിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡിൽ പകച്ച് മലയാളസിനിമാപ്രവർത്തകർ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ബുദ്ധിമുട്ടുമ്പോൾ തമിഴിൽ തൊഴിലാളിവിപ്ലവത്തിൽ നിന്നൊരു സിനിമ പിറക്കുന്നു - നവരസ. പേര് സൂചിപ്പിക്കുന്നത് പോലെ 9 രസങ്ങൾ കേന്ദ്രീകരിച്ചുള്ള ചെറുസിനിമകളുടെ സമാഹാരമാണ് ഈ ചിത്രം. കോവിഡ് പ്രതിസന്ധി മൂലം തൊഴിൽ നഷ്ടപ്പെട്ട തമിഴ്‌നാട്ടിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡിൽ പകച്ച്  മലയാളസിനിമാപ്രവർത്തകർ  ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ബുദ്ധിമുട്ടുമ്പോൾ തമിഴിൽ തൊഴിലാളിവിപ്ലവത്തിൽ നിന്നൊരു സിനിമ പിറക്കുന്നു - നവരസ.  പേര് സൂചിപ്പിക്കുന്നത് പോലെ 9 രസങ്ങൾ കേന്ദ്രീകരിച്ചുള്ള  ചെറുസിനിമകളുടെ സമാഹാരമാണ് ഈ ചിത്രം.  കോവിഡ് പ്രതിസന്ധി മൂലം തൊഴിൽ നഷ്ടപ്പെട്ട തമിഴ്‌നാട്ടിലെ സാധാരണ സിനിമാപ്രവർത്തകർക്ക് എങ്ങനെ സഹായമെത്തിക്കാമെന്ന ആലോചനയിലാണ് ചിത്രം പിറക്കുന്നത്. നവരസയിൽ നിന്ന് മലയാള സിനിമയ്ക്ക് എന്തെങ്കിലും പഠിക്കാനുണ്ടോ ? ട്വന്റി 20 പോലെ അദ്ഭുതകരമായ കൂട്ടായ്മയിൽ സിനിമയൊരുക്കിയ മലയാളം പതുങ്ങിനിൽക്കുകയാണോ ? എന്താണ് മലയാളസിനിമയിലെ തൊഴിലാളികളുടെ അവസ്‌ഥ ? മലയാളസിനിമയിലെ കോവിഡ് പ്രതിസന്ധിയെ എങ്ങനെ മറികടക്കാം ? നമുക്ക് വിശദമായി പരിശോധിക്കാം.    

 

ADVERTISEMENT

നല്ല ലക്ഷ്യത്തിനായി കൈകോർത്ത് താരങ്ങൾ

 

പ്രശസ്‌ത സംവിധായകൻ മണിരത്നവും ജയേന്ദ്ര പഞ്ചപാകേശനും ചേർന്നാണ് തമിഴിൽ നവരസ നിർമിക്കുന്നത്.  ചിത്രം നെറ്റ്ഫ്ളിക്സ് റിലീസായാണ് ഒരുങ്ങുന്നത്. നവരസയിലൂടെ  കിട്ടുന്ന ലാഭം കോവിഡ് ബുദ്ധിമുട്ട് നേരിട്ട ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയിലെ (ഫെഫ്‌സി) അംഗങ്ങൾക്ക് പങ്കുവെയ്ക്കാനാണ് പദ്ധതി.  2021 മാർച്ച് മുതൽ ഇവർക്ക് പ്രീപെയ്‌ഡ്‌ കാർഡ് വഴി സാമ്പത്തികസഹായം എത്തിക്കുന്നുണ്ട്. അഞ്ച് മാസത്തേക്ക് 1500 രൂപ വീതം കൊടുക്കാനാണ് തീരുമാനം. ഫെഫ്‌സിയിൽ അംഗമായ 10,500 പേർക്കും തിയേറ്റർ പ്രൊജക്ഷനിസ്റ്റുകളായ 1,000 പേർക്കുമാണ് ഈ സഹായം ലഭിക്കുന്നത്. ആവശ്യസാധനങ്ങൾ വിൽക്കുന്ന കടകളിൽ പണമിടപാട് നടത്തുന്നതിന് ഈ കാർഡുകൾ ഉപയോഗിക്കാവുന്നതാണ്. നവരസയുടെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിക്കുന്ന എല്ലാവരുംതന്നെ  പ്രതിഫലമൊന്നും കൈപ്പറ്റാതെയാണ് പ്രോജക്ടിന്റെ ഭാഗമായത്.  

 

ADVERTISEMENT

സിനിമയുടെ അമരത്ത് മണിരത്നത്തെപ്പോലെ അനുഭവസമ്പന്നനായ ഫിലിംമേക്കർ എത്തിയതോടെ പ്രഗത്ഭ സംവിധായകരായ ഗൗതം മേനോൻ, കാർത്തിക്ക് സുബ്ബരാജ്, പ്രിയദർശൻ, ബിജോയ് നമ്പ്യാർ എന്നിവർ പ്രോജക്ടിന്റെ ഭാഗമായി. ഇവരെ കൂടാതെ ചലച്ചിത്രതാരം അരവിന്ദ് സ്വാമി, ഹലിത ഷമീം, രതീന്ദ്രൻ ആർ പ്രസാദ്, വസന്ത്, കാർത്തിക്ക് നരേൻ എന്നിവർ നവരസയുടെ സിനിമകൾ ഒരുക്കുന്ന തിരക്കിലാണ്. മലയാള സിനിമയിലെ പ്രമുഖരായ പ്രിയദർശൻ, രേവതി, പാർവതി തിരുവോത്ത്, പൂർണ്ണ , ബിജോയ് നമ്പ്യാർ എന്നിവരെല്ലാം നവരസയുടെ കൂടെയുണ്ട്. തമിഴ് സൂപ്പർതാരം സൂര്യ, വിജയ് സേതുപതി; മികച്ച അഭിനേതാക്കളായ സിദ്ധാർഥ്, അരവിന്ദ് സ്വാമി, ബോബി സിൻഹ, പ്രസന്ന, യോഗി ബാബു, പ്രകാശ് രാജ് ഇവരെല്ലാം  പ്രധാനവേഷങ്ങൾ ചെയ്യുന്നു. പിസി ശ്രീറാമിനെപ്പോലെ അനുഭവസമ്പന്നരായ സിനിമാപ്രവർത്തകരാണ് ചിത്രത്തിന് പിന്നണിയിൽ പ്രവർത്തിക്കുന്നത്. 2021 ഓഗസ്റ്റിൽ നെറ്റ്ഫ്ലിക്സ് റിലീസായി പ്രേക്ഷകരിൽ എത്തിക്കാനാണ് തീരുമാനം.

 

ഒടിടി ഇടങ്ങളിൽ കൂടുതൽ കാഴ്‌ചക്കാർ ലഭിക്കാനുള്ള ഘടകങ്ങളെല്ലാം ചേർത്തൊരുക്കിയാണ് നവരസ തയ്യാറാക്കുന്നത്. 13 വർഷങ്ങൾക്ക് ശേഷം സൂര്യയും ഗൗതം മേനോനും ഒന്നിക്കുന്നെന്ന പ്രത്യേകതയും നവരസയ്ക്കുണ്ട്. മണിരത്നത്തെപ്പോലെ ഇന്ത്യൻ സിനിമയിലെ മികച്ച സംവിധായകരിൽ ഒരാൾ നേതൃത്വം നൽകുന്നത് സിനിമയുടെ വിപണിസാധ്യതകൾക്ക് വലിയ ബലമാണ്. 2020ൽ ആമസോൺ പ്രൈമിൽ റിലീസായ സുധാകോങ്കരയുടെ സുരറൈ പോട്ര്  തമിഴ് സിനിമകൾക്ക് ഒടിടിയിൽ ചലനം സൃഷ്ടിക്കാനാവുമെന്ന് തെളിയിച്ചതിനാൽ വിജയത്തിൽ കുറഞ്ഞൊന്നും അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നില്ല..            

 

ADVERTISEMENT

മലയാളത്തിൽ നവരസ പോലൊന്ന് പിറക്കുമോ?

 

നിലവിലെ സാഹചര്യത്തിൽ നവരസ പോലൊരു സിനിമയുടെ ഉദ്ദേശശുദ്ധി മനസ്സിലാവുമെങ്കിലും എത്ര താരങ്ങൾക്ക് സഹകരിക്കാനാവും എന്നത് സംശയകരമാണ്.  കോവിഡ് പ്രതിസന്ധിയിൽ സിനിമകൾ നിലച്ചതോടെ ഷൂട്ടിംഗ് കാലം തുടങ്ങിയാൽ താരങ്ങൾക്ക് വിശ്രമമില്ലാത്തത്ര തിരക്കാവും എന്നാണ് വിലയിരുത്തൽ. കോവിഡ് നിയന്ത്രണങ്ങൾ തീരുന്ന നാളിൽ നിർത്തിവെച്ചിരിക്കുന്ന പഴയ പ്രോജക്ടുകൾക്ക് മുൻഗണന ലഭിക്കും.

അതേസമയം, ഫെഫ്‌കയോ അമ്മയോ പോലെയൊരു സംഘടന ഇത്തരമൊരു ശ്രമം നടത്തുന്ന പക്ഷം സിനിമ സാധ്യമാവാനുള്ള സാധ്യത ഏറെയാണ്. 2008ൽ പുറത്തുവന്ന  ട്വന്റി 20 ക്കു ശേഷം മലയാളത്തിൽ കാര്യമായ പരിശ്രമങ്ങൾ നടന്നിട്ടില്ല.

 

എന്നാൽ പ്രധാന അണിയറപ്രവർത്തകർ പ്രതിഫലം പറ്റാതെ സഹകരിച്ചാൽ സിനിമയുടെ ചിലവ് പിടിച്ചുനിർത്താനും താരങ്ങളുടെ സാന്നിധ്യത്തിലൂടെ വലിയ സാറ്റലൈറ്റ് തുക കരസ്ഥമാക്കാനും സാധിക്കും. സിനിമയിൽനിന്ന് കിട്ടുന്ന ലാഭവിഹിതം സിനിമാപ്രവർത്തകരുടെ തന്നെ ക്ഷേമത്തിന് വിനിയോഗിക്കാനും കഴിയും. ഡേറ്റ് ഉള്ള താരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയും തിരക്കുള്ളവരെ അതിഥിവേഷങ്ങളിൽ കൊണ്ടുവന്നുമെല്ലാം ചിത്രം പൂർത്തിയാക്കാൻ ശ്രമിച്ചാൽ തൊഴിലില്ലാതെ പകച്ചുനിൽക്കുന്ന ആളുകൾക്ക് കോവിഡ് കാലത്തെ സാമ്പത്തികബുദ്ധിമുട്ടിന് ഒരുപരിധി വരെ ആശ്വാസമാവും.  

 

പലയാളുകളും ആത്മഹത്യയുടെ വക്കിലാണ്

 

കോവിഡ് കാലത്ത് കടുത്ത പ്രതിസന്ധിയിലാണ് മലയാള സിനിമ. ഷൂട്ടിങ് ഉൾപ്പടെ നിർത്തിവെച്ചതോടെ സിനിമാമേഖലയിലെ ദിവസവേതനക്കാർ വരുമാനമൊന്നുമില്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്. മാസംതോറുമുള്ള പലിശ, വീട്ടുവാടക, സ്‌കൂൾഫീസ്, ബില്ലുകൾ ഇതൊന്നും അടയ്ക്കാൻ പണമില്ലാതെ പലരിൽനിന്ന് കടം വാങ്ങിയും വീട്ടിലെ ആവശ്യങ്ങൾ പരിമിതപ്പെടുത്തിയും ജീവിതം തള്ളിനീക്കുന്നു. കടം കയറിയ പലയാളുകളും ആത്മഹത്യയുടെ വക്കിലാണ്. സിനിമയുടെ വെള്ളിവെളിച്ചം നൽകിയ പ്രതീക്ഷയുടെ തിരിനാളം ഏതാണ്ട് കെട്ടടങ്ങിയ അവസ്ഥ.

 

സിനിമകൾ കിട്ടാതിരുന്നതിനെ തുടർന്ന് നിർമ്മാണത്തൊഴിലാളികളായും ചെറുകിടഹോട്ടൽ വ്യവസായം തുടങ്ങിയുമെല്ലാം അവർ ജീവിക്കുന്നു. കോവിഡ് കാലത്ത് വിനോദമേഖലയ്ക്ക് ഏറ്റവും താഴ്ന്ന പരിഗണനയാണ് നല്കാൻ കഴിയുകയെന്ന് സർക്കാർ വ്യക്തമാക്കിയതിനാൽ സിനിമയിൽ തൊഴിൽദിനങ്ങൾ കണ്ടെത്തുക പ്രയാസമാണ്. ഇങ്ങനെയൊരു വിഷമഘട്ടത്തിൽ സിനിമാവ്യവസായത്തിന്റെ ഭാഗമായവർ ഒന്നിച്ചുചേർന്നാൽ മാത്രമാണ് ദുരിതകാലം തരണം ചെയ്യാൻ സാധിക്കുക.  കോവിഡ് ബാധിച്ചയാളുകൾക്ക് സാമ്പത്തികസഹായമായി ഫെഫ്‌ക പോലെയുള്ള സംഘടനകൾ രംഗത്തുവന്നത് ആശ്വാസകരമാണ്. അപ്പോഴും ഒരു ചോദ്യം ബാക്കിനിൽക്കുന്നു. സിനിമാമേഖലയെ പുനരുജ്ജീവിപ്പിക്കാൻ താരങ്ങളും ചലച്ചിത്രപ്രവർത്തകരും ഒരുമിച്ചുള്ള സംഘടിതപ്രവർത്തനങ്ങൾ ഉണ്ടാവേണ്ടേ? മലയാളത്തിൽ ചെറിയ തോതിലെങ്കിലും ഇത്തരം കൂട്ടായ്‌മ സിനിമകൾ ആരംഭിച്ചുവെങ്കിലും കോവിഡ് മൂർച്ഛിച്ചതോടെ എല്ലാം തകിടം മറിഞ്ഞു. ഇതോടെ ദിവസവേതനത്തൊഴിലാളികൾ പെരുവഴിയിലായി.

 

'കേരളത്തിലെ 80 ശതമാനം സിനിമാക്കാരും പ്രതിസന്ധിയിലാണ്'

 

 മലയാള സിനിമാമേഖലയിലെ  പ്രതിസന്ധിയെക്കുറിച്ച് ഈയടുത്ത ദിവസങ്ങളിൽ ഫെയ്‌സ്ബുക്കിൽ തുറന്നെഴുതിയവരാണ്   നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻഎം ബാദുഷ, നിർമ്മാതാവ് ഷിബു ബി സുശീലൻ എന്നിവർ.

 

'സിനിമയിൽ പ്രവർത്തിക്കുന്ന 80 ശതമാനം പേരും പ്രതിസന്ധിയിലാണ്. അഭിമാനപ്രശ്നം മൂലം ആരും പുറത്തു പറയുന്നില്ല എന്നു മാത്രം. എല്ലാവരുടെയും ജീവിതം താറുമാറായി. ലൈറ്റ് ബോയി മുതൽ നിർമാതാക്കൾ വരെയുള്ള എല്ലാവരും പ്രതിസന്ധിയിൽ. പരസ്പരം സഹായിച്ചും സഹകരിച്ചും കൊവിഡിന്റെ ആദ്യവരവിനെ അതിജീവിച്ചു. ഏപ്രിൽ ഇരുപതോട്  കൂടി തിയേറ്ററുകൾ വീണ്ടും അടച്ചു.  പല സിനിമകളും പെട്ടിയിൽ തന്നെയിരിക്കുകയാണ്. ഒടിടിയിൽ റിലീസ് ചെയ്യുന്ന അതേ ദിവസം തന്നെ ടെലഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകളിലെത്തുകയാണ്.  നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായ 80-ലേറെ സിനിമകൾ പുറത്തിറക്കാനാകാത്ത സാഹചര്യമാണ്. പ്രതിസന്ധികളെ തരണം ചെയ്യാൻ സിനിമാസംഘടനകളാണ്  മുന്നിട്ടിറങ്ങേണ്ടത്. എല്ലാത്തിനുമുപരി സർക്കാരിന്റെ ക്രിയാത്മകമായ ഇടപെടൽ ഉണ്ടാവണം,' ബാദുഷ ഫെയ്‌സ്ബുക്കിൽ കുറിച്ച വാക്കുകൾക്ക് സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണയാണ് ലഭിച്ചത്.

 

തമിഴിലെ നവരസ പോലെ ഏഴ് ചെറുസിനിമകളുടെ മലയാളപതിപ്പ് എന്ന ആശയമാണ് നിർമ്മാതാവ് ഷിബു ജി സുശീലൻ മുന്നോട്ടുവെയ്ക്കുന്നത്. സിനിമയിലെ അടിസ്ഥാനതൊഴിലാളികൾക്ക് വേണ്ടി പ്രതിഫലം ഇല്ലാതെ ബിസിനസ് സാധ്യതയുള്ള ആർട്ടിസ്റ്റുകളെയും സാങ്കേതികവിദഗ്ദ്ധരെയും  ഉൾപ്പെടുത്തികൊണ്ട്  സിനിമ എടുക്കാൻ എല്ലാ യൂണിയനും വേണ്ടി ഫെഫ്ക്ക മുന്നോട്ടുവരണമെന്ന്  ഷിബു ജി സുശീലൻ ഫെയ്‌സ്ബുക്കിൽ അഭ്യർത്ഥിക്കുന്നു.

 

കൂട്ടായ്മയുടെ ശക്തി പ്രസക്തമായ കാലം

 

കൂട്ടായ്മയുടെ ശക്തി ഏറെ പ്രസക്തമായ കാലഘട്ടത്തിലൂടെയാണ് മലയാള സിനിമ കടന്നുപോവുന്നത്.  ഓരോ സിനിമയുടെയും വിജയപരാജയങ്ങൾക്ക് പിന്നിൽ ഒരായിരം കരങ്ങൾ  ഒളിഞ്ഞുകിടപ്പുണ്ട്. ഇത്തരം പ്രതിസന്ധികളെ മറികടക്കാൻ സിനിമാതാരങ്ങൾ, സംവിധായകർ, സംഘടനകൾ, തൊഴിലാളികൾ - എല്ലാവരും ഒന്നിച്ചു പ്രവർത്തിക്കുന്നത് ഗുണം ചെയ്യുമെന്നാണ് ദക്ഷിണേന്ത്യൻ ചലച്ചിത്രലോകം തെളിയിക്കുന്നത്.

 

കൊറോണ ക്രൈസിസ് ചാരിറ്റി എന്ന പേരിൽ സിനിമ, മാധ്യമ രംഗത്തു പ്രവർത്തിക്കുന്നവർക്കും അവരുടെ കുടുംബത്തിനും സാമ്പത്തിക പരിരക്ഷ ഉറപ്പുവരുത്തുന്ന ഉദ്യമവുമായി മുന്നിട്ടിറങ്ങിയത് തെലുഗു സിനിമാതാരം ചിരഞ്ജീവിയാണ്. സൗജന്യ വാക്ീൻ ലഭ്യമാക്കാനായി തെലങ്കാന ഗവർണർ ഉൾപ്പടെയുള്ളവർ അദ്ദേഹത്തിന്റെ പ്രവൃത്തിയെ പ്രശംസിച്ചു. കെജിഎഫ് സിനിമയിലൂടെ ശ്രദ്ധേയനായ കന്നഡ താരം യാഷ് 3000 ചലച്ചിത്രപ്രവർത്തകർക്ക് 5000 രൂപ വീതം നൽകുന്നതിനായി ഒന്നരക്കോടി ചിലവഴിച്ചു.  

 

സഹായപ്രവർത്തനങ്ങൾ, നിർദ്ദേശങ്ങൾ 

 

∙കോവിഡ്‌ ചികിത്സയിലുള്ളവർക്ക്‌ പൾസ്‌ ഓക്സിമീറ്റർ, തെർമ്മൊമീറ്റർ, വിറ്റാമിൻ ഗുളിക, അനുബന്ധ മരുന്നുകൾ, ഗ്ലൗസ്‌, മാസ്കുകൾ എന്നിവ അടങ്ങിയ കോവിഡ്‌ കിറ്റ്‌, കോവിഡ്‌ മൂലം മരണപ്പെട്ട അംഗത്തിന്റെ ആശ്രിതർക്ക്‌ ഫെഫ്കയിൽ നിന്നും 50,000 രൂപ , യൂണിയനിൽ നിന്ന് സാമ്പത്തിക സഹായമോ ഇൻഷുറൻസോ ലഭിക്കാത്ത  അംഗങ്ങൾക്ക്‌ 5,000 രൂപയുടെ സഹായം എന്നിവയാണ് ഫെഫ്‌ക നൽകാനൊരുങ്ങുന്നത്.

 

∙കോവിഡ് തകർച്ചയെത്തുടർന്ന് ക്ഷീണാവസ്ഥയിലായ മലയാളസിനിമയെ കരകയറ്റാൻ സൂപ്പർതാരങ്ങൾ ഒന്നിക്കുന്ന ചിത്രം ചെയ്യാൻ കേരളത്തിലെ താരസംഘടനയായ 'അമ്മ ഒരുങ്ങുന്നതായി 2021 ഫെബ്രുവരിയിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കേരളത്തിലെ 140 താരങ്ങൾ ചിത്രത്തിന്റെ ഭാഗമാവുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചത്.ഇതിന്റെ ഒരുക്കങ്ങൾ അണിയറയിൽ നടക്കുന്നുണ്ട്.  

 

∙സിനിമാമേഖലക്ക് പുതു ഊർജ്ജം പകരാൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത് പ്രത്യാശ നൽകുന്ന വാർത്തയാണ്. സിനിമാ-സീരിയൽ ഷൂട്ടിങ് ഉൾപ്പടെയുള്ളവ നിർത്തിവച്ചിരുന്ന സാഹചര്യത്തിൽ ഇത്തരം ഇടപെടലുകൾ സിനിമാത്തൊഴിലാളികൾക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. എന്നാൽ സംസ്ഥാന ബജറ്റിൽ സിനിമാ പാക്കേജിനെ സംബന്ധിച്ചു കാര്യമായ പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല.

 

∙ ഫെഫ്‌കയിൽ അംഗമായ 5000 പേരിൽ കോവിഡ് കാലത്ത് സിനിമാസംബന്ധിയായ ജോലി ലഭിച്ചത് 1360 പേർക്കാണെന്ന് കണക്കുകൾ പറയുന്നു. മറ്റുള്ള തൊഴിലാളികൾ വേറെ തൊഴിലുകൾ ചെയ്തോ തൊഴിൽരഹിതരായോ കോവിഡ് കാലത്ത് കഴിഞ്ഞുകൂടുന്നു. അവർക്ക് തൊഴിൽ ദിനങ്ങൾ ലഭ്യമാക്കാനും മങ്ങിയ ആത്മവിശ്വാസം തിരിച്ചുകൊണ്ടുവരാനും മലയാളസിനിമയിലെ അനുഭവസമ്പന്നരായ സംവിധായകർ മുൻകൈയ്യെടുക്കുകയും അത്തരം സിനിമകളുടെ ഭാഗമാവാൻ പ്രമുഖതാരങ്ങൾ തയ്യാറാകുകയും ചെയ്യുന്നത് മലയാള സിനിമയ്ക്ക് വലിയ പ്രോത്സാഹനമാവും.

 

കോവിഡ് രണ്ടാം തരംഗത്തിന്റെ വെല്ലുവിളികൾ ഇനിയും അവസാനിച്ചിട്ടില്ല. ഏതാണ്ട് എല്ലാ മേഖലയിലും അനിശ്ചിതാവസ്ഥ തുടരുന്നു. രണ്ടാം മഹായുദ്ധം അതിജീവിച്ച കലയാണ് സിനിമ. ആളുകളെ രസിപ്പിക്കുന്ന, ത്രസിപ്പിക്കുന്ന കല. കോവിഡ് ദുരിതത്തിൽ നിന്ന് ലോകം മുക്തരാവുന്ന കാലത്ത് സിനിമ തിരിച്ചുവരിക തന്നെ ചെയ്യും. എന്നാൽ അതുവരെ സിനിമാത്തൊഴിലാളികളെ ഇരുട്ടിൽ വിടാൻ നമ്മൾ തയ്യാറാകരുത്.