ഒരു കൊച്ചു സിനിമ രാജ്യത്തെ സിനിമാ വ്യവസായത്തെ മുഴുവൻ കുലുക്കി ഉണർത്തുക. കടലും കടന്നു നന്നായി കച്ചവടം ചെയ്യുക. വൻ കമ്പനികൾ പലതും ഇതിന്റെ തുടർ സിനിമകൾക്കായി കാത്തു നിൽക്കുക! റിലീസ് ചെയ്ത് എട്ടു വർഷത്തിനു ശേഷവും ‘ദൃശ്യ’മുണ്ടാക്കിയ അലകൾ അവസാനിക്കുന്നില്ല. കുഞ്ഞാലി മരയ്ക്കാർ എന്ന 75 കോടി സിനിമയുടെ

ഒരു കൊച്ചു സിനിമ രാജ്യത്തെ സിനിമാ വ്യവസായത്തെ മുഴുവൻ കുലുക്കി ഉണർത്തുക. കടലും കടന്നു നന്നായി കച്ചവടം ചെയ്യുക. വൻ കമ്പനികൾ പലതും ഇതിന്റെ തുടർ സിനിമകൾക്കായി കാത്തു നിൽക്കുക! റിലീസ് ചെയ്ത് എട്ടു വർഷത്തിനു ശേഷവും ‘ദൃശ്യ’മുണ്ടാക്കിയ അലകൾ അവസാനിക്കുന്നില്ല. കുഞ്ഞാലി മരയ്ക്കാർ എന്ന 75 കോടി സിനിമയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കൊച്ചു സിനിമ രാജ്യത്തെ സിനിമാ വ്യവസായത്തെ മുഴുവൻ കുലുക്കി ഉണർത്തുക. കടലും കടന്നു നന്നായി കച്ചവടം ചെയ്യുക. വൻ കമ്പനികൾ പലതും ഇതിന്റെ തുടർ സിനിമകൾക്കായി കാത്തു നിൽക്കുക! റിലീസ് ചെയ്ത് എട്ടു വർഷത്തിനു ശേഷവും ‘ദൃശ്യ’മുണ്ടാക്കിയ അലകൾ അവസാനിക്കുന്നില്ല. കുഞ്ഞാലി മരയ്ക്കാർ എന്ന 75 കോടി സിനിമയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കൊച്ചു സിനിമ രാജ്യത്തെ സിനിമാ വ്യവസായത്തെ മുഴുവൻ കുലുക്കി ഉണർത്തുക. കടലും കടന്നു നന്നായി കച്ചവടം ചെയ്യുക. വൻ കമ്പനികൾ പലതും ഇതിന്റെ തുടർ സിനിമകൾക്കായി കാത്തു നിൽക്കുക! റിലീസ് ചെയ്ത് എട്ടു വർഷത്തിനു ശേഷവും ‘ദൃശ്യ’മുണ്ടാക്കിയ അലകൾ അവസാനിക്കുന്നില്ല. കുഞ്ഞാലി മരയ്ക്കാർ എന്ന 75 കോടി സിനിമയുടെ കച്ചവടത്തിൽപോലും ഈ കൊച്ചു സിനിമയുടെ അലകൾ അടിച്ചുകൊണ്ടിരിക്കുകയാണ്.

 

ADVERTISEMENT

ദൃശ്യം നിർമിക്കുമ്പോൾ ആശിർവാദ് മൂവീസിനു ചെലവു 15 കോടി രൂപയാണ്. എന്നാൽ തിയറ്ററിലെ വരുമാനവും അവകാശ വിൽപനയും എല്ലാം ചേർന്നു ദൃശ്യം നടത്തിയതു 100 കോടി രൂപയുടെ ബിസിനസാണ്. അടുത്ത കാലത്തൊന്നും ഇത്രയേറെ ലാഭത്തിൽ ഇന്ത്യയിലൊരു സിനിമ ബിസിനസ് നടത്തിയിട്ടില്ല. ദൃശ്യത്തിന്റെ ചൈനീസ് പതിപ്പു നടത്തിയത് 17 കോടി ഡോളർ  ബിസിനസാണ്. ചൈനയുടെ ഇടത്തരം സിനിമാ ബിസിനസിൽ നടന്ന ഈ കച്ചവടം വൻകിടക്കാരെപ്പോലും ഞെട്ടിച്ചു. ഒരു കോടിയോളം രൂപയ്ക്കാണു ദൃശ്യം ചൈനയിലേക്കു വിറ്റതെന്നാണു സൂചന.

 

ദൃശ്യം 2 തെലുങ്ക് സെറ്റിൽ നിന്നും

ഒടിടി പ്ളാറ്റ്‌ഫോമുകളിൽ ദൃശ്യം ജനം തുടർച്ചയായി കണ്ടുകൊണ്ടിരുന്നു. മലയാളികൾ മാത്രമല്ല രാജ്യത്തെ എല്ലാ ഭാഷയിലുള്ളവരും ദൃശ്യം കണ്ടു. കണക്കുകൾ ലഭ്യമല്ലെങ്കിലും ഒരു ഇന്ത്യൻ ഭാഷയിൽ ഏറ്റവും കൂടുതൽ േപർ കണ്ട സിനിമ ദൃശ്യമാണ്. മോഹൻലാൽ എന്ന നടനും ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസ് എന്ന ബ്രാൻഡും ലോകത്തെ എല്ലാ സിനിമ കച്ചവടക്കാരുടേയും കണ്ണിൽപ്പെടാൻ ഇടയാക്കിയത് 15 കോടി രൂപയുടെ ഈ സിനിമയാണ്. ഇതു മനസ്സിലാക്കണമെങ്കിൽ പിന്നീടു നടന്ന കച്ചവടങ്ങൾ ശ്രദ്ധിക്കണം. 

 

ADVERTISEMENT

മോഹൻലാലിന്റെ താരമൂല്യവും പൃഥിരാജിന്റെ മികവും ചേർത്തുണ്ടാക്കിയ ‘ലൂസിഫർ’ കലക്റ്റു ചെയ്തത് 200 കോടിയാണ്. അതായത് ദൃശ്യത്തിന്റെ കലക്‌ഷന്റെ നേരെ ഇരട്ടി. അതിനു മുൻപൊരിക്കലും മലയാള സിനിമ ഇതുപോലൊരു കച്ചവടം കണ്ടിട്ടില്ല. തുടർ വിജയവും കണ്ടിട്ടില്ല. ലൂസിഫർ വന്നതോടെ രാജ്യത്തെ എല്ലാ ഭാഷകളിൽനിന്നും റീ മേക്ക് അവകാശത്തിനായി കച്ചവടക്കാർ ഓടിയെത്തി. ചൈനപോലുള്ള രാജ്യങ്ങളിലേക്കുള്ള കച്ചവടം വേറേയും. ദൃശ്യത്തിന്റെ ആദ്യ തിരയിളക്കം കണ്ടതു ലൂസിഫറിലാണ്. ഇതുവരെ മലയാളം കാണാത്ത തരത്തിലുള്ള സിനിമയായതിനാൽ ലൂസിഫർ ആ ചെറിയ തിരയെ വൻതിരയാക്കുകയും ചെയ്തു. ശ്രീകുമാർ മേനോൻ ഒരുക്കിയ ഒടിയനും പ്രി ബിസിനസിലൂടെ കോടികൾ ഉണ്ടാക്കിയ ചിത്രമാണ്. 32 രാജ്യങ്ങളിൽ റിലീസ് ചെയ്ത ചിത്രത്തിന് ലണ്ടനില്‍ മാത്രം ആയിരം ഷോ ഉണ്ടായിരുന്നു.

 

ദൃശ്യം ഹിന്ദി പതിപ്പിൽ അജയ് ദേവ്ഗണും ശ്രീയ ശരണും

ദൃശ്യം 2 വരുമ്പോൾ എല്ലാവരും കരുതിയത് തിയറ്ററിലേക്കാണെന്നാണ്. 20 കോടി രൂപയ്ക്കു നിർമിച്ച ചിത്രം ഒടിടി കച്ചവടത്തിലൂടെ മാത്രം 30 കോടി ലാഭമുണ്ടാക്കിയെന്നാണ് സൂചന. രാജ്യത്ത് ഒടിടി പ്ളാറ്റ്ഫോമിൽ നടന്ന ഏറ്റവും വലിയ കച്ചവടമാണിത്. ഇതിനു പുറമെയാണ് ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളിലെ കച്ചവടം. 1200 കോടിയ്ക്കു കച്ചവടം നടത്തിയ ചൈനീസ് കമ്പനിതന്നെയാണു ദൃശ്യം 2 വാങ്ങിയത്. ഈ തുക പുറത്തറിയില്ല. നിർമാണ ചെലവിലും വലിയ തുകയ്ക്കായിരുന്നു കച്ചവടമെന്നാണ് അറിവ്. 

 

ദൃശ്യം ചൈനീസ് റീമേക്ക് ആയ ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ് എന്ന ചിത്രത്തിൽ നിന്നും
ADVERTISEMENT

അതായത് ചൈനീസ് അവകാശം വിറ്റതിലൂടെ മാത്രം ചിത്രം നിർമാണ ചെലവു കണ്ടെത്തി. ദൃശ്യം 2 എത്ര കോടി ലാഭമുണ്ടാക്കിയെന്നതു രഹസ്യമാണ്. എന്നാലും 75 കോടിയിലേറെ എന്നതു വിശ്വസനീയമായ കണക്കാണ്. തെലുങ്കിൽ ആന്റണി പെരുമ്പാവൂർതന്നെയാണ് ദൃശ്യം 2 നിർമിച്ചത്. 30 കോടിക്കു നിർമിച്ച സിനിമ റിലീസിനു മുൻപു ലാഭമുണ്ടാക്കുമെന്നാണ് സൂചന. ഒടിടിയെങ്കിൽ തെലുങ്കിലെ ഏറ്റവും വലിയ ഒടിടി കച്ചവടമാകും ഇത്. സംസാരം നടന്നുകൊണ്ടിരിക്കുകയാണ്.

 

എന്താണു സംഭവിച്ചത് ?

 

ദൃശ്യം എന്ന സിനിമയിലൂടെ മോഹൻലാൽ ഒരു സിനിമാ ബ്രാൻഡ് ആയി. അതു വളരെ മനോഹരമായി ഈ കോവിഡ് കാലത്തു വിൽക്കപ്പെടുകയും ചെയ്തു. സൂപ്പർ സ്റ്റാറിൽനിന്നും ബ്രാൻഡിലേക്കുള്ള പ്രയാണമാണ് രണ്ടു ദൃശ്യങ്ങളിലൂടെയും കണ്ടത്. ദൃശ്യം ഉണ്ടാക്കിയ ഉണർവാണു മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ രാജ്യാന്തര കച്ചവടത്തിനു തുടക്കമിട്ടത്. സിനിമ കണ്ട വൻകിട ഒടിടി പ്ളാറ്റ്ഫോമുകൾ ലേലം വിളിയിലെന്നപോലെയാണ് മരയ്ക്കാർ സ്വന്തമാക്കിയത്. മോഹൻലാൽ, പ്രിയദർശൻ, ആന്റണി പെരുമ്പാവൂർ കൂട്ടുകെട്ടിന്റെ കച്ചവട ശക്തിയാണിത്. 

 

മരയ്ക്കാറിന്റെ കച്ചവടം എത്ര രൂപയ്ക്കാണെന്നു വ്യക്തമല്ല. ഒരു കാര്യം ഉറപ്പാണ്. ചൈനീസ്, ഒടിടി വിൽപനയിലൂടെ മരയ്ക്കാർ നിർമാണ ചെലവു മറികടന്നിട്ടുണ്ട്. 100 കോടിയോളമാണു നിർമാണ ചെലവ്. ഈ 4 സിനിമകളാണു 150 തിയറ്ററിൽ റിലീസ് ചെയ്യുന്ന മലയാള സിനിമയെ കോടികളിലേക്ക് എത്തിച്ചത്. അതിന്റെ തുടക്കം 15 കോടിയുടെ ദൃശ്യമായിരുന്നു. ഇപ്പോൾ നിർമാണം തുടരുന്ന മോഹൻലാൽ സംവിധായകനായ ‘ബറോസിനു’ വേണ്ടി ആന്റണി പെരുമ്പാവൂർ മുടക്കുന്നതു നൂറു കോടിയിലധികം  രൂപയാണ്. തുല്യമായ തുക എമ്പുരാനു വേണ്ടിയും മുടക്കുന്നു. രാജ്യത്തെ ഒരു നിർമാതാവും തുടർച്ചയായി 4 സിനിമകൾക്കു 100 കോടിയോളം രൂപ മുടക്കിയിട്ടില്ല.

 

കോവിഡ് പ്രതിസന്ധി മറികടന്നതും അദ്ഭുതമാണ്. മരയ്ക്കാറിനു വേണ്ടി 100 കോടി മുടക്കിയ നിർമാതാവ് അതു റിലീസ് ചെയ്യാനാകാത്ത അവസ്ഥയിൽ തളരേണ്ടതാണ്. എന്നാൽ കോവിഡ് നിയന്ത്രണത്തിനിടയിൽ 30 ദിവസത്തോളം സെറ്റിലെ എല്ലാവരേയും ഒരു ഹോട്ടലിൽ താമസിപ്പിച്ചാണു ദൃശ്യം 2 ഷൂട്ടു ചെയ്തത്. തികച്ചും അപകടകരമായ ദൗത്യം. എല്ലാവരും പേടിച്ച് അകത്തിരിക്കുമ്പോഴായിരുന്നു ആന്റണിയും മോഹൻലാലും ജീത്തു ജോസഫും ഇറങ്ങിയത്. മരയ്ക്കാർ തിയറ്ററിൽ റിലീസ് ചെയ്യണമെങ്കിൽ ദൃശ്യം 2 ഒടിടിക്കു വിറ്റേ പറ്റൂവെന്നു പ്രഖ്യാപിച്ച ആന്റണി മറികടന്നതു വലിയൊരു സാമ്പത്തിക ബാധ്യതയെയാണ്. അതോടെയാണു രാജ്യത്തെ പല ഭാഷകളിലും ഉണർവുണ്ടായതും ഈ സമയത്തും കച്ചവടം നടത്താമെന്നുറപ്പിച്ചതും.

 

ഇവിടെയും തീരുന്നില്ല. ആന്റണി പെരുമ്പാവൂരും മോഹൻലാലും ചൈനീസ് കമ്പനികളുമായി ചേർന്നു നിർമാണ കമ്പനി തുടങ്ങിക്കഴിഞ്ഞു. ഇവരായിരിക്കും മരയ്ക്കാർ ചൈനയിൽ ഡബ്ബു ചെയ്തു വിതരണം ചെയ്യുക. കോവിഡ് ഭീതി കഴിഞ്ഞാൽ ഉടൻ നടക്കുന്ന കച്ചവടം ഇതാകും. 3000 തിയറ്ററിൽ റിലീസ് അവകാശമുള്ള കമ്പനികളുമായാണ്  കരാർ. അതായത് ആശിർവാദ് എന്ന ബ്രാൻഡ് ചൈനയിൽ ഉണ്ടാക്കാൻ സാധ്യതയുള്ള മണികിലുക്കം ചെറുതല്ല. മോഹൻലാലിന്റെ മറ്റു മലയാള സിനിമകളും ഇതിലൂടെ ചൈനയിലെത്തും. 

 

മലയാള സിനിമയുടെ വലിയൊരു കച്ചവട ജാലകമാണു ൈചനയിലേക്കു തുറക്കുന്നത്. ദൃശ്യം റിലീസ് ചെയ്തപ്പോൾ മലയാളത്തിൽ മോഹൻലാൽ ചെയ്ത വേഷമെന്ന പരാമർശത്തോടെയായിരുന്നു റിലീസ്. ദൃശ്യം 2 വന്നപ്പോഴും അതുതന്നെ. ആ നടനെ നേരിൽ കാണുക എന്നതാകും മരയ്ക്കാറിലൂടെ ചൈനയിൽ നടത്തുന്നത്. ചൈനീസ് മാധ്യമങ്ങൾ ദൃശ്യത്തിന്റെ വിജയം ആഘോഷിച്ചതു മോഹൻലാലിനെ പരാമർശിച്ചുകൊണ്ടാണ്. മലയാള സിനിമയുടെ കടൽ കടന്ന കച്ചവടത്തിൽ ദൃശ്യം എന്ന ചെറിയ പായ്ക്കപ്പൽ നടത്തിയതു ചെറിയ യാത്രയല്ല. പുതിക കരകൾ തേടിയുള്ള ചരിത്രം തിരുത്തിക്കുറിച്ച യാത്രയാണ്...

 

English Summary: How Drishyam and Other Mohanlal Movies Changed the Face of Malayalam Cinema Business?