രാജ്യം വലിയ കോവിഡ് പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കെ അതിന്റെ മുന്നണിപ്പോരാളികളായി പ്രവർത്തിക്കുന്ന ഡോക്ടർ‌മാർക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ ‌‌‌അപലപിച്ച് താരങ്ങൾ. മമ്മൂട്ടി, പൃഥ്വിരാജ്, ടൊവീനോ തോമസ്, മഞ്ജു വാര്യർ, ഐശ്വര്യ ലക്ഷ്മി തുടങ്ങി നിരവധി അഭിനേതാക്കളാണ് ഡോക്ടർമാർക്ക് ഐക്യദാർഢ്യവുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യം വലിയ കോവിഡ് പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കെ അതിന്റെ മുന്നണിപ്പോരാളികളായി പ്രവർത്തിക്കുന്ന ഡോക്ടർ‌മാർക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ ‌‌‌അപലപിച്ച് താരങ്ങൾ. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ടൊവീനോ തോമസ്, മഞ്ജു വാര്യർ, ഐശ്വര്യ ലക്ഷ്മി തുടങ്ങി നിരവധി അഭിനേതാക്കളാണ് ഡോക്ടർമാർക്ക് ഐക്യദാർഢ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. 

ADVERTISEMENT

‘കോവിഡ് എന്ന മഹാമാരിക്കെതിരെ കഴിഞ്ഞ ഒന്നര വർഷത്തോളമായി പോരാടിക്കൊണ്ടിരിക്കുന്നവരാണ് നമ്മൾ എല്ലാവരും . ഈ യുദ്ധത്തിലെ മുന്നണി പോരാളികളാണ് ഡോക്ടർമാർ അടങ്ങുന്ന ആരോഗ്യപ്രവർത്തകർ. വളരെ ദുഷ്ക്കരമായ ലോക്ഡൗൺ സമയങ്ങളിൽ നമ്മൾ എല്ലാവരും വീടുകളിൽ സുരക്ഷിതരായി ഇരിക്കുവാന്‍ ജീവൻ പോലും പണയം വെച്ച് അഹോരാത്രം പ്രവർത്തിക്കുന്ന ഡോക്ടർമാർക്കെതിരെയും ആശുപത്രികൾക്കെതിരെയുമുള്ള അതിക്രമങ്ങൾ അങ്ങേയറ്റം അപലപനീയമാണ്.’–മോഹൻലാൽ പറഞ്ഞു.

ADVERTISEMENT

‌‘ഡോക്ടർമാരെ അക്രമിക്കുന്നത് അവസാനിപ്പിക്കൂ. നമ്മുടെ ആരോഗ്യം അവരുടെ കയ്യിലാണ്’ എന്ന ആപ്തവാക്യം ഉന്നയിച്ചാണ് താരങ്ങൾ തങ്ങളുടെ പിന്തുണ അറിയിക്കുന്നത്. ‘അവർ പോരാളികളാണ്. നമുക്ക് ഒരു യുദ്ധം ജയിക്കേണ്ടതുണ്ട്. ദയവായി അവരെ അക്രമിക്കുന്നത് അവസാനിപ്പിക്കൂ’ പിന്തുണ പ്രഖ്യാപിച്ച് പൃഥ്വി പറയുന്നതിങ്ങനെ. ‘ഒരു യുദ്ധത്തിനിടയിൽ വച്ച് നമ്മുടെ തന്നെ മുന്നണി പോരാളികളെ അക്രമിക്കുന്നത് ശരിയല്ല’ സംഭവത്തോട് മഞ്ജു വാര്യർ പ്രതികരിച്ചതിങ്ങനെ. 

ADVERTISEMENT

തങ്ങളുടെ സമൂഹമാധ്യമപേജുകളിലൂടെയാണ് താരങ്ങൾ പിന്തുണ അറിയിക്കുന്നത്. ശശി തരൂർ, എബ്രിഡ് ഷൈൻ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള നിരവധി ആളുകൾ ഇൗ വിഷയത്തിൽ പ്രതികരിച്ചു. നിരവധി സാധാരണക്കാരും ഡോക്ടർമാർക്ക് ഐക്യദാർഢ്യം അറിയിച്ച് രംഗത്തെത്തി. ഡോക്ടർമാർക്കെതിരായി രാജ്യത്തിന്റെ പല ഭാഗങ്ങളിൽ‌ നടക്കുന്ന അക്രമസംഭവങ്ങളാണ് ഇത്തരത്തിലൊരു നീക്കത്തിനു പിന്നിൽ.