സ്ത്രീധന പീഡന പരാതിയില്‍ പൊലീസ് സ്റ്റേഷനില്‍ പോലും സ്ത്രീകള്‍ പുരുഷാധിപത്യം നേരിടേണ്ടി വരുന്നുവെന്ന് സുരേഷ് ഗോപി എം.പി. സ്ത്രീധന പീഡനത്തിന് പ്രതിവിധിയുണ്ടാക്കുന്ന ശക്തമായ ഒരു നിയമം ഉണ്ടാകണമെന്നും സുരേഷ് ഗോപി. മനോരമാ ചാനല്‍ ചര്‍ച്ചയിലാണ് പ്രതികരണം. ‘ഞാന്‍ വിസ്മയയുടെ സഹോദരന്‍ വിജിത്തിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ത്രീധന പീഡന പരാതിയില്‍ പൊലീസ് സ്റ്റേഷനില്‍ പോലും സ്ത്രീകള്‍ പുരുഷാധിപത്യം നേരിടേണ്ടി വരുന്നുവെന്ന് സുരേഷ് ഗോപി എംപി. സ്ത്രീധന പീഡനത്തിന് പ്രതിവിധിയുണ്ടാക്കുന്ന ശക്തമായ ഒരു നിയമം ഉണ്ടാകണമെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. മനോരമാ ചാനല്‍ ചര്‍ച്ചയിലാണ് പ്രതികരണം.

ADVERTISEMENT

‘ഞാന്‍ വിസ്മയയുടെ സഹോദരന്‍ വിജിത്തിനെ വിളിച്ചിരുന്നു. അപ്പോള്‍ വിസ്മയയുടെ മൃതദേഹം പോസ്‌റ്റുമാർട്ടം നടക്കുകയാണ്. ഞാന്‍ വിജിത്തിനോട് ചോദിച്ചു പോയി. ‘എത്രയോ പേര്‍ എന്റെ നമ്പര്‍ തപ്പിയെടുത്ത് വിളിക്കുന്നു, ആ കുട്ടിക്ക് തലേദിവസം എന്നെ വിളിച്ചു കൂടായിരുന്നോ, എന്ന്.’

ADVERTISEMENT

‘ഈ തീരുമാനം എടുക്കുന്നതിന് മുന്‍പ് എന്നെ ഒന്നു വിളിച്ച്, ആ കുട്ടി പറഞ്ഞിരുന്നെങ്കില്‍. കാറെടുത്ത് ആ വീട്ടില്‍ പോയി അവന്റെ കുത്തിന് പിടിച്ചിറക്കി അവനിട്ട് രണ്ട് പൊട്ടിച്ച് ഞാന്‍ വിളിച്ചോണ്ട് വന്നേനെ. അതിനു ശേഷം വരുന്നതൊക്കെ ഞാന്‍ നോക്കിയേനേ.’

ADVERTISEMENT

‘നിശബ്ദമായി ഈ ദുരവസ്ഥ ഇങ്ങനെ ഏറ്റുവാങ്ങേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോൾ. നിയമം നിർമിച്ചുവരുന്നതിൽ ഇനിയും ശക്തി കൈവരിക്കണം.സ്ത്രീധന പീഡനത്തില്‍ പൊലീസിന് എന്തുകൊണ്ട് ശക്തമായ നടപടി എടുക്കാന്‍ സാധിക്കുന്നില്ല. പെൺകുട്ടിയുടെ വശത്തും തെറ്റുണ്ടെന്ന ഭാഷ്യമാണ് നിയമപാലകരുടേതെങ്കിൽ എന്തുകൊണ്ട് ഇതൊക്കെ സംഭവിക്കുന്നു.’-സുരേഷ് ഗോപി പറഞ്ഞു.

വിസ്മയയെ പിന്തുണച്ച് കമന്റ് ചെയ്ത ജയറാം നേരിട്ട സൈബർ ആക്രമണങ്ങളെക്കുറിച്ചും സുരേഷ് ഗോപി പ്രതികരിച്ചു.

‘ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ എന്ന നിലക്കാണ് ജയറാം പ്രതികരിച്ചത്. ജയറാമിന് അതിന് അവകാശമില്ലേ. അദ്ദേഹം ഒരു പരസ്യം ചെയ്തതിന്റെ പേരില്‍ വിമര്‍ശിക്കണോ എന്നും സുരേഷ് ഗോപി. വിപണന ഉത്പനത്തിന്റെ പരസ്യത്തിലാണ് അദ്ദേഹം അഭിനയിച്ചത്. അത് ഇവിടെ വിലക്കിയിട്ടുണ്ടോ? കഞ്ചാവിന്റെ പരസ്യത്തില്‍ അല്ല അദ്ദേഹം അഭിനയിച്ചത്.’–സുരേഷ് ഗോപി പറയുന്നു.