സത്താര്‍ പ്രതിനായകനായ ‘മഴു’ എന്ന സിനിമയുമായി രസകരമായ ബന്ധമുണ്ട് മമ്മൂട്ടിക്ക്. ടൈറ്റില്‍ ക്രെഡിറ്റ്സില്‍ മമ്മൂട്ടി എന്ന മൂന്നക്ഷരം തെളിഞ്ഞ ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങളില്‍’ അഭിനയിക്കുന്നതിന് മുന്‍പ് മമ്മൂട്ടി വേണ്ടെന്ന് വച്ച സിനിമയാണ് മഴു. എറണാകുളം മഹാരാജാസ് കോളജില്‍ ബിരുദ വിദ്യാർഥിയായി ചേര്‍ന്നതു

സത്താര്‍ പ്രതിനായകനായ ‘മഴു’ എന്ന സിനിമയുമായി രസകരമായ ബന്ധമുണ്ട് മമ്മൂട്ടിക്ക്. ടൈറ്റില്‍ ക്രെഡിറ്റ്സില്‍ മമ്മൂട്ടി എന്ന മൂന്നക്ഷരം തെളിഞ്ഞ ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങളില്‍’ അഭിനയിക്കുന്നതിന് മുന്‍പ് മമ്മൂട്ടി വേണ്ടെന്ന് വച്ച സിനിമയാണ് മഴു. എറണാകുളം മഹാരാജാസ് കോളജില്‍ ബിരുദ വിദ്യാർഥിയായി ചേര്‍ന്നതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സത്താര്‍ പ്രതിനായകനായ ‘മഴു’ എന്ന സിനിമയുമായി രസകരമായ ബന്ധമുണ്ട് മമ്മൂട്ടിക്ക്. ടൈറ്റില്‍ ക്രെഡിറ്റ്സില്‍ മമ്മൂട്ടി എന്ന മൂന്നക്ഷരം തെളിഞ്ഞ ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങളില്‍’ അഭിനയിക്കുന്നതിന് മുന്‍പ് മമ്മൂട്ടി വേണ്ടെന്ന് വച്ച സിനിമയാണ് മഴു. എറണാകുളം മഹാരാജാസ് കോളജില്‍ ബിരുദ വിദ്യാർഥിയായി ചേര്‍ന്നതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സത്താര്‍ പ്രതിനായകനായ ‘മഴു’ എന്ന സിനിമയുമായി രസകരമായ ബന്ധമുണ്ട് മമ്മൂട്ടിക്ക്. ടൈറ്റില്‍ ക്രെഡിറ്റ്സില്‍ മമ്മൂട്ടി എന്ന മൂന്നക്ഷരം തെളിഞ്ഞ ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങളില്‍’ അഭിനയിക്കുന്നതിന് മുന്‍പ് മമ്മൂട്ടി വേണ്ടെന്ന് വച്ച സിനിമയാണ് മഴു. എറണാകുളം മഹാരാജാസ് കോളജില്‍ ബിരുദ വിദ്യാർഥിയായി ചേര്‍ന്നതു മുതല്‍ സിനിമാ സെറ്റുകള്‍ തോറുമുള്ള അലഞ്ഞുനടപ്പ് തുടങ്ങിയ ഒരു 'അഭിനയമോഹി'യാണ് തന്‍റെ അടുത്തേക്ക് വന്ന ഒരു റോള്‍ തട്ടിക്കളഞ്ഞത് എന്നോര്‍ക്കണം. 

 

ADVERTISEMENT

നിയമ പഠനം പൂര്‍ത്തിയാക്കി എൻറോള്‍ ചെയ്തതിന് ശേഷം  മഞ്ചേരിയില്‍ അഭിഭാഷകനായി പ്രാക്ടീസ്  ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് സംഭവം. ‘ദേവലോകം’ വലിയൊരു വേദനയായി മനസില്‍ കിടക്കുന്നുണ്ടായിരുന്നു അപ്പോള്‍. എംടി എന്ന പ്രതിഭാധനനായ എഴുത്തുകാരന്‍ സംവിധാനം ചെയ്യുന്ന ഒരു ചലച്ചിത്രത്തില്‍ അവസരം കിട്ടുക എന്നു പറഞ്ഞാല്‍ ഒരു തുടക്കക്കാരനെ സംബന്ധിച്ചിടത്തോളം ബംബര്‍ ലോട്ടറി പോലെയാണ്. ആഗ്രഹിച്ചത് പോലെ സിനിമാ മോഹം പൂവണിഞ്ഞില്ലെങ്കിലും സിനിമാ ലോകമെന്തെന്ന് മനസിലാക്കാന്‍ ‘ദേവലോകം’ മമ്മൂട്ടിയെ സഹായിച്ചു എന്നതിന് ഉദാഹരണമാണ് ‘മഴു’ സംഭവം. 

 

‘ദേവലോക’ത്തിന്റെ ഷൂട്ടിങിനിടയില്‍ പരിചയപ്പെട്ട അമീര്‍ ഖാന്‍റെ ഫോണ്‍ കോള്‍ ഒരു ദിവസം മമ്മൂട്ടിയെ തേടിയെത്തി. ഒരു സിനിമ നിർമിക്കാന്‍ പോകുന്നുവെന്നും അതിലെ പ്രതിനായകന്‍റെ വേഷം മമ്മൂട്ടി ചെയ്യണം എന്നുമായിരുന്നു ആവശ്യം. പി.കെ. കൃഷ്ണനാണ് സംവിധായകന്‍. 

 

ADVERTISEMENT

അമീര്‍ ഖാനെ നേരിട്ടു കണ്ടപ്പോഴാണ് മറ്റൊരു നിർമാണ പങ്കാളി കൂടി ഉണ്ടെന്നറിയുന്നത്. നിലവില്‍ സിനിമ നിർമിക്കാനാവശ്യമായ പണം കയ്യിലില്ല. എന്തോ സ്വത്തോ മറ്റോ വിറ്റ് വേണം പണം സ്വരൂപിക്കാന്‍. തല്‍ക്കാലം കുറച്ചു പണം മമ്മൂട്ടി മുടക്കണം. 

 

‘പണം കൊടുത്ത് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമില്ല.’ മമ്മൂട്ടി അറുത്തുമുറിച്ച് പറഞ്ഞു. അത്യാവശ്യം വരുമാനം കിട്ടുന്ന തൊഴില്‍ അറിയാം. പിന്നെ എന്തിന് നിർമാതാവിന് പണം കൊടുത്ത് സിനിമയില്‍ അഭിനയിക്കണം?

 

ADVERTISEMENT

1982ല്‍ മഴു റിലീസ് ആയി. മമ്മൂട്ടിക്ക് ഓഫര്‍ ചെയ്ത റോളില്‍ എത്തിയത് സത്താര്‍ ആയിരുന്നു. വയനാട് വച്ചു ചിത്രീകരിച്ച ഒരു കാനന ചിത്രമായിരുന്നു മഴു. സെമി പോണ്‍ കാറ്റഗറിയില്‍ പെടുത്താവുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റായിരുന്നു കിട്ടിയത്. സുകുമാരനും ബാലന്‍ കെ. നായരും പ്രധാന റോളില്‍ അഭിനയിച്ച ചിത്രം കണ്ടപ്പോള്‍ ‘അതില്‍ അഭിനയിക്കാതിരുന്നത് നന്നായി എന്നു തോന്നി’ എന്നാണ് മമ്മൂട്ടി പിന്നീട് എഴുതിയത്. 

 

ഏറ്റവും രസകരമായ കാര്യം മഴു റിലീസ് ആകുമ്പോഴേക്കും തന്‍റെ പുരസ്കാര പട്ടികയില്‍ ആദ്യ നേട്ടം മമ്മൂട്ടി കൊയ്തിരുന്നു എന്നതാണ്. ഐ.വി.ശശി- ടി. ദാമോദരന്‍ ടീമിന്‍റെ പൊളിറ്റിക്കല്‍ ത്രില്ലര്‍ അഹിംസയിലെ അഭിനയത്തിനു മികച്ച സഹനടനുള്ള പുരസ്കാരം 1981ല്‍ മമ്മൂട്ടിയെ തേടി എത്തി. 1971 മുതല്‍ 80 വരെയുള്ള 10 വര്‍ഷക്കാലം മമ്മൂട്ടിയുടെ ജീവിതത്തിലൂടെ കടന്നുപോയ ചലച്ചിത്രങ്ങളിലൂടെ ഒരു യാത്ര നടത്തുകയാണ് ഇവിടെ. മമ്മൂട്ടി എന്ന നടനും താരവും രൂപപ്പെട്ട കാലത്തെ കൂടി അടയാളപ്പെടുത്തുകയാണ് ഇവിടെ. 

 

അനുഭവങ്ങള്‍ പാളിച്ചകള്‍ 

 

ചെമ്പിലെ രാജാ തിയറ്ററില്‍ നിന്നും സിനിമ കണ്ടു തുടങ്ങിയതുമുതല്‍ ഒപ്പം കൂടിയതാണ് പി. ഐ മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയുടെ സിനിമയോടുള്ള അഭിനിവേശം. തേവര കോളേജില്‍ പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോഴും പിന്നീട് മഹാരാജാസ് കോളജിലും എറണാകുളം ലോ കോളേജിലും പഠിക്കുമ്പോഴും അത് അണുവിടകുറഞ്ഞില്ല. സിനിമാ മാസികയില്‍ വന്ന അഭിനതാക്കളെ ആവശ്യമുണ്ട് എന്ന പരസ്യം കണ്ട് സംവിധായകന്‍ കെ.എസ്. സേതുമാധവനെ കാണാന്‍ പോകുമ്പോള്‍ മധു അഭിനയിച്ച ‘കാട്ടുപൂക്കള്‍’, ‘പഠിച്ച കള്ളന്‍’, രാഘവന്‍ അഭിനയിച്ച ‘കായല്‍ക്കരയില്‍’ എന്നീ ചിത്രങ്ങളുടെ ഷൂട്ടിങ് കണ്ട പരിചയം മാത്രമാണു മമ്മൂട്ടിക്ക് ഉണ്ടായിരുന്നത്. നടനാവാനുള്ള അദമ്യമായ ആഗ്രഹം മാത്രമായിരുന്നു കൈമുതല്‍. 

 

1971ല്‍ അനുഭവങ്ങള്‍ പാളിച്ചകളില്‍ തല കാണിക്കാനുള്ള അവസരം മമ്മൂട്ടിക്ക് കിട്ടി. ബഹദൂറിന്‍റെ കൂടെ പരിഭ്രാന്തനായി ഓടിവരുന്ന യുവാവ്. ഡയലോഗ് ഇല്ല. രണ്ട് റിഹേഴ്സലിലും പുതുമുഖ നടന്‍ പരാജയപ്പെട്ടപ്പോള്‍ മറ്റൊരാളെ നോക്കാന്‍ സേതുമാധവന്‍ അസിസ്റ്റന്‍റിനോട് പറഞ്ഞതാണ്. എന്നാല്‍ ഒരു നവാഗതന്‍റെ ആഗ്രഹ തീവ്രത മറ്റാരെക്കാളും നന്നായി സേതുമാധവന് അറിയാമായിരുന്നു. സേലം മോഡേണ്‍ തിയറ്ററില്‍ ടി.ആര്‍. സുന്ദരത്തിന്‍റെ കീഴില്‍ അസിസ്റ്റന്‍റ് ഡയറക്ടറായി ജോലി ചെയ്യുന്ന കാലത്ത് മലയാളത്തിലെ ആദ്യത്തെ കളര്‍ സിനിമയായ ‘കണ്ടം ബെച്ച കൊട്ടി’ന്‍റെ സംവിധാന ചുമതല സേതുമാധവന് ലഭിച്ചതാണ്. എന്നാല്‍ പിന്നീട് അത് മാറി മറിയുകയായിരുന്നു. 

 

പുതുമുഖ സംവിധായകന്‍ ആയതുകൊണ്ട് മാത്രമാണു സേതുമാധവന് ആ അവസരം നഷ്ടപ്പെട്ടത്. അന്ന് താന്‍ കടന്നുപോയ വേദനയുടെ നീറ്റല്‍ എത്ര തീവ്രമായിരുന്നു എന്നറിയാവുന്ന സേതുമാധവന്‍ മമ്മൂട്ടിക്ക് ഒരവസരം കൂടി നല്കി. അത് സംവിധായകന് ബോധിക്കുന്ന രീതിയില്‍ തന്നെ ചെയ്യാന്‍ മമ്മൂട്ടിക്ക് സാധിക്കുകയും ചെയ്തു. 1971ല്‍ ഒരു പാസ്സിങ് ഷോട്ടില്‍ അഭിനയിക്കുന്നതില്‍ കാണിച്ച ആ നിശ്ചയദാർഢ്യം മലയാള സിനിമയ്ക്കു സമ്മാനിച്ചത് ഒരു മഹാനടനെയായിരുന്നു എന്നു പിന്നീട് കാലം തെളിയിച്ചു. 

 

കലിയുഗം 

 

‘അനുഭവങ്ങള്‍ പാളിച്ചകള്‍’ നിര്‍മിച്ച മഞ്ഞിലാസ് ‘ദേവി’ക്കും ‘പുനര്‍ജന്മ’ത്തിന് ശേഷം നിര്‍മിച്ച ‘കലിയുഗ’വും സംവിധാനം ചെയ്തത് കെ.എസ്. സേതുമാധവന്‍ തന്നെയായിരുന്നു. മുണ്ടൂര്‍ സെതുമാധവന്‍ എഴുതിയ ‘കലിയുഗം’ എന്ന നോവലാണ് അതേ പേരില്‍ സേതുമാധവന്‍ സിനിമയാക്കിയത്. സുധീറും ജയഭാരതിയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘കലിയുഗ’ത്തിന്റെ കുറച്ചു ഭാഗങ്ങള്‍ ചിത്രീകരിച്ചത് ആലുവയില്‍ വച്ചായിരുന്നു. ‘അനുഭവങ്ങള്‍ പാളിച്ചകളി’ല്‍ അഭിനയിച്ച കാര്യം പറഞ്ഞുകൊണ്ടു മമ്മൂട്ടി സേതുമാധവനെ കണ്ടു. എന്നാല്‍ പറ്റിയ റോള്‍ ഒന്നുമില്ല എന്നു പറഞ്ഞു സേതുമാധവന്‍ തന്റെ നിസഹായത തുറന്നുപറഞ്ഞു. 

 

കാലചക്രം 

 

പ്രശസ്ത ചിത്രസംയോജകനായ കെ. നാരായണന്‍ ആദ്യമായി സംവിധാനം ചെയ്ത കാലചക്രമായിരുന്നു മമ്മൂട്ടി രണ്ടാമതായി അഭിനയിച്ച ചിത്രം. പ്രേംനസീര്‍ സംഗീത പ്രേമിയായ കടത്തുകാരനായി അഭിനയിച്ച സിനിമയുടെ തിരക്കഥ ശ്രീകുമാരന്‍ തമ്പിയുടേതായിരുന്നു. ‘രാക്കുയിലിന്‍ രാജ സദസില്‍ രാഗമാലികാ മാധുരി’, ‘കാലമൊരു അജ്ഞാത കാമുകന്‍’ എന്നീ പ്രശസ്തമായ ഗാനങ്ങള്‍ കൊണ്ടു ശ്രദ്ധ പിടിച്ചുപറ്റിയ സിനിമയായിരുന്നു ‘കാലചക്രം’

 

പ്രേംനസീറിന് പകരം എത്തുന്ന കടത്തുകാരന്‍റെ വേഷമായിരുന്നു മമ്മൂട്ടിക്ക്. ‘അനുഭവങ്ങള്‍ പാളിച്ചകളി’ല്‍ നിന്നും ‘കാലചക്ര’ത്തിലേക്കെത്തിയപ്പോഴേക്കും അഭിനയത്തില്‍ ഒരു സ്ഥാനക്കയറ്റം മമ്മൂട്ടിക്കു കിട്ടി. പുതിയ ചിത്രത്തില്‍ ഡയലോഗ് ഉണ്ടായിരുന്നു. 

 

മേക്കപ്പ്മാന്‍ എം. ഓ. ദേവസ്യയായിരുന്നു കടത്ത് പിടിച്ച കോണ്‍ട്രാക്ടറുടെ വേഷം അവതരിപ്പിച്ചത്. താഹസില്‍ദാറുടെ മകള്‍ രാധയെ പ്രണയിച്ചു എന്ന കുറ്റത്തിന് കടത്ത് ജോലിയില്‍ നിന്നും നസീറിനെ പിരിച്ചുവിട്ട് തുഴ മമ്മൂട്ടിയെ ഏല്‍പ്പിക്കുന്നതായിരുന്നു സിനിമയിലെ ആദ്യ സീന്‍. പ്രേംനസീറുമായുള്ള ഈ കൊമ്പിനേഷന്‍ സീന്‍ രണ്ടാമത്തെ ദിവസമാണ് എടുത്തത്. മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം സ്വപ്നം കാണുന്നതിന് തുല്യമായിരുന്നു പ്രേംനസീറിന്‍റെ ഒപ്പമുള്ള അഭിനയം. 

 

ആദ്യ ദിവസത്തെ ഷോട്ട് അടൂര്‍ഭാസിക്ക് ഒപ്പമായിരുന്നു. ഒരു തലേക്കെട്ടൊക്കെയായി കടത്തുകാരന്‍റെ വേഷത്തില്‍ മമ്മൂട്ടി വള്ളത്തില്‍ ഇരിക്കുകയാണ്. പുലിക്കളിക്കാരനായ അടൂര്‍ ഭാസിയുടെ കൊച്ചുകുട്ടന്‍ അവിടെക്കു വന്നു രവിയെ അന്വേഷിക്കുന്നു. 

 

തുടര്‍ന്നാണ് മമ്മൂട്ടിയുടെ ആദ്യ ഡയലോഗ്. 

 

"താനീ നാട്ടിലൊന്നും ഇല്ലായിരുന്നോ..? എന്നാലേ.. തന്റെ രവി ഒളിച്ചുപോയി. തഹസില്‍ദാര്‍ അദ്ദേഹത്തിന്‍റെ മോളെയും തട്ടിക്കൊണ്ടു പോയി."

 

“സത്യമാണോ നീ പറയുന്നത” എന്ന ഭാസിയുടെ ചോദ്യത്തിന് അടുത്ത മറുപടി ഇങ്ങനെ; 

മേള രഘുവിനൊപ്പം മമ്മൂട്ടി

 

"ശെടാ ഇവന്‍ എവിടത്തുകാരനാടാ. നാട്ടില്‍ മുഴുവന്‍ പാട്ടായ കാര്യം നീ ഇതുവരെ അറിഞ്ഞില്ലേ..."

 

“അവന്‍ എന്നോടു ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ” എന്നു സങ്കടത്തോടെ ഭാസി പറയുമ്പോള്‍  "അതിനു നീ ആ പെണ്ണിന്റെ മുറചെറുക്കനോ മറ്റോ ആണോ...?" എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. 

 

‘അനുഭവങ്ങള്‍ പാളിച്ചകളി’ല്‍ അനുഭവിച്ച റിഫ്ലക്ടര്‍ ഭയമേതുമില്ലാതെ യുവാവായ കടത്തുകാരന്‍റെ വേഷം മമ്മൂട്ടി നന്നായിത്തന്നെ അവതരിപ്പിച്ചു. 

 

മണിമുഴക്കം 

 

ചാന്‍സ് ചോദിച്ചു അടുത്തതായി മമ്മൂട്ടി സമീപിച്ചത് പി.എ. ബക്കറെ ആയിരുന്നു. ബക്കര്‍ തന്‍റെ രണ്ടാമത്തെ ചിത്രമായ ‘മണിമുഴക്കത്തി’ന്‍റെ പണിപ്പുരയില്‍ ആയിരുന്നു. കെ.എസ്. സേതുമാധവന്‍റെ അസിസ്റ്റന്‍റായിരുന്ന സേനന്‍ വഴിയാണ് ശ്രമം. സേനന്‍ ആ സമയത്ത് പി.എ. ബക്കറിന്‍റെ അസിസ്റ്റന്റായി വര്‍ക്ക് ചെയ്യുകയായിരുന്നു. ‘കബനീനദി ചുവന്നപ്പോള്‍’ എന്ന ആദ്യ സിനിമയ്ക്കു തന്നെ മികച്ച സംവിധായകനുള്ള സംസ്ഥാന സിനിമാ അവാര്‍ഡ് കരസ്ഥമാക്കി തിളങ്ങി നില്‍ക്കുകയായിരുന്നു ബക്കര്‍ അപ്പോള്‍. കബനീ നദിയില്‍ സേനന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. സാറാ തോമസിന്റെ കഥയെ അടിസ്ഥാനമാക്കിയാണ് ബക്കര്‍ ‘മണിമുഴക്ക’ത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സേനന്‍റെ കൂടെ ബക്കറിനെ കാണാനായി മമ്മൂട്ടി പോയി. ബക്കര്‍ കൂടുതല്‍ ഒന്നും സംസാരിച്ചില്ല. പിന്നീട് അറിയിക്കാം എന്നു മാത്രം പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞു സേനനെ കണ്ടപ്പോള്‍ പറഞ്ഞത് “മമ്മൂട്ടിയുടെ കണ്ണുകള്‍ കഥാപാത്രത്തിന് യോജിച്ചതല്ല..." എന്നായിരുന്നു. 

 

തന്‍റെ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കാന്‍ തോന്നി എന്നായിരുന്നു ‘ചമയങ്ങളില്ലാതെ’ എന്ന ഓര്‍മക്കുറിപ്പില്‍ മമ്മൂട്ടി ഈ സംഭവത്തെ കുറിച്ച് എഴുതിയത്. ഹരികേശവന്‍ തമ്പിയും ശ്രീനിവാസനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘മണിമുഴക്ക’ത്തിന് 1976ലെ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ലഭിക്കുകയുണ്ടായി. 

 

കതിരുകാണാക്കിളി 

 

റോള്‍ അന്വേഷണ കാലത്ത് ഏറ്റവും ഞെട്ടലോടുകൂടി മമ്മൂട്ടി ഓര്‍ക്കുന്ന സംഭവമാണ് സംവിധായകന്‍ വിജയന്‍റെ മരണം. പി. ഭാസ്ക്കരനൊപ്പം അസോസിയേറ്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ച വിജയന്‍ സംവിധാനം ചെയ്യുന്ന കതിരുകാണാക്കിളിയില്‍ മോശമല്ലാത്ത ഒരു വേഷം മമ്മൂട്ടിക്കു കിട്ടി. ഷൂട്ടിങിനായി അടുത്ത ദിവസം എത്താന്‍ സംവിധായകന്‍ വിജയന്‍ നിര്‍ദേശിക്കുകയും ചെയ്തു. പിറ്റെന്നു ചിത്രീകരണ സംഘം താമസിക്കുന്ന ലോഡ്ജില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ എതിരേറ്റത് ഒരു ദുരന്ത വാര്‍ത്തയായിരുന്നു. സംവിധായകന്‍ വിജയന്‍ ഹൃദയസ്തംഭനം മൂലം മരിച്ചു.  

 

ദേവലോകം 

 

സിനിമ വെളിച്ചം കണ്ടില്ലെങ്കിലും മമ്മൂട്ടി എന്ന നടനെ മലയാള സിനിമയ്ക്കു സംഭാവന ചെയ്തതില്‍ എം.ടി. തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ‘ദേവലോക’ത്തിന് വലിയ പങ്കുണ്ട്. ചെറുകാടിന്‍റെ ‘ദേവലോകം’ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് എംടി തിരക്കഥ രചിച്ചത്. എറണാകുളത്ത് ജനശക്തി ഫിലിംസ് സംഘടിപ്പിച്ച ചലച്ചിത്രോത്സവ വേദിയില്‍ വെച്ചാണ് മമ്മൂട്ടി എംടിയെ പരിചയപ്പെടുന്നത്. ചിത്രീകരണം ആരംഭിക്കുമ്പോള്‍ അറിയിക്കാമെന്ന് പറഞ്ഞു എംടി മമ്മൂട്ടിയെ സന്തോഷത്തോടെ പറഞ്ഞയച്ചു. 

 

മഞ്ചേരിയില്‍ അഭിഭാഷകനായി ജോലി ചെയ്യുമ്പോഴാണ് ജനശക്തി ഫിലിംസിന്‍റെ കത്ത് മമ്മൂട്ടിയെ തേടിയെത്തുന്നത്. ‘ദേവലോക’ത്തില്‍ മമ്മൂട്ടിക്കു ഒരു റോള്‍ ഉണ്ടെന്നും എറണാകുളത്തെ ജനശക്തി ഫിലിംസിന്‍റെ ഓഫീസില്‍ എത്താന്‍ ആവശ്യപ്പെട്ടുമായിരുന്നു കത്ത്. ഒട്ടും അമാന്തിച്ചില്ല. മമ്മൂട്ടി എറണാകുളത്തേക്ക് വണ്ടി കയറി. 

 

എന്നാല്‍ ഉടനൊന്നും ദേവലോകത്തിന്‍റെ ചിത്രീകരണം ആരംഭിച്ചില്ല. ഇതിനിടയില്‍ മമ്മൂട്ടിയുടെ വിവാഹവും നടന്നു. അതേസമയം തന്നെ  വിഖ്യാത ബംഗാളി സംവിധായകന്‍ മൃണാള്‍ സെന്‍ സംവിധാനം ചെയ്യുന്ന കയ്യൂരിനെ കുറിച്ചുള്ള ഒരു സിനിമാ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളും ജനശക്തി ഫിലിംസ് ആരംഭിച്ചിരുന്നു. അതിനായി മൃണാള്‍ സെന്‍ കേരളത്തില്‍ വരികയും ചെയ്തു. ഏത് പ്രോജക്ടായിരിക്കും ആദ്യം നടക്കുക എന്ന കാര്യത്തില്‍ സംശയമുണ്ടായപ്പോള്‍ മൃണാള്‍ സെന്‍ തന്നെ എംടിയുടെ സിനിമ ആദ്യം തുടങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നു. 

 

അങ്ങനെ ‘ദേവലോക’ത്തിന്‍റെ ചിത്രീകരണം പാലക്കാട് വച്ചു തുടങ്ങാന്‍ തീരുമാനിച്ചു. പാപ്പച്ചന്‍ എന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനെയാണ് മമ്മൂട്ടിക്കു അവതരിപ്പിക്കേണ്ടിയിരുന്നത്. പാലക്കാട് കോട്ടമൈതാനമാണ് ലൊക്കേഷന്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനം നടക്കുകയാണ്. പാപ്പച്ചന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കുന്ന സീനാണ് ആദ്യം ചിത്രീകരിച്ചത്. തൊട്ടടുത്ത ദിവസം പാര്‍ട്ടി ഓഫിസില്‍ നിന്നുള്ള ചില രംഗങ്ങളും ചിത്രീകരിച്ചു. ഇതിനിടയില്‍ ചിത്രത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിട്ടു തുടങ്ങിയത് ആശങ്ക ഉണ്ടാക്കി. ചിത്രീകരിക്കാനാവശ്യമായ ഫിലിം പോലും ലഭ്യമാക്കാന്‍ നിര്‍മാതാക്കള്‍ക്ക് സാധിക്കാതെ വന്നതോടെ എംടി പാക്ക് അപ്പ് പറഞ്ഞു. 

 

കാന്തവലയം 

 

‘ദേവലോക’ത്തിന് ശേഷമാണ് ഐ.വി. ശശി-ടി. ദാമോദരന്‍ ടീമിന്‍റെ ‘കാന്തവലയ’ത്തില്‍ അഭിനയിക്കാനുള്ള ഒരവസരം മമ്മൂട്ടിയെ തേടിയെത്തുന്നത്. സിനിമാക്കാരുമായി അടുത്ത ബന്ധമുള്ള മമ്മൂട്ടിയുടെ എളേപ്പന്‍ ബഷീര്‍ വഴിയാണ് അതിനുള്ള ശ്രമം നടന്നത്. അസോസിയേറ്റ് ഡയറക്ടര്‍ ആയ റഷീദ് കാരാപ്പുഴ മമ്മൂട്ടിയെ ഐ.വി. ശശിയുടെ മുന്നില്‍ അവതരിപ്പിച്ചു. പിന്നീട് കുറെ ദിവസങ്ങള്‍ക്ക് ശേഷം മമ്മൂട്ടി അറിയുന്നതു ‘കാന്തവലയ’ത്തിന്‍റെ ഷൂട്ടിംഗ് കഴിഞ്ഞു എന്നാണ്. ജയന്‍, സീമ, മോഹന്‍ തുടങ്ങിയവര്‍ ആയിരുന്നു താരങ്ങള്‍. ‘കാന്തവലയ’ത്തില്‍ തനിക്കായി പറഞ്ഞ കഥാപാത്രത്തിന് ഒറ്റ സീന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നറിഞ്ഞതോടെ ‘കാന്തവലയം’ നഷ്ടപ്പെട്ടതിന്‍റെ ദുഖം മമ്മൂട്ടിക്കു മാറി. 

 

വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ 

 

1980ല്‍ പുറത്തിറങ്ങിയ എം. ആസാദ് സംവിധാനം ചെയ്ത ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ ആണ് നീണ്ട 10 വര്‍ഷത്തെ മമ്മൂട്ടിയുടെ അഭിനയാന്വേഷണ യാത്രകള്‍ക്ക് പുതിയ രൂപം നല്കിയത്. ‘ദേവലോക’ത്തില്‍ അഭിനയിക്കാന്‍ വന്ന ചെറുപ്പക്കാരനെ എം.ടി.  മറന്നിരുന്നില്ല. ‘ആ യുവാവിന്‍റെ മുഖം തന്‍റെ മനസില്‍ നിന്നും മാഞ്ഞുപോയിരുന്നില്ല’ എന്നു ജോണ്‍ പോളിന് നല്കിയ ഒരു അഭിമുഖത്തില്‍ എംടി പറയുന്നുണ്ട്. മറുനാടന്‍ മൂവീസിന്റെ ബാനറില്‍ വി.ബി.കെ മേനോന്‍ നിര്‍മ്മിച്ച ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങളു’ടെ തിരക്കഥ എംടിയുടേതായിരുന്നു. നേരത്തെ എംടിക്ക് മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിക്കൊടുത്ത ‘ബന്ധനം’ നിര്‍മ്മിച്ചത് വി.ബി.കെ. മേനോന്‍ ആയിരുന്നു. 

 

‘വില്‍ക്കാനുണ്ട് സ്വപ്നങ്ങളി’ലെ മദ്യപാനിയായ മാധവന്‍കുട്ടി എന്ന കഥാപാത്രം ചെറുതായിരുന്നെങ്കിലും ശക്തമായ ഒന്നായിരുന്നു. ആദ്യമായി മമ്മൂട്ടിയുടെ മുഖമുള്ള പോസ്റ്റര്‍ ചുമരില്‍ പതിഞ്ഞത് ഈ സിനിമയുടേതായിരുന്നു. എന്നാല്‍ മാധവന്‍കുട്ടിക്ക് സ്വന്തം ശബ്ദം നല്‍കാന്‍ മമ്മൂട്ടിക്ക് സാധിച്ചില്ല. 

 

മേള 

 

‘വില്‍ക്കാനുണ്ട് സ്വപ്നങ്ങളി’ല്‍ അഭിനയിക്കാനെത്തിയ ശ്രീനിവാസനുമായി ഉണ്ടായ അടുത്ത സ്നേഹബന്ധമാണ് കെ.ജി. ജോര്‍ജിന്‍റെ ‘മേള’യിലേക്ക് മമ്മൂട്ടിയെ എത്തിച്ചത്. ‘ഉള്‍ക്കടല്‍’ എന്ന സിനിമ സംവിധാനം ചെയ്തു ജോര്‍ജ് തിളങ്ങിനില്‍ക്കുന്ന സമയമായിരുന്നു അത്. ഒരു മോട്ടര്‍ ബൈക്ക് അഭ്യാസിയായ സര്‍ക്കസ് കലാകാരനായി അഭിനയിക്കാന്‍ ഒരാളെ വേണമെന്ന് ജോര്‍ജ് പറഞ്ഞപ്പോള്‍ ശ്രീനിവാസന്‍ മമ്മൂട്ടിയുടെ പേര് സജസ്റ്റ് ചെയ്യുകയായിരുന്നു. എറണാകുളത്തെ മറൈന്‍ ഡ്രൈവ് ഗ്രൗണ്ടില്‍ റെയ്മണ്ട് സര്‍ക്കസിന്റെ കൂടാരത്തില്‍ വെച്ചാണ് ‘മേള’യിലെ സര്‍ക്കസ് രംഗങ്ങള്‍ ചിത്രീകരിച്ചത്. 

 

ആദ്യം കുതിര സവാരി അറിയാമോ എന്നാണ് ജോര്‍ജ് മമ്മൂട്ടിയോട് ചോദിച്ചതു. ഇല്ല എന്നു പറഞ്ഞപ്പോള്‍ മോട്ടോര്‍ സൈക്കിള്‍ ഓടിക്കാന്‍ അറിയാമോ എന്നായി അടുത്ത ചോദ്യം. അങ്ങനെയാണ് മേളയിലെ മോട്ടര്‍ സൈക്കിള്‍ അഭ്യാസിയായ വിജയന്‍ എന്ന ഉപനായക കഥാപാത്രം മമ്മൂട്ടിയുടെ കൈകളില്‍ എത്തിയത്. സംഘട്ടനവും പാട്ടും ഒക്കെയുള്ള നായക തുല്യ കഥാപാത്രം. ഈ അടുത്ത കാലത്ത് അന്തരിച്ച മേള രഘുവായിരുന്നു ചിത്രത്തിലെ നായകന്‍. ഈ ചിത്രത്തിന്‍റെ ഡബ്ബിങിന് വേണ്ടിയാണ് മമ്മൂട്ടി മദ്രാസില്‍ എത്തുന്നത്തും ആദ്യമായി സിനിമാക്കാരുടെ താവളമായ കോടമ്പാക്കത്ത് താമസിക്കുന്നതും! 1980 ഡിസംബര്‍ അഞ്ചാം തീയതി ‘മേള’ തിയറ്ററുകളില്‍ എത്തിയപ്പോള്‍ നാല് പതിറ്റാണ്ടായി മലയാള സിനിമ അടക്കിവാഴുന്ന ഒരു താരത്തിന്‍റെ ജനനമായിരുന്നു അത് എന്നു ആരും കരുതിയിരുന്നില്ല.  

 

1981 മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം മികച്ച വര്‍ഷമായിരുന്നു. ശ്രീകുമാരന്‍ തമ്പിയുടെ ‘മുന്നേറ്റം’, ഐ.വി. ശശിയുടെ ‘തൃഷ്ണ’, ‘അഹിംസ’, പി.ജി. വിശ്വംഭരന്റെ ‘സ്ഫോടനം’, ‘ഒരു തിര പിന്നെയും തിര’, പി.കെ. ജോസഫിന്റെ ‘ഊതിക്കാച്ചിയ പൊന്ന്’ എന്നിവയായിരുന്നു ആ വര്‍ഷം മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങള്‍. ഇതില്‍ പി.ജി. വിശ്വംഭരന്‍റെ ‘സ്ഫോടന’ത്തില്‍ സജിന്‍ എന്ന പേരിലാണ് മമ്മൂട്ടി അഭിനയിച്ചത്. ശബ്ദം മോശമാണ് എന്നു പറഞ്ഞു മമ്മൂട്ടിയെക്കൊണ്ട് ഡബ്ബ് ചെയ്യിച്ചില്ല എന്ന കൗതുകകരമായ കഥ കൂടി ‘സ്ഫോടന’വുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇതേ വര്‍ഷം തന്നെയാണ് സ്വയം ഡബ്ബ് ചെയ്ത ‘അഹിംസ’യിലെ വാസു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് മികച്ച സഹനടനുള്ള പുരസ്കാരം മമ്മൂടി കരസ്ഥമാക്കിയതും. 

 

വെള്ളിത്തിരയില്‍ മമ്മൂട്ടിയുടെ മുഖം തെളിഞ്ഞിട്ടു 50 വര്‍ഷവും ആദ്യ പുരസ്കാരം നേടിയതിന്‍റെ 40 വര്‍ഷവും കടന്നുപോകുമ്പോള്‍ ഇനിയും ഒട്ടേറെ മികച്ച കഥാപാത്രങ്ങളും അംഗീകാരങ്ങളുമാണ് ഇതിഹാസ താരത്തെ കാത്തിരിക്കുന്നത്.