നാദിർഷയുടെ പുതിയ ചിത്രം 'ഈശോ'യുമായി ബന്ധപ്പെട്ടു നടക്കുന്ന വിവാദങ്ങളിൽ‌ പ്രതികരണവുമായി സംവിധായകൻ വിനയന്‍ രംഗത്ത്. ഈ വിഷയവുമായി ബന്ധപ്പെട്ട് നാദിർഷയുമായി സംസാരിച്ചെന്നും പേര് മാറ്റാൻ അദ്ദേഹം തയാറാണെന്നും വിനയൻ കുറിച്ചു. മമ്മൂട്ടിയെ നായകനാക്കി താൻ സംവിധാനം ചെയ്ത രാക്ഷസരാജാവ് എന്ന സിനിമയ്ക്ക് ആദ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാദിർഷയുടെ പുതിയ ചിത്രം 'ഈശോ'യുമായി ബന്ധപ്പെട്ടു നടക്കുന്ന വിവാദങ്ങളിൽ‌ പ്രതികരണവുമായി സംവിധായകൻ വിനയന്‍ രംഗത്ത്. ഈ വിഷയവുമായി ബന്ധപ്പെട്ട് നാദിർഷയുമായി സംസാരിച്ചെന്നും പേര് മാറ്റാൻ അദ്ദേഹം തയാറാണെന്നും വിനയൻ കുറിച്ചു. മമ്മൂട്ടിയെ നായകനാക്കി താൻ സംവിധാനം ചെയ്ത രാക്ഷസരാജാവ് എന്ന സിനിമയ്ക്ക് ആദ്യം നൽ‍കിയ പേര് 'രാക്ഷസരാമൻ' എന്നായിരുന്നുവെന്നും പ്രത്യക്ഷത്തിൽ രാക്ഷസരാമൻ എന്നു കേൾക്കുമ്പോൾ ശ്രീരാമ ഭക്തർക്കു വിഷമം തോന്നുന്നു എന്ന ചിലരുടെ വാദം അംഗീകരിച്ചു കൊണ്ടാണ് അന്ന് പേരു മാറ്റിയതെന്നും വിനയൻ‌ കൂട്ടിച്ചേർത്തു.

ADVERTISEMENT

വിനയന്റെ വാക്കുകൾ:

''വിവാദങ്ങൾ ഒഴിവാക്കുക. നാദിർഷ, ‘ഈശോ’ എന്ന പേരു മാറ്റാൻ തയാറാണ് .‘ഈശോ’ എന്ന പേര് പുതിയ സിനിമയ്ക്ക് ഇട്ടപ്പോൾ അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടങ്കിൽ നാദിർഷയ്ക്ക് ആ പേര് മാറ്റാൻ കഴിയില്ലേ?. ഇന്നു രാവിലെ ശ്രീ നാദിർഷയോട് ഫോൺ ചെയ്ത് ഞാനിങ്ങനെ ചോദിച്ചിരുന്നു.... ആ ചിത്രത്തിന്റെ പോസ്റ്റർ ഇന്നലെ ഷെയർ ചെയ്തതിനു ശേഷം എനിക്കു വന്ന മെസേജുകളുടെയും ഫോൺ കോളുകളുടെയും ഉള്ളടക്കം നാദിർഷയുമായി ഞാൻ പങ്കുവച്ചു.. 

ADVERTISEMENT

2001-ൽ ഇതു പോലെ എനിക്കുണ്ടായ ഒരനുഭവം ഞാൻ പറയുകയുണ്ടായി.. അന്ന് ശ്രീ മമ്മൂട്ടി നായകനായി അഭിനയിച്ച രാക്ഷസരാജാവ് എന്ന ചിത്രത്തിന്റെ പേര് രാക്ഷസരാമൻ എന്നാണ് ആദ്യം ഇട്ടിരുന്നത്.. പുറമേ രാക്ഷസനേ പോലെ തോന്നുമെങ്കിലും അടുത്തറിയുമ്പോൾ ശ്രീരാമനേപ്പോലെ നൻമയുള്ളവനായ രാമനാഥൻ എന്നു പേരുള്ള ഒരു നായകന്റെ കഥയായതു കൊണ്ടാണ് രാക്ഷസരാമൻ എന്ന പേരു ഞാൻ ഇട്ടത്.. പക്ഷേ പ്രത്യക്ഷത്തിൽ രാക്ഷസരാമൻ എന്നു കേൾക്കുമ്പോൾ ശ്രീരാമ ഭക്തർക്കു വിഷമം തോന്നുന്നു എന്ന ചിലരുടെ വാദം അംഗീകരിച്ചു കൊണ്ടാണ് അന്നാ പേരു മാറ്റാൻ ഞങ്ങൾ തയ്യാറായത്...

സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗം അവൻ അഭയമായി കാണുന്ന വിശ്വാസങ്ങളെ മുറിവേൽപ്പിച്ച് കൈയ്യടി നേടേണ്ട  കാര്യം സിനിമക്കാർക്കുണ്ടന്നു ഞാൻ കരുതുന്നില്ല... അല്ലാതെ തന്നെ ധാരാളം വിഷയങ്ങൾ അധസ്ഥിതന്റെയും പാർശ്വവൽക്കരിക്കപ്പെട്ടവന്റേതുമായി വേണമെങ്കിൽ പറയാൻ ഉണ്ടല്ലോ?... ഇതിലൊന്നും സ്പർശിക്കാതെ തന്നെയും സിനിമാക്കഥകൾ രസകരമാക്കാം

ADVERTISEMENT

ആരെയെങ്കിലും ഈശോ എന്ന പേരു വേദനിപ്പിക്കുന്നെങ്കിൽ അതു മാറ്റിക്കുടേ നാദിർഷ എന്ന എന്റെ ചോദ്യത്തിന് സാറിന്റെ ഈ വാക്കുകൾ ഉൾക്കൊണ്ടുകൊണ്ട് ഞാനാ ഉറപ്പു തരുന്നു... പേരു മാറ്റാം.. എന്നു പറഞ്ഞ പ്രിയ സഹോദരൻ നാദിർഷയോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.

പുതിയ പേരിനായി നമുക്കു കാത്തിരിക്കാം.. പ്രശ്നങ്ങൾ എല്ലാം ഇവിടെ തീരട്ടെ...