‘‘ദിലീപിന്റെ ഉള്ളിൽ ദിലീപ് അറിയാതെ വലിയൊരു നടൻ ഒളിഞ്ഞിരിപ്പുണ്ട്. അതു ഞാൻ കണ്ടെത്തിയില്ലെങ്കിലും മറ്റൊരാൾ കണ്ടെത്തും’’. 27 വർഷം മുൻപ് ഖുശ്ബു അങ്ങനെ പറയുമ്പോൾ ദിലീപ് പോലും വിചാരിച്ചുകാണില്ല ആ ഡയലോഗിന്റെ ശക്തി ഇത്രയ്ക്കുണ്ടാകുമെന്ന്. വർഷം 1994. ദിലീപ് ആദ്യമായി നായകനായ ‘മാനത്തെ കൊട്ടാരം’

‘‘ദിലീപിന്റെ ഉള്ളിൽ ദിലീപ് അറിയാതെ വലിയൊരു നടൻ ഒളിഞ്ഞിരിപ്പുണ്ട്. അതു ഞാൻ കണ്ടെത്തിയില്ലെങ്കിലും മറ്റൊരാൾ കണ്ടെത്തും’’. 27 വർഷം മുൻപ് ഖുശ്ബു അങ്ങനെ പറയുമ്പോൾ ദിലീപ് പോലും വിചാരിച്ചുകാണില്ല ആ ഡയലോഗിന്റെ ശക്തി ഇത്രയ്ക്കുണ്ടാകുമെന്ന്. വർഷം 1994. ദിലീപ് ആദ്യമായി നായകനായ ‘മാനത്തെ കൊട്ടാരം’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ദിലീപിന്റെ ഉള്ളിൽ ദിലീപ് അറിയാതെ വലിയൊരു നടൻ ഒളിഞ്ഞിരിപ്പുണ്ട്. അതു ഞാൻ കണ്ടെത്തിയില്ലെങ്കിലും മറ്റൊരാൾ കണ്ടെത്തും’’. 27 വർഷം മുൻപ് ഖുശ്ബു അങ്ങനെ പറയുമ്പോൾ ദിലീപ് പോലും വിചാരിച്ചുകാണില്ല ആ ഡയലോഗിന്റെ ശക്തി ഇത്രയ്ക്കുണ്ടാകുമെന്ന്. വർഷം 1994. ദിലീപ് ആദ്യമായി നായകനായ ‘മാനത്തെ കൊട്ടാരം’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ദിലീപിന്റെ ഉള്ളിൽ ദിലീപ് അറിയാതെ വലിയൊരു നടൻ ഒളിഞ്ഞിരിപ്പുണ്ട്. അതു ഞാൻ കണ്ടെത്തിയില്ലെങ്കിലും മറ്റൊരാൾ കണ്ടെത്തും’’. 27 വർഷം മുൻപ് ഖുശ്ബു അങ്ങനെ പറയുമ്പോൾ ദിലീപ് പോലും വിചാരിച്ചുകാണില്ല ആ ഡയലോഗിന്റെ ശക്തി ഇത്രയ്ക്കുണ്ടാകുമെന്ന്. വർഷം 1994. ദിലീപ് ആദ്യമായി നായകനായ ‘മാനത്തെ കൊട്ടാരം’ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ച തെന്നിന്ത്യൻ താരം ഖുശ്ബു പറയുന്ന ഡയലോഗ് ആണിത്. ‘‘ദിലീപ്, ഇനി ഒരുപാട് ഉയരങ്ങളിലെത്തും. എത്തുമെന്ന് എനിക്കുറപ്പുണ്ട്’’. 

ഇങ്ങനെയൊരു സംഭാഷണം എഴുതുമ്പോൾ ദിലീപ് മലയാളത്തിലെ മുൻനിര നായകനായി ഉയരുമെന്ന് തിരക്കഥാകൃത്ത് റോബിൻ തിരുമലയും കരുതിയിരുന്നില്ല. 1994ലെ സൂപ്പർഹിറ്റ് ചിത്രമായ മാനത്തെ കൊട്ടാരം എന്ന ചിത്രത്തിന്റെ പിറവിയെക്കുറിച്ചു സംസാരിക്കുകയായിരുന്നു റോബിൻ തിരുമല. കലാഭവൻ അൻസാറും റോബിൻ തിരുമലയും ചേർന്നാണ് മാനത്തെ കൊട്ടാരം എന്ന ഹിറ്റ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയത്. സുനിൽ ആയിരുന്നു സംവിധാനം. കഥ പിറന്നത് റോബിൻ തിരുമലയുടെ മനസ്സിലായിരുന്നു. കഥയെഴുതിയ നാളുകളിലേക്ക് റോബിൻ സഞ്ചരിക്കുകയാണ്. 

ADVERTISEMENT

 

മമ്മൂട്ടിയിൽ തുടങ്ങി ദിലീപിൽ എത്തി

 

മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രമൊരുക്കാനുള്ള തയാറെടുപ്പിലായിരുന്നു സുനിലും ഞാനും. നിർമാണം ഹമീദ്ക്ക. മിമിക്രി വഴി കലാഭവൻ അൻസാർ എന്റെ സുഹൃത്തായിരുന്നു. അൻസാറും മമ്മൂട്ടിയുമായി നല്ല ബന്ധമാണ്. കലാഭവനിലെ ലീ‍ഡറായി അൻസാർ തിളങ്ങി നിൽക്കുന്ന സമയമാണ്. രാജകീയം എന്നായിരുന്നു മമ്മൂട്ടിയുടെ ചിത്രത്തിനിട്ട പേര്. തിരുവിതാംകൂർ രാജവംശത്തിലെ അവസാനത്തെ രാജകുമാരന്റെ കഥയായിരുന്നു പറയാൻ ഉദ്ദ്യേശിച്ചിരുന്നത്. കോഴിക്കോട് മഹാറാണി ഹോട്ടലിലിരുന്നാണ് എഴുത്ത്. അൻസാറും എന്റെ കൂടെയുണ്ട്. 

ADVERTISEMENT

 

ഒരു ദിവസം അൻസാറിനോട് ഞാൻ ഒരു കഥ പറഞ്ഞു. ആരാധകർ അമ്പലമൊക്കെയുണ്ടാക്കിയ ഒരു നടിയുടെ ഭയങ്കര ഫാൻസ് ആയ നാലു ചെറുപ്പക്കാർ. നടിയെ എങ്ങനെയെങ്കിലും കാണണമെന്നാണ് അവരുടെ ആഗ്രഹം. അതിനുവേണ്ടി അവർ ശ്രമിച്ചുകൊണ്ടിരിക്കെ ആ നടി അവരുടെ ജീവിതത്തിലേക്കു കയറി വരുന്നു. അത് അവരുടെ ജീവിതത്തിലുണ്ടാക്കുന്ന സംഭവങ്ങൾ. ഇത്രയായിരുന്നു ഞാൻ പറഞ്ഞത്. ഈ കഥ അൻസാർ ഒരു കോമഡി ട്രാക്കിലാണ് ചിന്തിച്ചത്. സിനിമയിലെ ഓരോ രംഗങ്ങളും അൻസാർ കോമഡിയാക്കി പറയാൻ തുടങ്ങി. എനിക്കാണെങ്കിൽ ചിരിക്കാതിരിക്കാൻ പറ്റുന്നില്ല. രാജകീയം തൽക്കാലം മാറ്റിവച്ച് ഞങ്ങൾ ഇതിന്റെ പിന്നാലെയായി. അൻസാർ കോമഡി സീനുകൾ പറയും ഞാൻ കിടക്കയിൽ കിടന്നു ചിരിക്കും. പെട്ടെന്നാണ് നിർമാതാവ് ഹമീദ്ക്ക കയറി വരുന്നത്. അന്നേരം ഞാൻ കിടന്നു ചിരിച്ചുമറിയുകയാണ്. ‘നിങ്ങളിവിടെ ചിരിച്ചു സമയം കളയുകയാണോ കഥയെഴുതാതെ’ എന്നാണ് ഹമീദ്ക്ക ചോദിച്ചത്. ഞാൻ അദ്ദേഹത്തോട് സംഭവമൊക്കെ പറഞ്ഞു. അൻസാർ ചില സീനുകൾ പറഞ്ഞപ്പോൾ ഹമീദ്ക്കയും ചിരിക്കാൻ തുടങ്ങി. ഉടൻ തന്നെ സംവിധായകൻ സുനിലിനെ കാരന്തൂരിൽ നിന്നു വിളിപ്പിച്ചു. കഥ കേട്ടപ്പോൾ സുനിലിനും ഇഷ്ടമായി. 

 

മമ്മൂട്ടിയുടെ ഡേറ്റ് ഉള്ളതിനാൽ രാജകീയം ചെയ്ത ശേഷം മതി ഇതെന്നു തീരുമാനിച്ചു. അങ്ങനെ ഞാനും അൻസാറും മമ്മൂക്കയെ കാണാൻ ചെന്നൈയിലേക്കു പുറപ്പെട്ടു. മഹാബലിപുരത്തെ വീട്ടിലേക്കാണു ഞങ്ങൾ ചെന്നത്. കഥയൊക്കെ അദ്ദേഹത്തോടു പറഞ്ഞു. അദ്ദേഹം ഞങ്ങളെ പുറത്തേക്കു ക്ഷണിച്ചു. കാറിലങ്ങനെ പോകുകയാണ്. അന്നേരം അൻസാർ നേരത്തേ പറഞ്ഞ കഥയുടെ കെട്ടഴിച്ചു. ഇതുകേട്ടപ്പോൾ മമ്മൂക്കയ്ക്കും ഇഷ്ടമായി. ആരെ വച്ചാണ് പ്ലാൻ ചെയ്യുന്നതെന്നു ചോദിച്ചു. ജയറാം, മുകേഷ് ആയിരുന്നു ഞങ്ങളുടെ മനസ്സിൽ. അന്നേരം മമ്മൂക്ക പറഞ്ഞു. ‘ സൈന്യം എന്ന പുതിയ ജോഷി ചിത്രത്തിൽ എന്റെ കൂടെ ദിലീപ് എന്നൊരു ചെറുപ്പക്കാരൻ അഭിനയിക്കുന്നുണ്ട്. നല്ല ഹ്യൂമർ സെൻസാണ്. അവനെ നായകനാക്കിയാൽ ഈ കോമഡി നന്നായി വർക്കൗട്ടാകും’. ആദ്യം നിങ്ങൾ ഈ ചിത്രം ചെയ്യൂ. എന്നിട്ടാകാം എന്റെ ചിത്രം. ഇത്രയും കൂടി മമ്മൂക്ക പറഞ്ഞപ്പോൾ പിന്നെയൊന്നും ചിന്തിച്ചില്ല. കോഴിക്കോട്ടും കൊച്ചിയിലുമായി ഞാനും അൻസാറും എഴുത്തു പൂർത്തിയാക്കി. ഹമീദ്ക്ക തന്നെ നിർമാണം. സംവിധാനം സുനിലും.

ADVERTISEMENT

 

മിമിക്രി കാണിച്ച് ദിലീപ്

 

ആളെ വിട്ട് വിളിപ്പിച്ചപ്പോഴേക്കും ദിലീപ് എത്തി. ഞാനും അൻസാറും ഹമീദ്ക്കയും സുനിലും ദിലീപിനെ ഇന്റർവ്യൂ ചെയ്യുകയാണ്. ദിലീപ് ഓരോ താരങ്ങളെ അവതരിപ്പിക്കും. മമ്മൂട്ടിയും മോഹൻലാലുമൊക്കെയായി തകർത്ത് അഭിനയിക്കുകയാണ്. ഇതിനിടെ ഞാനൊന്നുപുറത്തേക്കിറങ്ങി. താഴെ ബൈക്കിൽ ഒരു ചെറുപ്പക്കാരൻ നിൽക്കുന്നു. എന്നെ കണ്ടതും അവൻ ഹായ് പറഞ്ഞു. 

 

‘‘ എന്തേ ഇവിടെ നിൽക്കുന്നു?’’

‘‘ ഞാൻ ദിലീപിന്റെ കൂടെ വന്നതാ’’.

നാദിർഷയായിരുന്നു അത്. 

 

ദിലീപിനെ നായകനാക്കി തീരുമാനിച്ചു. ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്,  സാഗർ ഷിയാസ് എന്നിവരായിരുന്നു കൂടെയുള്ള മറ്റു താരങ്ങൾ. കൊച്ചിയിൽ ആയിരുന്നു ചിത്രീകരണം. ആദ്യ ഷോട്ടിൽ തന്നെ സംവിധായകന് ഒരു അതൃപ്തി. ദിലീപും മൂന്നു കൂട്ടുകാരും ചേർന്നുള്ള സീനാണ്. സുനിൽ എന്നെ വിളിച്ചു.‘‘ മിസ് കാസ്റ്റിങ്ങാണ്’’.

 

സാഗർ ഷിയാസ് ആ കൂട്ടത്തിൽ ചേരുന്നില്ലെന്നാണ് സുനിൽ പറഞ്ഞത്. അങ്ങനെ അയാളെ മാറ്റാൻ തീരുമാനിച്ചു. അന്നു രാത്രി തന്നെ അൻസാർ പോയി കണ്ടെത്തി കൊണ്ടുവന്ന താരമാണ് നാദിർഷ.

 

ശോഭന മാറി ഖുശ്ബു വരുന്നു

 

നായികയായി ഞങ്ങൾ ആദ്യം തീരുമാനിച്ചിരുന്നത് ശോഭനയെയായിരുന്നു. അവരെ കണ്ടു കഥ പറഞ്ഞു. എന്നാൽ പ്രിയദർശന്റെ മിന്നാരത്തിൽ അഭിനയിക്കാനുള്ളതുകൊണ്ട് ശോഭന പിൻമാറി. അങ്ങനെയാണു ഖുശ്ബുവിൽ എത്തുന്നത്. സംവിധായകൻ ശശിമോഹൻ വഴിയാണ് ഖുശ്ബുവിലേക്കെത്തുന്നത്. കഥ കേട്ടതും ഖുശ്ബുവിന് ഇഷ്ടമായി.

ഖുശ്ബുവാണു നായികയെന്നു കേട്ടപ്പോൾ ദിലീപിന്റെയൊരു സന്തോഷം കാണണമായിരുന്നു. തുള്ളിച്ചാടുകയായിരുന്നു. ഖുശ്ബു മലയാളത്തിൽ നായികയായി എത്തുന്നത് അന്നു വലിയ വാർത്തയായിരുന്നു. സുരേഷ്ഗോപിയെ അവരുടെ നായകനായി തീരുമാനിച്ചു. ‘‘പൂനിലാമഴ എന്ന പാട്ടുസീനിൽ മലയാളത്തിലെ പല സംവിധായകരും വന്നുപോകുന്നുണ്ട്. എല്ലാവരും വളരെ ആസ്വദിച്ചു ചെയ്ത ചിത്രമായിരുന്നു മാനത്തെ കൊട്ടാരം.

 

ചിത്രീകരണം കഴിയുന്ന ദിവസം. സുനിലിന് ഒരു പരസ്യ ചിത്രം ചെയ്യാനുണ്ട്. അതിൽ അഭിനയിക്കാൻ വീരപ്പനെയൊക്കെ റെഡിയാക്കി. ഇന്നസെന്റും കുഞ്ചനുമാണ് മറ്റു താരങ്ങൾ. ഹവായ് ചെരുപ്പിന്റെ പരസ്യം. വീരപ്പനെ കണ്ടതും സുനിലിന് ഇഷ്ടമായില്ല. സുനിൽ കാമറമാനോട് എന്തോ രഹസ്യം പറഞ്ഞു. അയാൾ എന്നെ കൂട്ടിക്കൊണ്ടുപോയി മേക്കപ്പിടിപ്പിച്ചു. താടിയൊക്കെ വെട്ടിയൊതുക്കി വീരപ്പൻ ശൈലിയിൽ മീശയാക്കി. മേക്കപ്പ് കഴി‍ഞ്ഞ് സുനിലിന്റെ മുന്നിലേക്കു കൊണ്ടുപോയി. സുനിൽ ഒരു തോക്കെടുത്ത് എനിക്കു തന്നു. അന്നേരമാണ് ഞാനാണ് വീരപ്പനായി അഭിനയിക്കുന്നതെന്നറിഞ്ഞത്. 

 

ദിലീപ് ചോദിച്ചു, എന്റെ തല വച്ച് പോസ്റ്റൊട്ടിക്കുമോ

 

സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ കഴിഞ്ഞു. റിലീസിനൊരുങ്ങി. ഖുശ്ബുവിന്റെയും ദിലീപിന്റെയുമൊക്കെ തലയുള്ള വലിയ പോസ്റ്ററുകൾ റെഡിയായി. ഇതുകണ്ടപ്പോൾ ദിലീപ് ഞങ്ങളുടെ അടുത്തുവന്നു. 

 

‘ഇങ്ങനെ പോസ്റ്റടിക്കാൻ എത്രയാകും പണം’ എന്നു ചോദിച്ചു. ദിലീപിന് കുറച്ചു സ്ഥലത്ത് പോസ്റ്റർ വയ്ക്കാനുണ്ട്. അതിനുള്ള പണം തരാം പോസ്റ്ററടിച്ചു തരുമോയെന്നു ചോദിച്ചു. ദിലീപ് പറഞ്ഞിടത്തൊക്കെ പോസ്റ്റർ വച്ചു. 

 

മലയാളത്തിലെ വലിയൊരു താരനിര തന്നെ അഭിനയിച്ച ചിത്രമായിരുന്നു മാനത്തെ കൊട്ടാരം. പടം റിലീസ് ആയതും വൻ ഹിറ്റ്. ഞങ്ങളുടെ എല്ലാവരുടെയും  സിനിമാ ജീവിതം മാറ്റിമറിച്ച ചിത്രമായി അതു മാറി. ദിലീപ് നായകനായി ഉയർന്നു. ഹരിശ്രീ അശോകനും ഇന്ദ്രൻസും കോമഡി രാജാക്കന്മാരായി. ഖുശ്ബു ഉള്ളതിനാൽ തമിഴിലും പടം ഹിറ്റായി. 

മമ്മൂട്ടിയുടെ രാജകീയം എന്ന ചിത്രത്തിനായി തുടങ്ങി ഒടുവിൽ ദിലീപിന്റെ മാനത്തെ കൊട്ടാരമായി മാറി. രാജകീയം എന്ന ചിത്രം പിന്നീട് നടന്നില്ല. ആ പേരിൽ മറ്റൊരു ചിത്രമിറങ്ങി.

ഇന്ദ്രപ്രസ്ഥം എന്ന ചിത്രത്തിലൂടെയാണ് വീണ്ടും മമ്മൂട്ടിയുമായി ഒന്നിക്കുന്നത്. ബേണി ഇഗ്നേഷ്യസ്– ഗിരീഷ് പുത്തഞ്ചേരി കൂട്ടുകെട്ടിലെ പാട്ടൊക്കെ വലിയ ഹിറ്റായിരുന്നു. പൂനിലാമഴ ഇപ്പോഴും ചാനലുകളിലൊക്കെ വരാറുണ്ട്. 

 

ഈ സിനിമയിൽ ഖുശ്ബു പറയുന്നൊരു ഡയലോഗുണ്ട്. ‘ദിലീപ്, ഇനി ഒരുപാട് ഉയരങ്ങളിലെത്തും. എത്തുമെന്ന് എനിക്കുറപ്പുണ്ട്’’. ഞാനെഴുതിയ അതേപോലെ തന്നെ സംഭവിച്ചു. മമ്മൂട്ടിക്കും മോഹൻലാലിനും പിറകെ മറ്റൊരു സൂപ്പർസ്റ്റാറായി ദിലീപ് മാറി. വാക്കുകൾ പൊന്നാകുന്ന കല കൂടിയാണ് സിനിമയെന്ന് എനിക്കു മനസ്സിലായി’’.