ഷൂട്ടിങ്ങിനു മുൻപു തിരക്കഥ വായിക്കാൻ തരുമോ എന്ന് ആദ്യമായി എന്നോടു ചോദിച്ച നടനാണു മമ്മൂട്ടി. ‘മതിലുകൾ’ ആയിരുന്നു സിനിമ. ഞാൻ സന്തോഷപൂർവം നൽകി. വായിച്ച ശേഷം ഗംഭീരം എന്നായിരുന്നു പ്രതികരണം. ബഷീറിന്റെ ‘മതിലുകൾ’ എന്ന കഥയ്ക്ക് അപ്പുറം കടന്നുചിന്തിക്കുന്ന സിനിമയായിരുന്നു അത്. മമ്മൂട്ടിക്ക് അതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷൂട്ടിങ്ങിനു മുൻപു തിരക്കഥ വായിക്കാൻ തരുമോ എന്ന് ആദ്യമായി എന്നോടു ചോദിച്ച നടനാണു മമ്മൂട്ടി. ‘മതിലുകൾ’ ആയിരുന്നു സിനിമ. ഞാൻ സന്തോഷപൂർവം നൽകി.   വായിച്ച ശേഷം ഗംഭീരം എന്നായിരുന്നു പ്രതികരണം. ബഷീറിന്റെ ‘മതിലുകൾ’ എന്ന കഥയ്ക്ക് അപ്പുറം കടന്നുചിന്തിക്കുന്ന സിനിമയായിരുന്നു അത്. മമ്മൂട്ടിക്ക് അതു ബോധ്യമായി.

നിരന്തര പരിശ്രമം, സ്വതസിദ്ധമായ അഭിനയ സാമർഥ്യം, തൊഴിലിനോടുള്ള പ്രതിബദ്ധത, ഒരു വേഷം ലഭിച്ചാൽ അതു പരമാവധി നന്നാക്കാനുള്ള ശ്രമം, ഏതു സിനിമയിൽ അഭിനയിക്കണമെന്നു സ്വയം തീരുമാനിക്കാനുള്ള കഴിവ് എന്നിവയാണു മമ്മൂട്ടിയെ ഇന്നത്തെ നിലയിൽ എത്തിച്ചത്.

ADVERTISEMENT

താരമായി തിളങ്ങി നിൽക്കുമ്പോഴാണ് ‘അനന്തര’ത്തിലേക്കു ഞാൻ വിളിച്ചത്.  സിനിമയിൽ കണ്ടുള്ള പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൊച്ചിയിലെ വീട്ടിൽ പോയാണു ക്ഷണിച്ചത്. ആദ്യ കൂടിക്കാഴ്ച അന്നാണ്.  പ്രധാന കഥാപാത്രം ചെയ്യുന്നത് അശോകനാണെന്നും ജ്യേഷ്ഠതുല്യമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ മമ്മൂട്ടിയെപ്പോലെ ഒരാൾ തന്നെ വേണമെന്നും പറഞ്ഞു. ആ വേഷം അപ്രധാനം അല്ലെന്ന ബോധ്യത്തോടെ അദ്ദേഹം സമ്മതിച്ചു.‌

എന്റെ 3 സിനിമകളിൽ അഭിനയിച്ചപ്പോഴും പ്രതിഫലത്തെക്കുറിച്ചു  മമ്മൂട്ടി സംസാരിച്ചിട്ടില്ല. സാധാരണ സൂപ്പർ താരത്തിനു ലഭിക്കുന്ന പ്രതിഫലത്തെക്കാൾ കുറവാണ് എന്റെ സിനിമയുടെ മൊത്തം ബജറ്റ്. പതിവു വേഷങ്ങളിൽ നിന്നുള്ള മാറ്റത്തിനാണ് അദ്ദേഹം എന്റെ സിനിമയിൽ അഭിനയിച്ചത്. ഞാൻ കൊടുക്കുന്ന തുക അദ്ദേഹം സന്തോഷത്തോടെ സ്വീകരിക്കും. കുറഞ്ഞുപോയെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല.

ADVERTISEMENT

എന്റെ പടത്തിൽ അഭിനയിക്കാൻ അദ്ദേഹം എപ്പോഴും റെഡിയാണ്.‘‘സാർ പടം ചെയ്യാതിരിക്കരുത്...ചെയ്യണം’’ എന്ന് ഉപദേശിക്കും. സത്യജിത് റേയുടെ സ്ഥിരം നടനായിരുന്ന സൗമിത്ര ചാറ്റർജിയെപ്പോലെ എന്റെ സ്ഥിരം നടനായി മമ്മൂട്ടിയെ കാണണമെന്ന് അദ്ദേഹം പറയുമായിരുന്നു. കഥാപാത്രത്തിനു പറ്റിയാൽ അല്ലേ മമ്മൂട്ടിയെ വിളിക്കാനാകൂ എന്ന് അപ്പോൾ ഞാൻ പറയും.

ബഷീർ ജീവിച്ചിരിക്കെ അദ്ദേഹമായി മാറുന്നതിന്റെ ആഹ്ലാദത്തോടെയാണ് ‘മതിലുകളി’ൽ മമ്മൂട്ടി അഭിനയിച്ചത്. ബഷീറായി മാറാൻ പ്രത്യേകം എന്തെങ്കിലും ഒരുക്കം നടത്തണമെന്നു ഞാൻ ആവശ്യപ്പെട്ടില്ല. അതിൽ കസർത്തു നടത്തുന്ന രംഗമൊക്കെയുണ്ട്. അതു മമ്മൂട്ടി കൃത്യമായി ചെയ്തു. 

ADVERTISEMENT

സുന്ദരനായ മമ്മൂട്ടിയെ ‘വിധേയൻ’എന്ന ചിത്രത്തിനു വേണ്ടി മറ്റൊരു രൂപത്തിലേക്കു മാറ്റേണ്ടി വന്നു. മുടി ഇത്രയും വെട്ടണോ എന്ന് അദ്ദേഹത്തിന് ആശങ്ക ഉണ്ടായിരുന്നു. അതുകൊണ്ട് ഞാൻ തന്നെ പോയി നിന്നു വെട്ടിക്കുകയായിരുന്നു. 

മുടി പറ്റേ വെട്ടി. കവിളിലേക്ക് ഇറങ്ങുന്ന മീശ വച്ചു. വേഷം കൂടി മാറിയതോടെ മമ്മൂട്ടി പട്ടേലരായി. നായകനായി തിളങ്ങി നിൽക്കുന്ന നടൻ ഒരിക്കലും പട്ടേലരെപ്പോലുള്ള ദുഷ്ടകഥാപാത്രമായി അഭിനയിക്കില്ല. അത് അദ്ദേഹത്തിന്റെ ഇമേജിനെ ബാധിക്കും. പ്രതിനായകനാണെന്നു ഞാൻ പറഞ്ഞിട്ടും വളരെ ഉത്സാഹത്തോടെ മമ്മൂട്ടി അഭിനയിക്കാൻ തയാറായി.

‘വിധേയനി’ലെ പട്ടേലരുടെ സംഭാഷണത്തിനും പ്രത്യേകതയുണ്ട്. കർണാടകക്കാരനായ ഒരാളെ ഡബ്ബിങ് തിയറ്ററിൽ കൊണ്ടു വന്നു മലയാളം ഡയലോഗുകൾ പറയിച്ചു. തുടർന്ന് അതേപോലെ മമ്മൂട്ടി ഡബ്ബ് ചെയ്യുകയായിരുന്നു. അതിനു വേണ്ടി കഠിനാധ്വാനം ചെയ്യാൻ അദ്ദേഹം തയാറായി. അതാണ് അദ്ദേഹത്തിന്റെ പ്രതിബദ്ധത.