തെന്നിന്ത്യയിലെ ഒരു സൂപ്പര്‍ താരോദയത്തിന്റെ കഥ സരസമായി വിരിക്കുന്നുണ്ട് സിനിമയും ഞാനും എന്ന പുസ്തകത്തില്‍ എന്‍.ജി. ജോണ്‍. മദിരാശിയിലെ എവിഎം സ്റ്റുഡിയോയുടെ സാരഥി എ.വി. മെയ്യപ്പച്ചെട്ടിയാര്‍ അക്കാലത്തു ജനപ്രീതി നേടിയൊരു നാടകം സിനിമയാക്കാന്‍ തീരുമാനിക്കുന്നു. തമിഴ്‌നാട്ടിലെ പ്രമുഖ വിതരണക്കമ്പനിയായ

തെന്നിന്ത്യയിലെ ഒരു സൂപ്പര്‍ താരോദയത്തിന്റെ കഥ സരസമായി വിരിക്കുന്നുണ്ട് സിനിമയും ഞാനും എന്ന പുസ്തകത്തില്‍ എന്‍.ജി. ജോണ്‍. മദിരാശിയിലെ എവിഎം സ്റ്റുഡിയോയുടെ സാരഥി എ.വി. മെയ്യപ്പച്ചെട്ടിയാര്‍ അക്കാലത്തു ജനപ്രീതി നേടിയൊരു നാടകം സിനിമയാക്കാന്‍ തീരുമാനിക്കുന്നു. തമിഴ്‌നാട്ടിലെ പ്രമുഖ വിതരണക്കമ്പനിയായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെന്നിന്ത്യയിലെ ഒരു സൂപ്പര്‍ താരോദയത്തിന്റെ കഥ സരസമായി വിരിക്കുന്നുണ്ട് സിനിമയും ഞാനും എന്ന പുസ്തകത്തില്‍ എന്‍.ജി. ജോണ്‍. മദിരാശിയിലെ എവിഎം സ്റ്റുഡിയോയുടെ സാരഥി എ.വി. മെയ്യപ്പച്ചെട്ടിയാര്‍ അക്കാലത്തു ജനപ്രീതി നേടിയൊരു നാടകം സിനിമയാക്കാന്‍ തീരുമാനിക്കുന്നു. തമിഴ്‌നാട്ടിലെ പ്രമുഖ വിതരണക്കമ്പനിയായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെന്നിന്ത്യയിലെ ഒരു സൂപ്പര്‍ താരോദയത്തിന്റെ കഥ സരസമായി വിരിക്കുന്നുണ്ട് സിനിമയും ഞാനും എന്ന പുസ്തകത്തില്‍ എന്‍.ജി. ജോണ്‍. മദിരാശിയിലെ എവിഎം സ്റ്റുഡിയോയുടെ സാരഥി എ.വി. മെയ്യപ്പച്ചെട്ടിയാര്‍ അക്കാലത്തു ജനപ്രീതി നേടിയൊരു നാടകം സിനിമയാക്കാന്‍ തീരുമാനിക്കുന്നു. തമിഴ്‌നാട്ടിലെ പ്രമുഖ വിതരണക്കമ്പനിയായ നാഷനല്‍ പിക്‌ചേഴ്‌സ് ഉടമയും കാമരാജിന്റെ അടുത്ത സുഹൃത്തും കോണ്‍ഗ്രസ് അനുഭാവിയുമായ പി.എ. പെരുമാളാണ് നാടകത്തിന്റെ സിനിമാ നിര്‍മാണാവകാശം വിലയ്ക്കുവാങ്ങിയിരുന്നത്. പെരുമാളുമായി ചേര്‍ന്നു മെയ്യപ്പച്ചെട്ടിയാര്‍ സിനിമാ നിര്‍മാണത്തെപ്പറ്റി ആലോചിച്ചു. 

 

ADVERTISEMENT

ജിയോ മൂവീസിന്റെ സ്ഥാപകനും എന്‍.ജി. ജോണ്‍ എന്ന ജിയോ കുട്ടപ്പന്റെ പിതാവുമായ എന്‍. എക്‌സ്. ജോര്‍ജിന്റെ അടുത്ത സുഹൃത്തായിരുന്നു മെയ്യപ്പ ചെട്ടിയാര്‍. മാത്രമല്ല എവിഎം സ്റ്റുഡിയോ ആരംഭിച്ചപ്പോള്‍ അതില്‍ ഷെയര്‍ നല്‍കി സ്ഥാപക ഡയറക്ടറില്‍ ഒരാളായി ജോര്‍ജിനെയും അദ്ദേഹം ഉള്‍പ്പെടുത്തിയിരുന്നു. ഈ കൂട്ടുകെട്ടിന്റെ ഫലമായി മെയ്യപ്പച്ചെട്ടിയാര്‍ നിര്‍മിച്ച മിക്ക തമിഴ് സിനിമകളുടെയും കേരളത്തിലെ വിതരണാവകാശം അന്നു ജിയോ മൂവീസിനു ലഭിച്ചു.

 

പുതിയ ചിത്രത്തിന്റെ ആലോചനകളിലും ജിയോ മൂവിസ് ഉടമ എന്‍. എക്‌സ്. ജോര്‍ജ് പങ്കാളിയായി. പിന്നീട് ജിയോ മൂവീസിനെ വളര്‍ത്തിയ മകന്‍ ജോണ്‍ അന്നു മദ്രാസ് ലൊയോള കോളജില്‍ വിദ്യാര്‍ഥിയാണ്. ആദ്യകാല സംഭവങ്ങളെല്ലാം പിതാവില്‍ നിന്നു നേരിട്ടു കേട്ട ഓര്‍മയിലാണ് അദ്ദേഹം പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അങ്ങനെയൊരു രസകരമായ സംഭവമാണ് ഈ സിനിമയുമായി ബന്ധപ്പെട്ട താരോദയരഹസ്യം. 

 

ADVERTISEMENT

നാടകത്തില്‍ അഭിനയിച്ച് പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നടനെത്തന്നെ സിനിമയിലും അഭിനയിപ്പിക്കാമെന്ന് പെരുമാള്‍ നിര്‍ദേശിച്ചു. മെയ്യപ്പച്ചെട്ടിയാര്‍ ഇത് അംഗീകരിക്കുകയും ചെയ്തു. പിന്നീട് തമിഴ്‌നാട് മുഖ്യമന്ത്രിയായ എം. കരുണാനിധിയാണ് സിനിമയുടെ സംഭാഷണ രചന നിര്‍വഹിച്ചത്. കരുണാനിധിയുടെ സിനിമാപ്രവേശവും ഇതിലൂടെ സംഭവിച്ചു. 

ഷൂട്ടിങ്ങിന്റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞപ്പോള്‍ പെരുമാളും മെയ്യപ്പച്ചെട്ടിയാരും ഒന്നിച്ചിരുന്നു റഷസ് കണ്ടു. ചെട്ടിയാര്‍ക്കു നാടകനടന്റെ അഭിനയവും മെല്ലിച്ച ശരീരവും തീരെ ഇഷ്ടപ്പെട്ടില്ല. ശോഷിച്ച ശരീരം മാത്രമല്ല, മുന്നിലെ പൊങ്ങിയ രണ്ടു പല്ലുകളും ഒട്ടിയ കവിളുമൊന്നും നായകനു ചേര്‍ന്നതല്ലെന്നു ചെട്ടിയാര്‍ വാദിച്ചു. 

 

എന്നാല്‍ പെരുമാള്‍ ഇതൊന്നും അംഗീകരിക്കാന്‍ തയാറായില്ല. നാടകം കണ്ട ലഹരിയിലായിരുന്നു അദ്ദേഹം. സിനിമയും നാടകവും തമ്മിലുള്ള വ്യത്യാസം പെരുമാളെ ബോധ്യപ്പെടുത്താന്‍ ചെട്ടിയാര്‍ കിണഞ്ഞു ശ്രമിച്ചു. നാടകം അകന്നു നിന്നാണ് പ്രേക്ഷകര്‍ കാണുന്നത്. സിനിമയില്‍ അങ്ങനെയല്ല. മിഡ് ഷോട്ടും ക്ലോസപ്പുകളുമുണ്ടാവും. അപ്പോള്‍ ഉണങ്ങിയ മുഖവും ഉന്തിയ പല്ലുമുള്ള മൂഞ്ചി യാരു പാര്‍ക്കും. ഇതായിരുന്നു അദ്ദേഹത്തിന്റെ വാദം. തര്‍ക്കം മൂത്തപ്പോള്‍ ആദ്യ ഷെഡ്യൂളോടെ ഷൂട്ടിങ് നിര്‍ത്തേണ്ടി വന്നു.

ADVERTISEMENT

 

പെരുമാളിന്റെ സുഹൃത്തും ചെട്ടിയാരുടെ ബിസിനസ് പങ്കാളിയുമായ എന്‍.എക്‌സ്. ജോര്‍ജിനോടാണ് തര്‍ക്കം പരിഹരിക്കാന്‍ ഇരുവരും ആവശ്യപ്പെട്ടത്. പ്രശ്‌നം രമ്യമായി പരിഹരിച്ച് സിനിമ പൂര്‍ത്തിയാക്കേണ്ടത് ജോര്‍ജിന്റേയും ആവശ്യമായിരുന്നു. കേരളത്തിലെ വിതരണാവകാശം അദ്ദേഹത്തനായിരുന്നല്ലോ. ചിത്രത്തിന്റെ റഷസ് ജോര്‍ജും കണ്ടു. ചെട്ടിയാരുടെ വാദത്തില്‍ കഴമ്പുണ്ടെന്ന് അദ്ദേഹത്തിനും തോന്നി. ക്ലോസപ്പ് ഷോട്ടുകളില്‍ നായകന്റെ ഒട്ടിയ കവിളും തള്ളിനില്‍ക്കുന്ന പല്ലുകളും വ്യക്തമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ അഭിനയം അതിഗംഭീരവും. ഈ അഭിപ്രായം ജോര്‍ജ് രണ്ടുപേരെയും അറിയിച്ചു. ഒപ്പം ഒരു നിര്‍ദേശവും നല്‍കി-രണ്ടു മാസത്തേക്കു ഷൂട്ടിങ് നിര്‍ത്തിവയ്ക്കുക. സൂപ്പും നല്ല പോഷകാഹാരങ്ങളും കഴിച്ച് നടനോടു ശരീരം പുഷ്ടിപ്പെടുത്താന്‍ പറയുക. കൂടാതെ മൗണ്ട് റോഡില്‍ നിഷ്‌മോറ എന്നൊരു ജപ്പാന്‍കാരന്‍ ഡന്റിസ്റ്റുണ്ട്. അയാളെ കാണിച്ച് നടന്റെ പല്ലിനു ക്ലിപ്പ് ഇടീക്കുക. ചെറുപ്പമല്ലേ, രണ്ടു മാസം ക്ലിപ്പിട്ടാല്‍ പല്ലു താഴ്ന്നു കിട്ടും. 

 

ഈ നിര്‍ദേശം നടന്‍ അനുസരിച്ചു. ക്ലിപ്പിടലും ശരീരം പുഷ്ടിപ്പെടുത്തലും സംഭവിച്ചു. രണ്ടു മാസത്തിനു ശേഷം നടന്റെ ടെസ്റ്റ് ഷോട്ടുകള്‍ എടുത്തുനോക്കിയപ്പോള്‍ വളരെയേറെ മെച്ചപ്പെട്ടുവെന്നു മനസ്സിലായി. ജോര്‍ജ് ഇതു കണ്ട് സമ്മതം മൂളിയതോടെ ഇയാള്‍ തന്നെ അഭിനയിക്കട്ടെയെന്നു ചെട്ടിയാരും പറഞ്ഞു. പിന്നെ ഷൂട്ടിങ് തകൃതിയായി നടന്നു. 

ചിത്രീകരണം പൂര്‍ത്തിയായി സെന്‍സറിങ്ങിനു പോയപ്പോഴും ചില പൊല്ലാപ്പുകളുണ്ടായി. ശാസ്ത്രി എന്ന കടുംപിടുത്തക്കാരനായ ഓഫിസറാണ് മറ്റംഗങ്ങള്‍ക്കൊപ്പം ചിത്രം കണ്ടത്. ചില സംഭാഷണങ്ങളും ഷോട്ടുകളും വെട്ടിക്കളയണമെന്ന് സെന്‍സര്‍ ബോര്‍ഡിലെ ചില അംഗങ്ങള്‍ ശഠിച്ചു. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്ന് ശാസ്ത്രിയും വാദിച്ചു. അവസാനം വെട്ടിമുറിക്കലുകളില്ലാതെ തന്നെ ചിത്രം റിലീസ് ചെയ്തു. 

 

തിയറ്ററുകളില്‍ ചിത്രത്തിനു വമ്പന്‍ സ്വീകരണമാണു ലഭിച്ചത്. അതുവരെ സിനിമയില്‍ കണ്ടിട്ടില്ലാത്ത സാമൂഹികമായ പ്രമേയം. കരുണാനിധിയുടെ തൂലികയില്‍ പിറന്ന, മുഖ്യ നടന്റെ തീപാറുന്ന സംഭാഷണങ്ങള്‍. ഹൃദയസ്പര്‍ശിയായ രംഗങ്ങള്‍. സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തു. എന്നാല്‍ ചിത്രം മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതിനാല്‍ പ്രദര്‍ശനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് ചില സാമുദായിക സംഘടനകള്‍ സര്‍ക്കാരിനെ സമീപിച്ചു. 

 

കേരളത്തില്‍ എട്ടു കേന്ദ്രങ്ങളിലായാണ് അന്നു ചിത്രം റിലീസ് ചെയ്തത്. ഏതു നിമിഷവും സര്‍ക്കാര്‍ സിനിമ നിരോധിക്കുമെന്ന വാര്‍ത്ത പരന്നതിനാല്‍ ജിയോ മൂവീസ് എല്ലാ ദിവസവും ഷോകളുടെ എണ്ണം വര്‍ധിപ്പിച്ചു. നാഗര്‍കോവില്‍, പാലക്കാട് തുടങ്ങിയ കേന്ദ്രങ്ങളില്‍ ദിവസം മുഴുവന്‍ തുടര്‍ച്ചയായാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. ഒരിക്കല്‍ക്കൂടി കാണാന്‍ സാധിച്ചില്ലെങ്കിലോയെന്ന് ശങ്കിച്ചവര്‍ വീണ്ടും വീണ്ടും സിനിമ കണ്ടു. ഡല്‍ഹിയില്‍ നിന്ന് ചിത്രം കണ്ട വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അധികൃതര്‍ നിരോധനം വേണ്ടെന്നു തീരുമാനിച്ചതോടെ വിതരണക്കാര്‍ക്കും തിയറ്റര്‍ ഉടമകള്‍ക്കും സമാധാനമായി. 

 

പരാശക്തി എന്ന ഈ സിനിമയോടെ തെന്നിന്ത്യയില്‍ ഒരു പുതിയ താരോദയമുണ്ടായി. വി.സി. ഗണേശന്‍ എന്ന നാടക നടന്‍ ശിവാജി ഗണേശന്‍ എന്ന പേരില്‍ ജനഹൃദയങ്ങളില്‍ ചേക്കേറി. പരാശക്തിക്കു മുന്നേ ജനപ്രീതി നേടിയൊരു നാടകത്തില്‍ ശിവജിയുടെ വേഷം അഭിനയിച്ച് കാണികളുടെ കയ്യടി വാങ്ങിയതിനാല്‍ അദ്ദേഹത്തെ മദിരാശിയിലുള്ള നാടകപ്രേമികള്‍ ശിവാജി ഗണേശന്‍ എന്നാണ് വിളിച്ചിരുന്നത്. ആ പേരു തന്നെ ഗണേശന്‍ സിനിമയിലും സ്വീകരിച്ചു. 

 

നടികര്‍ തിലകത്തിന്റെ അരങ്ങേറ്റമായിരുന്നു അന്നു സംഭവിച്ചത്. ഷൂട്ടിങ്ങിനിടെയുണ്ടായ തര്‍ക്കത്തില്‍ മധ്യസ്ഥം വഹിച്ച് നടനു പച്ചക്കൊടി കാട്ടിയതാകട്ടെ മലയാളിയായ എന്‍.എക്‌സ്. ജോര്‍ജും. വി. ചിന്നയ്യ മണ്‍റായര്‍ ഗണേശമൂര്‍ത്തി എന്ന നാടക നടനെ ശിവാജി ഗണേശനെന്ന സൂപ്പര്‍ താരമാക്കിയതില്‍ ജിയോ കുട്ടപ്പന്റെ പിതാവിനും പങ്കുണ്ടെന്നത് അധികമാര്‍ക്കുമറിയാത്ത രഹസ്യം.