വേർപിരിയലിന്റെ ഒൻപതാം വർഷത്തിൽ , ഈ ഓർമ അങ്ങേക്ക് വേണ്ടി... മുത്തച്ഛന്റെ ഒന്നാം പക്കം എന്നു ഞാൻ ഈ എഴുത്തിനെ പേരിട്ടുവിളിക്കുന്നു. ‘മൂന്നാം പക്കം’ എന്ന സിനിമയോളം ആഴം ഞാൻ കണ്ട മറ്റൊരു കടലിനും തോന്നിയിട്ടില്ല. എടുക്കുന്നതിനെ കൊടുക്കില്ലെന്നു ശപഥം ചെയ്തിരിക്കണം ആ കടൽ. അതുകൊണ്ടാണ് പാച്ചുവിനെ മൂന്നാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേർപിരിയലിന്റെ ഒൻപതാം വർഷത്തിൽ , ഈ ഓർമ അങ്ങേക്ക് വേണ്ടി... മുത്തച്ഛന്റെ ഒന്നാം പക്കം  എന്നു ഞാൻ ഈ എഴുത്തിനെ പേരിട്ടുവിളിക്കുന്നു. ‘മൂന്നാം പക്കം’ എന്ന സിനിമയോളം ആഴം ഞാൻ കണ്ട മറ്റൊരു കടലിനും തോന്നിയിട്ടില്ല. എടുക്കുന്നതിനെ കൊടുക്കില്ലെന്നു ശപഥം ചെയ്തിരിക്കണം  ആ കടൽ. അതുകൊണ്ടാണ് പാച്ചുവിനെ മൂന്നാം പക്കവും അവന്റെ മുത്തച്ഛനു മടക്കിക്കൊടുക്കാതിരുന്നത്. 

ADVERTISEMENT

മകൻ മരിച്ച ശേഷം തമ്പി എന്ന മുത്തച്ഛന്റെ ഏക പ്രതീക്ഷയായിരുന്നു കൊച്ചുമകൻ പാച്ചു. ഒാരോ വേനലവധിക്കാലവും കലണ്ടറിൽ പൂത്തത് അവന്റെ വരവിനു വഴിയൊരുക്കാനായിരുന്നു.. ഒരു  കടലോരഗ്രാമത്തിൽ, 1980കളിലെ ഒരു വേനലവധിക്കാലത്ത് ഈ കഥ നടക്കുന്നു. അല്ല, ആ കഥ നടക്കുകയല്ല, തീരുകയാണ്. കളിനേരങ്ങൾക്കിടയിൽ  കടലെടുത്ത കൊച്ചുമകനെ മൂന്നു ദിവസം ആ മുത്തച്ഛൻ കാത്തിരുന്നു. മൂന്നാം ദിവസം അവനെ കടൽ മടക്കിത്തരുമെന്നുതന്നെ അയാൾ വിശ്വസിച്ചു. 

തീരുന്ന ഒരു പ്രതീക്ഷയെ മൂന്നാം ദിവസത്തേക്കുകൂടി വ്യസനത്തോടെ നീട്ടുകയാണ്, പത്മരാജന്റെ കഥനമാന്ത്രികത! ഒരേയൊരാൾക്കായി  ജീവിക്കുന്ന ആ മുത്തച്ഛനുവേണ്ടി വേണമെങ്കിൽ പാച്ചുവിനെ മടക്കിക്കൊടുക്കാമായിരുന്നു , കടലിന്. പക്ഷേ, കടൽ നിർദയം അതു ചെയ്തില്ല. 

പാച്ചു വന്നില്ല. മൂന്നാം പക്കത്തിലെ കടൽനിരാസത്തോട് ആ മുത്തച്ഛൻ പ്രതികാരം ചെയ്തത് കഠിനസ്നേഹത്തിനു മാത്രം ചിന്തിക്കാവുന്ന വിധത്തിലായിരുന്നു: 

ADVERTISEMENT

പാച്ചുവിന്റെ മൂന്നാം പക്കത്തെ മുത്തച്ഛൻ തന്റെ ഒന്നാം പക്കമാക്കി!

കടലിലേക്കു നടന്നു ചെല്ലുകയാണയാൾ. 

പ്രാർഥന പോലെയോ സമർപ്പണം പോലെയോ..ആർക്കറിയാം? 

എന്തൊരു ആത്മബലി ! 

ADVERTISEMENT

ആ സിനിമയുടെ ഒടുക്കം കണ്ടുകഴിയുമ്പോൾ എപ്പോഴും ഞാൻ ഒാർക്കാറുണ്ട് : അലകളുടെ നീലപരവതാനിയിലൂടെയുള്ള  ഏകാന്തനടത്തത്തിൽ കടലിനെ അഭിമുഖം കണ്ടാൽ ആ മുത്തച്ഛൻ എന്താവും ചോദിക്കുക: 

പാച്ചുവിനെ മടക്കിത്തരാനോ. എന്നെക്കൂടി എടുക്കാനോ? 

അതോ, മൂന്നാം പക്കത്തിന്റെ ഉദാരത പറഞ്ഞ് ഇനി പെരുമ കൊള്ളരുതെന്നോ? 

എന്തായാലും, അയാളെ കണ്ടപ്പോൾ ഒരു നിമിഷം കടൽ തിരയടക്കിയിരിക്കണം, തീർച്ച.