ഗൗരവമായ പ്രമേയങ്ങൾ മലയാള സിനിമയ്ക്കു പരിചയപ്പെടുത്തിയ സംവിധായകനാണ് എം.പി. സുകുമാരൻ നായർ. സിനിമ സംവിധായകന്റെ കലയാണെന്നു പ്രഖ്യാപിച്ച ഫ്രഞ്ച് ന്യൂവേവിന്റെ ഭാഗത്ത് ഉറച്ചു നിന്ന അദ്ദേഹം അപരാഹ്നം, കഴകം, ശയനം, ദൃഷ്ടാന്തം, രാമാനം, ജലാംശം എന്നീ ആറു സിനിമകളിലൂടെ കേരളത്തിന്റെ വൈവിധ്യമായ സാംസ്കാരിക പരിസരം

ഗൗരവമായ പ്രമേയങ്ങൾ മലയാള സിനിമയ്ക്കു പരിചയപ്പെടുത്തിയ സംവിധായകനാണ് എം.പി. സുകുമാരൻ നായർ. സിനിമ സംവിധായകന്റെ കലയാണെന്നു പ്രഖ്യാപിച്ച ഫ്രഞ്ച് ന്യൂവേവിന്റെ ഭാഗത്ത് ഉറച്ചു നിന്ന അദ്ദേഹം അപരാഹ്നം, കഴകം, ശയനം, ദൃഷ്ടാന്തം, രാമാനം, ജലാംശം എന്നീ ആറു സിനിമകളിലൂടെ കേരളത്തിന്റെ വൈവിധ്യമായ സാംസ്കാരിക പരിസരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗൗരവമായ പ്രമേയങ്ങൾ മലയാള സിനിമയ്ക്കു പരിചയപ്പെടുത്തിയ സംവിധായകനാണ് എം.പി. സുകുമാരൻ നായർ. സിനിമ സംവിധായകന്റെ കലയാണെന്നു പ്രഖ്യാപിച്ച ഫ്രഞ്ച് ന്യൂവേവിന്റെ ഭാഗത്ത് ഉറച്ചു നിന്ന അദ്ദേഹം അപരാഹ്നം, കഴകം, ശയനം, ദൃഷ്ടാന്തം, രാമാനം, ജലാംശം എന്നീ ആറു സിനിമകളിലൂടെ കേരളത്തിന്റെ വൈവിധ്യമായ സാംസ്കാരിക പരിസരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗൗരവമായ പ്രമേയങ്ങൾ മലയാള സിനിമയ്ക്കു പരിചയപ്പെടുത്തിയ സംവിധായകനാണ് എം.പി. സുകുമാരൻ നായർ. സിനിമ സംവിധായകന്റെ കലയാണെന്നു പ്രഖ്യാപിച്ച ഫ്രഞ്ച് ന്യൂവേവിന്റെ ഭാഗത്ത് ഉറച്ചു നിന്ന അദ്ദേഹം അപരാഹ്നം, കഴകം, ശയനം, ദൃഷ്ടാന്തം, രാമാനം, ജലാംശം എന്നീ ആറു സിനിമകളിലൂടെ കേരളത്തിന്റെ വൈവിധ്യമായ സാംസ്കാരിക പരിസരം ആവിഷ്കരിച്ചു. 

 

ADVERTISEMENT

തിയറ്ററുകൾ ലഭ്യമാകാത്തതുപോലെയുള്ള തിരിച്ചടികൾ നേരിട്ടിട്ടും കലാമൂല്യമുള്ള സിനിമാ നിർമാണത്തിൽ വിട്ടുവീഴ്ചചെയ്യാതെ മുന്നോട്ടു പോയി. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി രൂപപ്പെട്ടപ്പോൾ ആദ്യ ഫിലിംഫെസ്റ്റിവലിനു ചുക്കാൻ പിടിച്ചതും അദ്ദേഹമാണ്. ഒടിടി കാലത്തേക്കു സിനിമ വളരുമ്പോൾ നല്ല സിനിമകളുടെ ഭാവി എന്താണ്? മനോരമ ഓൺലൈനിനോടു സംവദിക്കുകയാണ് എം.പി. സുകുമാരൻ നായർ

 

‘സംവിധായകൻ ഏകാധിപതിയല്ല’

 

ADVERTISEMENT

സിനിമ അന്തിമമായി സംവിധായകന്റെ കലതന്നെയാണ്. അതിനു മാറ്റം വരാനുള്ള സാധ്യത കുറവാണ്. സംവിധായകൻ ഏകാധിപതിയല്ല, ക്യാപ്റ്റനാണ്. സൃഷ്ടിയെക്കുറിച്ച് സമഗ്രമായി മനസ്സിലാക്കിയിട്ടുള്ളയാൾ. മറ്റുള്ളവരെല്ലാം അവരവരുടെ ഉത്തരവാദിത്തം നിറവേറ്റുമ്പോൾ എല്ലാറ്റിനെയും കൂട്ടിയിണക്കുന്ന വലിയ ചുമതലയിലായിരിക്കും സംവിധായകനുള്ളത്. 

 

സുവർണരേഖ സിനിമയിൽനിന്ന്.

പ്രതിഭയുള്ള സംവിധായകരിൽനിന്നു നല്ല സൃഷ്ടികളുണ്ടാകും.അത്തരത്തിൽ എടുത്തു പറയാവുന്ന ധാരാളം സിനിമകളും സംവിധായകരും ഇന്ത്യയിലെ എല്ലാ ഭാഷകളിലുമുണ്ട്. ഉദാഹരണത്തിന് ഋത്വിക് ഘട്ടക്ക്. അദ്ദേഹത്തിന്റെ സുവർണ രേഖ മികച്ച സിനിമയാണെന്നു കരുതുന്നയാളാണു ഞാൻ. അദ്ദേഹത്തിന്റെ മറ്റു പടങ്ങൾ അതുപോലെ നല്ലതാണെന്നു കരുതുന്നുമില്ല. സത്യജിത് റേയുടെ ജലസാഖർ, ആരണ്യേർ ദിൻ രാത്രി, മണി കൗളിന്റെ ദൂവിധെ എന്നിവ മികച്ച സിനിമകളാണ്. മലയാളത്തിലും മികച്ച സിനിമകൾ അനവധിയുണ്ട്. 

ADVERTISEMENT

‘നല്ല സിനിമകളെ ഉച്ചപ്പടങ്ങളാക്കിയവർ’

 

ഗൗരവമായ സിനിമകൾ എക്കാലവും കേരളത്തിൽ നേരിടുന്ന പ്രധാന വെല്ലുവിളികളി തിയറ്റർ ലഭിക്കുകയെന്നതാണ്. 70കളിലൊക്കെ ബോക്സ് ഓഫിസ് ഹിറ്റ് പ്രതീക്ഷിച്ചിരുന്ന വാണിജ്യ സിനിമകൾ ഉച്ചയ്ക്ക് രണ്ടരയ്ക്കു ശേഷമാണു തിയറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നത്. ഓടുകയില്ലെന്ന് ആരൊക്കെയോ കൂടി ആദ്യമേ തീരുമാനമെടുത്ത ചില സിനിമകൾക്കാണ് 11 മണിയുടെ നൂൺഷോ അനുവദിച്ചിരുന്നത്. അരവിന്ദന്റെ സിനിമകളാണ് അതിന്റെ ഇരയായതിലേറെയും. ഇങ്ങനത്തെ മുദ്ര കുത്തലിനു പിന്നിൽ ഇവിടുത്തെ നിരൂപക പ്രസ്ഥാനം പ്രതിസ്ഥാനത്താണ്. ‘മന്ദതാളമെന്ന’ വിശേഷണം ഇത്തരം സിനിമകൾക്കു ചാർത്തിക്കൊടുത്തത് അവരാണ്. 

 

സത്യജിത് റേയുടെ സിനിമകളിൽ കാണാത്ത മന്ദതാളം മലയാള സിനിമകളിൽ അവർ കണ്ടെത്തി. പുതിയ സംവിധായകരുടെ സിനിമകളെ അടച്ച് ആക്ഷേപിച്ചു കൊണ്ട് ഉച്ചപ്പടങ്ങളാക്കി ബ്രായ്ക്കറ്റ് ചെയ്തതോടെ അവയുട‍െ പ്രദർശന സാധ്യത കുറഞ്ഞു. 80കളുടെ മധ്യത്തോടെ അതു തീവ്രമായി. ‌90കളോടെ സിനിമാ നിർമാണ ചെലവ് വർധിച്ചതോടെ വാണിജ്യ സിനിമകൾക്ക് നൂൺഷോ പോലും പ്രധാനമായി. അവർ ആ സ്ലോട്ട് കൂടി കയ്യടക്കിയപ്പോൾ മറ്റു സിനിമകൾക്കുള്ള വഴി അടഞ്ഞു. സിനിമകൾക്കു തിയറ്റർ കിട്ടുകയെന്നതു പ്രധാനമാണ്. ഒരു സിനിമ ഓടില്ലെന്നു തിയറ്ററുകാർ നിലപാടെടുത്താൽ എന്തുചെയ്യാനാകും? ഞാനും അതിന്റെ ഇരയാണ്. എന്റെ ആറ് സിനിമകളിൽ രണ്ടെണ്ണം മാത്രമാണു തിയറ്ററുകളിൽ പ്രദർശിപ്പിക്കാനായത്.

 

യാഥാർഥ്യമാകാത്ത തിയറ്റർ ശൃംഖല 

 

ജലാംശം സിനിമയിൽ ഇന്ദ്രൻസ്.

സിനിമാ ചരിത്രത്തിൽ വഴിത്തിരിവെന്നു വിശേഷിപ്പിക്കാവുന്നത് 1951ലെ ഫിലിം എൻക്വയറി കമ്മിറ്റി റിപ്പോർട്ടാണ് അതിന്റെ ഭാഗമായി സിനിമാ രംഗത്ത് ഒട്ടേറെ പരിഷ്കാരങ്ങളുണ്ടായി. ഫിലിം ഫിനാൻസ് കോർപറേഷൻ, നാഷനൽ ഫിലിം ആർക്കൈവ്, നാഷനൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ഡയറക്ടറേറ്റ് ഓഫി ഫിലിം ഫെസ്റ്റിവൽസ്, ചിൽഡ്രൻസ് ഫിലിം സൊസൈറ്റി എന്നിവ അതിന്റെ ഫലമായി രൂപപ്പെട്ടതാണ്. ഫിലിം ഫിനാൻസ് കോർപറേഷന്റെ ധനസഹായത്തിലൂടെ ഇന്ത്യയിലെമ്പാടും ധാരാളം ഗൗരവമേറിയ സിനിമകൾ നിർമിക്കാൻ അവസരം ഒരുങ്ങി. 

 

എന്നാൽ നടക്കാതെപോയ സുപ്രധാന നിർദേശങ്ങളിലൊന്ന് 250 പേർക്കെങ്കിലും ഇരിക്കാവുന്ന ചെറിയ തിയറ്ററുകളുടെ ശൃംഖലയെന്നതാണ്. അവിടെ നല്ല  സിനിമകൾ പ്രദർശിപ്പിക്കാൻ അവസരം ഒരുങ്ങുമായിരുന്നു. പിന്നീടു മൾട്ടിപ്ലക്സുകൾ വന്നെങ്കിലും അതിന്റെ സങ്കൽപം മറ്റൊന്നായിരുന്നു. ക്യൂബ് പോലെയുള്ളവയുടെ അനുഭവമായിരിക്കും ഇപ്പോഴുള്ള ഒടിടി പ്ലാറ്റ്ഫോമുകളിൽനിന്നും ഭാവിയിൽ ഉണ്ടാകാൻ പോകുന്നതെന്നാണ് എന്നെപ്പോലുള്ളവരുടെ ആശങ്ക. 

 

ഭാർഗവീനിലയം സിനിമയിൽനിന്ന്.

വ്യത്യസ്തമായ സിനിമകളുണ്ടാകാത്തത്?

 

1969ലാണ് കോട്ടയത്ത് ഫിലിം സൊസൈറ്റികൾ വന്നത്. നല്ല സിനിമകൾ കാണാൻ മറ്റു മാർഗങ്ങൾ അന്ന് കേരളത്തിൽ ഇല്ലായിരുന്നു. അന്ന് 16 എംഎമ്മിലാണ് ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നത്. ശബ്ദവും ദൃശ്യവും പലപ്പോഴും നമ്മുടെ താൽപര്യത്തിനനുസരിച്ചുള്ള നല്ല രീതിയിൽ കാണാൻ കഴിയുമായിരുന്നില്ല. ഇന്നത്തെ സ്ഥിതി അതല്ല. എപ്പോൾ വേണമെങ്കിലും സിനിമ കാണാം. ഇത്രയൊക്കെ സൗകര്യങ്ങളുണ്ടായിട്ടും എന്തുകൊണ്ടാണു നല്ല സിനിമകൾക്കു വേണ്ട രീതിയിലുള്ള പ്രോത്സാഹനം ലഭിക്കാത്തത്? 

കഴകം സിനിമയിൽ നിന്നും

 

70കളിൽ നല്ല സിനിമകൾക്ക് വലിയ പ്രോത്സാഹനം ലഭിക്കുന്ന അന്തരീക്ഷമുണ്ടായിരുന്നു. അക്കാലത്തെ സാംസ്കാരിക ഉണർവായിരുന്നു അതിനു കാരണം. ഇത്തരം സിനിമകൾ ആവശ്യമാണെന്ന തോന്നൽ അക്കാലത്തു സമൂഹത്തിൽ ശക്തമായിരുന്നു. ക്രമേണ അത് ഇല്ലാതായി. 90നു ശേഷം കേരളത്തിലുണ്ടായ മാറ്റങ്ങളുടെ പ്രതിഫലനം സിനിമയിലുമുണ്ടായി. അതാണ് വ്യത്യസ്തവും ഗൗരവവുമുള്ള സിനിമകൾ ഉണ്ടാകുന്നതിനും അതിന്റെ സ്വീകാര്യതയ്ക്കും തടസ്സമായത്. 

ദൃഷ്‌ടാന്തം സിനിമയിൽനിന്ന്.

 

സിനിമയിൽ സമാന്തരങ്ങളില്ല

 

ചലച്ചിത്ര അക്കാദമി ആദ്യമായി ഫിലിം ഫെസ്റ്റിവൽ നടത്തിയത് കൊച്ചിയിലാണ്. അതിന്റെ ചുമതലയുമായി ബന്ധപ്പെട്ട് ഞാൻ ഓഫിസിൽ ഇരിക്കുമ്പോൾ ഒരാൾ എന്നെക്കാണാൻ വന്നു. എനിക്ക് ആളെ മനസ്സിലായില്ല. അതു പിജി വിശ്വംഭരനായിരുന്നു. ‘നിങ്ങളാണ് സിനിമകൾ തിരഞ്ഞെടുക്കുന്നതെന്നു കേട്ടു, നിങ്ങളുടെ അഭിപ്രായത്തിൽ ഇവിടെ പ്രദർശിപ്പിക്കുന്ന നല്ല സിനിമകൾ ഏതെന്നു പറഞ്ഞാൽ ഞാൻ കണ്ടുകൊള്ളാമെന്നു പറഞ്ഞു’. 

രാമാനം സിനിമയിൽ ഇന്ദ്രൻസും ജഗതിയും

 

പിന്നീട് പലപ്പോഴും ഞങ്ങൾ തമ്മിൽ ഫെസ്റ്റിവൽ വേദികളിൽവച്ചു കണ്ടപ്പോൾ ഞാൻ നിർദേശിച്ച സിനിമകൾ അദ്ദേഹം കാണുന്നുണ്ടായിരുന്നു. മലയാള സിനിമയിൽ ധാരാളം സൂപ്പർ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകരിൽ ഒരാളാണു വിശ്വംഭരൻ. അദ്ദേഹത്തിന് സിനിമാ രംഗത്ത് നേടാൻ പ്രത്യേകിച്ച് ഒന്നുമില്ലായിരുന്ന കാലമായിരുന്നു അത്. എന്നിട്ടും അദ്ദേഹം നല്ല സിനിമകൾ തിരഞ്ഞ് എന്നെ സമീപിക്കുകയും അവ കാണുകയും ചെയ്തത് എന്നെ അതിശയിപ്പിച്ചു. 

ശയനം സിനിമയിൽ ബാബു ആന്റണിയും കൽപനയും

 

സമാന്തര സിനിമ, മുഖ്യധാര എന്ന വിശേഷണങ്ങൾ അപ്രസക്തമാണെന്ന് എനിക്കു മനസ്സിലാക്കിത്തന്ന സന്ദർഭങ്ങളിൽ ഒന്നായിരുന്നു അത്. സാഹചര്യങ്ങളാണ് ഒരാളെ സിനിമയെടുക്കാൻ പ്രേരിപ്പിക്കുന്നത്. വിശാലമായ സങ്കൽപങ്ങളൊക്കെയായിട്ടാണ് ഓരോരുത്തരും ഈ രംഗത്തേക്കു വരുന്നത്. എന്നാൽ അവ പൂർണമായി നിറവേറ്റാൻ കഴിയാത്ത സാഹചര്യങ്ങൾ ഒട്ടേറെയാണ്. സാമ്പത്തികമുൾപ്പെടെയുള്ള പ്രശ്നങ്ങൾ അതിനു പിന്നിലുണ്ടാകാം. 

 

ടോക്കിയോ സ്റ്റോറി സിനിമയിൽനിന്ന്.

മുഖ്യധാരയെന്നു വിശേഷിപ്പിക്കുന്ന സിനിമകളിലും ഗൗരവമായ പരീക്ഷണങ്ങൾ നടന്നിട്ടുണ്ട്. ഉദാഹരണത്തിന് എ. വിൻസന്റ് സംവിധാനം ചെയ്ത ഭാർഗവീ നിലയം. അക്കാലത്ത് വലിയൊരു പരീക്ഷണമായിരുന്നു അത്. നായകനോ നായികയോ സിനിമ തുടങ്ങി ആദ്യ പകുതിയിൽ രംഗത്തു വന്നില്ലെങ്കിൽ പരാജയം ഉറപ്പാണ്. എന്നാൽ ഈ സിനിമയുടെ ആദ്യ രംഗത്ത് വന്നത് താരതമ്യേന പുതുമുഖമായ മധുവാണ്. അടൂർഭാസിയുടെ ചില ഹാസ്യ രംഗങ്ങളുമുണ്ടായിരുന്നു. അതൊക്കെ കഴിഞ്ഞാണ് പ്രധാന നായികയും നായകനും രംഗത്തു വന്നത്. പി.എൻ. മേനോന്റെ ഓളവും തീരവും, കുട്ട്യേടത്തി എന്നിവയൊക്കെ ഇത്തരത്തിൽ വ്യത്യസ്തമായ പരീക്ഷണങ്ങളായിരുന്നു. ഈ പരിശ്രമങ്ങൾ എല്ലാകാലവും ഉണ്ടായിരുന്നു.  

 

അന്റോണിയോ ഡ്മോർട്ടസ് സിനിമയിൽനിന്ന്.

ടി.കെ. പരീക്കുട്ടിയും ജനറൽ പിക്ചേഴ്സ് രവിയും 

 

മലയാളത്തിൽ കലാമൂല്യമുള്ള സിനിമകൾ ഉണ്ടായതിനു പിന്നിൽ സഹാനുഭൂതിയോടെ ഇടപെട്ട ചില നിർമാതാക്കളാണ്. ചന്ദ്രതാരാ ഫിലിംസിന്റെ ടി.കെ. പരീക്കുട്ടിയുടെ പേരാണ് ആദ്യ ഓർമവരുന്നത്. അദ്ദേഹം ചെയ്ത ബിസിനസുകളല്ല മലയാള സിനിമയ്ക്കു നൽകിയ സംഭാവനകളാണു കണക്കിലെടുക്കേണ്ടത്. മികച്ച സാഹിത്യകൃതികളിൽ പലതും സിനിമയായതിനു പിന്നിൽ പരീക്കുട്ടിയുടെ ഉറച്ച പിന്തുണയുണ്ടായിരുന്നു. നീലക്കുയിൽ, ഭാർഗവീ നിലയം, തുടങ്ങിയ സിനിമകളെല്ലാം അങ്ങനെയാണു സംഭവിച്ചത്. 

 

മറ്റൊന്ന് ജനറൽ പിക്ചേഴ്സിന്റെ കെ. രവീന്ദ്രനാഥൻ നായരെന്ന രവിയാണ്. 90കളോടെ മലയാള സിനിമയിൽനിന്ന് ആ സംസ്കാരം ഇല്ലാതായി. പരീക്കുട്ടിയെയും രവിയെയും പോലെയുള്ള നിർമാതാക്കൾ ഇല്ലാതായി. സിനിമയുടെ നിർമാണച്ചെലവിലുണ്ടായ വർധനവും അതിനു കാരണമായി. സിനിമാ വ്യവസായം ലക്ഷങ്ങളിൽനിന്നു കോടികളിലേക്കു മാറിയതോടെ പരീക്ഷണങ്ങൾക്കു നിന്നു കൊടുക്കാൻ ആളുകളെ കിട്ടാതെയായി. 

 

ഒടിടിയുടെ പരിമിതികൾ 

 

1919 മുതൽ 1930 വരെയുള്ള ജർമൻ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളാണ് ഒരു ദൃശ്യ സംസ്കാരം രൂപപ്പെടുത്താൻ എന്റെ തലമുറയെ സഹായിച്ചത്. ഇന്നത്തെ തലമുറ ടിവിയോ മൊബൈലോ ഇന്റർനെറ്റോ കണ്ടാണു വളരുന്നത്. 1974ലാണ് വിഖ്യാത ജാപ്പനീസ് സംവിധായകൻ യസുജിരോ ഒസൂവിന്റെ ടോക്കിയോ സ്റ്റോറിയും ആൻ ഓട്ടം ആഫ്റ്റർ നൂണും കാണുന്നത്. പിന്നീട് 2014വരെ അദ്ദേഹത്തിന്റെ സിനിമകൾ കാണാൻ കഴിഞ്ഞിട്ടില്ല. 

 

ഇന്ത്യയിൽ അദ്ദേഹത്തിന്റെ സിനിമകളുടെ പ്രിന്റുകൾ വരാറില്ലായിരുന്നു. ഫിലിം ഫെസ്റ്റിവലുകളിലും കാണിച്ചിട്ടില്ല. ചലച്ചിത്ര അക്കാദമിയുടെ ആദ്യ ഫിലിം ഫെസ്റ്റിവലിന്റെ ചുമതലയുണ്ടായിരുന്നപ്പോൾ അദ്ദേഹത്തിന്റെ സിനിമകൾ പ്രദർശിപ്പിക്കാൻ ഞാൻ ഒരു ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പിൽക്കാലത്ത് അദ്ദേഹത്തിന്റെ സിനിമകൾ യുട്യൂബിലൂടെ കാണാൻ കഴിഞ്ഞു. അതുകൊണ്ട് മൊബൈലിലോ മറ്റു സങ്കേതങ്ങളിലോ സ,ിനിമ കാണുന്നതിനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.  

 

ഡിജിറ്റൽ സിനിമയുടെ സാങ്കേതിക ബുദ്ധിമുട്ടുകളും മേന്മകളും അറിയുക എന്ന ലക്ഷ്യത്തിലാണ് ഞാൻ ആറാമത്തെ സിനിമയായ ജലാംശം നിർമിച്ചത്. അത് കൂടുതൽ ചെലവേറിയ പ്രക്രിയയായിട്ടാണ് എനിക്കു തോന്നിയത്. ഡിജിറ്റൽ യുഗത്തിലായാലും സിനിമ കാണുന്നത് കഥ അറിയാൻ മാത്രമാകരുത്. അതിന്റെ സാങ്കേതികത കൂടി ആസ്വദിക്കാനാകണം. നല്ല ഫോട്ടോഗ്രഫി, ശബ്ദ വിന്യാസം എന്നിവ പ്രധാനമാണ്.അതിനു വലിയ സ്ക്രീൻതന്നെയാണു നല്ലത്.  മൊബൈൽ ഫോണിൽ സിനിമ കാണുമ്പോഴുള്ള പരിമിതി അതാണ്. എന്നാലും ഇപ്പോൾ അത് ഒഴിവാക്കാൻ കഴിയില്ല. പല നല്ല സിനിമകളും ഇന്റർനെറ്റിൽ മാത്രമാണല്ലോ ലഭ്യമാകുന്നത്. 

 

ഭാഷാ പ്രയോഗത്തിലെ കളികൾ പ്രേക്ഷകർക്ക് മടുത്തു 

 

ഞാൻ എങ്ങനെ സമൂഹത്തെ കാണുന്നുവെന്നതാണ് എന്റെ സിനിമകളിലൂടെ പറയാൻ ശ്രമിച്ചത്. കഥകളിലെ വൈവിധ്യം സിനിമകളിലും പ്രകടമായി. കോട്ടയം പശ്ചാത്തലമാക്കിയാണ് എന്റെ ആദ്യ സിനിമ വരുന്നത്. എം.സുകുമാരന്റെ കഥ സിനിമയാക്കിയപ്പോൾ അദ്ദേഹത്തിന്റെ നാടായ പാലക്കാടുതന്നെ ചിത്രീകരണത്തിനു തിരഞ്ഞെടുക്കുകയായിരുന്നു. പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ സ്മാരക ശിലകൾ രാമാനം എന്ന പേരിൽ സിനിമയാക്കിയപ്പോൾ മുസ്‌ലിം ജീവിതത്തെ അറിയാനാണു ശ്രമിച്ചത്. എങ്കിലും അതിൽ മലബാർ മുസ്‌ലിം ഭാഷ ഉപയോഗിച്ചിട്ടില്ല. ഭാഷാ പ്രയോഗമല്ല പറയുന്ന കാര്യമാണ് പ്രധാനമെന്നാണു വിശ്വസിക്കുന്നത്. ഭാഷാ പ്രയോഗം ഉപയോഗിച്ച് കഥാപാത്രങ്ങളെ നിർമിക്കുന്ന ഒരു ശൈലി മലയാള സിനിമയിൽ ഉണ്ടായിരുന്നു. ഇപ്പോൾ അതിൽ ആളുകൾക്കു താൽപര്യം കുറഞ്ഞു.

 

ആരാണ് താരങ്ങൾ അല്ലാത്തത്!

 

എന്റെ സിനിമകളെല്ലാം ഞാൻതന്നെയാണു നിർമിച്ചത്. അതുകൊണ്ട് എനിക്ക് എന്റെ സങ്കൽപത്തിലുള്ള സിനിമകൾ എടുക്കാൻ കഴിഞ്ഞു. ചെറിയ ഒരു ബജറ്റിൽ സിനിമ ചെയ്യുമ്പോൾ നമുക്കു നമ്മുടെ രീതിയിലേ പടം ചെയ്യാനാകൂ. അപ്പോൾ വലിയ താരങ്ങൾക്കുള്ള സൗകര്യം ചെയ്തു കൊടുക്കാൻ പറ്റണമെന്നില്ല. എങ്കിലും കവിയൂർ പൊന്നമ്മ, ജലജ, നെടുമുടി വേണു, ജഗതി ശ്രീകുമാർ, ഉർവശി, ബാബു ആന്റണി, ജഗദീഷ്, ഇന്ദ്രൻസ് എന്നിവരൊക്കെ എന്റെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഇവരൊക്കെ പ്രധാനപ്പെട്ട താരങ്ങൾതന്നെയാണ്. എന്റെ പരിമിതികളോടൊപ്പം നിന്നാണ് അവർ അഭിനയിച്ചത്. 

 

വലിയ പ്രതിഫലമൊക്കെ ഉപേക്ഷിച്ചിട്ടാണ് ജഗതി ശ്രീകുമാർ 25 ദിവസം രാമാനത്തിൽ സഹകരിച്ചത്. ആക്‌ഷൻ കഥാപാത്രങ്ങളിൽ തിളങ്ങിയ ബാബു ആന്റണിയെ അപരാഹ്നത്തിലേക്കു പരിഗണിക്കാൻ  കാരണം അദ്ദേഹത്തിന്റെ ഉയരമായിരുന്നു. അമ്മയായി അഭിനയിച്ചത് കവിയൂർ പൊന്നമ്മയായിരുന്നു. പൊക്കം കുറഞ്ഞ രണ്ടു പേർ ഒരു സീനിൽ വരുന്നത് ശരിയല്ലെന്നു തോന്നിയതിനാലാണ് ബാബു ആന്റണിയെ അതിലേക്കു ക്ഷണിച്ചത്. അദ്ദേഹം നന്നായി സഹകരിച്ചു.  

 

കൽപനയും ഇന്ദ്രൻസുമൊക്കെ അടിസ്ഥാനപരമായി കോമഡി ചെയ്യുന്നവരാണ്. അവർ ഗൗരവമായ റോളുകൾ ചെയ്യുമ്പോൾ അതിൽ കോമഡി സ്വാഭാവികമായി കടന്നു വരും. എനിക്ക് അതായിരുന്നു ആവശ്യം. വ്യത്യസ്തമായ ഒരു സിനിമാനുഭവം എന്റെ സെറ്റിൽനിന്ന് അനുഭവിക്കാൻ പറ്റിയ കാര്യം ഉർവശി പറഞ്ഞിട്ടുണ്ട്. കൃത്യമായി കാര്യം മനസ്സിലാകുന്ന നടിയാണ് ഉർവശി. ലെൻസിനെക്കുറിച്ചൊക്കെ വ്യക്തമായ ധാരണയുണ്ട്. പരിചയ സമ്പത്താണ് അതിനു കാരണം. 

 

പ്രതിഭയും പരിചയ സമ്പത്തും ഒന്നിക്കുമ്പോഴാണ് സംവിധായകന് നടീനടന്മാരിൽ നിന്ന് മികച്ച അഭിനയം പുറത്തെടുക്കാൻ കഴിയുക. ഒരു സംവിധായകൻ ആഗ്രഹിക്കുന്നതു പോലെയുള്ള അഭിനയം കാഴ്ചവയ്ക്കാൻ കഴിവുമാത്രംപോരാ പരിചയ സമ്പത്തും വേണം.  മുപ്പതും നാൽപതും വർഷം നാടകത്തിൽ മാത്രം അഭിനയിച്ചിട്ടുള്ള ചിലർ ‘ശയന’ത്തിൽ അഭിനയിച്ചിട്ടുണ്ട്. നാടകീയത കടന്നു വരാതെ അവരുടെ പ്രതിഭ സിനിമയ്ക്കു വേണ്ടി മാറ്റിയെടുക്കാൻ കഴിഞ്ഞു.. 

 

മറക്കരുത് ടി.കെ. രാമകൃഷ്ണനെ

 

ടി.കെ. രാമകൃഷ്ണൻ സാംസ്കാരിക മന്ത്രി ആയിരുന്നപ്പോഴാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആരംഭിക്കുന്നത്. അത്തരം കാര്യങ്ങളിൽ വലിയ  താൽപര്യമുള്ള ആളായിരുന്നു അദ്ദേഹം. ആദ്യ ഫിലിം ഫെസ്റ്റിവൽ നടക്കുമ്പോൾ രാത്രിയൊക്കെ അദ്ദേഹം അക്കാദമിയിലേക്കു വരും. സിനിമകൾ ലഭ്യമാകുന്ന കാര്യത്തിലൊക്കെയുള്ള ആശങ്കകൾ പങ്കുവയ്ക്കും. ആദ്യ സംരംഭം വിജയിപ്പിക്കാനുള്ള ഇച്ഛാശക്തിയുടെ താൽപര്യവും അദ്ദേഹത്തിനുണ്ടായിരുന്നു. 2001 ആയപ്പോൾ ആ മന്ത്രിസഭയുടെ കാലാവധി കഴിഞ്ഞു. അതിനു ശേഷമുണ്ടായ മാറ്റങ്ങൾ അക്കാദമിയുടെ പ്രവർത്തനത്തിലും പ്രകടമായി. 1951ലെ ഫിലിം എൻക്വയറി കമ്മിഷന്റെ ചില നിർദേശങ്ങൾ നടപ്പിലാക്കാനാകാത്തതുപോലെയുള്ള അനുഭവം അക്കാദമിക്കും ഉണ്ടായിരിക്കാം.

 

കമ്മിറ്റഡ് ഫിലിം മേക്കിങ് 

 

1968ലെ പാരിസ് വിദ്യാർഥി വിപ്ലവത്തിനു ശേഷമാണ് സിനിമാ രംഗത്ത് രണ്ടാം നവതരംഗം ഉണ്ടാകുന്നത്. 1969 ആയതോടെ ലാറ്റിൻ അമേരിക്കയിലും ഈസ്റ്റ് യൂറോപ്പിലും ഫ്രഞ്ച് ന്യൂവേവിനു സമാന്തരമായ സിനിമാ സംസ്കാരം രൂപപ്പെട്ടു. ഇന്ത്യയിലും അതിന്റെ അനുരണനങ്ങളുണ്ടായി. അതൊക്കെ കഴിഞ്ഞാണ്  1976ൽ ഞാൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ എത്തിയത്. അക്കാലത്തു  സ്ഥിരം കേൾട്ടിരുന്നത് കമ്മിറ്റഡ് ഫിലിം മേക്കിങ് എന്ന പ്രയോഗമാണ്. നവ സിനിമയുടെ ഇതാഹാസങ്ങളിൽ ഒരാളായ ബ്രസീലിയൻ സംവിധായകൻ ഗ്ലോബർ റൂഷേയുടെ അന്റോണിയോ ഡ്മോർട്ടസ് (Antonio das Mortes) പോലെയുള്ള സിനിമകൾ അതിന്റെ ഭാഗമായി വന്നവയാണ്. 

 

മിത്തും സാമൂഹിക വിമർശനവുമൊക്കെ പ്രമേയമാക്കിയ ഇത്തരം സിനിമകൾ അവതരണത്തിന്റെ വ്യത്യസ്തതകൊണ്ടുകൂടിയാണു ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ കമ്മിറ്റഡ് എന്ന പേരിൽ ഇന്ത്യയിൽ വന്നിരുന്ന പല സിനിമകളും അങ്ങനെ ആയിരുന്നോ  എന്നു സംശമുണ്ട്. ഇപ്പോഴത്തെ ചർച്ചകൾ ഐഡന്റിറ്റി ഇഷ്യുവിനെ കേന്ദ്രീകരിച്ചാണ്. ഒരുകലാകാരൻ എന്ന നിലയിൽ എന്നെ അതു ബാധിക്കുന്നില്ല. ഏതെങ്കിലും കലാരൂപത്തിന്റെ ലക്ഷണം അതാണെന്നു ഞാൻ വിശ്വസിക്കാത്തതാണതിനു കാരണം.. 

 

എം. സുകുമാരൻ എന്ന ഗൃഹാതുരത്വം

 

എം.സുകുമാരൻ എന്റെ ഒരു ഗൃഹാതുരത്വമാണ്. എന്നിൽ ശക്തമായി നിൽക്കുന്ന എഴുത്തുകാരൻ. മലയാള സാഹിത്യത്തിൽ വേറിട്ടു നിൽക്കുന്ന എഴുത്തുകാരാണ് എം.സുകുമാരനും യു.എ ഖാദറും. ‘പർവതങ്ങളെ നീക്കം ചെയ്ത വിഡ്ഢിയായ വൃദ്ധൻ’ എന്ന കഥ മുതൽ എം. സുകുമാരനും ‘തൃക്കോട്ടൂർ കഥകൾ’ മുതൽ യു.എ.ഖാദറും അതുവരെ ഉള്ളതിൽനിന്നു വ്യത്യസ്തമായ ആഖ്യാന ശൈലി സൃഷ്ടിച്ചു. അത്തരം ശ്രമങ്ങൾ മറ്റ് ആരെങ്കിലും നടത്തിയിട്ടുണ്ടോയെന്നു സംശയമാണ്. സുകുമാരനും ഞാനും തമ്മിൽ വലിയ ഒരു ആത്മബന്ധമുണ്ടായിരുന്നു. ഭാഷാ സാഹിത്യത്തിൽ അദ്ദേഹം വരുത്തിയ മാറ്റത്തെ അടയാളപ്പെടുത്താനാണ് ഒരു ഡോക്യുമെന്ററിക്കു ശ്രമിച്ചത്. അതു പല കാരണങ്ങളാൽ നടക്കാതെ പോയി.

 

English Summary: Interview with Movie Director MP Sukumaran Nair