ദേശീയ അവാർഡിന്റെ വെട്ടത്തിൽനിന്നു നിർഭാഗ്യംകൊണ്ടു നെടുമുടി മാറിപ്പോയ ചിത്രമാണ് ‘ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം’. ഈ ഭരതൻ ചിത്രത്തിൽ വേണുവിന്റെ ഭാര്യയായി അഭിനയിച്ച, 3 വട്ടം ദേശീയ അവാർഡ് ലഭിച്ച ശാരദ പറഞ്ഞു: ‘ഈ സിനിമ തമിഴിലോ തെലുങ്കിലോ എടുക്കണമെന്ന എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ, ആ സാഹസത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദേശീയ അവാർഡിന്റെ വെട്ടത്തിൽനിന്നു നിർഭാഗ്യംകൊണ്ടു നെടുമുടി മാറിപ്പോയ ചിത്രമാണ് ‘ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം’. ഈ ഭരതൻ ചിത്രത്തിൽ വേണുവിന്റെ ഭാര്യയായി അഭിനയിച്ച, 3 വട്ടം ദേശീയ അവാർഡ് ലഭിച്ച ശാരദ പറഞ്ഞു: ‘ഈ സിനിമ തമിഴിലോ തെലുങ്കിലോ എടുക്കണമെന്ന എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ, ആ സാഹസത്തിനു മുതിരാൻ എനിക്കാവില്ല. കാരണം, വേണുവിനു പകരം വയ്ക്കാൻ ആ ഭാഷകളിൽ ആരുമില്ല’. 

ADVERTISEMENT

ചെല്ലപ്പന്റെ ജാതി

‘തകര’യിലെ ചെല്ലപ്പനാശാരിയായി വേണു അഭിനയിച്ചതു കണ്ടിട്ട് ജഗതി എൻ.കെ.ആചാരി മകൻ ജഗതി ശ്രീകുമാറിനോടു പറഞ്ഞു: ‘നീ അവന്റെ ജാതി എന്താണെന്ന് അന്വേഷിക്കണം. മിക്കവാറും ആശാരി തന്നെയായിരിക്കും. അല്ലെങ്കിൽ ആശാരിമാരെ ഇത്രയ്ക്കു മനസ്സിലാക്കി അഭിനയിക്കാൻ പറ്റില്ല’. 

ADVERTISEMENT

കടപ്പുറത്തെ കരച്ചിൽ

‘വിടപറയുംമുൻപേ’യിലെ സേവ്യർ, നെടുമുടിയെ സിനിമയിൽ സ്ഥിരപ്രതിഷ്ഠനാക്കിയ വേഷമാണ്. ഈ ചിത്രത്തിൽ സേവ്യർ മരിക്കുന്ന രംഗമുണ്ട്. പള്ളീലച്ചൻ വരുന്നു, അന്ത്യകൂദാശ കൊടുക്കുന്നു. കടപ്പുറമായതിനാൽ നല്ലവണ്ണം ഈച്ചയുണ്ട്. ഈച്ചകൾ വന്നു സേവ്യറിന്റെ ചുണ്ടിലൊക്കെ ഇരിക്കുന്നു. വേണു അനങ്ങുന്നില്ല. സ്ത്രീകളൊക്കെ വന്നു നോക്കി. കുറച്ചുനേരം കഴിഞ്ഞപ്പോൾ നടൻ ശരിക്കും മരിച്ചെന്ന തോന്നലായി എല്ലാവർക്കും. കടപ്പുറത്തു കരച്ചിലുയർന്നു. ലൊക്കേഷൻ ശരിക്കുമൊരു മരണവീടിന്റെ അന്തരീക്ഷത്തിലായി. അഥവാ വേണു മരിച്ചതാണെങ്കിൽ ഷൂട്ടിങ് എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നു ചിന്തിക്കുകയായിരുന്നു അപ്പോൾ താനെന്ന് ഇന്നസെന്റ് പിന്നീടു പറഞ്ഞിട്ടുണ്ട്. 

ADVERTISEMENT

ആശാന്റെ ഓർമ

‘ബെസ്റ്റ് ആക്ടറി’ലെ ഡെൻവർ ആശാനാകാൻ വേണു പലവട്ടം മടിച്ചതാണ്. പഴയ ഗുണ്ടയാണ് ആശാൻ. വേഷം എടുക്കാൻ തയാറായപ്പോഴും ഫോർട്ട് കൊച്ചി ഭാഷയിൽ അത്രയ്ക്ക് ആത്മവിശ്വാസമില്ല. പിന്നെ പഠിച്ചുപഠിച്ച് അതും വശത്താക്കി. ഷൂട്ടിങ് തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കാഴ്ചക്കാരിൽ ചിലർ അടുത്തുവന്നു ചോദിച്ചു: ‘ആശാനെ നേരിട്ടു കണ്ടിട്ടുണ്ടോ?’. ‘ഏതാശാൻ?’ എന്നു വേണു. ‘അയ്യോ, ഇവിടെ ഇതേപോലൊരു ആശാനുണ്ടായിരുന്നു. ഇതേ നടപ്പും വർത്തമാനോം. അങ്ങേരും പഴയ വല്യ ക്വട്ടേഷനായിരുന്നു’–നാട്ടുകാരുടെ സർട്ടിഫിക്കറ്റിൽ വേണു അമ്പരന്നുപോയി. 

ദേശീയം

1990 മികച്ച സഹനടൻ-ഹിസ് ഹൈനസ് അബ്ദുള്ള

2003 സ്പെഷൽ ജൂറി പുരസ്കാരം-മാർഗം

2006 മികച്ച നോൺഫീച്ചർ ഫിലിമിൽ ശബ്ദം നൽകിയതിന്-മിനുക്ക്

സംസ്ഥാനം

1980 മികച്ച സഹനടൻ-ചാമരം

1981 മികച്ച നടൻ-വിടപറയുംമുൻപേ

1987 മികച്ച നടൻ-മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം

1990 സ്പെഷൽ ജൂറി പുരസ്കാരം-ഭരതം, സാന്ത്വനം

1994 രണ്ടാമത്തെ മികച്ച നടൻ-തേന്മാവിൻ കൊമ്പത്ത്

2003 മികച്ച നടൻ-മാർഗം

2001 മികച്ച നടനുള്ള ടിവി പുരസ്കാരം-അവസ്ഥാന്തരങ്ങൾ