‘ഞാനൊരു പെൺകുട്ടി തന്നെയാണോ എന്നായിരുന്നു എല്ലാവരുടെയും സംശയം. ഒപ്പം പരിശീലിച്ചിരുന്ന കൂട്ടുകാരികൾ എന്റെയൊപ്പം റൂം പങ്കുവയ്ക്കാൻ വിസമ്മതിച്ചു. എല്ലാവരും എന്നെ ചുഴിഞ്ഞുനോക്കാൻ തുടങ്ങി.’ ‘രശ്മി റോക്കറ്റ്’ എന്ന പുതിയ ഹിന്ദി ചിത്രത്തിൽ തപ്സി പന്നുവിന്റെ രശ്മി എന്ന കഥാപാത്രം നമ്മെ ഓർമപ്പെടുത്തുന്നത്

‘ഞാനൊരു പെൺകുട്ടി തന്നെയാണോ എന്നായിരുന്നു എല്ലാവരുടെയും സംശയം. ഒപ്പം പരിശീലിച്ചിരുന്ന കൂട്ടുകാരികൾ എന്റെയൊപ്പം റൂം പങ്കുവയ്ക്കാൻ വിസമ്മതിച്ചു. എല്ലാവരും എന്നെ ചുഴിഞ്ഞുനോക്കാൻ തുടങ്ങി.’ ‘രശ്മി റോക്കറ്റ്’ എന്ന പുതിയ ഹിന്ദി ചിത്രത്തിൽ തപ്സി പന്നുവിന്റെ രശ്മി എന്ന കഥാപാത്രം നമ്മെ ഓർമപ്പെടുത്തുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഞാനൊരു പെൺകുട്ടി തന്നെയാണോ എന്നായിരുന്നു എല്ലാവരുടെയും സംശയം. ഒപ്പം പരിശീലിച്ചിരുന്ന കൂട്ടുകാരികൾ എന്റെയൊപ്പം റൂം പങ്കുവയ്ക്കാൻ വിസമ്മതിച്ചു. എല്ലാവരും എന്നെ ചുഴിഞ്ഞുനോക്കാൻ തുടങ്ങി.’ ‘രശ്മി റോക്കറ്റ്’ എന്ന പുതിയ ഹിന്ദി ചിത്രത്തിൽ തപ്സി പന്നുവിന്റെ രശ്മി എന്ന കഥാപാത്രം നമ്മെ ഓർമപ്പെടുത്തുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഞാനൊരു പെൺകുട്ടി തന്നെയാണോ എന്നായിരുന്നു എല്ലാവരുടെയും സംശയം. ഒപ്പം പരിശീലിച്ചിരുന്ന കൂട്ടുകാരികൾ എന്റെയൊപ്പം റൂം പങ്കുവയ്ക്കാൻ വിസമ്മതിച്ചു. എല്ലാവരും എന്നെ ചുഴിഞ്ഞുനോക്കാൻ തുടങ്ങി.’ ‘രശ്മി റോക്കറ്റ്’ എന്ന പുതിയ ഹിന്ദി ചിത്രത്തിൽ തപ്സി പന്നുവിന്റെ രശ്മി എന്ന കഥാപാത്രം നമ്മെ ഓർമപ്പെടുത്തുന്നത് മറ്റൊരു മിടുക്കിയുടെ മുഖമാണ്; ലോകത്തിന്റെ മുഴുവൻ മുന്നിൽ തന്റെ സ്ത്രീത്വമുയർത്തിപ്പിടിച്ച് ആൺനിയമങ്ങളെ വെല്ലുവിളിച്ചു പോരാടിയ ദ്യുതി ചന്ദിന്റെ മുഖം. ഒഡിഷയിലെ ഗോപാൽപൂരിലെ ദരിദ്ര നെയ്ത്തു കുടുംബത്തിൽനിന്നു 2014 കോമൺവെൽത്ത് ഗെയിംസിലേക്കുള്ള യാത്ര ഏറെ കഠിനദൂരം പിന്നിട്ടുകൊണ്ടാണ് ദ്യുതി സാധ്യമാക്കിയത്. കോമൺവെൽത്ത് ഗെയിംസിന്റെ അവസാനനിമിഷ തയാറെടുപ്പുകൾക്കിടെയാണ് ദ്യുതിയെ ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ പിൻവലിക്കുന്നത്. കാരണം മറ്റൊന്നുമല്ല, ട്രാക്കിൽ ആണുങ്ങളെപ്പോലും അസൂയപ്പെടുത്തുന്ന ദ്യുതിയുടെ പ്രകടനംകണ്ട് ജൂറിക്കൊരു സംശയം; ഇവൾ സ്ത്രീ തന്നെയാണോ?

വില്ലനായത് ഹോർമോൺ ?

ADVERTISEMENT

ദ്യുതി ചന്ദിന്റെ ട്രാക്ക് ജീവിതത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് ആകർഷ് ഖുറാന രശ്മി റോക്കറ്റ് എന്ന ചിത്രമൊരുക്കിയത്. പൂർണമായും ആത്മകഥാപരമെന്നു പറയാനാവില്ലെങ്കിലും ദ്യുതി ചന്ദിന്റെ ജീവിത മുഹൂർത്തങ്ങളും ഒരു കായിക താരമെന്ന (സ്പ്രിന്റ്)നിലയിൽ, അതിനേക്കാളുപരി ഒരു സ്ത്രീയെന്ന നിലയിൽ അവർ നേരിട്ട പ്രതിസന്ധിഘട്ടങ്ങളും അനായാസമായി വെള്ളിത്തിരയിൽ അവതരിപ്പിച്ചതിന്റെ ക്രെഡിറ്റ് മുഴുവൻ തപ്സി പന്നുവിന് അവകാശപ്പെടാം. ചിത്രത്തിനുവേണ്ടിയുള്ള തയാറെടുപ്പു പോലും തനിക്കൊരു മാരത്തൺ ആയിരുന്നുവെന്നാണ് തപ്സി പറയുന്നത്. വ്യത്യസ്തതയാർന്ന കഥാപാത്രങ്ങളെ അനായാസ മെയ്‌വഴക്കത്തോടെ അവതരിപ്പിക്കുന്ന തപ്സിക്ക് ദ്യുതി ചന്ദിന്റെ കഥാപാത്രം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു.

കുട്ടിക്കാലം മുതൽ അസാമാന്യ വേഗത്തിൽ ഒാടുന്ന പെൺകുട്ടിയാണ് രശ്മി. അതുകൊണ്ടാണ് അവൾക്ക് റോക്കറ്റ് എന്ന വിളിപ്പേരു വന്നുവീണതും. തന്റെ ട്രാക്ക് സ്വപ്നങ്ങൾക്കു കൂട്ടുനിന്ന അച്ഛൻ ഭുജ് ഭൂമികുലുക്കത്തിൽ മരണമടയുന്നതോടെ രശ്മി എല്ലാ അർഥത്തിലും തനിച്ചാകുന്നു. അതോടെ കായിക രംഗത്തെ തന്റെ സ്വപ്നങ്ങളോടു ഗുഡ്ബൈ പറഞ്ഞ് ഒരു ടൂറിസ്റ്റ് ഗൈഡായി ജോലി നോക്കുന്ന രശ്മിക്ക് ഒരിക്കൽ യാത്രാസംഘത്തിലെ ആർമി ഉദ്യോഗസ്ഥനാണ് വീണ്ടും ട്രാക്കിലെത്താനുള്ള ആത്മവിശ്വാസം നൽകുന്നത്. പങ്കെടുക്കുന്ന മൽസരങ്ങളിലെല്ലാം അദ്ഭുതകരമായ വേഗതയോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ രശ്മിക്ക് അധികൃതർ നൽകിയ അതികഠിനമായ പരീക്ഷണമായിരുന്നു അവർ ഒരു പുരുഷനല്ലെന്നു തെളിയിക്കുക എന്നത്.

ലിംഗ പരിശോധനയ്ക്കു വിധേയയാവാൻ വരെ പറഞ്ഞു. ശരീരത്തിൽ പുരുഷ ഹോർമോണിന്റെ (ടെസ്റ്റോസ്റ്റിറോൺ)അളവ് കൂടുതലാണെന്നുപറഞ്ഞ് (ഹൈപർആൻഡ്രോജെനിസം) വിലക്കിലായ ദ്യുതിയെ ഈ അവസരത്തിൽ ഓർക്കാതെയെങ്ങനെ! പെണ്ണിന്റെ വിജയങ്ങൾക്കു പരിധി നിശ്ചയിക്കുന്ന ആണധികാര സമൂഹം സ്ത്രീയുടെ മേൽ ആരോപിക്കുന്ന ഏറ്റവും അപമാനകരമായ ആരോപണത്തെ എങ്ങനെ രശ്മി നേരിടുന്നു എന്നതാണ് തുടർകഥ. ദ്യുതിയുടെ കഥയും ഇതു തന്നെയാണല്ലോ.

ട്രാക്കിലെ പവർഹൗസ്; ജീവിതത്തിലും

ADVERTISEMENT

ഇന്ത്യൻ അത്‍ലറ്റിക്സിലെ പവർഹൗസ് എന്നാണ് ദ്യുതി ചന്ദിനുള്ള വിശേഷണം. ആരോപണങ്ങളുടെ ഷോക്കെത്രയേറ്റിട്ടും കൂടുതൽ ദൂരങ്ങളിലേക്ക് കുതിക്കുകയാണ് ദ്യുതി ചെയ്തത്. ആൺകുട്ടിയെന്ന അടക്കംപറച്ചിലുകൾ, മരുന്നടിക്കാരിയെന്ന പരിഹാസം ഏതൊരു കായിക താരത്തിന്റെയും കരിയർ അവസാനിപ്പിച്ചേക്കാവുന്ന വിമർശനങ്ങളുടെ കൂരമ്പുകളെല്ലാം ദ്യുതി മുന്നോട്ടുള്ള കുതിപ്പിനുവേണ്ട ഊർജമാക്കി മാറ്റി. 2018ലെ ഏഷ്യൻ ഗെയിംസിലെ ഇരട്ട മെഡലോടെ പ്രതീക്ഷയുടെ ഇന്ത്യൻ കണ്ണുകളിൽ വീണ്ടും മെഡൽപ്രകാശം എത്തിക്കാൻ ഈ ഒഡീഷക്കാരിക്ക് സാധിച്ചു. 2014 ഏഷ്യൻ ഗെയിംസ് ടീമിൽ നിന്ന് തന്നെ ഒഴിവാക്കിയവരോടുള്ള താരത്തിന്റെ മധുര പ്രതികാരവുമായിരുന്നു ഇത്.

ദ്യുതി ചന്ദ് പരിശീലനത്തിനിടെ

ശരീരത്തിൽ പുരുഷ ഹോർമോണിന്റെ അളവുകൂടുതലെന്ന പേരിൽ ഒരു വർഷത്തോളം ട്രാക്കിനു പുറത്തുനിൽക്കണ്ടി വന്ന പെൺകുട്ടിയാണ് ദ്യുതി. 2014ലെ ഏഷ്യൻ ജൂനിയർ ചാംപ്യൻഷിപ്പിൽ നേടിയ രണ്ടു സ്വർണമെഡലുകൾ ഇക്കാരണത്താൽ അവളിൽ നിന്നു തിരിച്ചെടുത്തു. രാജ്യാന്തര അത്‍ലറ്റിക് ഫെഡറേഷനും ഇന്ത്യൻ അത്‍ലറ്റിക് ഫെഡറേഷനുമെല്ലാം അവൾക്കെതിരായി നിന്നു. തുടരെയുള്ള വിവാദങ്ങളിൽ ആ കരിയർ തീരേണ്ടതായിരുന്നു. പക്ഷേ ട്രാക്കിൽ പൊരുതാനുള്ള ഊർജം ദ്യുതി പുറത്തും കാണിച്ചു.
ദ്യുതി തളർന്നില്ല. മുൻപ് ഇതേവിവാദത്തിൽ പെട്ട് കരിയർ നഷ്ടപ്പെട്ട ശാന്തി സൗന്ദർരാജനെപ്പോലുള്ളവർ ദ്യുതിക്കു പിന്തുണയുമായെത്തി.

2006 ഏഷ്യൻ ഗെയിംസിൽ വെള്ളിമെഡൽ നേടിയതിനു പിന്നാലെ ഇതേ പരിശോധനയിൽ പരാജയപ്പെട്ട് പുറത്തായ ശാന്തി പിന്നീട് ഒറ്റപ്പെടൽ മൂലം ആത്മഹത്യയ്ക്കുവരെ ശ്രമിച്ചിരുന്നു. ഹോർമോൺ അളവ് കുറയ്ക്കാനുള്ള പ്രത്യേക ലിംഗശസ്ത്രക്രിയക്കു വിധേയയാകാൻ ദ്യുതിയോടു പലരും ആവശ്യപ്പെട്ടെങ്കിലും അവൾ വഴങ്ങിയില്ല. ‘ഞാൻ എന്താണോ അതു തന്നെയായി തുടരും’– ആർജവത്തോടെ ആ പത്തൊൻപതുകാരി പറഞ്ഞു.

വിവേചനത്തിനെതിരായ അവളുടെ നിയമപോരാട്ടം രാജ്യാന്തര കോടതിയിൽ വരെയെത്തി. ഒടുവിൽ 2015ൽ, ദ്യുതിയെ വിലക്കിയ നടപടി ശരിയല്ലെന്നു രാജ്യാന്തര കായിക തർക്കപരിഹാര കോടതി (സിഎസ്) വിധിച്ചു. ദ്യുതിക്കു ദേശീയ, രാജ്യാന്തര മൽസര രംഗത്തേക്കു തിരിച്ചെത്താമെന്നും അറിയിച്ചു. അതിലുപരി അത്‌ലറ്റിക്സിലെ ലിംഗനിർണയത്തിനു പുതിയൊരു മാനദണ്ഡം കണ്ടെത്താൻ വരെ പ്രേരകമായി ആ വിധി.

ADVERTISEMENT

ചരിത്രം തിരുത്തിക്കുറിച്ച വിധി

ഹൈപർആൻഡ്രോജെനിസം എന്നത് സ്വാഭാവികമായ അവസ്ഥയാണെന്നും ഉത്തേജകമരുന്നുപോലെ കാണേണ്ട കാര്യമല്ലെന്നുമായിരുന്നു കോടതിവിധിയുടെ കാതൽ. ഒരുലീറ്റർ രക്ത്തിൽ പുരുഷഹോർമോണായ ടെസ്റ്റോസ്റ്റിറോൺ ഒരു നാനോമോൾ അളവിൽ കൂടുതൽ ഉണ്ടാവരുതെന്നായിരുന്നു മുൻപുണ്ടായിരുന്ന മാനദണ്ഡം. എന്നാൽ ഇതൊരു ലളിതമായ കണക്കൂട്ടൽ മാത്രമാണെന്നും ഈ ഹോർമോൺ വ്യതിയാനം അത്‌ലിറ്റുകളുടെ പ്രകടനത്തെ എങ്ങനെ ബാധിക്കുന്നു എന്നത് ശാസ്ത്രീയമായി തെളിയിക്കണമെന്നുമാണ് ദ്യുതിയുടെ അപ്പീലിൽ കോടതി വിധിച്ചത്. ദ്യുതിയുടെ വിജയം വലുതായിരുന്നെങ്കിലും അതവൾക്കു നഷ്ടപ്പെടുത്തിയത് വിലപ്പെട്ട ഒരുവർഷമാണ്. ഇതിനിടെ നടന്ന കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും പങ്കെടുക്കാനായില്ല.

ട്രാക്കിലേക്കു തിരിച്ചെത്താനുള്ള നിയമ പോരാട്ടത്തിൽ അന്നു ദ്യുതിക്കു തുണയായി നിന്നത് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയാണ്. പിൽക്കാലത്ത് ഹോർമോൺ വിവാദത്തിൽപെട്ട ദക്ഷിണാഫ്രിക്കയുടെ കാസ്റ്റർ സെമന്യയ്ക്കും ട്രാക്കിലേക്കു തിരിച്ചെത്താൻ പ്രചോദനമായത് ഈ വിധിയായിരുന്നു. 2021 ടോക്കിയോയിൽ നടന്ന ഒളിംപിക്സിൽ വനിതകളുടെ 200 മീറ്ററിൽ സീസണിലെ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ദ്യുതി ചന്ദിന് സെമിഫൈനൽ യോഗ്യത നേടാനായില്ല. കൂടുതൽ കരുത്തോടെ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് ദ്യുതി.