മുല്ലപ്പെരിയാർ ഡാം ഉൾപ്പെടുന്ന കേരളത്തിലെ ചില ജില്ലകൾ തമിഴ് നാടിന് വിട്ടു കൊടുക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്. കേരളത്തിലെ ജനങ്ങളുടെ സുരക്ഷയ്ക്കും പുതിയ ഡാം പണിയുവാനും ഇതാണ് ഏക പരിഹാരമെന്നും പണ്ഡിറ്റ് പറയുന്നു. സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ: പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം മുല്ലപെരിയാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുല്ലപ്പെരിയാർ ഡാം ഉൾപ്പെടുന്ന കേരളത്തിലെ ചില ജില്ലകൾ തമിഴ്നാടിനു വിട്ടു കൊടുക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്. കേരളത്തിലെ ജനങ്ങളുടെ സുരക്ഷയ്ക്കും പുതിയ ഡാം പണിയുവാനും ഇതാണ് ഏക പരിഹാരമെന്നും പണ്ഡിറ്റ് പറയുന്നു. സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ ചുവടെ:

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

ADVERTISEMENT

മുല്ലപ്പെരിയാർ വിഷയത്തിൽ പ്രായോഗികമായി എന്തെങ്കിലും നടക്കുമെന്ന് ഞാൻ കരുതുന്നില്ല. സ്കൂൾ ബസ് അപകടത്തിൽ പെടുമ്പോൾ വണ്ടിയുടെ ഫിറ്റ്നസ് ഉറപ്പാക്കുക, എവിടെയെങ്കിലും വലിയ കെട്ടിടം കത്തിയാൽ ഒരാഴ്ച ഫയർ ആൻഡ് സേഫ്റ്റി ഉറപ്പാക്കുക, സ്ത്രീധനത്തിന്റെ പേരിൽ ഏതെങ്കിലും പെൺകുട്ടി ആത്മഹത്യ ചെയ്താൽ ഒരാഴ്ച സ്ത്രീധനത്തിനെതിരെ പ്രതിഷേധിക്കുക, പ്രളയം വന്നതിനു ശേഷം ഗാഡ്ഗിൽ റിപ്പോർട്ട്, കസ്തൂരി രംഗൻ റിപ്പോർട്ട് ചർച്ച ചെയ്യുക തുടങ്ങി കുറെ കലാപരിപാടികൾ ആണ് ഇവിടെ നടക്കുന്നത്.

എവിടെയെങ്കിലും എന്തെങ്കിലും അപകടം സംഭവിക്കുന്നതിന് മുൻപ് കുറേ യോഗം ചേരും, സംഭവിച്ചു കഴിയുമ്പോൾ ദുഃഖം, ആദരാഞ്ജലികൾ, പിന്നെ ഒരു അന്വേഷണ കമ്മിഷൻ. (അതിന് കുറച്ചു കോടികൾ കത്തിക്കും. അത്രതന്നെ )

ADVERTISEMENT

ഇതിന്റെ പരിഹാരം ഒന്നേയുള്ളൂ. മുല്ലപ്പെരിയാർ ഡാം ഉൾപ്പെടുന്ന ചില ജില്ലകൾ തമിഴ്നാടിനു വിട്ടു കൊടുക്കുക. അതോടെ ആ ജില്ലക്കാരുടെ സുരക്ഷയ്ക്കായി അവർ പുതിയ ഡാമും പണിയും, തമിഴ്നാട്ടിലെ അഞ്ചു ജില്ലകൾ സമ്പുഷ്ടം ആകുകയും ചെയ്യും.

ലോകത്തിന്റെ ഏതു കോണിലുള്ളവരെയും "save" ചെയ്യുവാൻ കഷ്ടപ്പെട്ട് നടക്കുന്നവർ ഇനിയെങ്കിലും സ്വയം "save" ചെയ്യാൻ ശ്രമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷയും തമിഴ്നാടിനു വെള്ളവും കിട്ടുവാൻ പുതിയ ഡാം ഉടനെ പണിയും എന്ന് കരുതാം .

ADVERTISEMENT

(വാൽകഷ്ണം .. ഇനി പുതിയ ഡാം പണിയുകയാണെങ്കിൽ ആ ജോലി തമിഴ്നാടിനെയോ കേന്ദ്രയോ കൊണ്ടു ചെയ്യിക്കുക. അല്ലെങ്കിൽ പാലാരിവട്ടം പാലം, കോഴിക്കോട് കെഎസ്‍ആർടിസി ടെർമിനലിന്റെ അവസ്ഥ ആകില്ല എന്ന് ഉറപ്പു വരുത്തുക. ഇപ്പോഴാണേൽ മഴക്കാലത്ത് പേടിച്ചാൽ മതി.. "ചിലർ" പുതിയ ഡാം കെട്ടിയാൽ ആജീവനാന്തം ആ ജില്ലക്കാർ ഭയന്ന് ജീവിക്കേണ്ടി വരും.)

എന്ന് സന്തോഷ് പണ്ഡിറ്റ് (മറയില്ലാത്ത വാക്കുകൾ, മായമില്ലാത്ത പ്രവൃത്തികൾ, ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ്. പണ്ഡിറ്റിനെ പോലെ ആരും ഇല്ല).