ലോകം ഒരു ഓൺലൈൻ ഡ്രാമ കണ്ടു നിർത്താതെ കയ്യടിക്കുകയാണ്. കഥയുടെ വളർച്ചയും താരങ്ങളുടെ അഭിനയവും സാഹചര്യവും സാങ്കേതികത്തികവും കൊണ്ടു കൊതിപ്പിക്കുന്ന കാഴ്ചാനുഭവമാണു ‘സ്ക്വിഡ് ഗെയിം’ എന്ന നെറ്റ്ഫ്ലികസ് സീരീസ് നൽകുന്നത്. പ്രായഭേദമന്യേ ആവേശത്തോടെ കണ്ടു വിസ്മയിക്കുന്ന ഈ കൊറിയൻ ഓൺലൈൻ ഡ്രാമയുടെ സ്വീകാര്യത കണ്ടു

ലോകം ഒരു ഓൺലൈൻ ഡ്രാമ കണ്ടു നിർത്താതെ കയ്യടിക്കുകയാണ്. കഥയുടെ വളർച്ചയും താരങ്ങളുടെ അഭിനയവും സാഹചര്യവും സാങ്കേതികത്തികവും കൊണ്ടു കൊതിപ്പിക്കുന്ന കാഴ്ചാനുഭവമാണു ‘സ്ക്വിഡ് ഗെയിം’ എന്ന നെറ്റ്ഫ്ലികസ് സീരീസ് നൽകുന്നത്. പ്രായഭേദമന്യേ ആവേശത്തോടെ കണ്ടു വിസ്മയിക്കുന്ന ഈ കൊറിയൻ ഓൺലൈൻ ഡ്രാമയുടെ സ്വീകാര്യത കണ്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകം ഒരു ഓൺലൈൻ ഡ്രാമ കണ്ടു നിർത്താതെ കയ്യടിക്കുകയാണ്. കഥയുടെ വളർച്ചയും താരങ്ങളുടെ അഭിനയവും സാഹചര്യവും സാങ്കേതികത്തികവും കൊണ്ടു കൊതിപ്പിക്കുന്ന കാഴ്ചാനുഭവമാണു ‘സ്ക്വിഡ് ഗെയിം’ എന്ന നെറ്റ്ഫ്ലികസ് സീരീസ് നൽകുന്നത്. പ്രായഭേദമന്യേ ആവേശത്തോടെ കണ്ടു വിസ്മയിക്കുന്ന ഈ കൊറിയൻ ഓൺലൈൻ ഡ്രാമയുടെ സ്വീകാര്യത കണ്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകം ഒരു ഓൺലൈൻ ഡ്രാമ കണ്ടു നിർത്താതെ കയ്യടിക്കുകയാണ്. കഥയുടെ വളർച്ചയും താരങ്ങളുടെ അഭിനയവും സാഹചര്യവും സാങ്കേതികത്തികവും കൊണ്ടു കൊതിപ്പിക്കുന്ന കാഴ്ചാനുഭവമാണു ‘സ്ക്വിഡ് ഗെയിം’ എന്ന നെറ്റ്ഫ്ലികസ് സീരീസ് നൽകുന്നത്. പ്രായഭേദമന്യേ ആവേശത്തോടെ കണ്ടു വിസ്മയിക്കുന്ന ഈ കൊറിയൻ ഓൺലൈൻ ഡ്രാമയുടെ സ്വീകാര്യത കണ്ടു നെറ്റ്ഫ്ലിക്സ് പോലും അദ്ഭുതപ്പെടുകയാണിപ്പോൾ. അതിരുകളില്ലാതെ രാജ്യങ്ങളോരോന്നായി ആ നെറ്റ്ഫ്ലിക്സ് സീരീസിനെ നെഞ്ചേറ്റുന്നു. നിർത്താതെ കരഘോഷം മുഴക്കുന്നു. കാണുന്നവരെല്ലാം അതിനെപ്പറ്റി സംസാരിക്കുന്നു. കുട്ടികൾ പരസ്പരം കഥകൾ ചർച്ച ചെയ്യുന്നു. 

 

ADVERTISEMENT

ലോകത്തിന്റെ പലഭാഗത്തും ക്രിപ്റ്റോ കറൻസി പോലും ഇറങ്ങുന്നു. ഇറങ്ങിയയുടൻ കറൻസിയുടെ മാർക്കറ്റ് അതിശയിപ്പിക്കും വിധം വർധിക്കുന്നു. ക്രിപ്റ്റോ മാർക്കറ്റ് പോലും ഇപ്പോൾ ചർച്ച ചെയ്യുന്നത് സ്ക്വിഡ് ക്രിപ്റ്റോയെക്കുറിച്ചാണ്. സ്ക്വിഡ് ഗെയിം മോഡൽ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും വിപണിയിൽ വലിയ ട്രെൻഡായി മാറുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ചിലയിടങ്ങളിൽ കുട്ടികൾ സ്ക്വിഡ് ഗെയിം വിഡിയോകൾ പതിവായി കണ്ടും കളിച്ചും കുഴപ്പത്തിലാകുന്നു. ചുരുക്കത്തിൽ ഇതിന്റെ സ്രഷ്ടാവിനും ഇതേറ്റെടുത്ത നെറ്റ്ഫ്ലിക്സിനു പോലും സങ്കൽപിക്കാനാവാത്ത തലങ്ങളിലേക്ക് ഈ സീരീസ് വളരുകയാണ്. 

 

അനുപം ത്രിപാഠി

 

ADVERTISEMENT

സ്ക്വിഡ് ഗെയിം ആരാധകരായ ഇന്ത്യക്കാർ നെറ്റിൽ തിരയുന്നൊരു പേരുണ്ട്. അനുപം ത്രിപാഠിയെന്ന ഇന്ത്യക്കാരന്റേതാണത്. ‘അലി’ എന്ന പാക്കിസ്ഥാനിയായി അഭിനയിച്ചു ലോകമെമ്പാടുമുള്ളവരുടെ ഇഷ്ടം പിടിച്ചെടുത്ത അനുപം ത്രിപാഠി സ്ക്വിഡ് ഗെയിം താരനിരയിൽ എത്തിയതെങ്ങനെയെന്നും കൊറിയൻ സിനിമയുടെ ഭാഗമായതെങ്ങനെയെന്നുമൊക്കെയുള്ള തിരച്ചിലിലാണ് ഇന്ത്യൻ ആരാധകർ. 

 

ദക്ഷിണ കൊറിയൻ നാടകങ്ങളിലും സീരിയലുകളിലും സിനിമകളിലുമെല്ലാം സജീവമായ ഇന്ത്യൻ നടനാണ് അനുപം. എന്നാൽ ലോകം ശ്രദ്ധിക്കുന്നൊരു കഥാപാത്രത്തെ ആദ്യമായി ലഭിച്ചത് സ്ക്വിഡ് ഗെയിം സീരീസിലാണ്. ന്യൂഡൽഹിക്കാരനാണ് അനുപം. നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ പഠിക്കാനുള്ള മോഹവുമായി നടന്ന പയ്യൻ. കൊറിയൻ നാഷനൽ സ്കൂൾ ഓഫ് ആർട്സിൽ സ്കോളർഷിപ് കിട്ടാനുള്ള സാധ്യതയെക്കുറിച്ച് അറിഞ്ഞത് ഒരു സുഹൃത്ത് വഴിയാണ്. സുഹൃത്താണ് ത്രിപാഠിയെ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ നിർബന്ധിച്ചത്. അങ്ങനെ ഇന്ത്യയിലെ പഠനം വേണ്ടെന്നുവച്ച് പഠിക്കാനായി കൊറിയയിലേക്കു 2010ൽ പോയ അനുപം ത്രിപാഠിയാണ് ഇന്ന് ഈ സീരീസിലെ അലിയെ അവതരിപ്പിച്ച് പ്രേക്ഷക ലക്ഷങ്ങളുടെ പ്രിയതാരമായി മാറിയത്. 

 

ADVERTISEMENT

അലിയിലേക്കുള്ള വഴി

 

അതൊരു വലിയ സ്കോളർഷിപ് ആയിരുന്നു. ജീവിതത്തെതന്നെ സ്വാധീനിച്ച സ്കോളർഷിപ്. ആ യാത്രയാണിപ്പോൾ അനുപമിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. രണ്ടു വർഷം കൊണ്ടു കൊറിയൻ ഭാഷ പോലും പഠിച്ചെടുത്ത അനുപം സീരീസിൽ ‘അലി’യായി തിളങ്ങിയതു വെറുതേയല്ല. ഭാഷ അലിയെ തിരഞ്ഞെടുക്കാനുള്ള കാരണങ്ങളിൽ ഒന്നായതു യാദൃച്ഛികവുമല്ല. യൂണിവേഴ്സിറ്റിയിലെത്തി മൂന്നാം വർഷംതന്നെ കൊറിയൻ നാടകങ്ങളിലും കൊച്ചു പരസ്യങ്ങളിലുമെല്ലാം മുഖം കാണിക്കാൻ തുടങ്ങിയിരുന്നു. ഒഴുക്കോടെയുള്ള അഭിനയം, കൊറിയൻ ഭാഷയിലുള്ള പ്രാവീണ്യം, ഇതാണ് അലി എന്ന കഥാപാത്രത്തിലേക്ക് അനുപം ത്രിപാഠിയെ തിരഞ്ഞെടുക്കാൻ കാരണമായതെന്നു സംവിധായകൻ ഹുവാങ് ഡോങ് ഹ്യൂക് സാക്ഷ്യപ്പെടുത്തുന്നു. 

 

ഏതായാലും അലി ഹിറ്റായതോടെ വെറും 10,000 ഫോളോവേഴ്സുള്ള ഇൻസ്റ്റഗ്രാമിലിപ്പോൾ 25 ലക്ഷം ആരാധകരായി. പഠിച്ചു ജോലി നേടാൻ ശ്രമിക്കുന്നതിനു പകരം അഭിനയം മനസ്സിലിട്ടു കൊറിയയിലേക്കു പറക്കുന്നതിലൊക്കെ വീട്ടുകാർക്കു വലിയ എതിർപ്പായിരുന്നു. പക്ഷേ, അനുപമിന്റെ ഉള്ളിൽ അഭിനയമോഹം എന്നും തിരയടിച്ചുയരത്തിലായിരുന്നു. സ്ക്വിഡ് ഗെയിം സീരീസിലൂടെ ലോകം മുഴുവൻ ത്രിപാഠിക്ക് ആരാധകവൃന്ദമായതോടെ വീട്ടുകാർ വലിയ ആഹ്രാദത്തിലാണിപ്പോൾ. പക്ഷേ, അനുപമിനൊരു സങ്കടം മാത്രം ബാക്കിയുണ്ട്. ഇതൊന്നും കാണാൻ അച്ഛനുണ്ടായില്ല. 2017ൽ ആയിരുന്നു അച്ഛന്റെ മരണം. 

 

2017–ഡൽഹിയിലെ വീട്ടിൽ കുറച്ചു നാൾ താമസിച്ച് തിരികെ കൊറിയയിലെത്തിയ സമയം. ഒരു കൊറിയൻ കാസ്റ്റിങ് ഏജൻസിയാണു അനുപമിനെ ഓഡിഷനു വിളിച്ചത്. ആദ്യ ഓഡിഷനിൽ പങ്കെടുത്ത ശേഷം രണ്ടാം ഘട്ടത്തിൽ സംവിധായകന്റെ മുന്നിൽ കഥാപാത്രത്തെ അവതരിപ്പിച്ചു കാണിച്ചതോടെയാണ് അനുപം അലിയായി തിരഞ്ഞെടുക്കപ്പെടുന്നത്. അൽപം തടി കുറയ്ക്കണമെന്നായിരുന്നു നിർദേശം. വീട്ടിലെത്തി നന്നായി ഭക്ഷണം കഴിച്ചു തടി കൂടിയ ശേഷമായിരുന്നുവല്ലോ കൊറിയയിലേക്കുള്ള മടക്കം. അഞ്ചാറ് കിലോ കുറയ്ക്കാനുള്ള ശ്രമമായി പിന്നീട്. ആ പരിശ്രമത്തിലൂടെ അലിയിലേക്കു പരിണമിക്കുകയുമായിരുന്നു പിന്നീട്. 

 

അലി എന്ന പാക്കിസ്ഥാനി കുടിയേറ്റക്കാരനെ ആവേശിക്കാ‍ൻ യുട്യൂബിലും മറ്റും ഒട്ടേറെ പാക്കിസ്ഥാനി വിഡിയോകൾ തിരഞ്ഞു. ചില പാക്കിസ്ഥാനി സുഹത്തുക്കളുമായി അടുത്തിടപഴകി. ഉർദു പഠിച്ചു. 190ഓളം രാജ്യങ്ങളിലേക്കു റിലീസ് ചെയ്യുന്ന ചിത്രമാണിതെന്ന തികഞ്ഞ ബോധ്യമുള്ളതിനാൽ ആ കഥാപാത്രത്തിലേക്ക് അത്രമാത്രം ശ്രദ്ധയോടെയാണു തയാറെടുപ്പുകൾ നടത്തിയതെന്ന് അനുപം ആദ്യ അഭിമുഖത്തിൽതന്നെ പറഞ്ഞിരുന്നു. 2020 ജൂൺ മുതൽ ഒക്ടോബർ വരെയായിരുന്നു അലിയുടെ ഭാഗം സംവിധായകൻ ചിത്രീകരിച്ചത്. എല്ലാവരും കൂടിച്ചേർന്നുള്ള ഷൂട്ടിങ് ദിനങ്ങൾ ഏറെ രസകരമായിരുന്നുവെന്നും അനുപം പറഞ്ഞു. ‘ഇന്ത്യയിൽ ഇന്ത്യക്കാർക്കു മുന്നിൽ അഭിനയിക്കുകയാണ് എന്റെ ആത്യന്തികമായ ലക്ഷ്യം. മോഹം നടക്കുമെന്നു കരുതാം. പ്രതീക്ഷയുണ്ട്’, അനുപം ത്രിപാഠി പറഞ്ഞു. 

 

ജനപ്രീതി അതിവേഗം 

 

2021 സെപ്റ്റംബർ 17ന് ആണ് സ്ക്വിഡ് ഗെയിം ആദ്യമായി നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്നത്. വൈകിട്ട് നാലു മണിക്കായിരുന്നു റിലീസ്. ഒരു മണിക്കൂർ കഴിഞ്ഞ് 5 മണിയായതോടെ അനുപമിന്റെ ജാതകം മാറ്റിയെഴുതിയതു പോലെയായി. ലോകത്തിന്റെ പല കോണിലിരുന്നു കാണികൾ കയ്യടിച്ചുകൊണ്ടേയിരുന്നു. പൊടുന്നനെ പെയ്ത പേമാരിയാലുണ്ടായ ജലപ്രവാഹം പോലെ ജനം ആവേശപ്പെയ്ത്തിൽ ആഹ്ലാദിച്ചു. 

 

ലക്ഷങ്ങളിലേക്ക് ക്രിപ്റ്റോ കറൻസിയും

 

സ്ക്വിഡ് ഗെയിമിന്റെ ജനപ്രീതി പ്രതീക്ഷകൾക്കപ്പുറം വളർന്നതോടെ പലയിടങ്ങളിൽ സ്ക്വിഡ് എന്ന പേരിൽ ക്രിപ്റ്റോ കറൻസി പോലും പിറവിയെടുത്തിരിക്കുകയാണെന്നു പറഞ്ഞുവല്ലോ. ആയിരം രൂപയുടെ സ്ക്വിഡ് 100 മണിക്കൂറിനുള്ളിൽ 3.5 ലക്ഷമായി വളർന്നുവെന്നാണു ബിസിനസ് ലേഖകന്മാർ റിപ്പോർട്ട് ചെയ്യുന്നത്. നെറ്റ്ഫ്ലിക്സ് ഡ്രാമ ഒരു രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെക്കൂടി എങ്ങനെ സ്വാധീനിക്കുന്നുവെന്നു പഠിക്കാം സ്ക്വിഡ് എന്ന ക്രിപ്റ്റോ കറൻസിയിലൂടെ. റിലീസ് ചെയ്ത രാജ്യങ്ങളിലെല്ലാം ഒന്നാം സ്ഥാനത്താണിപ്പോൾ സ്ക്വിഡ് ഗെയിം സീരീസ്. ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള സീരീസ് എന്ന നിലയിൽ റെക്കോർഡുകൾ ഭേദിക്കുകയുമാണ് ഈ കൊറിയൻ മൂവി. 

 

സംവിധായകൻ പുലിയാ...

 

സ്ക്വിഡ് ഗെയിം മൂവിയുടെ സ്രഷ്ടാവായ ഹുവാങ് ഡോങ് ഹ്യൂക് നാൾക്കുനാൾ സമ്പന്നനാകുകയാണോ എന്നെല്ലാം ഓൺലൈൻ ആരാധകർ ചോദിക്കുന്നുണ്ട്. ലോകരാജ്യങ്ങളിലെല്ലാം ഈ ഓൺലൈൻ സിനിമ വലിയ വികാരമായി മാറുമ്പോൾ നെറ്റ്ഫ്ലിക്സിന്റെ ലാഭവിഹിതം ഏറിക്കൊണ്ടുമിരിക്കുന്നു.  ‘കരാറനുസരിച്ചുള്ള തുക എനിക്കു കിട്ടിയിട്ടുണ്ട്. അതല്ലാതെ നെറ്റ്ഫ്ലിക്സിൽനിന്നു മറ്റു നേട്ടങ്ങളൊന്നും എന്നെത്തേടിയെത്തിയിട്ടില്ല’ ഹ്യൂക് പറയുന്നു. 

 

‘2009ൽ ലോകവ്യാപകമായുണ്ടായ മാന്ദ്യം എന്റെ വീട്ടുകാരെ കടത്തിലാക്കിയിടത്തുനിന്നാണു ഞാൻ ഇത്തരമൊരു ആശയം മനസ്സിൽ രൂപപ്പെടുത്തുന്നത്. ഇതിലെ കഥാപാത്രങ്ങളെല്ലാം സ്വന്തം ജീവിതാനുഭവങ്ങളുടെ പരിസരങ്ങളിൽനിന്നു കണ്ടെടുത്തവരുമാണ്. ജോലിയിൽനിന്നു വിരമിച്ച ശേഷം അമ്മ സാമ്പത്തികമായി ദുർബലയായത് എന്നെയും തളർത്തിയിരുന്നു. അന്നൊക്കെ കോമിക്സ് പുസ്തകങ്ങൾ വായിക്കൽ ഒരു ഹോബിയായിരുന്നു. ആ കഥാപാത്രങ്ങളിൽ മനുഷ്യരെ സങ്കൽപിക്കുന്ന പതിവ് അന്നേയെനിക്കുണ്ടായിരുന്നു. 

 

പണവും അതിജീവനവും വിജയങ്ങളും കോർത്തുവച്ച കോമിക് കഥകൾ കൗതുകകരവുമായിരുന്നു. ആ കഥകളുടെ കടുത്ത ആരാധകനായ എന്റെ സങ്കൽപങ്ങളും ചിന്തകളുമെല്ലാം ഈ വഴിക്കു തിരഞ്ഞതു വെറുതേയുമല്ല. ഇതുപോലുള്ള അതിജീവന കഥയെ ഒറിജിനൽ മനുഷ്യരിലേക്കു പകർത്തിയെടുത്തു കഥയാക്കുന്നതിനെക്കുറിച്ച് പണ്ടുമുതൽ ചിന്തിക്കാറുണ്ടായിരുന്നു. കടംകൊണ്ടു മുടിഞ്ഞവർ കുടുംബത്തെ രക്ഷിക്കാനായി പണത്തിനായി ഏതടവും പയറ്റിപ്പോകുന്ന സാഹചര്യം. ആ പശ്ചാത്തലത്തിലേക്ക് നമ്മൾ കുട്ടിക്കാലത്തൊക്കെ കളിച്ച കളികളെ ഉൾച്ചേർക്കുക. ആ കളികളും പണത്തോടുള്ള ആർത്തിയമെല്ലാം ചേർത്തെഴുതിയപ്പോള്‍ അതൊരു രസിപ്പിക്കുന്നു സ്ക്രിപ്റ്റ് ആവുകയായിരുന്നു. 

 

അതിൽനിന്നാണ് ജീവിക്കാനായി മരിക്കാൻ പോലും തയാറാവുന്ന പശ്ചാത്തലത്തിലുള്ള തിരക്കഥ ഒരുക്കിയത്. ആ തിരക്കഥയാണ് ഇന്നു ലോകമെമ്പാടും കൊണ്ടാടുന്ന സ്ക്വിഡ് ഗെയിം മൂവിയായി പരിണമിച്ചത്. നമ്മളിന്നൊരു സ്ക്വിഡ് ഗെയിം ലോകത്താണു ജീവിക്കുന്നത്. പണത്തിനായി മറ്റൊരാളെ കൊല്ലാൻ പോലും മടികാണിക്കാത്ത വല്ലാത്തൊരു ലോകമാണിത്’–ഹുവാങ് ഡോങ് ഹ്യൂക് പറയുന്നു. 

 

സ്ക്വിഡ് ഗെയിം 2

 

ആരാധകരുടെ ലോകം ഇപ്പോൾ ആകാംക്ഷാഭരിതരാകുന്നത് ഈ ഷോയ്ക്ക് ഒരു തുടർച്ചയുണ്ടാകുമോ എന്നന്വേഷിച്ചാണ്. ചോര കൊണ്ടുള്ള കളിയാണെങ്കിലും കൗതുകവും ആവേശവും ആശ്ചര്യവുമെല്ലാം കഥയിൽ തുന്നിച്ചേർത്ത സീരീസിന്റെ ജനപ്രീതിയിൽ കണ്ണഞ്ചി സ്ക്വിഡ് ഗെയിം–2 എന്ന ചിന്തയിലാണിപ്പോൾ നെറ്റ്ഫ്ലിക്സ്. സീരീസിന്റെ രണ്ടാം ഭാഗം സംബന്ധിച്ച് നെറ്റ്ഫ്ലിക്സ് ഔദ്യോഗികമായ അറിയിപ്പോ ഉറപ്പോ നൽകിയിട്ടില്ല. എങ്കിലും അതുണ്ടാവുമെന്ന പ്രതീക്ഷയിലാണ് കൊറിയൻ ഡ്രാമയുടെ ആരാധകർ. 

 

ഏതായാലും ഒന്നുറപ്പാണ്, കൊറിയൻ ഡ്രാമകൾക്കായി നെറ്റ്ഫ്ലിക്സ് കൂടുതൽ ഇൻവെസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിലാണ്. രണ്ടാം ഭാഗം ഉണ്ടാകില്ലെന്നായിരുന്നു സംവിധായകന്റെ ആദ്യ പ്രതികരണമെങ്കിലും ഇപ്പോൾ അതിൽ ചെറിയ മാറ്റങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട്. കഥാപശ്ചാത്തലത്തിന്റെ ബാക്കിപത്രത്തിലേക്കു പോകാതെ സ്ക്വിഡ് ഗെയിം കഥാപാത്രങ്ങളുടെ പൂർവകാലം പറയുന്ന മട്ടിൽ രണ്ടാം ഭാഗത്തെ വളർത്താമെന്നും ചർച്ചയുണ്ട്. ഏതായാലും ഓൺലൈൻ സീരീസിന്റെ ജാതകം മാറ്റിമറിച്ച ഈ കൊറിയൻ ഡ്രാമയെച്ചൊല്ലി ന്യൂജെൻ കാഴ്ചക്കാർ തല പുകയ്ക്കുകയാണ്.. നമുക്കും കാത്തിരിക്കാം. 

 

English Summary: Who is Real 'Ali' of Squid Game Web Series?