നിവിന്‍ പോളി, ഗ്രേസ് ആന്റണി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത‘കനകം കാമിനി കലഹ’ത്തെ പ്രശംസിച്ച് സംവിധായകന്‍ രഞ്ജിത്ത്. ചിത്രം മികച്ച അനുഭവം സമ്മാനിച്ചെന്നും ആന്റണ്‍ ചെക്കോവിന്റെ നാടകങ്ങളെ അനുസ്മരിപ്പിക്കും വിധമായിരുന്നു അവതരണശൈലിയെന്നും രഞ്ജിത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിവിന്‍ പോളി, ഗ്രേസ് ആന്റണി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത‘കനകം കാമിനി കലഹ’ത്തെ പ്രശംസിച്ച് സംവിധായകന്‍ രഞ്ജിത്ത്. ചിത്രം മികച്ച അനുഭവം സമ്മാനിച്ചെന്നും ആന്റണ്‍ ചെക്കോവിന്റെ നാടകങ്ങളെ അനുസ്മരിപ്പിക്കും വിധമായിരുന്നു അവതരണശൈലിയെന്നും രഞ്ജിത്ത് അഭിപ്രായപ്പെട്ടു.

ADVERTISEMENT

‘ഇളയമകനാണ് അച്ഛന്‍ ഈ സിനിമ എന്നോട് കാണണമെന്ന് പറയുന്നത്. ചില സിനിമകള്‍ ദിവസങ്ങളോളം നമുക്കൊപ്പം സഞ്ചരിക്കും. ഈ സിനിമ കണ്ടപ്പോഴും അതേ അനുഭവമാണ് എനിക്കുണ്ടായത്. നിങ്ങളില്‍ പലരും കണ്ടുവെന്ന് എനിക്കറിയാം. എന്നിരുന്നാലും പറയാതിരിക്കാന്‍ വയ്യ, കാരണം പുതിയ തലമുറയിലെ സംവിധായകരുടെ ആത്മാര്‍ഥവും വ്യത്യസ്തവുമായ ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കാനാകില്ല. കണ്ടതിനെ അനുമോദിക്കാതിരിക്കാനും വയ്യ. ആന്റണ്‍ ചെക്കോവിന്റെ നാടകങ്ങളെ അനുസ്മരിപ്പിക്കുന്ന വിധമായിരുന്നു ചിത്രത്തിന്റെ അവതരണ ശൈലി. അഭിനയിച്ച എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതിഗംഭീരം. നിവിനും രതീഷിനും എല്ലാവര്‍ക്കും എന്റെ അനുമോദനങ്ങളും ആശംസകളും- രഞ്ജിത്ത് പറഞ്ഞു.

ADVERTISEMENT

നവംബര്‍ 12നാണ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ ചിത്രം പുറത്തിറങ്ങിയത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലൂടെ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം കരസ്ഥമാക്കിയ സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണ് ‘കനകം കാമിനി കലഹം’. നിവിനും ഗ്രേസിനുമൊപ്പം വിനയ് ഫോര്‍ട്ട്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, സുധീഷ് തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. വിനോദ് ഇല്ലംപള്ളിയാണ് ഛായാഗ്രഹണം.