ജയറാം നായകനാകുന്ന സത്യൻ അന്തിക്കാട് ചിത്രത്തിന്റെ അതിഥിയായി കാളിദാസ് ജയറാം. ‘കൊച്ചുകൊച്ചു സന്തോഷങ്ങൾ’ എന്ന സിനിമയുടെ സെറ്റിലേയ്ക്ക് തിരികെ എത്തിയതുപോലെയായിരുന്നു ഈ കൂടിക്കാഴ്ചയെന്ന് ഷൂട്ടിങ് സെറ്റിൽ നിന്നുള്ള ചിത്രം പങ്കുവച്ച് കാളിദാസ് കുറിച്ചു. ‘ഇവിടെയെത്തിയപ്പോൾ ‘കൊച്ചു കൊച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയറാം നായകനാകുന്ന സത്യൻ അന്തിക്കാട് ചിത്രത്തിന്റെ അതിഥിയായി കാളിദാസ് ജയറാം. ‘കൊച്ചുകൊച്ചു സന്തോഷങ്ങൾ’ എന്ന സിനിമയുടെ സെറ്റിലേയ്ക്ക് തിരികെ എത്തിയതുപോലെയായിരുന്നു ഈ കൂടിക്കാഴ്ചയെന്ന് ഷൂട്ടിങ് സെറ്റിൽ നിന്നുള്ള ചിത്രം പങ്കുവച്ച് കാളിദാസ് കുറിച്ചു.

ADVERTISEMENT

‘ഇവിടെയെത്തിയപ്പോൾ ‘കൊച്ചു കൊച്ചു സന്തോഷങ്ങളിലേയ്ക്ക്’ ടൈം ട്രാവൽ ചെയ്തതുപോലെ തോന്നുന്നു.  ഈ പ്രഗത്ഭ സംവിധായകനും എന്റെ ഏറ്റവും പ്രിയപ്പെട്ട നടനും ഒരുമിച്ച് പ്രവർത്തിക്കുന്നത് കാണുന്നത് തന്നെ വളരെ സന്തോഷം തരുന്ന കാര്യമാണ്.  എന്റെ വീട്ടിലേക്ക് തിരിച്ചെത്തിയത് പോലെയാണ് എനിക്കിപ്പോൾ തോന്നുന്നത്.  വ്യക്തിപരമായി ഈ കൂട്ടുകെട്ടിന്റെ വലിയ ആരാധകനാണ് ഞാൻ.  ഈ സിനിമ നിങ്ങളെ നിരാശപ്പെടുത്തില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.  ചിത്രം തിയറ്ററുകളിൽ കാണാൻ ഞാനും കാത്തിരിക്കുന്നു.’–കാളിദാസ് പറഞ്ഞു.

ADVERTISEMENT

പതിനൊന്ന് വർഷങ്ങൾക്കു ശേഷം സത്യൻ അന്തിക്കാടും  ജയറാമും ഒന്നിക്കുന്ന പേരിടാത്ത ചിത്രത്തിന്റെ സെറ്റിലാണ് കാളിദാസ് ജയറാം അതിഥി ആയി എത്തിയത്.  മീരാജാസ്മിൻ ആണ് ചിത്രത്തിലെ നായിക.  പതിമൂന്ന് വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാട് ചിത്രത്തിൽ നായികയായി മീരാജാസ്മിൻ തിരിച്ചുവരവ് നടത്തുകയാണ്.  സെൻട്രൽ പ്രൊഡക്‌ഷൻ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഡോ ഇഖ്ബാൽ കുറ്റിപ്പുറമാണ്.

ADVERTISEMENT

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘കൊച്ചുകൊച്ചു സന്തോഷങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് കാളിദാസ് അഭിനയരംഗത്തെത്തുന്നത്. ചിത്രത്തിൽ ജയറാമിന്റെ മകനായി തന്നെയാണ് കാളിദാസ് അഭിനയിച്ചത്.