ഫാഷൻ റാംപിൽ തിളങ്ങി ആശ ശരത്തിന്റെ മകൾ ഉത്തര ശരത്. വിവാഹിതരും അവിവാഹിതരുമായ യുവതി യുവാക്കൾക്ക് വേണ്ടി എഫ് ഐ ഇവന്റസ് ഒരുക്കിയ ഫാഷൻ ഷോയിലാണ് ഫസ്റ്റ് റണ്ണറപ്പായി ഉത്തരയെ തിരഞ്ഞെടുത്തത്. മകളുടെ വിജയത്തിൽ അഭിമാനം തോന്നുന്നുവെന്നും അമ്മയെന്ന നിലയിൽ സന്തോഷകരമായ അവസ്ഥയിലാണ് താനെന്നും ആശ ശരത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫാഷൻ റാംപിൽ തിളങ്ങി ആശ ശരത്തിന്റെ മകൾ ഉത്തര ശരത്. വിവാഹിതരും അവിവാഹിതരുമായ യുവതിയുവാക്കൾക്കു വേണ്ടി എഫ്ഐ ഇവന്റസ് ഒരുക്കിയ ഫാഷൻ ഷോയിലാണ് ഫസ്റ്റ് റണ്ണറപ്പായി ഉത്തരയെ തിരഞ്ഞെടുത്തത്. മകളുടെ വിജയത്തിൽ അഭിമാനം തോന്നുന്നുവെന്നും അമ്മയെന്ന നിലയിൽ സന്തോഷകരമായ അവസ്ഥയിലാണ് താനെന്നും ആശ ശരത്ത് പറഞ്ഞു. 

ADVERTISEMENT

‘റാംപിലെ ആത്മവിശ്വാസത്തോടെയുള്ള അവളുടെ ചുവടുകൾ കാണുമ്പോൾ ഒരുപാട് സന്തോഷം. ജയവും തോൽവിയും ഉണ്ടാകും.  എന്നാൽ മത്സങ്ങളിൽ പങ്കാളിത്തവും അതിലൂടെ ആത്മവിശ്വാസം വളർത്തിയെടുക്കലുമാണ് പ്രധാനം. എന്റെ മകളിൽ അത് പ്രതിഫലിച്ചതിൽ ഞാൻ സന്തുഷ്ടയാണ്. ഈ സൗന്ദര്യ മത്സരത്തിലൂടെ ‘ഗാർഹിക പീഡനത്തിനും കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനും നോ പറയുക’ എന്ന തീം എടുത്തുകാണിക്കുകയും അതിലൂടെ ഈ സന്ദേശം പ്രചരിപ്പിക്കാൻ സഹായിക്കുകയും ചെയ്തു. റാംപിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ.’–ആശ ശരത് പറഞ്ഞു.

ADVERTISEMENT

സൗന്ദര്യ മത്സരം എന്നതിനപ്പുറം സ്ത്രീ ശാക്തീകരണം, ഗാർഹീക പീഡനം കുട്ടികൾക്ക് നേരെയുള്ള അതിക്രമം എന്നിവയ്ക്കെതിരെ സമൂഹത്തിൽ ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. അനുഷ്ക ജയരാജ്‌ എഫ്ഐ ഇവന്റസ് മിസ് കേരളയായും, മരിയ അഗസ്റ്റിൻ സെക്കൻഡ് റണ്ണറപ്പായും ആയും തിരഞ്ഞെടുക്കപ്പെട്ടു. 

ADVERTISEMENT

വിവാഹിതരായ വനിതകൾക്കുവേണ്ടി നടത്തിയ മത്സരത്തിൽ നമ്രത പ്രകാശ് മിസ്സിസ് കേരളയായി.  ശ്രീ ലക്ഷ്മി ശങ്കർ ഫസ്റ്റ് റണ്ണറപ്പായും ഷാലി രഞ്ജിത് സെക്കൻഡ് റണ്ണറപ്പായും ആയും തിരഞ്ഞെടുത്തു. 

സണ്ണി വെയ്ൻ, അപർണ നായർ എന്നിവർ വിജയികൾക്ക് കിരീടധാരണം നിർവഹിച്ചു. ഇടവേള ബാബു, റോൺസെൻ വിൻസെന്റ്, ശോഭ വിശ്വനാദ്, ഷാനിൽ മുഹമ്മദ്, അമൃത സുരേഷ് , ഡോ.സംഗീത ജനചന്ദ്രൻ എന്നിവർ വിധികർത്താക്കളായി.