ബാലതാരത്തിൽ നിന്നു പ്രണയനായകനിലേക്കും പിന്നീട് എന്തിനെയും ഏതിനെയും ചോദ്യം ചെയ്യുന്ന സൂപ്പർ ഹീറോ പരിവേഷത്തിലേക്കും വിജയ് എന്ന നടൻ നടന്നു കയറിയിട്ട് 29 വർഷങ്ങൾ പൂർത്തിയായി. ഇളയദളപതിയായി പതി‍ഞ്ഞ താളത്തിൽ തുടങ്ങി ദളപതിയായി തെന്നിന്ത്യൻ സിനിമയുടെ ഉമ്മറത്ത് കസേരയിട്ട് ഇരിക്കാൻ പാകത്തിനു വിജയ് വളർന്നത്

ബാലതാരത്തിൽ നിന്നു പ്രണയനായകനിലേക്കും പിന്നീട് എന്തിനെയും ഏതിനെയും ചോദ്യം ചെയ്യുന്ന സൂപ്പർ ഹീറോ പരിവേഷത്തിലേക്കും വിജയ് എന്ന നടൻ നടന്നു കയറിയിട്ട് 29 വർഷങ്ങൾ പൂർത്തിയായി. ഇളയദളപതിയായി പതി‍ഞ്ഞ താളത്തിൽ തുടങ്ങി ദളപതിയായി തെന്നിന്ത്യൻ സിനിമയുടെ ഉമ്മറത്ത് കസേരയിട്ട് ഇരിക്കാൻ പാകത്തിനു വിജയ് വളർന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാലതാരത്തിൽ നിന്നു പ്രണയനായകനിലേക്കും പിന്നീട് എന്തിനെയും ഏതിനെയും ചോദ്യം ചെയ്യുന്ന സൂപ്പർ ഹീറോ പരിവേഷത്തിലേക്കും വിജയ് എന്ന നടൻ നടന്നു കയറിയിട്ട് 29 വർഷങ്ങൾ പൂർത്തിയായി. ഇളയദളപതിയായി പതി‍ഞ്ഞ താളത്തിൽ തുടങ്ങി ദളപതിയായി തെന്നിന്ത്യൻ സിനിമയുടെ ഉമ്മറത്ത് കസേരയിട്ട് ഇരിക്കാൻ പാകത്തിനു വിജയ് വളർന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാലതാരത്തിൽ നിന്നു പ്രണയനായകനിലേക്കും പിന്നീട് എന്തിനെയും ഏതിനെയും ചോദ്യം ചെയ്യുന്ന സൂപ്പർ ഹീറോ പരിവേഷത്തിലേക്കും വിജയ് എന്ന നടൻ നടന്നു കയറിയിട്ട് 29 വർഷങ്ങൾ പൂർത്തിയായി. ഇളയദളപതിയായി പതി‍ഞ്ഞ താളത്തിൽ തുടങ്ങി ദളപതിയായി തെന്നിന്ത്യൻ സിനിമയുടെ ഉമ്മറത്ത് കസേരയിട്ട് ഇരിക്കാൻ പാകത്തിനു വിജയ് വളർന്നത് ആർത്തിരമ്പിയെത്തിയ ഒട്ടേറെ പ്രതിസന്ധികളെ സിനിമാ സ്റ്റൈലിൽ തന്നെ നേരിട്ടായിരുന്നു. വിജയ് സിനിമയിലെ അവതരണഗാനം മുതൽ ക്ലൈമാക്‌സ് വരെ ഓരോ സീനിലും എന്തൊക്കെ സംഭവിക്കുമെന്ന് ആരാധകർക്ക് അറിയാം. പക്ഷേ, അതെങ്ങനെ ദളപതി സ്റ്റൈലിൽ സ്ക്രീനിലെത്തിക്കുന്നുവെന്നതാണ് ആരാധകർക്കു കാണേണ്ടത്. അതാണു വിജയ് എന്ന നടന്റെ റേഞ്ച്. 

 

ADVERTISEMENT

∙ ഇന്ത്യൻ വിജയ്

 

ചലച്ചിത്ര സംവിധായകനും നിർമാതാവുമായ എസ്.ജെ. ചന്ദ്രശേഖറിന്റെയും ശോഭയുടെയും മകനാണു വിജയ്. യഥാർഥ പേര് വിജയ് ജോസഫ് ചന്ദ്രശേഖർ. സ്കൂൾ സർട്ടിഫിക്കറ്റിൽ ഇന്ത്യൻ എന്നു നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഏക സിനിമാതാരമാണു വിജയ്. സ്കൂളിൽ ചേർക്കുമ്പോൾ അച്ഛനാണു ജാതി–മതം എന്നിവ എഴുതേണ്ട കോളത്തിൽ ഇന്ത്യൻ എന്ന് എഴുതിച്ചേർത്തത്. പത്താം വയസ്സിൽ ബാലതാരമായാണു വിജയ്‌യുടെ സിനിമാ പ്രവേശം. 1984 പുറത്തിറങ്ങിയ ‘വെട്രി’ ആണ് ആദ്യ ചിത്രം. പിന്നീട് കുടുംബം, വസന്തരാഗം, ഇത് എൻഗൾ നീതി തുടങ്ങിയ ചിത്രങ്ങളിലും ബാലതാരമായി. രജനികാന്തിനൊപ്പവും അഭിനയിച്ചു. 

 

ADVERTISEMENT

∙ സ്റ്റാർ വിജയ്

 

അച്‌ഛൻ എസ്. എ ചന്ദ്രശേഖറാണ് വിജയ്‌യെ സിനിമാലോകത്തെിച്ചത്. സംവിധായകനും നിർമ്മാതാവുമായ അദ്ദേഹം തന്നെയാണ് മകനെ നായകനാക്കി ആദ്യകാല ചിത്രങ്ങൾ ഒരുക്കിയത്. ‘നാളൈയതീർപ്പ്‘(1992),‘സെന്തൂരപ്പാണ്ടി‘(1993),‘രസികൻ‘(1994),‘ദേവ‘,‘വിഷ്‌ണു‘(1995) എന്നിവയൊക്കെ മകനെ നായകനാക്കി ചന്ദ്രശേഖർ സംവിധാനം ചെയ്‌ത സിനിമകളാണ്. ഇവയിൽ ആദ്യത്തെ മൂന്നു ചിത്രങ്ങളിലും നായകന്റെ പേര് വിജയ് എന്നുതന്നെയായിരുന്നു. ആദ്യകാലത്തെ മറ്റു ചില സിനിമകളിൽ അജിത്‌കുമാർ, സൂര്യ എന്നിവർക്കൊപ്പവും വിജയ് അഭിനയിച്ചു. ‘വൺസ്‌മോർ‘(1997) എന്ന ചിത്രത്തിലൂടെയാണ് ‘ഇളയദളപതി‘എന്ന വിശേഷണത്തോടെ വിജയിനെ അവതരിപ്പിച്ചത്. ചന്ദ്രശേഖറായിരുന്നു അതിന്റെയും സംവിധായകൻ. 

 

ADVERTISEMENT

‘തുള്ളാതെ മനവും തുള്ളും‘(1999) എന്ന ചിത്രത്തിലെ കുട്ടി എന്ന കഥാപാത്രം വിജയ്‌യെ തെന്നിന്ത്യാക്കാരുടെ മുഴുവൻ പ്രിയങ്കരനാക്കി. സിമ്രാൻ നായികയായ ഈ ചിത്രം അക്കാലത്ത് ബോക്‌സ് ഓഫീസിൽ വിസ്‌മയവിജയമാണ് നേടിയത്. തൊട്ടടുത്ത വർഷം വന്ന‘പ്രിയമാനവളെ‘എന്ന ചിത്രത്തിലും സിമ്രാനായിരുന്നു നായിക. രണ്ടായിരത്തിൽ തന്നെയെത്തിയ‘ഖുഷി‘എന്ന ചിത്രത്തോടെ വിജയ് താര സിംഹാസനത്തിലേക്കുള്ള യാത്ര തുടങ്ങി. കുടുംബ – പ്രണയ ഡ്രാമാ ചിത്രങ്ങളിൽ നിന്ന് ആക്ഷൻ പരിവേഷം വിജയ്ക്ക് നൽകിയത് രമണ സംവിധാനം ചെയ്ത് ‘തിരുമല’ എന്ന ചിത്രമായിരുന്നു. 

 

∙ 100 കോടി വിജയ്

 

തമിഴ് സിനിമാലോകത്തു തുടർച്ചയായി രണ്ടു ചിത്രങ്ങൾ നൂറു കോടി ക്ലബ്ലിൽ എത്തിച്ച ആദ്യതാരമാണു വിജയ്. അതും ഒരേ സംവിധായകന്റെ ചിത്രങ്ങൾ. എ.ആർ. മുരുകദോസുമായി ഒന്നിച്ച തുപ്പാക്കി ആദ്യം വിജയ്‌യെ നൂറു കോടി ക്ലബ്ബിൽ എത്തിച്ചു. തുപ്പാക്കി നൂറു കോടിയിൽ എത്താൻ മുപ്പതു ദിവസങ്ങൾ എടുത്തുവെങ്കിൽ അടുത്ത മുരുകദോസ് ചിത്രമായ കത്തി വെറും പതിനഞ്ചു ദിവസം കൊണ്ട് ആ റെക്കോർഡ് തിരുത്തി. രജനീകാന്തിനു ശേഷം വിദേശരാജ്യങ്ങളിൽ മാർക്കറ്റുള്ള നടനാണു വിജയ്. ജപ്പാൻ, സിംഗപ്പൂർ, ഓസ്ട്രേലിയ, അമേരിക്ക തുടങ്ങിയയിടങ്ങളിൽ വൻ ആരാധകനിരയാണു വിജയ്ക്കുള്ളത്.

 

വിജയ്‌യുടെ ‘കത്തി’ യുഎസിൽ നിന്നു മാത്രം 15 കോടി രൂപയാണു നേടിയത്. കേരളത്തിലും ഏറ്റവുമധികം ആരാധകരുള്ള നടനാണു വിജയ്. പൂവേ ഉനക്കാകെ എന്ന ചിത്രമാണ് ആദ്യം വിജയ്യെ കേരളത്തിൽ ശ്രദ്ധേയമാക്കിയത്. തുടർന്നു വന്ന തുള്ളാത മനവും തുള്ളും എന്ന ചിത്രം തമിഴ്നാടിനൊപ്പം കേരളത്തിലും ഓടിത്തകർത്തു. ഇരുനൂറു ദിവസമാണു ചിത്രം ഇവിടെ ഓടിയത്. അതോടെ ഇവിടെ വിജയ്ക്കും ആരാധകരായി. തുടർന്ന് എസ്.ജെ. സൂര്യയുടെ ഖുഷി കൂടി വലിയ ഹിറ്റായതോടെ മലയാളത്തിന്റെ സ്വന്തം ദളപതിയായി വിജയ് മാറി. പിന്നെ ഗില്ലി, പോക്കിരി, തുപ്പാക്കി, കത്തി,തെരി തുടങ്ങിയ ചിത്രങ്ങൾ സെഞ്ച്വറി കടന്നു കേരളത്തിൽ പ്രദർശിപ്പിച്ചു.

 

∙ റീമേക്ക് മാജിക്ക്

 

അഭിനയജീവിതത്തിന്റെ തുടക്കം മുതലേ റീമേക്ക് ചിത്രങ്ങളോട് താൽപര്യം കാട്ടിയിട്ടുണ്ട് ഈ താരം. ഫാസിലിന്റെ സംവിധാനത്തിൽ ‘കാതലുക്ക് മര്യാദൈ‘(1997), സിദ്ദിക്കിന്റെ സംവിധാനത്തിൽ‘ഫ്രണ്ട്‌സ്‘(2001),‘കാവലൻ‘(2011) എന്നിവയൊക്കെ മലയാളത്തിൽനിന്ന് ഇപ്രകാരം തമിഴിലെത്തിയ ചിത്രങ്ങളാണ്. ‘കാതലുക്ക് മര്യാദൈ‘യിലൂടെയാണ് വിജയ്ക്ക് മികച്ച നടനുള്ള സംസ്‌ഥാന പുരസ്‌കാരം ആദ്യമായി ലഭിച്ചത്. വിജയിന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റാണ്‘ഗില്ലി‘(2004). അതുതന്നെ ‘ഒക്കഡു‘(2003) എന്ന തെലുങ്കുചിത്രത്തിന്റെ റീമേക്കാണ്.

 

തൃഷ നായികയും പ്രകാശ് രാജ് പ്രതിനായകനുമായ ആ ചിത്രം വമ്പൻ ഹിറ്റായി. പ്രഭുദേവ സംവിധാനം ചെയ്‌ത ‘പോക്കിരി‘(2007), സിദ്ധിഖിന്റെ കാവലൻ (2011), ഷങ്കർ സംവിധാനം ചെയ്‌ത‘നൻപൻ‘(2012) എന്നിവയൊക്കെ വലിയ വിജയം നേടിയ റീമേക്ക് ചിത്രങ്ങളാണ്. പ്രഭുദേവ സംവിധാനം ചെയ്‌ത‘റൗഡി റാത്തോഡ്‘എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും വിജയ് മുഖംകാണിച്ചു. തെലുങ്കിലും മലയാളത്തിലും ഹിന്ദിയിലും വിജയിക്കുന്ന ചിത്രങ്ങൾ തമിഴിൽ അതേപടി പുനരാവിഷ്‌കരിച്ചാൽ വിജയം അസാധ്യമാണ്. ഈ വെല്ലുവിളി ഏറ്റെടുത്ത് വിജയിപ്പിക്കുന്നതാണ് വിജയ് മാജിക്.

 

∙ രാഷ്ട്രീയ വിജയ് 

 

ഓരോ സൂപ്പർ ഹിറ്റ് സിനിമകൾക്കു പിന്നാലെയും വിജയ് ആരാധാകരുടെ എണ്ണം കേരളത്തി‍ൽ ഉൾപ്പെടെ ഇരട്ടിയായിക്കൊണ്ടിരുന്ന സാഹചര്യം രാഷ്ട്രീയ പ്രവേശനത്തിനു കൂടി ഗുണകരമായി എങ്ങനെ മാറ്റാം എന്നതായിരുന്നു പിതാവ് എസ്.എ.ചന്ദ്രശേഖറിന്റെ ചിന്ത. ഈ ലക്ഷ്യം മുൻനിർത്തി അദ്ദേഹം വിജയ് ആരാധക സംഘത്തിനായി പ്രത്യേക കൊടിയും ലോഗോയും മറ്റും തയാറാക്കി. 2008ൽ വിജയ്‌യുടെ പിറന്നാൾ ദിനത്തിലാണു കൊടി പുറത്തു വിട്ടത്. 2009ൽ ശ്രീലങ്കയിലെ തമിഴ്നാട്ടുകാർക്കെതിരെ നടന്ന ആക്രമണത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ വിജയ് അന്നത്തെ ഭരണതലപ്പത്തിരുന്ന ഡിഎംകെയുമായി ഇടഞ്ഞു. 

 

2011ൽ പുറത്തിറങ്ങിയ കാവലന്റെ റിലീസ് തടസ്സപ്പെടുത്താൻ ഡിഎംകെ ശ്രമിച്ചതോടെ വിജയ്‌ക്കു പിന്തുണയുമായി അണ്ണാഡിഎംകെയെത്തി. ദളപതി എന്ന പേരിനെച്ചൊല്ലിയായി പിന്നീട് വിവാദം. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം.കരുണാനിധിയുടെ മകനായ എം.കെ.സ്റ്റാലിനെ ദളപതി എന്നു വിശേഷിപ്പിച്ചിരുന്നതായിരുന്നു കാരണം. എന്നാൽ, വിജയ് ചിത്രം ‘സർക്കാർ’ നിർമിച്ചത് ഡിഎംകെയ്ക്കു വേണ്ടപ്പെട്ട സൺപിക്ചേഴ്സിനു വേണ്ടി ദയാനിധി മാരനായിരുന്നു. ടൈറ്റിലിൽ ദളപതി വിജയ് എന്നു തെളിഞ്ഞതോടെ ആ പ്രശ്നം അവസാനിച്ചു. 

 

ഡൽഹിയിൽ പോയി രാഹുൽ ഗാന്ധിയെ സന്ദർശിച്ചപ്പോഴും കോയമ്പത്തൂരിൽ നരേന്ദ്രമോദിയെ കണ്ടപ്പോഴും പലതരം കഥകൾ പ്രചരിച്ചു. ലോക്പാൽ ബില്ലിനായി അണ്ണാ ഹസാരെ ഡൽഹിയിൽ നടത്തിയ സമരത്തിലും വിജയ്‌യുടെ സാന്നിധ്യമുണ്ടായിരുന്നു. പക്ഷേ, ഊഹങ്ങളൊന്നും ശരിയായില്ല. ഈയിടെ രാഷ്ട്രീയ പ്രവേശനത്തെ തള്ളിപ്പറയുന്ന സ്ഥിതിയിലേക്കു വരെ കാര്യങ്ങളെത്തി. എന്നാൽ, തമിഴ്നാട്ടിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയ് ആരാധക സംഘം നടത്തിയ മിന്നുന്ന പ്രകടനം നടനെ ഏറെ സന്തോഷിപ്പിച്ചിട്ടുണ്ട്. വരാനിരിക്കുന്ന കോർപറേഷൻ, നഗരസഭാ തിരഞ്ഞെടുപ്പുകളിലും മൽസരത്തിന് ഒരുങ്ങിയിരിക്കുകയാണു വിജയ് മക്കൾ ഇയക്കം. അറിയാം. 

 

∙ ദളപതിക്കു നേരെ ദയയില്ലാതെ കോടതി

 

ഒൻപതു വർഷം മുൻപു വാങ്ങിയ ആഡംബര കാറിനു പ്രവേശന നികുതി (എൻട്രി) ഇളവു തേടി ഹൈക്കോടതിയെ സമീപിച്ച ദളപതി വിജയ്ക്ക് തീർത്തും അപ്രതീക്ഷിതമായ തിരിച്ചടി നേരിടേണ്ടി വന്നതു രാജ്യാന്തര മാധ്യമങ്ങളുടെ പോർട്ടലുകളിൽപ്പോലും പ്രധാന വാർത്തയായി. ഹർജി തള്ളിയെന്ന രണ്ടു കോളം വാർത്തയിലൊതുങ്ങേണ്ട സംഭവം പക്ഷേ, തീയായി കത്തിപ്പടർന്നതു കോടതിയുടെ ചില പരാമർശങ്ങൾ കൊണ്ടു കൂടിയായിരുന്നു. നികുതി വെട്ടിപ്പു നടത്തുന്ന സിനിമാ താരങ്ങളെ അതിരൂക്ഷമായി വിമർശിച്ച മദ്രാസ് ഹൈക്കോടതി സിനിമയെ വെല്ലുന്ന ഡയലോഗുകളാണ് ഉത്തരവിലും ഉൾപ്പെടുത്തിയത്. വെള്ളിത്തിരയിൽ സാമൂഹിക നീതിയുടെ കാവൽക്കാരാകുന്നവർ യഥാർഥ ജീവിതത്തിൽ നികുതി വെട്ടിക്കുകയാണെന്നും ചട്ടങ്ങളിലെ വ്യവസ്ഥകൾക്ക് അനുസൃതമല്ലാത്ത രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുകയാണെന്നും ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യൻ പറഞ്ഞു. 

 

തനിക്കു ലഭിക്കുന്ന പണം ദരിദ്രന്റെ രക്തത്തിൽ നിന്നും അവർ കഠിനാധ്വാനം ചെയ്ത പണത്തിൽ നിന്നുമാണെന്നും ആകാശത്തിൽ നിന്നല്ലെന്നും സിനിമാ താരങ്ങൾ മനസിലാക്കണം. ഓരോ പൗരനും സർക്കാരിനു നികുതി കൃത്യ സമയത്ത് അടയ്ക്കാൻ ബാധ്യതയുണ്ട്. അതു സംഭാവനയല്ല. കടമയാണ്. 

 

ഇത്തരം നികുതി വരുമാനമാണു നാടിന്റെ വികസനത്തിന്റെ നട്ടെല്ല്. വിജയ്‌യുടെ ആരാധകർ അഭിനേതാക്കളെ യഥാർഥ നായകന്മാരായാണു കരുതുന്നത്. തമിഴ്‌നാട്ടിൽ നിന്ന് ഒട്ടേറെപ്പേർ സംസ്ഥാനത്തിന്റെ ഭരണാധികാരികളായി ഉയർന്നിട്ടുണ്ട്. അവർ യഥാർഥ  നായകന്മാരാണെന്ന ധാരണയിലാണ് ജനങ്ങൾ അവരെ തിരഞ്ഞെടുത്തത്. നികുതി വെട്ടിപ്പ് ദേശവിരുദ്ധവും ഭരണഘടനാവിരുദ്ധമായി കണക്കാക്കണം. കൃത്യസമയത്തും കൃത്യമായും നികുതി അടയ്ക്കുന്നവരെയാണു യഥാർഥ ഹീറോകളെന്നും ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യൻ തന്റെ ഉത്തരവിൽ പറയുന്നു. ഹർജിയിൽ വിജയ് തന്റെ ജോലി എന്താണെന്നു ചേർക്കാതിരുന്നതും കോടതിയെ ചൊടിപ്പിച്ചു. അഭിഭാഷകൻ അറിയിച്ചപ്പോഴാണു നടൻ വിജയിയുടെ ഹർജിയാണെന്ന് അറിഞ്ഞതെന്നു ജഡ്ജി പറഞ്ഞു. എന്തായാലും വിജയ് ഇക്കാര്യത്തിൽ ഔദ്യോഗികമായി ഒരു പ്രതികരണവും നടത്തിയിട്ടില്ലെങ്കിലും ചലച്ചിത്ര താരങ്ങളുടെ നികുതി വെട്ടിപ്പ് എന്ന വിഷയം വീണ്ടും ജനങ്ങൾക്കിടയിൽ ചർച്ചയായി മാറി.

 

∙ തുറന്ന പോര് 

 

2017ൽ പുറത്തിറങ്ങിയ ‘െമർസൽ’ എന്ന ചിത്രത്തിൽ ജനത്തിൽ നിന്നു നികുതി പിഴിയുന്നതിനെ രൂക്ഷമായി വിമർശിച്ചത് ബിജെപി – വിജയ് പോരിനു തുടക്കമിട്ടു. വിജയ്‌യുടെ പേരിലെ ജോസഫ് എന്ന ഭാഗം മാത്രമെടുത്ത് വർഗീയ ചീട്ടുകൾ വരെ പുറത്തിറങ്ങി. എന്നാൽ, വിജയ് പറഞ്ഞ ഓരോ വിഷയവും വസ്തുതകളാണെന്ന പൊതുവികാരം ഉയർന്നതോടെ തൽക്കാലം കാര്യങ്ങൾ ഒന്നടങ്ങി. എന്നാൽ, ബിഗിൽ എന്ന ചിത്രത്തിൽ വിജയ് റെക്കോർഡ് തുക വാങ്ങിയെന്നായി അടുത്ത വിവാദം. കടലൂരിൽ ‘മാസ്റ്റർ’ സിനിമയുടെ ചിത്രീകരണത്തിനിടെ വിജ‍‌‌യ്‌യുടെ വീട്ടിൽ ആദായനികുതി വകുപ്പെത്തി. ലൊക്കേഷനിൽ നിന്നു വിജ‌യ്‌യെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു. വീട്ടിലും സ്ഥാപനങ്ങളിലും മണിക്കൂറുകൾ പരതിയിട്ടും ഒന്നും ലഭിക്കാതായതോടെ വിജയ് വീണ്ടും മാസ് പരിവേഷത്തോടെ തിരികെയെത്തി. തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പു ദിവസം ഇന്ധന വില വർധനയ്ക്കെതിരെ പരസ്യമായി പ്രതിഷേധിച്ചു സൈക്കിളുമായെത്തി വോട്ടു ചെയ്തു മടങ്ങിയ വിജയ് വീണ്ടും രാഷ്ട്രീയ നേതൃത്വങ്ങളെ; പ്രത്യേകിച്ച് ബിജെപിയെ വീണ്ടും ചൊടിപ്പിച്ചു. 

 

ഓരോ വെല്ലുവിളികൾ തനിക്കു മുന്നിലെത്തിയപ്പോഴും അവയെ നായകന്റെ മികവോടെ മറികടന്നു സ്ലോ മോഷനിൽ നടന്നു നീങ്ങുന്ന വിജയ് വീണ്ടും ആരാധകരുടെ എണ്ണം കൂട്ടി. പഴയ മാസ് മസാല ചേരുകളിൽ നിന്ന് ഏറെ ദൂരം മുന്നോട്ടു സഞ്ചരിച്ച വിജയ് ഇപ്പോൾ തന്റോ ഓരോ ചിത്രത്തിലൂടെയും തനിക്കു പറയാനുള്ള രാഷ്ട്രീയവും ആശയവും പാട്ടുകളായും ഡയലോഗുകളായും ഇടമുറിയാതെ പറയുന്നുണ്ട്. അവസാനം പുറത്തിറങ്ങിയ മാസ്റ്ററിലും ഇതു കാണാം. കൂർത്തു മിനുക്കിയ ആ ശരങ്ങൾ ഓരോന്നും കൊള്ളേണ്ടിടത്തു തന്നെ കൊള്ളുന്നുണ്ടെന്നും അറിയാം ദളപതിക്ക്. 

 

∙ ഇറങ്ങിപ്പോകുന്ന ഭർത്താവ്

 

തന്റെ കടുത്ത ആരാധികയായിരുന്ന സംഗീതയുമായി സന്തോഷകരമായ ജീവിതം മുന്നോട്ടു കൊണ്ടു പോവുന്നുണ്ട്. വിജയ്. വീട്ടിൽ ഭാര്യ സംഗീതയോടു ദേഷ്യപ്പെടാത്ത ഭർത്താവാണു വിജയ്. ദേഷ്യംവന്നാൽ വീട്ടിൽ നിന്നിറങ്ങിപ്പോകാറാണു വിജയ് സ്റ്റൈൽ. തിരിച്ചുവരുന്നത് അതു മാറി ജോളി മൂഡിൽ ആയിരിക്കും. ഷൂട്ടിങ് നീണ്ടുപോയാൽ മക്കളായ സഞ്ജയിനെയും ദിവ്യയെയും സെറ്റിൽ കൊണ്ടുപോകുന്നതാണു മറ്റൊരു വിജയ് സ്റ്റൈൽ. നൃത്തം പഠിച്ചിട്ടില്ലാത്ത വിജയ് നല്ല ഡാൻസറാണ്. എന്നാൽ ഇതുവരെ തനിക്കു ചെയ്യാൻ പറ്റുന്ന സ്റ്റെപ്പുകൾ ഇടാൻ വിജയ് ആവശ്യപ്പെടാറില്ലെന്നു നൃത്തസംവിധായകർ പറയുന്നു. അവർ ഇടുന്ന സ്റ്റെപ്പുകൾ കണ്ടു പഠിച്ചു മികച്ച രീതിയിൽ അവതരിക്കുന്നതാണു വിജയ്‌യുടെ രീതി. ഹൃതിക് റോഷൻ കഴിഞ്ഞാൽ മികച്ച ഡാൻസർ വിജയ് ആണെന്ന പ്രഭുദേവയുടെ സാക്ഷ്യം മാത്രം മതി വിജയ്‌യുടെ നൃത്തമികവിനുള്ള അംഗീകാരമായി.

 

∙ ലാലേട്ടൻ ജില്ല

 

മോഹൻലാൽ – മമ്മൂട്ടി എന്നിവരുടെ കടുത്ത ആരാധകനാണു വിജയ്. അവരോടൊപ്പം മലയാളത്തിൽ അഭിനയിക്കാനുള്ള ആഗ്രഹം പലതവണ പ്രകടിപ്പിച്ചിട്ടുണ്ട്. മോഹൻലാലുമായി ജില്ലയിൽ അഭിനയിക്കാൻ സാധിച്ചു. അതിലൂടെ ഇവരുടെ കുടുംബങ്ങൾ തമ്മിലും വലിയ അടുപ്പത്തിലായി. മോഹൻലാലിന്റെ വീട്ടിൽ എത്തിയ വിജയ്‌യ്ക്കു ദോശ ചുട്ട് നൽകുന്ന മോഹൻലാലിന്റെ ചിത്രം അന്നു സാമൂഹിക മാധ്യമങ്ങളിൽ തരംഗമായിരുന്നു.