ദിലീപും നാദിർഷയും ആദ്യമായി ഒന്നിച്ച ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന ചിത്രത്തിന് മികച്ച പ്രതികരണം. മുഴുനീള കോമഡി എന്റർടെയ്നറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ 67കാരനായ കേശുവേട്ടനായി ദിലീപ് മിന്നുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന് ആസ്വാദകർ അഭിപ്രായപ്പെടുന്നു. നടി ഉർവശിയാണ് ദിലീപിന്റെ ഭാര്യയുടെ വേഷത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിലീപും നാദിർഷയും ആദ്യമായി ഒന്നിച്ച ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന ചിത്രത്തിന് മികച്ച പ്രതികരണം. മുഴുനീള കോമഡി എന്റർടെയ്നറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ 67കാരനായ കേശുവേട്ടനായി ദിലീപ് മിന്നുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന് ആസ്വാദകർ അഭിപ്രായപ്പെടുന്നു. നടി ഉർവശിയാണ് ദിലീപിന്റെ ഭാര്യയുടെ വേഷത്തിൽ ചിത്രത്തിലെത്തുന്നത്. ഇരുജോടികളുടെയും കെമിസ്ട്രിയും ചിത്രത്തിന്റെ ആകർഷണമാണ്. സിനിമയിലെ സഹപ്രവർത്തകർക്കായി പ്രത്യേക പ്രിവ്യു ഷോ കേശു ടീമിന്റെ അണിയറപ്രവർത്തകർ സംഘടിപ്പിച്ചിരുന്നു.

ADVERTISEMENT

‘വളരെ കാലമായി നമ്മൾ മിസ് ചെയ്യുന്നൊരു ദിലീപുണ്ട്. മറ്റൊരു വേഷത്തിൽ മറ്റൊരാളായി പകർന്നാടുക ദിലീപിന് മാത്രം കഴിയുന്നൊരു മാജിക്കാണത്. അത്തരമൊരു പെർഫോമൻസാണ് ‘കേശു ഈ വീടിന്റെ നാഥൻ’. ഈ സിനിമയിൽ ദിലീപ് എന്ന താരമില്ല, ദിലീപ് എന്ന നടന്റെ വളർച്ച മാത്രം.’–ചിത്രത്തിന്റെ പ്രിവ്യു കണ്ടിറങ്ങിയ ശേഷം സത്യൻ അന്തിക്കാടിന്റെ വാക്കുകൾ.

ADVERTISEMENT

ദിലീപ്, കാവ്യ മാധവൻ, സത്യൻ അന്തിക്കാട്, അനു സിത്താര, രമേശ് പിഷാരടി, ഹരീഷ് കണാരൻ, ബെന്നി പി. നായരമ്പലം, അനൂപ് സത്യൻ, നാദിർഷ തുടങ്ങി നിരവധിപേർ പ്രിവ്യുവിന് എത്തിയിരുന്നു.

ADVERTISEMENT

നാദിർഷയുടെ നാലാമത്തെ ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ,റിയാസ് മറിമായം,ജാഫർ ഇടുക്കി, കോട്ടയം നസീർ,മോഹന്‍ ജോസ്,ഗണപതി,സാദ്ദീഖ്,പ്രജോദ് കലാഭവൻ,ഏലൂർ ജോർജ്ജ്,ബിനു അടിമാലി,അരുൺ പുനലൂർ,രമേശ് കുറുമശ്ശേരി,കൊല്ലംസുധി,നന്ദുപൊതുവാൾ,അർജുൻ ശങ്കര്‍,ഹുസെെൻ ഏലൂർ, ഷെെജോ അടിമാലി,മാസ്റ്റര്‍ ഹാസില്‍,മാസ്റ്റര്‍ സുഹറാന്‍,ഉർവ്വശി,അനുശ്രീ,വെെഷ്ണവി,സ്വാസിക,പ്രിയങ്ക,ഷെെനി സാറാ,ആതിര, നേഹ റോസ്,സീമാ ജി നായർ,വത്സല മേനോൻ,അശ്വതി,ബേബി അന്‍സു മരിയ തുടങ്ങിയ പ്രമുഖരാണ് മറ്റു താരങ്ങൾ.

ചിത്രത്തിന്റെ കഥ  തിരക്കഥ സംഭാഷണം, ദേശീയ പുസ്ക്കാര ജേതാവായ സജീവ് പാഴൂർ എഴുതുന്നു.നാദ് ഗ്രൂപ്പ്‌,യു ജി എം എന്നി ബാനറിൽ ദിലീപ്,ഡോക്ടർ സഖറിയ തോമസ് എന്നിവർ  നിർമിക്കുന്ന ഈ ചിത്രത്തിന്റ  ഛായാഗ്രഹണം അനിൽ നായർ  നിർവ്വഹിക്കുന്നു.ബി കെ ഹരിനാരായണൻ,ജ്യോതിഷ്,നാദിർഷ എന്നിവരുടെ വരികൾക്ക് നാദിർഷ തന്നെ സംഗീതം പകരുന്നു.