There's gotta be a Black Spider-Man out there somewhere- ‘നോ വേ ഹോം’ എന്ന പുതിയ സ്പൈഡർമാൻ ചിത്രത്തിന്റെ മാസ് ക്ലൈമാക്സിനെക്കാൾ കണ്ണും മനസ്സും ഉടക്കിയത് ആ വാചകത്തിൽ ആയിരുന്നു. എവിടെയെങ്കിലും ഒരു കറുത്ത സ്പൈഡർമാനും വേണമല്ലോ എന്ന് ജാമി ഫോക്സ് അവതരിപ്പിച്ച മാക്സ് ഡിലൻ സ്ക്രീനിൽ പറഞ്ഞപ്പോൾ, സ്വയം

There's gotta be a Black Spider-Man out there somewhere- ‘നോ വേ ഹോം’ എന്ന പുതിയ സ്പൈഡർമാൻ ചിത്രത്തിന്റെ മാസ് ക്ലൈമാക്സിനെക്കാൾ കണ്ണും മനസ്സും ഉടക്കിയത് ആ വാചകത്തിൽ ആയിരുന്നു. എവിടെയെങ്കിലും ഒരു കറുത്ത സ്പൈഡർമാനും വേണമല്ലോ എന്ന് ജാമി ഫോക്സ് അവതരിപ്പിച്ച മാക്സ് ഡിലൻ സ്ക്രീനിൽ പറഞ്ഞപ്പോൾ, സ്വയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

There's gotta be a Black Spider-Man out there somewhere- ‘നോ വേ ഹോം’ എന്ന പുതിയ സ്പൈഡർമാൻ ചിത്രത്തിന്റെ മാസ് ക്ലൈമാക്സിനെക്കാൾ കണ്ണും മനസ്സും ഉടക്കിയത് ആ വാചകത്തിൽ ആയിരുന്നു. എവിടെയെങ്കിലും ഒരു കറുത്ത സ്പൈഡർമാനും വേണമല്ലോ എന്ന് ജാമി ഫോക്സ് അവതരിപ്പിച്ച മാക്സ് ഡിലൻ സ്ക്രീനിൽ പറഞ്ഞപ്പോൾ, സ്വയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

There's gotta be a Black Spider-Man out there somewhere-  ‘നോ വേ ഹോം’ എന്ന പുതിയ സ്പൈഡർമാൻ ചിത്രത്തിന്റെ മാസ് ക്ലൈമാക്സിനെക്കാൾ കണ്ണും മനസ്സും ഉടക്കിയത് ആ വാചകത്തിൽ ആയിരുന്നു. എവിടെയെങ്കിലും ഒരു കറുത്ത സ്പൈഡർമാനും വേണമല്ലോ എന്ന് ജാമി ഫോക്സ് അവതരിപ്പിച്ച മാക്സ് ഡിലൻ സ്ക്രീനിൽ പറഞ്ഞപ്പോൾ, സ്വയം ചോദിച്ചുപോയി–  ഒന്നു കറുക്കാൻ ഈ ലോകം ഇനിയും എത്ര ഇരുണ്ടുവെളുക്കണം? പ്രിയപ്പെട്ട സ്പൈഡിയുടെ മുഖംമൂടിക്കു താഴെ ഒരു കറുത്ത മുഖം തിളങ്ങാൻ ഹോളിവുഡിന് ഇനിയുമെത്ര മുഖംമൂടികൾ ഊരിമാറ്റണം? മൂന്ന് വെളുമ്പൻ സ്പൈഡികളെയും ഹൂഹോയ് എന്നാർത്തു വരവേറ്റതുപോലെ, എന്നാണൊരു കുസൃതിക്കറുമ്പൻ സ്പൈഡിക്കായി തിയറ്റർ പൊട്ടുമാറു ചൂളമടിക്കാനാകുക? 

 

ADVERTISEMENT

കറുത്ത ബോണ്ടും ബ്ലാക്ക് മെറിൽ സ്ട്രീപ്പും

 

ഇദ്രിസ് എൽബ, ക്വീൻ ലത്തീഫ, ബില്ലി പോർട്ടർ തുടങ്ങി കറുത്തവർഗക്കാരായ 300 അഭിനേതാക്കളും സിനിമാപ്രവർത്തകരും ഹോളിവുഡിന് കഴിഞ്ഞവർഷം ഒരു തുറന്ന കത്തെഴുതി. ജോ‍ർജ് ഫ്ലോയ്ഡ് എന്ന കറുത്തവർഗക്കാരനെ പൊലീസ് കൊലപ്പെടുത്തിയതിനെ തുടർന്ന് അമേരിക്കയൊട്ടാകെ പ്രതിഷേധം കത്തിപ്പടർന്ന സമയമായിരുന്നു അത്. ബ്ലാക്ക് ലൈവ്സ് മാറ്റർ (കറുത്തവരുടെ ജീവിതവും ജീവിതമാണ്, വിലയുള്ളതാണ്) സമരങ്ങൾ ലോകം ഏറ്റുപിടിച്ച നാളുകൾ. 

വയോല ഡേവിസ്

 

ADVERTISEMENT

നിറത്തിന്റെ പേരിലുള്ള ക്രൂരമായ വിവേചനങ്ങൾക്കെതിരെ വിവിധ രംഗങ്ങളിലെ പ്രമുഖർ ശബ്ദിച്ചപ്പോഴും 100 വർഷം പിന്നിട്ട ഹോളിവുഡിന്റെ ശബ്ദമുയർന്നില്ല. ആദ്യകാലങ്ങളിലെ കടുപ്പമേറിയ മാറ്റിനിർത്തലുകളും കളിയാക്കലും അവസാനിപ്പിച്ചെങ്കിലും കറുത്തവരെ സ്ക്രീനിൽ വില്ലന്മാരും തെമ്മാടികളും മാത്രമാക്കുന്നതു നിർത്തിയെങ്കിലും തുല്യതയെന്ന വലിയ ലക്ഷ്യത്തിൽ എത്താൻ ഹോളിവുഡ് ഇനിയും എത്രയോ മുന്നോട്ടു പോകണമെന്നു ലോകത്തിന് ഒരിക്കൽക്കൂടി അന്നു വ്യക്തമായി. 

 

പൊലീസ് അതിക്രമങ്ങളെ ഹീറോ പരിവേഷം നൽകി അവതരിപ്പിക്കുന്നതു നിർത്തുക, സിനിമയുമായി ബന്ധപ്പെട്ട വിവിധ രംഗങ്ങളിൽ കൂടുതൽ കറുത്തവർഗക്കാർക്കു ജോലി നൽകുക, അണിയറയിലെയും തിരക്കഥകളിലെയും വർണവിവേചനം അവസാനിപ്പിക്കുക എന്നു തുടങ്ങി ഹോളിവുഡിന്റെ കണ്ണു തുറപ്പിക്കുന്ന ആവശ്യങ്ങളായിരുന്നു നടീനടന്മാരുടെ കത്തിൽ. ഇതു വാർത്തയായതോടെ പലരും കണക്കുകളും ചോദ്യങ്ങളും  നിരത്തി – ഒട്ടേറെ കറുത്തവർഗക്കാർ ഇപ്പോൾ ഹോളിവുഡ് സിനിമകളിൽ നായിക, നായകൻ വേഷത്തിൽ എത്തുന്നുണ്ടല്ലോ, എത്രയോ പേർ സംവിധായകർ ഉൾപ്പെടെ ആയി പ്രവർത്തിക്കുന്നുണ്ടല്ലോ,   വെളുത്തവരെയെല്ലാം ഒഴിവാക്കണമെന്നാണോ പറഞ്ഞുവരുന്നത്, ഇത്രയും പ്രാതിനിധ്യമൊക്കെ പോരെ? 

 

ADVERTISEMENT

കറുത്തവർഗക്കാർക്കു ഹോളിവുഡിൽ ലഭിക്കുന്ന ഓരോ അവസരവും വെളുത്തവരുടെ ഔദാര്യമാണെന്നു പറയാതെ പറയുന്നതായിരുന്നു ഈ കണക്കുകളും ചോദ്യവും. പ്രമുഖ നടി വയോല ഡേവിസ് (55) ഇതിനോടു പ്രതികരിച്ചത് ഇങ്ങനെയാണ്, ‘‘ കറുത്തവർ എന്ന ടാഗ് ഞങ്ങൾ സമ്മർദതന്ത്രമായി ഉപയോഗിക്കുന്നുവെന്നാണോ നിങ്ങൾ പറയുന്നത്? കഴിവില്ലെങ്കിലും കറുത്തിരുന്നാൽ സിനിമയിൽ എടുക്കണമെന്നു പറയുന്ന വിഡ്ഢികളായാണോ ഞങ്ങളെ ചിത്രീകരിക്കുന്നത്. യാഥാർഥ്യത്തെ യാഥാർഥ്യമായി കാണൂ. അമേരിക്കയിലും ലോകമെമ്പാടും ഒട്ടേറെ കറുത്തവർഗക്കാരുണ്ട്, അവരിൽ പല മികവുകളും ഉള്ളവരുണ്ട്. അവരെ അതിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തണമെന്നേ ഞങ്ങൾ ആവശ്യപ്പെടുന്നുള്ളൂ. ഏതു വെള്ളക്കാരെയും പോലെ സ്വാഭാവികമായി ഞങ്ങളെയും കാണണമെന്നാണു പറയുന്നത്. എല്ലാ അന്തസ്സോടെയും ജീവിക്കാനുള്ള അവകാശം നിങ്ങളുടെ ആരുടെയും ഔദാര്യമല്ല എന്നാണു ഞങ്ങൾ അടിവരയിടുന്നത്. ’’

 

നായികാ പദവിയിൽ എമ്മി പുരസ്കാരം നേടുന്ന ആദ്യ കറുത്തവർഗക്കാരിയായ വയോല, ഓസ്കർ ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ കയ്യെത്തിപ്പിടിച്ചു. ഒരു അഭിമുഖത്തിൽ അവർ പറഞ്ഞു,  ‘‘ വെല്ലുവിളികളോടു പോരടിച്ചു ഹോളിവുഡിൽ നിലനിൽക്കുന്നയാളാണു ഞാൻ. വേദികളിൽ എന്നെ അവർ പുകഴ്ത്തുന്നു. ലേഖനങ്ങൾ എഴുതുന്നു. ഒരിക്കൽ ഒരാൾ കറുത്ത മെറിൽ സ്ട്രീപ് എന്നാണു വിളിച്ചത്. എല്ലാം ശരി. പക്ഷേ, എങ്കിൽ എന്താണ് എനിക്കു മെറിൽ സ്ട്രീപ്പിനെപ്പോലെ അവസരങ്ങളോ അവർക്കു കിട്ടുന്നതു പോലെ പ്രതിഫലമോ നൽകാത്തത്? വംശീയതയുടെ ഈ ഇരട്ടത്താപ്പ് അണിഞ്ഞുകൊണ്ടാണ് ലോകത്തെ മഹത്തരമായ സിനിമകളുടെയെല്ലാം കുത്തകയുണ്ടെന്നു ഹോളിവുഡ് അഹങ്കരിക്കുന്നത്.’’

 

വയോലയുടെ വാക്കുകളിലെ തീച്ചൂട് അവർ കരഞ്ഞു താണ്ടിയ വെറുപ്പിന്റെ വഴികളിൽ നിന്നു കിട്ടിയതാണ്. കഴിക്കാൻ ആഹാരമില്ലാത്ത, കുളിക്കാൻ വെള്ളമോ സോപ്പോ ഇല്ലാത്ത, മുഷിഞ്ഞ ഉടുപ്പ് ദിവസങ്ങളോളം ധരിച്ച് സ്കൂളിൽ പോകേണ്ടിവന്ന, വെള്ളക്കുട്ടികളുടെ കല്ലേറു കൊള്ളാതിരിക്കാൻ ബെല്ലടിക്കുമ്പോഴേ സകല ജീവനുമെടുത്തു പായേണ്ടി വന്ന പെൺകുട്ടി. മദ്യപനായ അച്ഛനുള്ള, വഴക്കും വിശപ്പും മാത്രം നിറഞ്ഞ വീട്. പുറത്തിറങ്ങിയാലോ, കുരങ്ങച്ചി നീഗ്രോയെന്ന കുത്തുവാക്കുകൾ. കണ്ടാൽ അറയ്ക്കുമെന്ന കൂരമ്പുകൾ. മനസ്സുലഞ്ഞു വളർന്ന നാളുകളിൽ 14 വയസ്സുവരെ അവൾ കിടക്കയിൽ മൂത്രമൊഴിക്കുമായിരുന്നു. ആ മൂത്രക്കുപ്പായമിട്ടുകൊണ്ടു തന്നെ പിറ്റേന്നു സ്കൂളിൽ പോയിരുന്നു. ‘നാറ്റക്കുട്ടി’യെന്ന പരിഹാസങ്ങൾക്കു നടുവിൽ ഒച്ചയില്ലാതെ മുഖംതാഴ്ത്തി ഇരുന്നിരുന്നു. 

 

സത്യത്തിൽ അന്ന് അവൾക്കു ശബ്ദമേ ഇല്ലായിരുന്നു. ശബ്ദിക്കാനുള്ള യോഗ്യത കറുത്തവർക്ക് ഇല്ലെന്നു തന്നെ അവളെ ലോകം വിശ്വസിപ്പിച്ചു. വെളുത്തതു മാത്രമേ സുന്ദരമായിട്ടുള്ളൂ എന്ന അടിച്ചേൽപിക്കലുകൾ അവളിലെ മിടുക്കുകളെ കെടുത്തി, ആത്മവിശ്വാസത്തെ ഞെരിച്ചമർത്തി. നിറമല്ല നിന്റെ വിലയെന്ന്, അവളെ ഓർമിപ്പിച്ചുകൊണ്ടിരുന്ന അമ്മയും സഹോദരങ്ങളും ഏതാനും നല്ല സുഹൃത്തുക്കളും ഉള്ളതുകൊണ്ടു മാത്രമാണ് അന്ന് അവൾ ജീവിച്ചത്. ഗ്രാജ്വേഷൻ നേടിയപ്പോൾ, ആക്ടിങ് സ്കൂളിൽ എല്ലാം കുത്തുവാക്കുകളും മനംപുരട്ടിക്കുന്ന സഹതാപവുമാണു കാത്തിരുന്നത്. 

 

ഹോളിവുഡിൽ അഭിനയം പയറ്റാനെത്തിയപ്പോഴുള്ള കാര്യം പിന്നെ പറയണോ? മോശം സ്പർശനങ്ങളെ ചോദ്യം ചെയ്താൽ ഉടൻ മറുചോദ്യം വരും, ‘നിന്നെയൊക്കെ ആരു തൊടാൻ’. ലൈംഗികമായ ക്രൂരതകളെക്കുറിച്ചു പരാതിപ്പെടാൻ പോലും വെള്ളക്കാർക്കേ അവസരമുണ്ടായിരുന്നുള്ളൂ! കൊച്ചു റോളുകളിൽ ഒതുക്കാൻ നോക്കിയെങ്കിലും വയോലയുടെ കരുത്തുറ്റ അഭിനയം ഹോളിവുഡിന് അവഗണിക്കാനായില്ല. ടിവി ഷോകളിലും സിനിമകളിലും പതിയെ പേരെടുത്തു തുടങ്ങി. പിന്നീട്, ഭർത്താവുമായി ചേർന്നു നിർമാണക്കമ്പനി തുടങ്ങിയതു തന്നെ ‘ഒതുക്കലുകളെ’ ഒതുക്കാനായിരുന്നു. 

 

കഴിഞ്ഞ വർഷം യുഎസ് പൊലീസന്റെ കാൽമുട്ടിനിടയിൽ ജോർജ് ഫ്ലോയ്ഡ് എന്ന കറുത്തവർഗക്കാരന്റെ ജീവൻ ഞെരുങ്ങിത്തീർന്നപ്പോൾ, പ്രതിഷേധക്കാരുടെ ഇടയിലേക്കു ചാടിയിറങ്ങാൻ വയോലയും കൊതിച്ചു. ഒടുവിൽ വീടിനു സമീപത്ത് അവരും നടി ഒക്ടേവിയ സ്പെൻസറും ഉൾപ്പെടെയുള്ളവർ ചേർന്ന് പ്ലക്കാർഡുമായി പ്രതിഷേധനിൽപ് നടത്തി. വയോലയുടെ പ്ലക്കാർഡിൽ ഒരു പേര് ആയിരുന്നു, അഹ്മദ് ആർബെറി. വെള്ളക്കാരുടെ ക്രൂരതയ്ക്കിരയായി മരിച്ച ഇരുപത്തിയഞ്ചുകാരന്റെ പേര്. ഈ പ്രതിഷേധത്തെക്കുറിച്ച് വോഗ് മാഗസിനോടു സംസാരിക്കവേ മറ്റൊരു ഞെട്ടിക്കുന്ന കാര്യം കൂടി അവർ പറഞ്ഞു, ‘‘ തെരുവുകൾ നിറഞ്ഞ പ്രതിഷേധറാലികളുടെ ഭാഗമാകാനായിരുന്നു ആഗ്രഹം. പക്ഷേ, കോവിഡ് പടരുന്ന സമയമായിരുന്നു. ഞാൻ കാരണം മറ്റുള്ളവർക്കു രോഗം വരരുത് എന്ന് ആഗ്രഹിച്ചു.  ഞങ്ങൾ കറുത്തവർഗക്കാർക്കു നല്ല ചികിത്സ കിട്ടിയിരുന്നില്ലല്ലോ’’. അമേരിക്കയിലെ കോവിഡ് മരണക്കണക്കിൽ കറുത്തവർഗക്കാർ ‘മുൻനിരയിൽ ’ എത്തിയതിന്റെ കാരണം ചികിത്സയിൽ പോലും നിലനിൽക്കുന്ന വർണവെറിയാണെന്നോർക്കുമ്പോൾ ഉള്ളു പുകയാതെങ്ങനെ... 

 

25 വർഷത്തെ ജയിംസ് ബോണ്ട് ചരിത്രത്തിൽ ഇദ്രിസ് എൽബ ആദ്യ ബ്ലാക്ക് ബോണ്ട് ആകുമെന്നു കേട്ടുതുടങ്ങിയപ്പോഴേ നാം കണ്ടതാണ് ഹോളിവുഡ് ഫാൻസിന്റെ ഇരട്ടത്താപ്പ്. എൽബയ്ക്കു ബോണ്ടിന്റെ ക്ലാസ് ലുക് ഇല്ല, തെരുവിന്റെ ലുക് ആണെന്നു ബോണ്ട് തിരക്കഥാകൃത്ത് പറഞ്ഞുകളഞ്ഞു. ഒളിയമ്പുകൾ പലതായപ്പോൾ എൽബ പറഞ്ഞു, എനിക്കു ബോണ്ട് ആകേണ്ട. നാളെ എന്റെ ബോണ്ട് കഥാപാത്രം ബോക്സ് ഓഫിസിൽ ജയിക്കുകയോ തോൽക്കുകയോ എന്തു ചെയ്താലും അതിനെ നിങ്ങൾ എന്റെ തൊലിയുടെ നിറവുമായി ബന്ധിപ്പിക്കും. ഹൃദയഭേദകമാണ് അത്. എന്തായാലും അദ്ദേഹത്തെ ബോണ്ട് ആക്കാനുള്ള ചർച്ചകൾ ഇപ്പോഴും തുടരുന്നുണ്ടത്രേ. 

 

സ്പൈഡർമാൻ കോമിക്സിൽ കറുത്ത ചിലന്തിമനുഷ്യൻ 2011ൽ വന്നപ്പോൾ തുടങ്ങിയതാണ് ബ്ലാക്ക് സ്പൈഡി വരുമോ എന്ന ചോദ്യങ്ങൾ. ചാഡ്‌വിക് ബോസ്മാൻ എന്ന കറുത്തവർഗക്കാരൻ ബ്ലാക്ക് പാന്തറായി ബോക്സ് ഓഫിസിൽ വൻ ഹിറ്റ് ഒരുക്കിയപ്പോൾ ആ ചോദ്യത്തിനു ശക്തിയേറി. മുൻപത്തെക്കാൾ ലോകം കുറെയേറെ മാറി. അതു ധൈര്യമുള്ള മനുഷ്യർ ഉയർത്തിയ നിരന്തര കലഹങ്ങൾക്ക് ഒടുവിൽ തന്നെയാണ്. ഹോളിവുഡിലും ഒട്ടേറെ മാറ്റങ്ങൾ എത്തിക്കഴിഞ്ഞു. എങ്കിലും, വെളുത്തവരെപ്പോലെ കറുത്തവരും ഈ ഭൂമിയുടെ തുല്യ അവകാശികളാണെന്ന ബോധ്യത്തിലേക്ക് ഇനിയുമുണ്ട്, ഒരു കടൽ ദൂരം. 

 

കറുത്ത മാലാഖമാർ എവിടെപ്പോയി മമ്മ? 

 

ലോകപ്രശസ്ത ബോക്സർ മുഹമ്മദ് അലി തന്റെ കുട്ടിക്കാലത്തെക്കുറിച്ച് ഒരിക്കൽ പറഞ്ഞു, ‘‘ അന്ന് ഞാൻ കാഷ്യസ് മാർസെലസ് ക്ലേ ജൂനിയർ ആയിരുന്നു. അമ്മയ്ക്കൊപ്പം പള്ളിയിൽ പോകുമ്പോൾ ഞാൻ ചോദിക്കും, നമ്മളും മരിച്ചാൽ സ്വർഗത്തിൽ പോകുമോ? മമ്മ ഉവ്വ എന്ന് ഉറപ്പു പറയും. പക്ഷേ, എന്നെപ്പോലെ കറുത്ത മാലാഖമാരെയൊന്നും കാണുന്നില്ലല്ലോ. അവർ സ്വർഗത്തിലെ അടുക്കളയിൽ തേനും പാലും ഒരുക്കുകയാണോ?  ദൈവം ഈ ഫോട്ടോ എടുത്തപ്പോൾ വെളുത്ത മാലാഖമാരെ മാത്രമേ വിളിച്ചുള്ളോ? ചീത്തയെ എല്ലാം കറുപ്പ് എന്നു പറയുന്നത് എന്തിനാണ്? ഭീഷണിപ്പെടുത്തുന്നത് എങ്ങനെ ‘ബ്ലാക്ക്മെയിൽ’ ആയി? വെള്ളക്കാർ ഭീഷണിപ്പെടുത്താറില്ലേ? ആഫ്രിക്കൻ കാട്ടിലെ ടാർസൻ എന്താണു വെളുത്തവനായത്? 1960ൽ റോം ഒളിംപിക്സിൽ സ്വർണം നേടി അമേരിക്കയുടെ അഭിമാനം ഉയർത്തി എന്ന് അഹങ്കരിച്ചാണു ഞാൻ തിരിച്ചെത്തിയത്. 

നിറത്തിന്റെ പേരിൽ ആരും ഇനി ചോദ്യം ചെയ്യില്ലെന്നു കരുതി. ഞങ്ങൾക്കു വിലക്കുള്ള റസ്റ്ററന്റിൽ അതേ വിശ്വാസം കൊണ്ടാണു കയറിച്ചെന്നതും ഭക്ഷണം ഓർഡർ ചെയ്തതും. നീഗ്രോകൾക്കു വിളമ്പില്ലെന്ന് അവർ മുഖത്തടിച്ചു പറഞ്ഞു, ഇറക്കി വിട്ടു. ഒളിംപിക് മെഡൽ അവരുടെ ഉള്ളിലെ വിദ്വേഷത്തിനു മുന്നിൽ ഒന്നുമല്ലെന്ന നിരാശയിൽ ഞാൻ ആ പതക്കം ഒഹായോ നദിയിലേക്കു വലിച്ചെറിഞ്ഞു, നെഞ്ച് പൊട്ടുന്ന വേദനയോടെ. ’’ മുഹമ്മദ് അലി ഇതു പറഞ്ഞതു വർഷങ്ങൾക്കു മുൻപാണ്. പക്ഷേ, ഇന്നും ജോർജ് ഫ്ലോയ്ഡ്മാർക്കു ജീവൻ നഷ്ടപ്പെടുമ്പോൾ ആ ചോദ്യങ്ങൾ പലതും ബാക്കിയാകുന്നു. 

 

ആഫ്രിക്കൻ തലമുടിയുടെ രാഷ്ട്രീയവും തുറന്നു പറച്ചിലും

 

ലോകം കണ്ട ഏറ്റവും മികച്ച ടോക് ഷോ ഹോസ്റ്റുകളിൽ ഒരാളും അതിസമ്പന്നയുമായ സാക്ഷാൽ ഓപ്ര വിൻഫ്രിക്ക് സ്വിറ്റ്സർലൻഡിലെ ഒരു ഷോപ്പിൽ മോശം അനുഭവമുണ്ടായത് 2013ൽ ആണ്. വിലകൂടിയ ബാഗ് വാങ്ങുന്നതിനായി അതെടുത്തു കാണിക്കാൻ പറഞ്ഞപ്പോൾ ‘നിങ്ങളെപ്പോലുള്ളവർക്ക് വാങ്ങാൻ പറ്റുന്ന വിലയല്ല’ എന്നായിരുന്നു സെയിൽസ് ഗേളിന്റെ മറുപടി. പലവട്ടം ചോദിച്ചപ്പോഴും അവരതു കാണിച്ചില്ല. ‘നിങ്ങളെപ്പോലുള്ളവർ’ എന്നാൽ, കറുത്തവർഗക്കാർ എന്നുതന്നെ. വെറുപ്പിന്റെ കാലം കടന്നുപോയെന്ന് ആശ്വസിക്കുമ്പോഴും ഓപ്രയെപ്പോലുള്ളവർക്കു പോലും ഇത്തരം അനുഭവമുണ്ടാകുന്നത് അറിയുമ്പോൾ സാധാരണ കറുത്തവർഗക്കാരുടെ അവസ്ഥ ഓർത്തുപോകുന്നു. എന്തായാലും ഓപ്രയോടു സ്വിറ്റ്സർലൻഡ് മാപ്പ് പറഞ്ഞു. 

 

ഏതാനും വർഷങ്ങളായി കറുത്തവർഗക്കാരുടെ പ്രശ്നങ്ങളും അവർ നേരിടുന്ന അപമാനവും പൊലീസ് നടപടികളും സ്റ്റാൻഡപ് കോമഡികളിലും ടിവി ഷോകളിലും വെബ് സീരീസുകളിലും തുറന്ന ചർച്ചയാകുന്നത് കയ്യടിക്കേണ്ട കാര്യമാണ്. അതിനൊപ്പമാണ് ആഫ്രിക്കൻ –അമേരിക്കക്കാരുടെ തലമുടിയുടെ രാഷ്ട്രീയവും തല ഉയർത്തിയത്. ചുരുണ്ടു പറന്നു കിരീടം പോലെ കിടക്കുന്ന മുടി, തലയിലാകെ പിന്നി നിറച്ച മുടി, നിറമുള്ള സ്കാർഫിൽ ഒതുക്കിയ മുടി– അങ്ങനെ തങ്ങളുടെ തനതായ ഹെയർ സ്റ്റൈലുകൾ പോലും വിഗുകളും ബ്യൂട്ടി പാർലർ ട്രീറ്റ്മെന്റുകളും കൊണ്ടു മറയ്ക്കേണ്ടി വന്നിരുന്നു കറുത്തവർഗക്കാരികൾക്ക്. ഏതാനും വർഷം മുൻപ് അവർ തനത് ആഫ്രിക്കൻ തലമുടിയെ തിരികെ വിളിച്ച് തലയിൽ കുടിയിരുത്തി. നടി വയോല ഡേവിസ് 2012ലെ ഓസ്കർ ചടങ്ങിനു വിഗ് വയ്ക്കാതെയെത്തിയതു ചർച്ചയായി. 4–5 വർഷമായി ഈ മുടി രാഷ്ട്രീയവും തുല്യതയ്ക്കായുള്ള പോരാട്ടത്തിന്റെ ശബ്ദമായി മുഴങ്ങിക്കേൾക്കുന്നു. ബ്ലാക്കിഷ് എന്ന വെബ് സീരീസിൽ ആഫ്രിക്കൻ തലമുടിയെയും വർണ വിവേചന പ്രശ്നങ്ങളെയും ധൈര്യപൂർവം അവതരിപ്പിക്കുന്നത് ഹിറ്റാകുന്നതും മാറ്റത്തിലേക്കുള്ള വലിയ വാതിൽ തന്നെ.

 

ഓ, നിങ്ങൾ നന്നായി ഇംഗ്ലിഷ് സംസാരിക്കുമോ? ഓ നിങ്ങളൊക്കെ ഡോക്ടറാകുമോ? തുടങ്ങിയ പുറമേ പ്രശ്നമില്ലെന്നു തോന്നുന്ന ചോദ്യങ്ങളിൽ പതിയിരിക്കുന്ന കളിയാക്കലിനെക്കുറിച്ചും (മൈക്രോ അഗ്രഷൻ) ബ്ലാക്കിഷ് സംസാരിക്കുന്നുണ്ട്. ഒപ്പം, കറുത്തവർഗക്കാർക്കു തുല്യത കിട്ടാനെന്ന മട്ടിൽ ചിലർ നടത്തുന്ന കാട്ടിക്കൂട്ടലുകളെക്കുറിച്ചും. 

ഹോളിവുഡിനെക്കുറിച്ചു വാതോരാതെ പറഞ്ഞു. ചില ജാതിപ്പേരുകൾ മാത്രമുള്ള നായകരിൽ നിന്ന്, ക്ലീഷേകളായ ചില പ്രയോഗങ്ങളിൽ നിന്ന്, വലുപ്പച്ചെറുപ്പങ്ങളിൽ നിന്ന്, വെളുത്ത നിറത്തിന്റെ കടുംപിടുത്തത്തിൽ നിന്ന്, വിഭാഗീയതകളിൽ നിന്ന് നമ്മുടെ സിനിമകളും ഊരിപ്പോരണം. 

 

വെളുപ്പിക്കുന്ന ക്രീമുകൾ പരസ്യവാചകങ്ങളിൽ നിന്ന് അക്കാര്യം മാറ്റുന്നതും ഇരുനിറക്കാരും കറുത്തവരും പരസ്യങ്ങളിലും റാംപുകളിലും നിറയുന്നതും ആ മാറ്റങ്ങൾ ഇന്ത്യയിലുമെത്തുന്നതും നാം കാണുന്നുണ്ട്. പക്ഷേ, പലരും കണ്ണടച്ച് ആ കാഴ്ചയെ മനസ്സിൽ നിന്നു പുറത്താക്കുകയാണെന്നു മാത്രം. വെളുപ്പിന് ഇത്രയും മാർക്കറ്റുള്ള മറ്റൊരു രാജ്യമുണ്ടാകുമോ?