ബേസിൽ ജോസഫിന്റെ ‘മിന്നൽ മുരളി’ നെറ്റ്ഫ്ലിക്സിൽ ഹിറ്റിലേക്കു കുതിക്കുമ്പോൾ മലയാളികളുടെ പ്രിയ താരം ഹരിശ്രീ അശോകൻ ജീവനേകിയ ദാസൻ എന്ന കഥാപാത്രവും പ്രേക്ഷക പ്രശംസ നേടുന്നു. റാംജിറാവ് സ്പീക്കിങ് മുതലിങ്ങോട്ട് ചിരിയുടെ മാലപ്പടക്കം തീർക്കുന്ന കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ ഹാസ്യതാരമായ അശോകന്റെ ഏറെ

ബേസിൽ ജോസഫിന്റെ ‘മിന്നൽ മുരളി’ നെറ്റ്ഫ്ലിക്സിൽ ഹിറ്റിലേക്കു കുതിക്കുമ്പോൾ മലയാളികളുടെ പ്രിയ താരം ഹരിശ്രീ അശോകൻ ജീവനേകിയ ദാസൻ എന്ന കഥാപാത്രവും പ്രേക്ഷക പ്രശംസ നേടുന്നു. റാംജിറാവ് സ്പീക്കിങ് മുതലിങ്ങോട്ട് ചിരിയുടെ മാലപ്പടക്കം തീർക്കുന്ന കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ ഹാസ്യതാരമായ അശോകന്റെ ഏറെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബേസിൽ ജോസഫിന്റെ ‘മിന്നൽ മുരളി’ നെറ്റ്ഫ്ലിക്സിൽ ഹിറ്റിലേക്കു കുതിക്കുമ്പോൾ മലയാളികളുടെ പ്രിയ താരം ഹരിശ്രീ അശോകൻ ജീവനേകിയ ദാസൻ എന്ന കഥാപാത്രവും പ്രേക്ഷക പ്രശംസ നേടുന്നു. റാംജിറാവ് സ്പീക്കിങ് മുതലിങ്ങോട്ട് ചിരിയുടെ മാലപ്പടക്കം തീർക്കുന്ന കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ ഹാസ്യതാരമായ അശോകന്റെ ഏറെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബേസിൽ ജോസഫിന്റെ ‘മിന്നൽ മുരളി’ നെറ്റ്ഫ്ലിക്സിൽ ഹിറ്റിലേക്കു കുതിക്കുമ്പോൾ മലയാളികളുടെ പ്രിയ താരം ഹരിശ്രീ അശോകൻ ജീവനേകിയ ദാസൻ എന്ന കഥാപാത്രവും പ്രേക്ഷക പ്രശംസ നേടുന്നു. റാംജിറാവ് സ്പീക്കിങ് മുതലിങ്ങോട്ട് ചിരിയുടെ മാലപ്പടക്കം തീർക്കുന്ന കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ ഹാസ്യതാരമായ അശോകന്റെ ഏറെ വ്യത്യസ്തമായ വേഷപ്പകർച്ചയാണ് മിന്നൽ മുരളിയിൽ കണ്ടത്. സഹോദരിയോടുള്ള സ്നേഹവാത്സല്യങ്ങൾ മൂലം ഷിബുവിനെ ‘ഭ്രാന്തിയുടെ മകൻ’ എന്ന് വിശേഷിപ്പിച്ച ദാസനെ പ്രേക്ഷകർ ഒരുമാത്ര വെറുത്തുപോയി. ദൈന്യത തുളുമ്പുന്ന ദാസന്റെ കണ്ണുകളിൽ ജീവിതത്തിലെ എല്ലാ കഷ്ടപ്പാടും നിസ്സഹായതയും പ്രതിഫലിച്ചിരുന്നു. കോമഡി കഥാപാത്രങ്ങൾ മാത്രമല്ല ക്യാരക്ടർ റോളുകളും തന്റെ കയ്യിൽ ഭദ്രമെന്ന് അശോകൻ തെളിയിക്കുകയായിരുന്നു. വില്ലൻ വേഷങ്ങൾ ചെയ്യാൻ തനിക്ക് അതിയായ താത്പര്യമുണ്ടെന്ന് അശോകൻ മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. അശോകൻ സംസാരിക്കുന്നു:

 

ADVERTISEMENT

മിന്നൽ മുരളിയിലെ ദാസൻ

 

സംവിധായകൻ ബേസിൽ ജോസഫ് ആണ് മിന്നൽ മുരളിയുടെ കഥ പറയാൻ വന്നത്. ഇതൊരു സൂപ്പർ ഹീറോ സിനിമയാണ് എന്നു പറഞ്ഞു. കഥയും എന്റെ കഥാപാത്രവും എനിക്ക് വളരെയധികം ഇഷ്ടമായി. ഒരു ഗ്രാമത്തിലെ ചെറുപ്പക്കാരന് ഇടിമിന്നലേൽക്കുമ്പോൾ അമാനുഷിക ശക്തി കിട്ടുന്നു. അതിനെത്തുടർന്നുണ്ടാകുന്ന ചില സംഭവങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. ഈ പ്രത്യേകതയാണ് എന്നെ സിനിമയിലേക്ക് അടുപ്പിച്ചത്. അത്തരത്തിൽ ഒരു സിനിമ ഇതുവരെ മലയാളത്തിൽ വന്നിട്ടില്ല എന്നു തോന്നുന്നു. ഇത്തരം കഥാപാത്രങ്ങൾ എനിക്ക് അധികം കിട്ടാറില്ല. ഒരു ചെറിയ കഥാപാത്രം ആയിരിക്കും എന്നാണു കരുതിയത്, പക്ഷേ ആ കഥാപാത്രത്തിന് ഇത്രയും പ്രാധാന്യം ഉണ്ടെന്ന് സിനിമ കണ്ടപ്പോഴാണു മനസ്സിലായത്.

 

ADVERTISEMENT

ഞാൻ കൂടുതൽ ചെയ്തിട്ടുള്ളത് കോമഡി കഥാപാത്രങ്ങളാണ്. സീരിയസ് വേഷങ്ങൾ വളരെ കുറച്ചുമാത്രമേയുള്ളൂ. ബാവൂട്ടിയുടെ നാമത്തിൽ, കടൽ കടന്നൊരു മാത്തുക്കുട്ടി, ആകാശം അങ്ങനെ ചുരുക്കം ചില സിനിമകൾ. പക്ഷേ മിന്നൽ മുരളിയിലെ ദാസൻ ഒരുപാടു പേരെ കരയിച്ചു എന്ന് കേട്ടപ്പോൾ സന്തോഷം. സിനിമ വിജയിക്കുമ്പോൾ അതിൽ അഭിനയിക്കുന്നവരും ശ്രദ്ധിക്കപ്പെടും. മിന്നൽ മുരളി എന്ന സിനിമ ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഏറ്റെടുത്ത സിനിമയാണ്. 

 

പ്രതികരണങ്ങൾ 

 

ADVERTISEMENT

മിന്നൽ മുരളിയിലെ ദാസൻ ഒരു ഗംഭീര കഥാപാത്രമാണ് എന്നാണ് എല്ലാവരും പറയുന്നത്. സിനിമ കണ്ടിട്ട് ഒരുപാട് പേർ വിളിച്ച് അഭിനന്ദനം അറിയിക്കുന്നുണ്ട്. സംവിധായകരും നിർമാതാക്കളും നടീനടന്മാരുമൊക്കെ വിളിച്ചു. സത്യം പറഞ്ഞാൽ ഇത്രനാളത്തെ സിനിമാജീവിതത്തിനിടയിൽ ഇത്രയും ഫോൺ കോൾ എനിക്കു വന്നിട്ടില്ല. എന്നിൽനിന്ന് ആരും പ്രതീക്ഷിക്കാത്ത ഒരു കഥാപാത്രം കിട്ടിയതുകൊണ്ടാകാം. കുറേക്കാലമായി സിനിമയിൽനിന്ന് മാറിനിന്നിട്ട് തിരിച്ചു വന്നത് ഇത്തരത്തിലൊരു കഥാപാത്രമായതുകൊണ്ടുള്ള ഇഷ്ടമായിരിക്കും. സിനിമ കണ്ടിട്ട് എന്നെ ആദ്യം വിളിക്കുന്നത് നടൻ സിദ്ദീഖിന്റെ മകനാണ്. പുള്ളി പറഞ്ഞു.‘‘ഞാൻ മിന്നൽ മുരളി കണ്ടു. ചേട്ടന്റെ കഥാപാത്രം അസ്സലായിട്ടുണ്ട്, സിനിമയും ഇഷ്ടപ്പെട്ടു’’. ഒടിടി റിലീസ് ആയതുകൊണ്ട് ഒരേ സമയം 190 രാജ്യങ്ങളിലോളം ഒരുമിച്ച് എല്ലാവർക്കും സിനിമ കാണാൻ കഴിയുന്നുണ്ട്. ഒടിടി പ്ലാറ്റ്ഫോമിൽ ആദ്യത്തെ പത്തു സിനിമകൾ എടുത്താൽ അതിൽ ഉൾപ്പെടുന്ന ഒരു സിനിമയാണ് മിന്നൽ മുരളി. അതിൽ സന്തോഷമുണ്ട്.

 

ഗുരു വില്ലനായപ്പോൾ 

 

ഗുരു സോമസുന്ദരം ഗംഭീര നടനാണ്. അദ്ദേഹത്തിന്റെ പെർഫോമൻസ് കണ്ട് ഞാൻ അദ്ഭുതത്തോടെ നോക്കിനിന്നുപോയിട്ടുണ്ട്. തമിഴിലെ ഒരു വലിയ തിയറ്റർ ആർട്ടിസ്റ്റും നടനും ഒക്കെ ആണ് അദ്ദേഹം. വളരെ എളിമയും താഴ്മയും ഉള്ള ഒരു മനുഷ്യൻ. വളരെ വ്യത്യസ്തമായ ഒരു ശൈലിയുള്ളയാൾ. അദ്ദേഹത്തിന് അദ്ദേഹത്തിന്റെതായ ഒരു ഡ്രാമ ഉണ്ട്. ആ ഡ്രാമ മലയാളസിനിമയിൽ മറ്റാർക്കും കണ്ടിട്ടില്ല. അത് ജനം സ്വീകരിച്ചു.

 

സിനിമയുടെ ട്രെൻഡ് മാറി 

 

സിനിമയിൽ പണ്ടത്തേതിൽനിന്ന് ഒരുപാടു വ്യത്യാസങ്ങൾ വന്നിട്ടുണ്ട്. പണ്ട് ഡയലോഗ് ഒക്കെ കാണാതെ പഠിച്ച് അണുവിട തെറ്റാതെ പറയണം. ഇപ്പോൾ അഭിനയിക്കുമ്പോൾ, പഠിച്ച ഡയലോഗിന്റെ അക്ഷരങ്ങളോ വാക്കുകളോ അങ്ങോട്ടുമിങ്ങോട്ടും മാറുന്നതിൽ കുഴപ്പമില്ല അതിന്റെ ആശയം കിട്ടിയാൽ മതി. അതുകൊണ്ടുതന്നെ നമുക്ക് വളരെ ഫ്രീ ആയി അഭിനയിക്കാൻ കഴിയും. എത്ര നന്നായി അഭിനയിച്ചാലും നമ്മുടെ ഏറ്റവും നല്ല പെർഫോമൻസ് ഒരിക്കലും കൊണ്ടു വരാൻ പറ്റിയിട്ടില്ല എന്ന് തോന്നിയിട്ടുണ്ട്. ചില സിനിമകൾ റിലീസ് ചെയ്തു കഴിയുമ്പോഴാണ് ഇത് കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നുന്നത്. സൂപ്പർസ്റ്റാറുകള‌ായ മമ്മൂക്കയും ലാലേട്ടനും സുരേഷേട്ടനുമടക്കം മിക്ക ആർട്ടിസ്റ്റുകളും അത്തരത്തിൽ പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാലും ചെയ്യുമ്പോൾ നമ്മൾ ഏറ്റവും നല്ല രീതിയിൽ ചെയ്യാൻ ശ്രമിക്കും. പക്ഷേ ഡയലോഗ് തെറ്റും എന്ന പേടി വന്നാൽ അഭിനയത്തിൽ കോൺസൻട്രേറ്റ് ചെയ്യാൻ കഴിയില്ല. 

 

ഇപ്പോൾ ഞാൻ ഒരു സിനിമ ചെയ്തുകൊണ്ടിരിക്കുകയാണ്. പയ്യന്നൂർ ആണ് ലൊക്കേഷൻ. പയ്യന്നൂർ സ്ലാങ്ങിലാണ് സംസാരിക്കേണ്ടത്. എനിക്ക് പയ്യന്നൂർ സ്ലാങ് വശമില്ലാത്തതുകൊണ്ട് അത് പഠിച്ച് ചെയ്യുകയാണ്. ആദ്യമൊക്കെ ബുദ്ധിമുട്ട് തോന്നിയിരുന്നു. പക്ഷേ ഇപ്പോൾ കുഴപ്പമില്ല. "അന്ത്രു ദ് മാൻ" എന്നാണ് സിനിമയുടെ പേര്. ഞാനതിൽ പ്രധാന കഥാപാത്രമാണ്. ശിവകുമാർ എന്ന പുതിയൊരു സംവിധായകൻ എഴുതി സംവിധാനം ചെയ്യുകയാണ്. പുതിയ ആൾക്കാരുടെ ആവേശം കാണുമ്പോൾ നമുക്കുതന്നെ ത്രില്ല് അടിച്ചു പോകുന്നുണ്ട്. സിനിമയെ പ്രണയിക്കുന്ന കുറച്ച് ചെറുപ്പക്കാർ ഒത്തുകൂടി വളരെ ചുരുങ്ങിയ ചെലവിൽ ചെയ്യുന്ന ഒരു സിനിമയാണത്.

 

സിനിമയിൽ ഒരു ഇടവേള

 

സിനിമയിൽനിന്ന് ഇടവേള എടുക്കണമെന്ന് ഒരിക്കലും കരുതിയിട്ടില്ല. ഒന്നുരണ്ടു വർഷം കോവിഡ് കൊണ്ടുപോയില്ലേ. പക്ഷേ കോവിഡിനു മുൻപും കുറച്ചുനാൾ അധികം സിനിമകൾ ഒന്നുമുണ്ടായിട്ടില്ല. അതിനു ചില കാരണങ്ങളുണ്ട്. ചില സിനിമകളുടെ കഥ കേൾക്കുമ്പോൾ അതിൽ എനിക്ക് ഒന്നും ചെയ്യാൻ ഉണ്ടാകില്ല. അങ്ങനെയുള്ള സിനിമകൾ ഞാൻ ഏറ്റെടുത്തില്ല. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന കൊതിയുമായി നടക്കുകയായിരുന്നു അപ്പോഴും ഞാൻ. അതിനുശേഷം വന്ന ഒരു സിനിമയാണ് മിന്നൽ മുരളി. അതിലെ കഥാപാത്രം കേട്ടപ്പോഴേ ഞാൻ ഏറ്റെടുക്കുകയായിരുന്നു. 

 

ഇതുപോലെതന്നെ ഷാൻ സംവിധാനം ചെയ്ത ‘‘‘അനുരാധാ ക്രൈം’’ എന്ന ഒരു സിനിമ വരുന്നുണ്ട്. അതിലും നല്ല വേഷമാണ് ചെയ്തിരിക്കുന്നത്. അതും ഒടിടി റിലീസ് ആയിരിക്കും. അനു സിത്താര, ഇന്ദ്രജിത്ത്, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരാണ് പ്രധാന താരങ്ങൾ. കോമഡി മടുത്തിട്ടൊന്നുമില്ല. പക്ഷേ എല്ലാത്തരം വേഷങ്ങളും ചെയ്യാൻ ആഗ്രഹമുണ്ട്. എനിക്ക് പറ്റുന്ന എന്തു തരം വേഷങ്ങളും ചെയ്യാൻ തയാറാണ്. ഒരു പക്കാ വില്ലൻവേഷം ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ട്. അത് ഉടൻ സാധിക്കും എന്നു തോന്നുന്നു. 

 

അച്ഛന്റെ പാതയിൽ മകനും

 

ജാൻ.എ.മൻ, അജഗജാന്തരം, മധുരം തുടങ്ങിയ ചിത്രങ്ങൾ കണ്ടിട്ട്, അർജുൻ ഗംഭീരമായി ചെയ്തിട്ടുണ്ട് എന്ന് പലരും വിളിച്ചു പറഞ്ഞു. അതു കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. മകൻ സിനിമയിൽ വരുമെന്ന് ഞങ്ങൾക്ക് ഒരു പ്രതീക്ഷയുമില്ലായിരുന്നു. ഡിഗ്രി കഴിഞ്ഞ് അവനെ ഇംഗ്ലണ്ടിൽ പഠിക്കാൻ വിടാൻ ആയിരുന്നു എന്റെ പ്ലാൻ. പോകാൻ റെഡിയായി ഒരു മാസം ബാക്കിയുള്ളപ്പോൾ അവൻ അമ്മയോടു പറഞ്ഞു: ‘‘അമ്മേ എനിക്ക് പോകാൻ മനസ്സുവരുന്നില്ല. നിങ്ങളെ രണ്ടുപേരെയും പിരിഞ്ഞുപോകാൻ എനിക്ക് പറ്റില്ല.’’ അതുകേട്ടപ്പോൾ പിന്നെ ഞങ്ങൾക്കും വിഷമമായി. ‘‘ഇംഗ്ലണ്ടിൽ വിട്ടു പഠിപ്പിക്കാൻ കരുതിയ പണം എനിക്ക് തന്നാൽ ഞാൻ ഇവിടെ എന്തെങ്കിലും ബിസിനസ് ചെയ്യാം.’’ അവൻ പറഞ്ഞു. എന്നാൽ അങ്ങനെയാകട്ടെയെന്നു ഞങ്ങൾ കരുതി. അവനും സുഹൃത്തുക്കളും ചേർന്ന് ഒരു കാർ സർവീസ് സെന്ററും പൊറോട്ട, ചപ്പാത്തി ഉണ്ടാക്കുന്ന കമ്പനിയും തുടങ്ങി. അതൊക്കെ നല്ല രീതിയിൽ പോകുന്നുണ്ട്. അവൻ എടുത്തത് ഏറ്റവും നല്ല തീരുമാനമായിരുന്നുവെന്ന് എനിക്കിപ്പോൾ തോന്നുന്നു. 

 

അതിനിടയ്ക്കാണ് പറവ എന്ന സിനിമയിലേക്ക് അവനെ സൗബിൻ വിളിക്കുന്നത്. പിന്നെ അവൻ കഥാപാത്രത്തിനു വേണ്ടി താടിയൊക്കെ വളർത്തി എട്ടു മാസത്തോളം അവരോടൊപ്പമായിരുന്നു. സിനിമ എങ്ങനെ തുടങ്ങണമെന്ന് അവനൊരു ഐഡിയ കിട്ടിയത് സൗബിന്റെ ഗ്യാങ്ങിൽ നിന്നാണ്. ആസിഫ് അലി, സൗബിൻ, ഗണപതി അങ്ങനെ അവരുടെ ഒരു നല്ല ടീം ഉണ്ട്. അവന്റെ മനസ്സ് മുഴുവൻ സിനിമയാണ് ഇപ്പോൾ. ഒരുപാട് അന്യഭാഷാ ചിത്രങ്ങൾ അവൻ കാണാറുണ്ട്. അന്യഭാഷാ ചിത്രങ്ങളിൽനിന്ന് ഒരുപാട് പഠിക്കാനും റഫറൻസ് എടുക്കാനും ഉണ്ടെന്ന് അവൻ പറയും.

 

മമ്മൂക്കയുടെയും ലാലേട്ടന്റെയും തുടങ്ങി പലരുടെയും സിനിമകൾ എടുത്തുകണ്ട് അവൻ പഠിക്കാറുണ്ട്. ഞാൻ അവനോട് പറഞ്ഞത് ഇതാണ്: ‘‘നിനക്ക് ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങൾ മാത്രമേ ഏറ്റെടുക്കാൻ പാടുള്ളൂ. നീ ഏറ്റെടുത്ത സിനിമകൾ ഉറപ്പായും തീർത്തു കൊടുക്കുക എന്നുള്ളത് നിന്റെ കടമയാണ്.’’ അവൻ അത് എപ്പോഴും അനുസരിക്കുന്നുണ്ട്. ചെറുപ്പത്തിലൊക്കെ എന്റെയൊപ്പം ചില സെറ്റുകളിൽ അവൻ വന്നിട്ടുണ്ട്. പി. സുകുമാർ ആണ് ആദ്യമായി മൂവി ക്യാമറയിലൂടെ നോക്കാൻ അവന് അവസരം കൊടുക്കുന്നത്. ആ ഫോട്ടോ ഇപ്പോഴും അവൻ എടുത്തു സൂക്ഷിച്ചിട്ടുണ്ട്. 

 

മകൻ നല്ലൊരു ആർട്ടിസ്റ്റ് ആണെന്ന് മറ്റുള്ളവർ പറഞ്ഞു കേൾക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. ഒരു ദിവസം ആൽവിൻ ആന്റണി എന്നെ വിളിച്ചിട്ട് പറഞ്ഞു: ‘‘അർജുന്റെ പടങ്ങൾ കണ്ടു. അവൻ നന്നായി അഭിനയിക്കുന്നുണ്ട്. അവന്റെ ഡേറ്റ് നീ എനിക്ക് മേടിച്ചു തരണം’’ എന്ന്. ഞാൻ ആൽവിനോട് പറഞ്ഞു ‘‘ഇതെന്താ ഇങ്ങനെ പറയുന്നത്. നിനക്ക് അവനോട് നേരിട്ട് ചോദിക്കാൻ ഉള്ള ഫ്രീഡം ഉണ്ടല്ലോ. നിങ്ങൾ ചേട്ടാനിയന്മാരെ പോലെയല്ലേ.’’ അവന്റെ പടങ്ങൾ ഞാനും കാണാറുണ്ട് അവൻ വളരെ നന്നായി ചെയ്യുന്നുണ്ട്. ഓരോ പടം കഴിയും തോറും കൂടുതൽ മെച്ചപ്പെട്ടു വരുന്നുണ്ടെന്ന് സുഹൃത്തുക്കൾ പറയുന്നത് കേൾക്കുമ്പോൾ സന്തോഷം.

 

മകൾ ഞങ്ങളെക്കാൾ നല്ല കലാകാരി

 

മകൾ വിവാഹം കഴിഞ്ഞ് ഖത്തറിൽ ആണ് ഒരു കുട്ടിയുണ്ട്. അവൾക്ക് അവിടെ ജോലി ഉണ്ടായിരുന്നു കുട്ടിയെ നോക്കാൻ ജോലി ഉപേക്ഷിച്ചതാണ്. കുട്ടി സ്കൂളിൽ പോയിത്തുടങ്ങുമ്പോൾ ജോലി ചെയ്തു തുടങ്ങും എന്നു കരുതുന്നു. മകൾ അസ്സലായി നൃത്തം ചെയ്യും. നന്നായി അഭിനയിക്കാനും അറിയാം. സ്കൂളിൽ അവൾ വളരെ ആക്ടീവ് ആയ കലാകാരിയായിരുന്നു. ഞങ്ങളുടെ ക്ലബ്ബിൽ പരിപാടികൾ വരുമ്പോൾ എല്ലാറ്റിലും അവൾ സജീവമായിരുന്നു .

 

സിനിമ പുതിയ തലമുറയുടെ കയ്യിൽ ഭദ്രം

 

നല്ല കലാകാരന്മാരും സംവിധായകരും പണ്ടുമുണ്ട് ഇപ്പോഴുമുണ്ട്. ട്രെൻഡ് മാത്രമേ മാറിയിട്ടുള്ളൂ. ജാൻ.എ.മൻ എന്ന സിനിമ ഭയങ്കര കഴിവുള്ള ഒരു സംവിധായകൻ ചെയ്തതാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. ഓപ്പോസിറ്റ് ഉള്ള രണ്ട് വീടുകളിൽ നടക്കുന്ന സംഭവമാണ്. ഫ്രെയിം ടു ഫ്രെയിം ആയി രണ്ടു വീടുകൾ മാത്രം കാണിച്ചുകൊണ്ടിരിക്കുമ്പോൾ എപ്പോൾ വേണമെങ്കിലും നമുക്ക് ബോറടിച്ച് പോകാവുന്ന ഒരു സിനിമയാണ്. പക്ഷേ സംവിധായകൻ വളരെ കയ്യടക്കത്തോടെ സീരിയസായ ഒരു കഥ ഹ്യൂമറിലൂടെ ഗംഭീരമായി ചെയ്തു. 

 

തിരക്കഥയും ക്ലൈമാക്സും ട്രീറ്റ്മെന്റും വളരെ നന്നായിട്ടുണ്ട്. ജനം അത് ഇരുകയ്യും നീട്ടി സ്വീകരിച്ചു. അത് സംവിധായകന്റെ കഴിവു തന്നെയാണ്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട തുടങ്ങിയവയൊക്കെ ഇതുപോലെ ജനം സ്വീകരിച്ച സിനിമകളാണ്. ഇന്നത്തെ തലമുറയിലെ കുട്ടികൾ ഭൂരിഭാഗവും നന്നായിട്ട് വർക്ക് ചെയ്യുന്നവരാണ്. സിനിമ നന്നായി പഠിച്ച് നല്ല സിനിമകൾ ഉണ്ടാക്കാൻ പ്രയത്നിക്കുന്നുണ്ട്. അതിന് അവരെ പ്രശംസിച്ചേ മതിയാകു. 

 

മിന്നൽ മുരളി തിയറ്ററിന്റെ നഷ്ടം 

 

മിന്നൽ മുരളി തിയറ്ററിൽ വരേണ്ട സിനിമയായിരുന്നു. സൗണ്ട് എഫക്ടിനും വിഷ്വലിനും വളരെയധികം പ്രാധാന്യമുള്ള സിനിമയാണത്. അത് തിയറ്ററിൽ വന്നുവെങ്കിൽ ഇതിനേക്കാൾ ഗംഭീരമായി ആസ്വദിക്കാൻ പറ്റുമായിരുന്നു. സിനിമ തിയറ്ററിൽ എത്താത്തതിൽ സിനിമയുടെ അണിയറപ്രവർത്തകർക്കും ദുഃഖമുണ്ട്. സിനിമ തിയറ്ററിലിരുന്നു കാണുന്ന സുഖം ഒരിക്കലും ഒടിടിയിൽ കിട്ടില്ല. പക്ഷേ ഒടിടി മോശമാണെന്നും ഞാൻ പറയില്ല. അർജുന്റെ തുറമുഖം എന്ന സിനിമ തിയറ്ററിൽ റിലീസ് ചെയ്യാൻ പോകുന്നു എന്നറിയുന്നതിൽ വളരെ സന്തോഷമുണ്ട്. അജഗജാന്തരവും തിയറ്ററിൽ റിലീസ് ചെയ്തതിൽ സന്തോഷം.

 

കഥ പ്രധാനം 

 

മിന്നൽ മുരളി ഇറങ്ങിയതിനു ശേഷം അത്തരത്തിലുള്ള കഥാപാത്രങ്ങളെപ്പറ്റി പറയാൻ ഒന്നുരണ്ടുപേർ വിളിച്ചിരുന്നു. ആദ്യം എനിക്ക് കഥ കേൾക്കണം. കഥ നന്നാണെങ്കിൽ എത്ര ചെറിയ കഥാപാത്രം ചെയ്യുന്നതിനും കുഴപ്പമില്ല. ഗോഡ്ഫാദർ എന്ന സിനിമയിൽ ഞാൻ ഒരു ചെറിയ വേഷമാണ് ചെയ്തിരിക്കുന്നത് പക്ഷേ ആ കഥാപാത്രം ഇപ്പോഴും ആളുകളുടെ മനസ്സിലുണ്ട്. അതിനു കാരണം സിനിമയുടെ വിജയമാണ്. വിജയിച്ച സിനിമയിൽ ഒരു ചെറിയ വേഷം ചെയ്താലും നന്നായി അംഗീകരിക്കപ്പെടും. പക്ഷേ ഓടാത്ത സിനിമയിൽ നായകൻ ആയാലും ആരും ശ്രദ്ധിക്കില്ല. പഞ്ചാബി ഹൗസിന്റെ കഥ പറഞ്ഞു തീർന്നപ്പോൾ തന്നെ ഇത് ബംബർ ഹിറ്റ് ആയിരിക്കുമെന്ന് ഞാൻ റാഫി യോട് പറഞ്ഞു. ഫാസിൽ സാർ, രഞ്ജിയേട്ടൻ (രഞ്ജിത്ത്), സിദ്ദിഖ്-ലാൽ, സിബി-ഉദയന്മാർ (സിബി കെ തോമസ്, ഉദയകൃഷ്ണ), റാഫി മെക്കാർട്ടിൻ തുടങ്ങിയവരൊക്കെ കഥ പറയുന്നത് കേൾക്കുമ്പോൾതന്നെ ആ പടം വിജയിക്കുമെന്ന് നമുക്കറിയാം.

 

പുതിയ ചിത്രങ്ങൾ

 

അനുരാധ ക്രൈം എന്ന സിനിമ റിലീസിന് തയ്യാറെടുക്കുന്നു. 'പ്രിയൻ ഓട്ടത്തിലാണ്', 'കുർബാനി' എന്നീ ചിത്രങ്ങൾ ഇറങ്ങാൻ ഉണ്ട്. 'മിന്നൽ മുരളി' ഇറങ്ങിക്കഴിഞ്ഞു, 'കേശു ഈ വീടിന്റെ നാഥൻ' എന്ന സിനിമയിലും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. പിന്നെ അന്ത്രു ദ് മാൻ, മറ്റ് ഒന്നു രണ്ടു സിനിമകളിലും അഭിനയിച്ചുകൊണ്ടിരിക്കുന്നു.  ചില ചിത്രങ്ങളുടെ ചർച്ചകൾ പുരോഗമിക്കുന്നു.