ഒരു കയ്യിൽ ഭല്ലാലദേവനെയും മറുകയ്യിൽ ബാഹുബലിയെയും കയ്യിലേന്തി ആണുങ്ങൾക്കു മുൻപിൽ സിംഹാസനത്തിൽ തല ഉയർത്തിയിരുന്ന ശിവകാമി, അധികാരം പിടിക്കാൻ കൊട്ടാരത്തിന്റെ ഇരുട്ടിൽ കാത്തു നിന്ന രാജ്യശത്രുക്കളെ അതിനേക്കാൾ മുൻപ് തിരിച്ചറിഞ്ഞു വകവരുത്തിയവർ, ‘‘ഇതാണെന്റ് കൽപന, ഇതാണു രാജശാസനവും’’ എന്ന വാക്കിൽ മഹിഷ്മതിയെ

ഒരു കയ്യിൽ ഭല്ലാലദേവനെയും മറുകയ്യിൽ ബാഹുബലിയെയും കയ്യിലേന്തി ആണുങ്ങൾക്കു മുൻപിൽ സിംഹാസനത്തിൽ തല ഉയർത്തിയിരുന്ന ശിവകാമി, അധികാരം പിടിക്കാൻ കൊട്ടാരത്തിന്റെ ഇരുട്ടിൽ കാത്തു നിന്ന രാജ്യശത്രുക്കളെ അതിനേക്കാൾ മുൻപ് തിരിച്ചറിഞ്ഞു വകവരുത്തിയവർ, ‘‘ഇതാണെന്റ് കൽപന, ഇതാണു രാജശാസനവും’’ എന്ന വാക്കിൽ മഹിഷ്മതിയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കയ്യിൽ ഭല്ലാലദേവനെയും മറുകയ്യിൽ ബാഹുബലിയെയും കയ്യിലേന്തി ആണുങ്ങൾക്കു മുൻപിൽ സിംഹാസനത്തിൽ തല ഉയർത്തിയിരുന്ന ശിവകാമി, അധികാരം പിടിക്കാൻ കൊട്ടാരത്തിന്റെ ഇരുട്ടിൽ കാത്തു നിന്ന രാജ്യശത്രുക്കളെ അതിനേക്കാൾ മുൻപ് തിരിച്ചറിഞ്ഞു വകവരുത്തിയവർ, ‘‘ഇതാണെന്റ് കൽപന, ഇതാണു രാജശാസനവും’’ എന്ന വാക്കിൽ മഹിഷ്മതിയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കയ്യിൽ ഭല്ലാലദേവനെയും മറുകയ്യിൽ ബാഹുബലിയെയും കയ്യിലേന്തി ആണുങ്ങൾക്കു മുൻപിൽ സിംഹാസനത്തിൽ തല ഉയർത്തിയിരുന്ന ശിവകാമി, അധികാരം പിടിക്കാൻ കൊട്ടാരത്തിന്റെ ഇരുട്ടിൽ കാത്തു നിന്ന രാജ്യശത്രുക്കളെ അതിനേക്കാൾ മുൻപ് തിരിച്ചറിഞ്ഞു വകവരുത്തിയവർ, ‘‘ഇതാണെന്റ് കൽപന, ഇതാണു രാജശാസനവും’’ എന്ന വാക്കിൽ മഹിഷ്മതിയെ വിരൽതുമ്പിൽ നിർത്തിയ ശിവകാമി, പുത്രവാത്സല്യത്തേക്കാൾ രാജനീതിക്കു വില നൽകി സ്വന്തം ജീവൻ ബലിയർപ്പിച്ച ശിവകാമി… ബാഹുബലി സിനിമകളിൽ ബാഹുബലിയേക്കാൾ നിറഞ്ഞു നിന്ന രാജമാതാ ശിവാകാമിയുടെ ത്രസിപ്പിക്കുന്ന കൂടുതൽ കഥകൾക്കു വേണ്ടി കാത്തിരുന്ന ആരാധകർ പക്ഷേ നിരാശയിലാണ്. 

 

ADVERTISEMENT

ആരാധകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ബാഹുബലി വെബ് സീരീസ് നെറ്റ്ഫ്ലിക്സ് ഉപേക്ഷിച്ചെന്ന വാർത്തയുടെ ഞെട്ടലിലാണ് ആരാധകർ. ഇന്ത്യൻ സിനിമാ ലോകത്തെ ഇളക്കി മറിച്ചു രമ്യകൃഷ്ണ അനശ്വരമാക്കിയ ശിവകാമിയുടെ ഗാംഭീര്യം തന്നെയാണ് ഒരർഥത്തിൽ  150 കോടി മുടക്കി തയാറാക്കിയ പദ്ധതി ഉപേക്ഷിക്കാൻ നെറ്റ്ഫ്ലിക്സിനെ പ്രേരിപ്പിച്ചതും. 

 

ഇന്ത്യൻ ആസ്വാദക മനസിൽ മഹിഷ്മതിയും രാജമാതാവ് ശിവകാമിയുടെയും സ്ഥാനം വളരെ ഉയർന്നതാണ്. അതിനോടു നീതി പുലർ‍്ത്താനാകുന്നില്ലെങ്കിൽ പദ്ധതി ഉപേക്ഷിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് നെറ്റ്ഫ്ലിക്സ് കരുതുന്നു.

 

ADVERTISEMENT

രാജാവിനും മീതേ ഉയർന്നു നിന്ന രാജമാത

 

പ്രഭാസ് അവതരിപ്പിച്ച ബാഹുബലിക്കും അനുഷ്ക അവതരിപ്പിച്ച ദേവസേനയ്ക്കും തുല്യമോ അതിനു മുകളിലോ ആയിരുന്നു രണ്ടു ബാഹുബലി ബിഗിനിങ്, ബാഹുബലി കൺക്ലൂഷൻ സിനിമകളിൽ രാജമാതാ ശിവകാമി ദേവിയുടെ സ്ഥാനം. തെന്നിന്ത്യൻ താരം രമ്യകൃഷ്ണയുടെ തീക്ഷ്ണമായ കണ്ണുകളും സമാനതകളില്ലാത്ത ഡയലോഗ് ഡെലിവറിയും കൊണ്ട് കത്തി നിന്ന കഥാപാത്രം. ഒരേ സമയം പുത്രവാത്സല്യത്തിന്റെയും രാജനീതിയുടെയും ഇടയിൽ പെട്ട് ഉലഞ്ഞു പോയ മാതൃത്വം. ഒടുവിൽ മഹിഷ്മതിയെന്ന രാജ്യം സംരക്ഷിക്കാൻ സ്വന്തം കുടുംബവും ജീവനും ബലി നൽകിയ ശിവകാമി. ആ കഥാപത്രത്തിന്റെ നാടകീയതിയലും ഉൾക്കരുത്തിലും പ്രതീക്ഷ വെച്ചാണു നെറ്റ്ഫ്ലിക്സ് ശിവകാമിയുടെ കഥ വെബ് സീരീസ് ആക്കാൻ തുനിഞ്ഞിറങ്ങിയത്. തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദിയിലുമുള്ള ബാഹുബലി ആരാധകരെ ലക്ഷ്യം വെച്ചാണ് ഇന്ത്യൻ വെബ് സീരീസ് എന്ന പ്രഖ്യാപനം നെറ്റ്ഫ്ലിക്സ് നടത്തിയത്. 

 

ADVERTISEMENT

ബാഹുബലിക്കും 50 വർഷം മുൻപ് 

 

എസ്.എസ്.രാജമൗലിയുടെ ബാഹുബലി ദ് ബിഗിനിങ്, കൺക്ലൂഷൻ സിനിമകൾക്കു കാരണമായ ആനന്ദ് നീലകണ്ഠന്റെ 3 പുസ്തകങ്ങളുടെ അടിസ്ഥാനത്തിലാണ് ബാഹുബലി: ബിഫോർ ദ് ബിഗിനിങ് എന്ന വെബ്സീരീസിന് അടിസ്ഥാനം. ദ റൈസ് ഓഫ് ശിവകാമി, ചതുരംഗ, ക്വീൻ ഓഫ് ശിവകാമി എന്നീ 3 പുസ്തകങ്ങളുടെ അടിസ്ഥാനത്തിൽ രണ്ടു സീസണുകളിലായി ഇരുപതോളം എപ്പിസോഡുകളിലായി വെബ്സീരീസ് ഒരുക്കാനായിരുന്നു തീരുമാനം. 2018ലാണ് ബാഹുബലി ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ട് നെറ്റ്ഫ്ലിക്സ് തന്നെ അറിയിപ്പുമായി രംഗത്തു വന്നത്. 

 

മൃണാൾ താക്കൂർ

ആദ്യ ബാഹുബലി സിനിമയ്ക്കും 50 വർഷം മുൻപുള്ള കഥയാണ് ബിഫോർ ദ് ബിഗിനിങ് പറയാനിരുന്നത്. സാധാരണ പെൺകുട്ടിയിൽ നിന്ന് വിപ്ലവകാരിയും പ്രതികാരദുർഗയുമായുള്ള യുവതിയായും വാക്കിനു മറുവാക്കില്ലാത്ത രാജമാതാവായുമുള്ള ശിവകാമിയുടെ വളർച്ചയായിരുന്നു കഥ. 

 

അധികാരത്തിന്റെയും രാജ്യതന്ത്രത്തിന്റെയും കഥകളും അധികാരത്തിന്റെ ഇടനാഴികളിലെ ചോര മണക്കുന്ന അണിയറക്കഥകളും കൊണ്ട് ത്രസിപ്പിക്കുന്ന വെബ്സീരീസിനായി ആരാധകർ ഏറെക്കാലമായി കാത്തിരിക്കുകയായിരുന്നു. ബാഹുബലിയുമായി ബന്ധപ്പെട്ട വാർത്തകൾക്ക് അത്രയധികം ഫോളോവേഴ്സാണു സമൂഹമാധ്യമങ്ങളിലുണ്ടായിരുന്നത്. 

ശിവകാമി ദേവിയായി തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ നയൻതാരയെ എത്തുമെന്ന വാർത്തയെ ഇടക്കാലത്ത് ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. 

ബാഹുബലി ചിത്രങ്ങളുടെ സംവിധായകൻ എസ്.എസ്.രാജമൗലിയുടെ പിന്തുണയോടെയാണു നെറ്റ്ഫ്ലിക്സ് പദ്ധതി പ്രഖ്യാപിച്ചത്. 

 

ബാഹുബലിയെയും മഹിഷ്മതിയെയും നെറ്റ്ഫ്ലിക്സ് ഏറ്റെടുത്തതിൽ സന്തോഷം പ്രകടിപ്പിച്ച് സംവിധായകൻ രാജമൗലി തന്നെ രംഗത്തെത്തിയിരുന്നു. ആനന്ദ് നീലകണ്ഠനെ പോലെയുള്ള കഴിവുറ്റ എഴുത്തുകാരോടൊപ്പം പ്രവർത്തിക്കുന്നത് ആനന്ദകരമാണെന്നു നെറ്റ്ഫ്ലിക്സ് അധികൃതരും വ്യക്തമാക്കിയിരുന്നതാണ്. 

 

അപ്രതീക്ഷിതം പിൻമാറ്റം

 

ഏതാണ്ട് 150 കോടി രൂപയാണ് ഇതുവരെ നെറ്റ്ഫ്ലിക്സ് പദ്ധതിക്കായി ചെലവാക്കിയത്. ഹൈദരാബാദിൽ കൂറ്റൻ സെറ്റ് ഒരുക്കി. 6  മാസത്തോളം ഷൂട്ടിങ് നീണ്ടു.  ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആർടിസ്റ്റുമാരെ മാറിമാറി പരീക്ഷിച്ചു നോക്കി. രണ്ടു ഘട്ടങ്ങളിലായി ഷൂട്ട് പൂർത്തിയാക്കി. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ കൂടി ചെയ്യുന്നതിനിടയ്ക്കാണ് പ്രതീക്ഷിച്ച നിലവാരം പുലർത്താനാകുന്നില്ലെന്നു തിരിച്ചറിഞ്ഞത്. 

 

ദേവകട്ടയുടെ സംവിധാനത്തിൽ മൃണാൾ താക്കൂറിനെ നായികയാക്കി  സംവിധാനം ചെയ്യുന്ന പരമ്പരയിൽ പിന്നീട് രാഹുൽ ബോസും അതുൽ കുൽക്കർണിയും ചേർന്നു. ഷൂട്ടിങ് കഴിഞ്ഞ് എഡിറ്റിങ് ഘട്ടമെത്തിയപ്പോഴാണു പ്രതീക്ഷിച്ച നിലവാരമില്ലെന്നു വിലയിരുത്തലുണ്ടായത്. ഇതോടെ അതുവരെ ഷൂട്ട് ചെയ്ത ഭാഗങ്ങൾ ഒഴിവാക്കി പുതിയ താരനിര പരീക്ഷിച്ചു. ‌‌പമ്പരയുടെ ചുമതല കുനാൽ ദേശ്മുഖിനും റിഭു ദാസ് ഗുപ്തയ്ക്കും കൈമാറി. 2021 ജൂലൈയിൽ പുതിയ ടീം ജോലി ആരംഭിച്ചെങ്കിലും വീണ്ടും മുന്നോട്ടു പോയില്ല. ആഗ്രഹിച്ചനിലവാരം കൈവരുന്നില്ലെന്നു ബോധ്യപ്പെട്ടതോടെയാണ് നെറ്റ്ഫ്ലിക്സ് പരമ്പര തന്നെ ഉപേക്ഷിച്ചത്. 

 

എന്നാൽ ഇതു സംബന്ധിച്ചുള്ള വിശദമായ വിശദീകരണം ഇതുവരെ നെറ്റ്ഫ്ലിക്സ് പുറത്തു വിട്ടിട്ടില്ല. ശിവകാമിയുടെ അണിയറക്കഥകൾക്ക് എന്താണു സംഭവിച്ചത് എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകർ.