ഒരു ദിവസം നടൻ പൃഥ്വിരാജ് ഫാസിലിനെ വിളിച്ചു. ലൂസിഫർ എന്ന സിനിമ സംവിധാനം ചെയ്യുന്ന കാര്യം പറയാനായിരുന്നു ആ വിളി. പക്ഷേ, മറ്റൊരാവശ്യം കൂടി പൃഥ്വിരാജ് ഫാസിലിനോടു പറഞ്ഞു– ‘സാർ എന്റെ സിനിമയിൽ അഭിനയിക്കണം. സാറിനു മാത്രം ചെയ്യാൻ കഴിയുന്നൊരു റോളുണ്ട് സിനിമയിൽ!’ മോഹൻലാലും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും

ഒരു ദിവസം നടൻ പൃഥ്വിരാജ് ഫാസിലിനെ വിളിച്ചു. ലൂസിഫർ എന്ന സിനിമ സംവിധാനം ചെയ്യുന്ന കാര്യം പറയാനായിരുന്നു ആ വിളി. പക്ഷേ, മറ്റൊരാവശ്യം കൂടി പൃഥ്വിരാജ് ഫാസിലിനോടു പറഞ്ഞു– ‘സാർ എന്റെ സിനിമയിൽ അഭിനയിക്കണം. സാറിനു മാത്രം ചെയ്യാൻ കഴിയുന്നൊരു റോളുണ്ട് സിനിമയിൽ!’ മോഹൻലാലും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ദിവസം നടൻ പൃഥ്വിരാജ് ഫാസിലിനെ വിളിച്ചു. ലൂസിഫർ എന്ന സിനിമ സംവിധാനം ചെയ്യുന്ന കാര്യം പറയാനായിരുന്നു ആ വിളി. പക്ഷേ, മറ്റൊരാവശ്യം കൂടി പൃഥ്വിരാജ് ഫാസിലിനോടു പറഞ്ഞു– ‘സാർ എന്റെ സിനിമയിൽ അഭിനയിക്കണം. സാറിനു മാത്രം ചെയ്യാൻ കഴിയുന്നൊരു റോളുണ്ട് സിനിമയിൽ!’ മോഹൻലാലും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ദിവസം നടൻ പൃഥ്വിരാജ് ഫാസിലിനെ വിളിച്ചു. ലൂസിഫർ എന്ന സിനിമ സംവിധാനം ചെയ്യുന്ന കാര്യം പറയാനായിരുന്നു ആ വിളി. പക്ഷേ, മറ്റൊരാവശ്യം കൂടി പൃഥ്വിരാജ് ഫാസിലിനോടു പറഞ്ഞു– ‘സാർ എന്റെ സിനിമയിൽ അഭിനയിക്കണം. സാറിനു മാത്രം ചെയ്യാൻ കഴിയുന്നൊരു റോളുണ്ട് സിനിമയിൽ!’

 

ADVERTISEMENT

മോഹൻലാലും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ഉൾപ്പെടെയുള്ള നടന്മാരെ മലയാള സിനിമയ്ക്കു പരിചയപ്പെടുത്തിയ ഫ‍ാസിലിന് അപ്പോൾ മനസ്സിൽ വന്നത് തനിക്കു പരിചയപ്പെടുത്താൻ കഴിയാതെ പോയൊരു നടനെക്കുറിച്ചായിരുന്നു– പൃഥ്വിരാജ് എന്ന നടനെ ആദ്യമായി സിനിമയിലേക്കു പരിഗണിച്ച സംവിധായകനായിരുന്നു ഫാസിൽ. 

 

∙ പൃഥ്വിരാജിനെ നടനാക്കിയ ഫാസിൽ

 

ADVERTISEMENT

‘ഇരുപതു വർഷം മുൻപാണ്. ‍ഞാൻ ഒരു സിനിമയുടെ തയാറെടുപ്പുകൾ നടത്തി പുതുമുഖങ്ങളെ അവതരിപ്പിക്കാൻ ആലോചന നടത്തിയ സമയം. അന്തരിച്ച നടൻ സുകുമാരന്റെ മകൻ പൃഥ്വിരാജ് എന്റെ മുന്നിലെത്തിയത് അങ്ങനെയാണ്. ഞാൻ ഓഡിഷൻ നടത്തിയെങ്കിലും അന്ന് ആ സിനിമ മുന്നോട്ടു പോയില്ല. അങ്ങനെയ‍ിരിക്കെ ഒരു ദിവസം സംവിധായകൻ രഞ്ജിത് വിളിച്ചു. പൃഥ്വിരാജിനെ ഞാൻ ഓഡിഷൻ നടത്തിയെന്നറിഞ്ഞ്, അഭിപ്രായം തിരക്കാനാണു വിളിച്ചത്. പൃഥ്വിരാജിനെക്കുറിച്ചുള്ള എന്റെ നല്ല വാക്കുകളുടെ കൂടി അടിസ്ഥാനത്തിലാണ് നന്ദനം എന്ന സിനിമയിൽ പൃഥ്വിരാജ് അഭിനയിച്ചത്.

 

ആദ്യമായി ഓഡിഷൻ നടത്തിയ സംവിധായകൻ എന്ന നിലയിൽ, എന്നെങ്കിലും സിനിമ സംവിധാനം ചെയ്യുകയാണെങ്കിൽ എന്നെ അഭിനയിപ്പിക്കണമെന്ന ആഗ്രഹം പൃഥ്വിരാജിനുണ്ടായിരുന്നു. അങ്ങനെയാണ് ലൂസിഫറിലേക്കു വിളിച്ചത്–’ ഫാസിൽ പറയുന്നു.

 

ADVERTISEMENT

പൃഥ്വിരാജിനെ മാത്രമല്ല, തെന്നിന്ത്യൻ ലേഡി സൂപ്പർതാരമായിരുന്ന അസിനെ കണ്ടെത്തിയതും ഫാസിലായിരുന്നു. പൃഥ്വിരാജിനൊപ്പം അഭിനയിക്കാൻ അസിനെ ഓഡിഷൻ നടത്തിയെങ്കിലും ആ സിനിമ മാറ്റിവയ്ക്കേണ്ടി വന്നതോടെ ഇരുവരെയും ഒന്നിച്ച് അവതരിപ്പിക്കാനുള്ള അവസരം നഷ്ടമായി. പിന്നീട് സുഹൃത്തു കൂടിയായ സംവിധായകൻ സത്യൻ അന്തിക്കാട് പുതിയ സിനിമയിൽ പുതുമുഖ നായികയെ വേണമെന്ന് പറഞ്ഞപ്പോൾ ഫാസിൽ അസിനെ ശുപാർശ ചെയ്യുകയായിരുന്നു.

 

∙ മോഹൻലാലിനെ അവതരിപ്പിച്ച ഫാസിൽ, അഭിനയിച്ചതും ലാലിനൊപ്പം

 

നടൻ മോഹൻലാലിനെ മലയാള സിനിമയിൽ അവതരിപ്പിച്ച ഫാസിൽ, ഇതുവരെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചതെല്ലാം ലാലിന്റെ സിനിമകളിലാണ്. ആദ്യമായി ഒരു പേരുള്ള കഥാപാത്രത്തെ ഫാസിൽ സിനിമയിൽ അവതരിപ്പിച്ചത് ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന സിനിമയിലാണ്. ഫാസിൽ തന്നെ സംവിധ‍ാനം ചെയ്ത ആ സിനിമയിൽ മോഹൻലാലിന്റെ സുഹൃത്തായ അലക്സ് എന്ന കഥാപപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. 

 

പിന്നീട് ലൂസിഫറിലും മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളിലും ഫാസിൽ വേഷമിട്ടു. മരയ്ക്കാറിൽ ലാലിനൊപ്പം കോമ്പിനേഷൻ സീനുകൾ ഇല്ലായിരുന്നു. പകരം, ലാലിന്റെ മകൻ പ്രണവിനൊപ്പമായിരുന്നു ഫാസിൽ അഭ‍ിനയിച്ചത്.

 

എന്നാൽ, ഫാസിൽ ആദ്യമായി സിനിമയിൽ മുഖം കാണിച്ചത് അതിനും വർഷങ്ങൾക്കു മുൻപാണ്. 1972 ൽ ഉദയാ സ്റ്റുഡിയോയിൽ നിന്നു പുറത്തിറങ്ങിയ ‘ഒരു സുന്ദരിയുടെ കഥ’ എന്ന സിനിമയില‍ൂടെയാണ് ഫാസിലും സുഹൃത്തായ നെടുമുടി വേണുവും ആദ്യമായി സിനിമയിൽ അഭിനയിച്ചത്. ഡയലോഗും കഥാപാത്രങ്ങൾക്കു പേരും ഇല്ലായിരുന്നു. ഒരു പാട്ടു രംഗത്തിൽ ഏതാനും സീനുകളിൽ മാത്രമാണ് ഇരുവരും  അഭിനയിച്ചത്.

 

∙ മരയ്ക്കാറിലെ വലിയ മരയ്ക്കാർ

 

മരയ്ക്കാർ സിനിമയിലെ കുട്ടി അലി മരയ്ക്കാർ എന്ന കഥാപാത്രമായി അഭ‍ിനയിക്കാൻ ക്ഷണിക്കുമ്പോൾ ഫാസിലിനോട് പ്രിയദർശൻ പറഞ്ഞത് – ‘ഇതെന്റെ ഏറ്റവും വലിയ സിനിമയാണ്’ എന്നായിരുന്നു.

 

‘കുറച്ചു സീനുകൾ മാത്രമേ ഈ സിനിമയിൽ ഉള്ളൂ എന്ന് ആദ്യമേ മനസ്സിലായിരുന്നു. ഹൈദരാബാദിലെ ഷൂട്ടിങ് സെറ്റിലേക്ക് ഒന്നിലധികം തവണ പോകേണ്ടി വന്നു. ചെറിയ വേഷമാണെങ്കിൽപ്പോലും മലയാളത്തിലെ ഏറ്റവും നല്ല സിനിമകളിലൊന്നിൽ ഏതെങ്കിലും വിധത്തിൽ പങ്കാളിയാകാൻ കിട്ടുന്നൊരു അവസരം കളയേണ്ടെന്ന ചിന്തയാണ് ഈ സിനിമയിൽ അഭിനയിക്കാൻ കാരണമായത്’– ഫാസിൽ പറയുന്നു.

 

മരയ്ക്കാർ സിനിമ പുറത്തിറങ്ങിയപ്പോൾ ഏറ്റവുമധികം കയ്യടി നേടിയ കഥാപാത്രങ്ങളിലൊന്ന് ഫാസിലിന്റെ കുട്ടി അലി മരയ്ക്കാർ ആയിരുന്നു. 

 

‘ഒരു കഥാപാത്രമാകാൻ തയാറെടുത്താൽ ആദ്യം മനസ്സിൽ ആ കഥാപാത്രമായി മാറണം. എങ്കിലേ കണ്ണുകളിൽ ആ കഥ‍ാപാത്രത്തിന്റെ വികാരങ്ങൾ പ്രതിഫലിക്കുകയുള്ളൂ. ആദ്യത്തെ സിനിമയിൽ ഫഹദിനോടും ഞാൻ ഇതാണ് പറഞ്ഞത്. ഇന്ന് ഫഹദിന്റെ അഭിനയത്തിൽ എല്ലാവരും എടുത്തു പറയുന്നതും കണ്ണുകൾ കൊണ്ടുള്ള അഭിനയമാണല്ലോ. കഥാപാത്രത്തെ പൂർണമായി ഉൾക്കൊണ്ട് അഭിനയിക്കുന്നതുകൊണ്ടാണ് കണ്ണുകൾ അതിനെ പ്രതിഫലിപ്പിക്കുന്നത്–’ ഫാസിൽ പറഞ്ഞു.