ധനുഷ്–ഐശ്വര്യ രജനികാന്ത് വിവാഹമോചന വാർത്ത ഏറെ ഞെട്ടലോടെയായിരുന്നു സിനിമാലോകം ഏറ്റെടുത്തത്. ഇപ്പോഴിതാ വിവാഹമോചനത്തിനു ശേഷവും അടുത്ത സുഹൃത്തുക്കളായി തുടരുകയാണ് ഇരുവരും. ഐശ്വര്യയുടെ പുതിയ മ്യൂസിക് വിഡിയോ തന്റെ ട്വിറ്ററിലൂടെ ധനുഷ് പങ്കുവച്ചിരുന്നു. ‘പുതിയ വിഡിയോയ്ക്ക് അഭിനന്ദനങ്ങൾ പ്രിയ സുഹൃത്തേ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധനുഷ്–ഐശ്വര്യ രജനികാന്ത് വിവാഹമോചന വാർത്ത ഏറെ ഞെട്ടലോടെയായിരുന്നു സിനിമാലോകം ഏറ്റെടുത്തത്. ഇപ്പോഴിതാ വിവാഹമോചനത്തിനു ശേഷവും അടുത്ത സുഹൃത്തുക്കളായി തുടരുകയാണ് ഇരുവരും. ഐശ്വര്യയുടെ പുതിയ മ്യൂസിക് വിഡിയോ തന്റെ ട്വിറ്ററിലൂടെ ധനുഷ് പങ്കുവച്ചിരുന്നു.

ADVERTISEMENT

‘പുതിയ വിഡിയോയ്ക്ക് അഭിനന്ദനങ്ങൾ പ്രിയ സുഹൃത്തേ. ദൈവം അനുഗ്രഹിക്കും’–ഐശ്വര്യയുടെ മ്യൂസിക് വിഡിയോ പങ്കുവച്ച് ധനുഷ് കുറിച്ചു. ‘നന്ദി ധനുഷ്’ എന്ന് മാത്രമായിരുന്നു ഐശ്വര്യയുടെ മറുപടി.

സുഹൃത്തുക്കളായി തുടരുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ലെന്നായിരുന്നു ഈ ട്വീറ്റിനോട് ആരാധകരുടെ പ്രതികരണം. പിണക്കം മറന്ന് ധനുഷും ഐശ്വര്യയും പരസ്പരം ഒന്നിക്കണമെന്നാണ് ആഗ്രഹമെന്നും ഇവർ പറയുന്നു. മാത്രമല്ല സമൂഹമാധ്യമങ്ങളിൽ ഐശ്വര്യ ഉപയോഗിക്കുന്ന ഐഡിയുടെ പേര് ഐശ്വര്യ ആർ. ധനുഷ് എന്നുതന്നെയാണ്.

ADVERTISEMENT

കഴിഞ്ഞ ജനുവരിയിലാണ് പരസ്പരം വേർപിരിയുകയാണെന്ന് ഇവർ പ്രഖ്യാപിക്കുന്നത്. 18 വർഷത്തെ ദാമ്പത്യജീവിതത്തിനാണ് അതോടെ അവസാനമായത്.

6 മാസം നീണ്ട പ്രണയത്തിനൊടുവിൽ 2004 നവംബർ 18 നായിരുന്നു ധനുഷ് – ഐശ്വര്യ വിവാഹം. വിവാഹിതനാകുമ്പോൾ ധനുഷിന് 21 വയസ്സും ഐശ്വര്യയ്ക്ക് 23 വയസ്സുമായിരുന്നു പ്രായം. 

ADVERTISEMENT

സൂപ്പർസ്റ്റാറിന്റെ മരുമകനെന്നത് പ്രേക്ഷക സ്വീകാര്യതയിലും ധനുഷിന് ഗുണമായി. ധനുഷുമായുള്ള ദാമ്പത്യജീവിതത്തിനൊപ്പം ഐശ്വര്യയും സിനിമയിൽ സജീവമായി. സംവിധായികയെന്ന നിലയിൽ ‘ത്രീ’ ഐശ്വര്യയ്ക്ക് അഭിനന്ദനം നേടിക്കൊടുത്ത സംരംഭമായിരുന്നു. ധനുഷായിരുന്നു നായകൻ. ധനുഷ് താരമെന്നതിനൊപ്പം നല്ല നടൻ എന്ന നിലയിലേക്കും ഇതിനോടകം ഉയർന്നിരുന്നു. രണ്ടു തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കി. സംവിധായകൻ, തിരക്കഥാകൃത്ത്, ഗായകൻ, ഗാനരചയിതാവ്, നിർമാതാവ് എന്നിങ്ങനെ സിനിമയുടെ പല മേഖലയിലും തിളങ്ങി നിൽക്കുകയാണ് ധനുഷ്. യാത്രയും ലിംഗയുമാണ് ഇവരുടെ മക്കള്‍.

തങ്ങളുടെ ദാമ്പത്യത്തിലെ ഇഴയടുപ്പം കുറയുന്നതായുള്ള സൂചനകളൊന്നും ഇക്കാലത്തിനിടെ ഇരുവരും പ്രകടിപ്പിച്ചിരുന്നില്ല. ഇത്രയേറെ താരപ്രൗഢിയിൽ നിൽക്കുന്നതിനാലും ഇരുവരുടെയും കുടുംബങ്ങൾ തമിഴ് സിനിമയിലെ പ്രമുഖനിരയിലെ സാന്നിധ്യങ്ങളായതിനാലും ഒരു ചെറിയ തീപ്പൊരി പോലും ഗോസിപ്പ് കോളങ്ങളിൽ കത്തിപ്പടരുമായിരുന്നു. അങ്ങനെയൊന്നും സംഭവിക്കാതിരിക്കാൻ ഇവരും ചുറ്റമുള്ളവരും ശ്രദ്ധിച്ചു. അതുകൊണ്ടു തന്നെ ആരാധകർക്കിടയിൽ ഈ വാർത്ത സൃഷ്ടിച്ച ഞെട്ടൽ നിസ്സാരമല്ല.

ഇപ്പോൾ തമിഴിലെ വിലയേറിയ താരങ്ങളിലൊരാളാണ് ധനുഷ്. നല്ല സിനിമകൾക്കൊപ്പം കച്ചവട വിജയങ്ങളുടെയും ഭാഗമായി മുന്നോട്ടു പോകുന്ന തരത്തിലാണ് അദ്ദേഹം കരിയർ പരുവപ്പെടുത്തിയിരിക്കുന്നത്. ഐശ്വര്യയും സംവിധാനവും നിർമാണവുമൊക്കെയായി സിനിമാ രംഗത്ത് നിറഞ്ഞു നിൽക്കാനുള്ള ഒരുക്കത്തിലാണ്.