ബോക്സ്ഓഫിസിലെ ‘തൂഫാനാക്കി’ റോക്കി ഭായിയുടെ പടയോട്ടം തുടരുന്നു. ചിത്രം റിലീസ് ചെയ്ത് അഞ്ച് ദിവസം കൊണ്ട് അഞ്ഞൂറ് കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. ഹിന്ദിയിൽ ചിത്രത്തിന്റെ കലക്‌ഷൻ 200 കോടി പിന്നിട്ടു. കേരളത്തിൽ നാല് ദിവസം കൊണ്ട് 28 കോടിയാണ് വാരിയത്. അതേസമയം ബീസ്റ്റിന്റെ കേരള കലക്‌ഷൻ (അഞ്ച് ദിവസം) 9.80

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോക്സ്ഓഫിസിനെ ‘തൂഫാനാക്കി’ റോക്കി ഭായിയുടെ പടയോട്ടം തുടരുന്നു. ചിത്രം റിലീസ് ചെയ്ത് അഞ്ച് ദിവസം കൊണ്ട് അഞ്ഞൂറ് കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. ഹിന്ദിയിൽ ചിത്രത്തിന്റെ കലക്‌ഷൻ 200 കോടി രൂപ പിന്നിട്ടു. കേരളത്തിൽ നാലു ദിവസം കൊണ്ട് 28 കോടിയാണ് വാരിയത്. അതേസമയം വിജയ് ചിത്രം ബീസ്റ്റിന്റെ കേരള കലക്‌ഷൻ (അഞ്ച് ദിവസം) 9.80 കോടിയാണെന്ന് ട്രേഡ് അനലിസ്റ്റ് രമേശ് ബാല പറഞ്ഞു. ആന്ധ്രപ്രദേശ്/ തെലങ്കാന ഏരിയയില്‍ ആദ്യ നാലു ദിവസം കൊണ്ടു തന്നെ ‘കെജിഎഫ് 2’ 50 കോടി നേടിയിരുന്നു.

വിവിധ സംസ്ഥാനങ്ങളിലെ ആദ്യ നാല് ദിവസത്തെ ‘കെജിഎഫ് 2’ കലക്‌ഷൻ

ADVERTISEMENT

കർണാടക: 73 കോടി
തമിഴ്നാട്: 34.5 കോടി
കേരളം: 28 കോടി
മറ്റ് സംസ്ഥാനങ്ങളിൽനിന്നും: 222 കോടി

നാല് ദിവസത്തെ ആകെ കലക്‌ഷൻ (ഇന്ത്യ): 442 കോടി

ADVERTISEMENT

വിവിധ സംസ്ഥാനങ്ങളിൽ കെജിഎഫ് 2 വിതരണം ഏറ്റെടുത്തിരിക്കുന്ന നിര്‍മാണ കമ്പനികൾ

കെആർജി സ്റ്റുഡിയോസ് (കർണാടക), എക്സെൽ എന്റർടെയ്ൻമെന്റ്് ആൻഡ് എഎ ഫിലിംസ് (ഹിന്ദി), ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ് (തമിഴ്), ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് (തെലുങ്ക്), പൃഥ്വിരാജ് പ്രൊഡക്‌ഷന്‍സ് (മലയാളം)

ADVERTISEMENT

കെജിഎഫ് 2 ചിത്രത്തിന്റെ ആദ്യദിന ആഗോള കലക്‌ഷൻ 164 കോടിയായിരുന്നു. രണ്ടാം ദിനം 286 കോടി നേടി കെജിഎഫ് ആദ്യ ഭാഗത്തിന്റെ ഗ്രോസ് കലക്‌ഷനെ തകര്‍ത്തു. കെജിഎഫ് ഒന്നാം ഭാഗത്തിന്റെ ആകെ കലക്‌ഷൻ 250 കോടിയായിരുന്നു. 80 കോടി രൂപ മുടക്കിയ ചിത്രമാണ് 250 കോടി വാരിക്കൂട്ടിയത്. കെജിഎഫ് ആദ്യ ഭാഗത്തിനു കിട്ടിയ ഈ സ്വീകാര്യത തന്നെയാണ് രണ്ടാം ഭാഗം ബ്രഹ്മാണ്ഡമായിത്തന്നെ ഒരുക്കാൻ അണിയറക്കാരെ പ്രേരിപ്പിച്ച പ്രധാന ഘടകം.

100 കോടി മുതൽമുടക്കുള്ള കെജിഎഫ് 2 വിന്റെ കലക്‌ഷൻ 600 കോടിയിലേക്കു കടക്കുകയാണ്. വരും നാളുകളിൽ ബോക്സ്ഓഫിസിൽ ഈ കന്നട ചിത്രം ചരിത്രം സൃഷ്ടിക്കുമെന്ന് ഉറപ്പ്.