സന്തോഷകരമായ പോസ്റ്റുകൾ മാത്രം പങ്കുവയ്ക്കാൻ തന്റെ സമൂഹമാധ്യമ അക്കൗണ്ട് നിയന്ത്രിക്കുന്നത് റോബട്ടല്ലെന്ന് നിർമാതാവ് സുപ്രിയ മേനോൻ. സന്തോഷം പോലെ സങ്കടവും ഒരുപോലെ നിലനിൽക്കുന്നതാണ്. അവ ഞാൻ പങ്കുവയ്ക്കുന്നത് ഇഷ്ടപ്പെടുന്നില്ലെങ്കിൽ മോശമായ കമന്റുകൾ പോസ്റ്റ് ചെയ്യുന്നതിന് പകരം അൺഫോളോ ചെയ്താൽ മതിയെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സന്തോഷകരമായ പോസ്റ്റുകൾ മാത്രം പങ്കുവയ്ക്കാൻ തന്റെ സമൂഹമാധ്യമ അക്കൗണ്ട് നിയന്ത്രിക്കുന്നത് റോബട്ടല്ലെന്ന് നിർമാതാവ് സുപ്രിയ മേനോൻ. സന്തോഷം പോലെ സങ്കടവും ഒരുപോലെ നിലനിൽക്കുന്നതാണ്. അവ ഞാൻ പങ്കുവയ്ക്കുന്നത് ഇഷ്ടപ്പെടുന്നില്ലെങ്കിൽ മോശമായ കമന്റുകൾ പോസ്റ്റ് ചെയ്യുന്നതിന് പകരം അൺഫോളോ ചെയ്താൽ മതിയെന്നും താരം കുറിച്ചു. അച്ഛന്റെ വേർപാടിനെ കുറിച്ചുള്ള പോസ്റ്റുകളെ പരിഹസിച്ച് കമന്റ് ഇട്ടവർക്കാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ താരം മറുപടി നൽകിയത്. 

ADVERTISEMENT

സുപ്രിയയുടെ വാക്കുകൾ: "എന്റെ അച്ഛൻ മരിച്ചതിന് ശേഷം സ്വന്തം മാതാപിതാക്കളെയോ പ്രിയപ്പെട്ടവരെയോ നഷ്‌ടപ്പെട്ട നിങ്ങളിൽ പലരും ഈ സങ്കടത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. നിങ്ങളുടെ ആ പങ്കുവയ്ക്കൽ എന്നെ ആശ്വാസപ്പെടുത്തിയിട്ടുമുണ്ട്. അവ പങ്കിട്ടതിന് വളരെയധികം നന്ദി. ഇതുവരെ അത്തരം നഷ്ടം അനുഭവിക്കാത്തവരുണ്ടെങ്കിൽ, നിങ്ങൾ ഭാഗ്യം ചെയ്തവരാണ്. 

ADVERTISEMENT

സന്തോഷകരമായ കഥകൾ മാത്രം പോസ്റ്റ് ചെയ്യാൻ, ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ഒരു റോബട് അല്ല. സന്തോഷവും സങ്കടവും ഒരുപോലെ തന്നെ നിലനിൽക്കുന്നതാണ്. എല്ലായ്‌പ്പോഴും ഉള്ളത് പോലെ നിങ്ങൾക്ക് ഈ പോസ്റ്റുകൾ ഇഷ്‌ടപ്പെടുന്നില്ലെങ്കിൽ, മോശമായ അഭിപ്രായങ്ങൾ കമന്റായി പറയുന്നതിന് പകരം എന്നെ അൺഫോളോ ചെയ്താൽ മതി. കാര്യം സിംപിളാണ്."

ADVERTISEMENT

സുപ്രിയയുടെ പിതാവ് വിജയ് കുമാര്‍ ഏറെ നാളുകളായി കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസവും പിതാവിന്റെ ഓർമകൾ പങ്കുവച്ച് താരം പോസ്റ്റ് ചെയ്തിരുന്നു. ആറ് മാസങ്ങൾ പിന്നിടുമ്പോഴും ആറ് ദിവസം പോലെയാണ് തോന്നുന്നത് എന്നും തനിക്കും അമ്മയ്ക്കും മാത്രമേ ആ ശൂന്യത മനസിലാകൂ എന്നും താരം പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് സുപ്രിയയുടെ പോസ്റ്റുകളെ പരിഹസിച്ചവർക്ക് മറുപടിയുമായി താരം എത്തിയത്.