ബേസിൽ ജോസഫ്–ടൊവിനോ തോമസ് ചിത്രം മിന്നല്‍ മുരളിക്ക് നാലാമത് ഐഡബ്ല്യുഎം ഡിജിറ്റല്‍ അവാര്‍ഡ്. പ്രാദേശിക ഭാഷയിലെ മികച്ച ഡിജിറ്റില്‍ ചിത്രത്തിനും ഏറ്റവും മികച്ച വിഎഫ്എക്‌സിനുമുള്ള പുരസ്‌കാരമാണ് ചിത്രം സ്വന്തമാക്കിയത്. വിഎഫ്എക്‌സിനുമുള്ള പുരസ്‌കാരം ആന്‍ഡ്രൂ ജേക്കബ് ഡിക്രൂസ് നേടി. ബേസില്‍ ജോസഫ് തന്നെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബേസിൽ ജോസഫ്–ടൊവിനോ തോമസ് ചിത്രം മിന്നല്‍ മുരളിക്ക് നാലാമത് ഐഡബ്ല്യുഎം ഡിജിറ്റല്‍ അവാര്‍ഡ്. പ്രാദേശിക ഭാഷയിലെ മികച്ച ഡിജിറ്റില്‍ ചിത്രത്തിനും ഏറ്റവും മികച്ച വിഎഫ്എക്‌സിനുമുള്ള പുരസ്‌കാരമാണ് ചിത്രം സ്വന്തമാക്കിയത്. വിഎഫ്എക്‌സിനുമുള്ള പുരസ്‌കാരം ആന്‍ഡ്രൂ ജേക്കബ് ഡിക്രൂസ് നേടി. ബേസില്‍ ജോസഫ് തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ ഒടിടി വെബ് എന്റര്‍ടൈന്‍മെന്റ് അവാര്‍ഡാണ് ഐഡബ്ല്യൂഎം ഡിജിറ്റല്‍ അവാര്‍ഡ്.

ADVERTISEMENT

2021 ഡിസംബര്‍ 24നാണ് മിന്നല്‍ മുരളി നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ചത്. ഇന്ത്യയ്ക്കു പുറത്തും ശ്രദ്ധനേടിയ സിനിമയ്ക്ക് വൻ വരവേൽപാണ് സിനിമാപ്രേമികൾ നൽകിയത്. നെറ്റ്ഫ്ലിക്സിന്റെ ആദ്യ പത്ത് ലിസ്റ്റില്‍ ചിത്രം ഇടം നേടിയിരുന്നു. 

ADVERTISEMENT

സോഷ്യല്‍ നെറ്റ് വർക്കിങ് സര്‍വീസ് ആയ ലെറ്റര്‍ബോക്‌സ്ഡിന്റെ 2021ലെ ഏറ്റവുമധികം റേറ്റിങ് ലഭിച്ച അഡ്വഞ്ചര്‍ ആക്‌ഷന്‍ ചലച്ചിത്രങ്ങളുടെ പട്ടികയില്‍ മിന്നല്‍ മുരളി ഇടം നേടിയിരുന്നു. 

ADVERTISEMENT

ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിക്കുന്ന ജയ്സൺ എന്ന യുവാവിന്റെ കഥയാണ് ‘മിന്നൽ മുരളി’ പറയുന്നത്.  മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ, വലിയ ബജറ്റിലാണ് ഒരുക്കിയ ചിത്രം മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും എത്തിയിരുന്നു..

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ് നിര്‍മാണം. ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരത്തിന്റെ വില്ലൻ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.

സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്തത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ളാഡ് റിംബർഗാണ്. വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ വിഎഫ്എക്‌സ് സൂപ്പർവൈസര്‍ ആൻഡ്രൂ ഡിക്രൂസ്. മനു ജഗത്  കലാസംവിധാനം.