ഉടൽ സിനിമയുടെ ഷൂട്ടിങ് മറക്കാനാകാത്ത നിരവധി അനുഭവങ്ങൾ സമ്മാനിച്ചെന്ന് നടി ദുർഗ കൃഷ്ണ. ആക്‌‌ഷൻ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ പലപ്പോഴും ഇടിയും ചവിട്ടും കിട്ടിയെന്നും ഒരുതവണ തന്റെ ചവിട്ടേറ്റ ഇന്ദ്രൻസ് ചേട്ടൻ വേദന കൊണ്ട് ചുരുണ്ടുകൂടിയെന്നും നടി പറയുന്നു. ദുർഗ കൃഷ്ണയുെട വാക്കുകൾ: ഉടൽ വെള്ളിയാഴ്ച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉടൽ സിനിമയുടെ ഷൂട്ടിങ് മറക്കാനാകാത്ത നിരവധി അനുഭവങ്ങൾ സമ്മാനിച്ചെന്ന് നടി ദുർഗ കൃഷ്ണ. ആക്‌‌ഷൻ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ പലപ്പോഴും ഇടിയും ചവിട്ടും കിട്ടിയെന്നും ഒരുതവണ തന്റെ ചവിട്ടേറ്റ ഇന്ദ്രൻസ് ചേട്ടൻ വേദന കൊണ്ട് ചുരുണ്ടുകൂടിയെന്നും നടി പറയുന്നു.

ADVERTISEMENT

ദുർഗ കൃഷ്ണയുെട വാക്കുകൾ:

ADVERTISEMENT

ഉടൽ വെള്ളിയാഴ്ച്ച റിലീസ് ആവുകയാണ്. ഇതിലെ ആക്‌ഷൻ രംഗങ്ങളിൽ അഭിനയിച്ചതിന്റെ ത്രില്ല് നാളുകൾ കഴിഞ്ഞിട്ടും മാറിയിട്ടില്ല. ആ ദിവസങ്ങൾ മറക്കാനാകാത്ത അനുഭവങ്ങളുടേതാണ്. ഇന്ദ്രൻസ് ചേട്ടന്റെ ക്യാരക്ടറിനെ ഞാൻ സിനിമയിൽ ചാച്ചൻ എന്നാണ് വിളിക്കുന്നത്. ലൊക്കേഷനിലും അങ്ങനെ തന്നെയാണ് വിളിച്ചത്. പിന്നീട് ആ കഥാപാത്രവുമായി നേരിട്ട് ഏറ്റുമുട്ടുന്നുണ്ട്. 

ADVERTISEMENT

ആക്‌‌ഷൻ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ പലപ്പോഴും ഇടിയും ചവിട്ടുമൊക്കെ കൊള്ളുമായിരുന്നു. ഞാൻ ചാച്ചനെ ചവിട്ടുന്ന ഒരു രംഗമുണ്ട്. ചാച്ചന് ശരിക്കും ആ ചവിട്ട് കൊണ്ടു. വേദന കൊണ്ട് അദ്ദേഹം ചുരുണ്ടുകൂടി. ഞാനുൾപ്പെടെ എല്ലാവരും അമ്പരന്നുപോയി. പക്ഷെ അദ്ദേഹം കൂളായിട്ടാണ് അതിനെ എടുത്തത്.

നമ്മൾ പലപ്പോഴും കണ്ടിട്ടും കേട്ടിട്ടുമുള്ള സംഭവങ്ങളെ തീവ്രമായ ഒരു അനുഭവമാക്കി മാറ്റാൻ സംവിധായകൻ രതീഷ് രഘുനന്ദന് കഴിഞ്ഞു. സിനിമയുടെ ടീസർ ഇറങ്ങിയതോടെ പല കോണുകളിൽ നിന്നും എനിക്ക് മെസേജുകൾ വന്നു. ഇന്റിമേറ്റ് സീനുകളിൽ അഭിനയിച്ചത് ഞാൻ തന്നെയാണോ എന്നായിരുന്നു പലർക്കും അറിയേണ്ടത്. ആ കഥാപാത്രം അങ്ങനെയൊരാളാണ്. അപ്പോൾപ്പിന്നെ അതൊഴിവാക്കാൻ കഴിയില്ലല്ലൊ. കഥ കേൾക്കുമ്പോൾ തന്നെ എനിക്ക് അതറിയാമായിരുന്നു. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ അതെന്റെ കടമയുമാണ്. ഗോകുലം മൂവീസിന്റെ ഈ ചിത്രത്തിന് നിങ്ങൾ എല്ലാവരുടേയും പിന്തുണ അഭ്യർഥിക്കുന്നു.

ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ഉടലിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് രതീഷ് രഘുനന്ദൻ ആണ്. ഇന്ദ്രൻസിന് പുറമെ ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ സഹ നിർമാതാക്കൾ വി.സി. പ്രവീണും ബൈജു ഗോപാലനുമാണ്.  എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി. മെയ് 20ന് ചിത്രം റിലീസ് ചെയ്യും.