ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന കുറ്റവും ശിക്ഷയും സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. കമ്മട്ടിപ്പാടം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പുറത്തിറങ്ങുന്ന രാജീവ് രവി ചിത്രമാണ് കുറ്റവും ശിക്ഷയും. ചിത്രം മേയ് 27ന് റിലീസ് ചെയ്യും. കാസർകോഡ് ജില്ലയിൽ നടന്ന ഒരു ജ്വല്ലറി മോഷണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന  കുറ്റവും ശിക്ഷയും സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. കമ്മട്ടിപ്പാടം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പുറത്തിറങ്ങുന്ന രാജീവ് രവി ചിത്രമാണ് കുറ്റവും ശിക്ഷയും. ചിത്രം മേയ് 27ന് റിലീസ് ചെയ്യും.

ADVERTISEMENT

കാസർകോഡ് ജില്ലയിൽ നടന്ന ഒരു ജ്വല്ലറി മോഷണ കേസിന്റെ അന്വേഷണത്തെ ആധാരമാക്കിയുള്ള ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് കുറ്റവും ശിക്ഷയും. ഷറഫുദീന്‍, സണ്ണി വെയ്ന്‍, അലന്‍സിയര്‍ ലോപ്പസ്, സെന്തില്‍ കൃഷ്ണ, ശ്രിന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ സുപരിചിതനായ പൊലീസ് ഉദ്യോഗസ്ഥന്‍ സിബി തോമസാണ് ചിത്രത്തിന് കഥ ഒരുക്കിയിട്ടുള്ളത്. 

യഥാർഥ കേസിന്റെ അന്വേഷണം നയിച്ചതും സിബി തോമസാണ്. 

ADVERTISEMENT

മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. ഫിലിംറോള്‍ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി. ആറാണ് കുറ്റവും ശിക്ഷയും നിർമിക്കുന്നത്. ഛായാഗ്രഹണം: സുരേഷ് രാജൻ, എഡിറ്റിങ്: ബി.അജിത് കുമാർ. പിആർഒ ആതിര ദിൽജിത്ത്