ബോളിവുഡ് താരം മഹിമ ചൗധരിയുടെ കാൻസർ അതിജീവന അനുഭവം വെളിപ്പെടുത്തി അനുപം ഖേർ. സ്തനാർബുദ ബാധിതയായിരുന്നുവെന്നും ഇപ്പോൾ രോഗത്തെ അതിജീവിച്ച് പൂർണ ആരോഗ്യവതിയായി സിനിമയിലേക്ക് തിരിച്ചെത്തിയെന്നും അനുപം ഖേറിന്റെ ഔദ്യോഗിക പേജിൽ പങ്കുവച്ച വിഡിയോയിൽ മഹിമ സ്ഥിരീകരിച്ചു. ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡ് താരം മഹിമ ചൗധരിയുടെ കാൻസർ അതിജീവന അനുഭവം വെളിപ്പെടുത്തി അനുപം ഖേർ. സ്തനാർബുദ ബാധിതയായിരുന്നുവെന്നും ഇപ്പോൾ രോഗത്തെ അതിജീവിച്ച് പൂർണ ആരോഗ്യവതിയായി സിനിമയിലേക്കു തിരിച്ചെത്തിയെന്നും അനുപം ഖേറിന്റെ ഔദ്യോഗിക പേജിൽ പങ്കുവച്ച വിഡിയോയിൽ മഹിമ സ്ഥിരീകരിച്ചു. ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ട മഹിമ, അതു മറച്ചു വയ്ക്കാതെയാണ് വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ‘‘നീയാണ് എന്റെ ഹീറോ’’ എന്ന് പറഞ്ഞുകൊണ്ട് മഹിമയെ ചേർത്തു പിടിക്കുകയാണ് അനുപം ഖേർ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.

തന്റെ കാൻസർ അതിജീവന അനുഭവം വിശദമായി തന്നെ മഹിമ വിഡിയോയിൽ പറയുന്നുണ്ട്. സിനിമയിൽ വേഷം വാഗ്ദാനം ചെയ്ത അനുപം ഖേറിനോട് തന്റെ കഥാപാത്രത്തിനായി വിഗ് ധരിക്കാമോ എന്നാണ് മഹിമ തിരിച്ചു ചോദിച്ചത്. ആ മറുചോദ്യമാണ് താരത്തിന്റെ രോഗാവസ്ഥ വെളിപ്പെടുത്തിയത്. പുതിയ സിനിമയുടെ ചിത്രീകരണത്തിനായി അമേരിക്കയിലായിരുന്ന അനുപം ഖേർ, അതിലൊരു വേഷം ചെയ്യാമോ എന്നു ചോദിക്കാനാണ് മഹിമ ചൗധരിയെ ബന്ധപ്പെട്ടത്. വേഷം ചെയ്യാമെന്നും വിഗ് വച്ച് അഭിനയിക്കാൻ അനുവദിക്കണമെന്നുമായിരുന്നു മഹിമയുടെ അഭ്യർത്ഥന.

മാരക രോഗത്തെ വളരെ ധീരതയോടെയാണ് മഹിമ നേരിട്ടതെന്ന് ഖേർ വിഡിയോയിൽ പറയുന്നു. രോഗനിർണയത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചുമൊക്കെയുള്ള അനുപം ഖേറിന്റെ ചോദ്യങ്ങൾക്ക് വളരെ വിശദമായിത്തന്നെ മഹിമ മറുപടി പറയുന്നു. രോഗവിവരം സ്വന്തം അമ്മയിൽ നിന്ന് മറച്ചുവയ്ക്കേണ്ടി വന്ന കാര്യം പറഞ്ഞപ്പോൾ മഹിമ വിതുമ്പി. പ്രാഥമിക ഘട്ടത്തിൽ രോഗം തിരിച്ചറിഞ്ഞതുകൊണ്ടാണ് പൂർണമായും ചികിത്സിച്ചു ഭേദമാക്കാൻ കഴിഞ്ഞതെന്നും മഹിമ വ്യക്തമാക്കി. ധൈര്യവതിയായി രോഗത്തെ നേരിട്ട മഹിമ യഥാർഥ ഹീറോയാണെന്ന് അനുപം ഖേർ പറഞ്ഞു. വീണ്ടും സിനിമയിലേക്ക് ക്ഷണിച്ചതിനും അനുപം ഖേറിന്റെ ധൈര്യവും ആത്മവിശ്വാസവും പകരുന്ന വാക്കുകൾക്കും മഹിമ ചൗധരി നന്ദി പറഞ്ഞു.

ADVERTISEMENT

മനോഹരമായ ഒരു അടിക്കുറിപ്പോടെയാണ് അനുപം ഖേർ വിഡിയോ പങ്കുവച്ചത്. ‘‘അവൾക്ക് നിങ്ങളുടെ ഊഷ്മളമായ സ്നേഹം, ആശംസകൾ, പ്രാർഥനകൾ, അനുഗ്രഹങ്ങൾ എല്ലാം പകർന്നുകൊടുക്കുക. വീണ്ടും കൂടുതൽ കരുത്തോടെ പറന്നുയരാൻ തയ്യാറായി അവൾ സെറ്റിലെത്തിയിരിക്കുകയാണ്. എല്ലാ നിർമാതാക്കൾക്കും സംവിധായകർക്കും ഒരിക്കൽ കൂടി അവളുടെ കഴിവുകൾ പ്രയോജനപ്പെടുത്താനുള്ള അവസരമാണ് വന്നിരിക്കുന്നത്’’–അനുപം ഖേർ കുറിച്ചു. മഹിമയുടെ രോഗത്തെക്കുറിച്ച് അറിഞ്ഞ ആരാധകർ താരത്തിന് കരുതലും പിന്തുണയും രേഖപ്പെടുത്തി. മഹിമ വീണ്ടും സ്‌ക്രീനിൽ തിരിച്ചെത്തുന്നത് കാണാൻ അക്ഷമയോടെ കാത്തിരിക്കുകയാണെന്നാണ് ആരാധകരുടെ കമന്റുകൾ.