നിരന്തരം ചോദ്യങ്ങൾ ചോദിക്കുന്ന, ചിട്ടയായ ജീവിതരീതി പിൻതുടരുന്ന, തികച്ചും കണിശക്കാരനായ ഒരു വിനായകൻ... അതാണു സ്വകാര്യ സംഭാഷണത്തിൽ നമുക്കു കാണാനാവുക. പ്രകോപിപ്പിക്കുന്ന ചോദ്യവുമായി പോയാൽ പൊട്ടിത്തെറിക്കാൻ മടി കാണിക്കാത്ത വിനായകൻ പക്ഷേ, ഗൗരവമായി സംസാരിച്ചാൽ ചിന്തകളുടെയും ആശയങ്ങളുടെ കലവറ തുറന്നു തരും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിരന്തരം ചോദ്യങ്ങൾ ചോദിക്കുന്ന, ചിട്ടയായ ജീവിതരീതി പിൻതുടരുന്ന, തികച്ചും കണിശക്കാരനായ ഒരു വിനായകൻ... അതാണു സ്വകാര്യ സംഭാഷണത്തിൽ നമുക്കു കാണാനാവുക. പ്രകോപിപ്പിക്കുന്ന ചോദ്യവുമായി പോയാൽ  പൊട്ടിത്തെറിക്കാൻ മടി കാണിക്കാത്ത വിനായകൻ പക്ഷേ, ഗൗരവമായി സംസാരിച്ചാൽ ചിന്തകളുടെയും ആശയങ്ങളുടെ കലവറ തുറന്നു തരും. തന്നെ മുന്നോട്ടു നയിക്കുന്നതും പലപ്പോഴും കുഴക്കുന്നതും വാക്കുകൾ ആണെന്നു വിനായകൻ പറയും. വാക്കുകൾ എന്നു പറയുന്നതിനു തന്നെ ഒരു പ്രത്യേക ഊന്നലുണ്ട് വിനായകന്.

ADVERTISEMENT

അറിവ് നേടുന്നതാണു കലാകാരനായിരിക്കാനുള്ള ഏറ്റവും കുറഞ്ഞ യോഗ്യതയെന്നു വിനായകന് അഭിപ്രായമുണ്ട്. അതു കേവലം സ്കൂൾ വിദ്യാഭ്യാസമല്ലെന്നും ജ്ഞാനമാണെന്നും ഉറപ്പിച്ചു പറയുന്നു. അറിവ് നേടാൻ പുസ്തകം വായിക്കാറില്ല. സംസാരങ്ങളിൽ നിന്നും സംസർഗങ്ങളിൽ‍ നിന്നും ലഭിക്കുന്ന അറിവുകളാണ് വിനായകനെ സഹായിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ മാത്രം പോസ്‌റ്റു ചെയ്ത് മാറി നിൽക്കുന്നത് , കാണുന്നവർ മടിയന്മാരാവരുത് എന്ന കരുതലുള്ളതുകൊണ്ടാണത്രേ. കാഴ്ചക്കാർ ചിന്തിച്ചെടുക്കുന്നതാണ് അർഥമെന്നും അതു സ്പൂണിൽ കോരിക്കൊടുക്കാൻ താൻ ഒരുക്കമല്ലെന്നും വിനായകന്റെ തുറന്നു പറച്ചിൽ.

ADVERTISEMENT

അർഥം പലപ്പോ‍ഴും ഏകപക്ഷീയമായതുകൊണ്ട് പല വാക്കുകളുടെ പ്രയോഗത്തിലും ഉപയോഗത്തിലും ഒട്ടും താൽപര്യമില്ല. പലതരത്തിൽ വ്യാഖ്യാനങ്ങൾ വരാൻ സാധ്യതയുള്ള വാക്കുകളുടെ കളികളിലും താൻ വീണു പോകില്ലെന്നു വിനായകൻ ഉറപ്പിക്കുന്നു. മീടു എന്ന വാക്ക് ലഘൂകരിക്കപ്പെട്ടു പോയതാണെന്നും അത് വലിയ കുറ്റകൃത്യം അടങ്ങിയ വാക്കാണെന്നും വിനായകൻ പറയുന്നു.

ADVERTISEMENT

ദിവസങ്ങൾക്കു മുൻപ് പ്രസ്മീറ്റിൽ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിനും മറുപടിയുണ്ട് വിനായകന്. `‘‘കാര്യങ്ങൾ പറഞ്ഞാൽ മനസിലാകാത്ത ഒരു പ്രത്യേക വിഭാഗം ആളുകൾക്ക് മനസ്സിലാവാൻ വേണ്ടി എന്താണ് കൺസെന്റ് എന്നു ലളിതമായി പറയാൻ നോക്കിയതാണ്. പക്ഷേ പറഞ്ഞുവന്നപ്പോൾ അർഥം മാറി , ഞാനൊരു വൃത്തികെട്ടവനായി, ഞാൻ അങ്ങനെ അല്ല. മാന്യനാണ്, ആ പെൺകുട്ടിക്കു ബുദ്ധിമുട്ടുണ്ടായെങ്കിൽ ഞാൻ മാപ്പ് പറയുന്നു’’.–` വിനായകൻ പറഞ്ഞു. 

വളരെ കുറച്ച് ആളുകളേയുള്ളു വിനായകന്റെ ജീവിതത്തിൽ, അവരുടെ ജീവിതത്തിൽ തമാശക്കാരനാണെന്നും വിനായകൻ പറയുന്നു. സിനിമ എന്ന ജോലിയുടെ ഭാഗമായി വളരെ മുൻപ് തന്നെ സമൂഹിക ജീവിതം പരിമിതപ്പെട്ടു പോയി. അടുത്ത ആളുകൾ മാത്രമുള്ള ചെറിയ ലോകത്തേക്ക് മറ്റാരെയും കടത്തിവിടാറില്ല. ‘‘ഞാനൊരു കിറുക്കനല്ല ( ക്രാക്കൻ എന്നു വിനായകന്റെ പ്രയോഗം) , ലോകത്തിൽ ഒറ്റ സത്യമേയുള്ളൂ’’. ഒരിക്കൽ ലോകം താൻ പറഞ്ഞ സത്യങ്ങളിലേക്ക് എത്തിച്ചേരുമെന്നും വിനായകന്റെ വാക്യം.