നടൻ ഷമ്മി തിലകനെതിരായ ‘അമ്മ’ സംഘടനയുടെ നടപടികളില്‍ പ്രതിഷേധം രേഖപ്പെടുത്തി നടി രഞ്ജിനി. ബലാത്സംഗ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വിജയ് ബാബു സംഘടനയില്‍ തുടരുമ്പോള്‍ ഷമ്മി തിലകനെ പോലുള്ള നിരപരാധികളായ അഭിനേതാക്കളെ പുറത്തുനിർത്തുന്നത് ദൗർഭാഗ്യകരമാണെന്ന് രഞ്ജിനി പറയുന്നു. ‘അമ്മ’യിലെ രണ്ട് ജനപ്രതിനിധികളെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടൻ ഷമ്മി തിലകനെതിരായ ‘അമ്മ’ സംഘടനയുടെ നടപടികളില്‍ പ്രതിഷേധം രേഖപ്പെടുത്തി നടി രഞ്ജിനി. ബലാത്സംഗ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വിജയ് ബാബു സംഘടനയില്‍ തുടരുമ്പോള്‍ ഷമ്മി തിലകനെ പോലുള്ള നിരപരാധികളായ അഭിനേതാക്കളെ പുറത്തുനിർത്തുന്നത് ദൗർഭാഗ്യകരമാണെന്ന് രഞ്ജിനി പറയുന്നു. ‘അമ്മ’യിലെ രണ്ട് ജനപ്രതിനിധികളെയും രഞ്ജിനി രൂക്ഷമായി വിമര്‍ശിക്കുന്നു.

‘‘തിലകൻ അങ്കിളിനെയും ഷമ്മി തിലകനെയും പോലെയുള്ള നടന്മാരെ ‘അമ്മ’യില്‍നിന്ന് പുറത്താക്കുന്ന നടപടി ദൗര്‍ഭാഗ്യകരമാണ്. ബലാല്‍സംഗ കേസില്‍ കുറ്റാരോപിതനായ വിജയ് ബാബുവിനെ സംഘടനയില്‍ തുടരാന്‍ ഇവർ അനുവദിക്കുകയും ചെയ്യുന്നു. ഈ താരസംഘടന ഒരു പരിഹാസപാത്രമായി മാറിയിരിക്കുകയാണ്. ഇത് മാഫിയാവല്‍ക്കരണമാണ്. രണ്ട് എംഎൽഎമാർ അവിടെ ഉറങ്ങുകയാണോ? ഈ ചെറിയ കൂട്ടായ്മയില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്കായി നിങ്ങള്‍ക്ക് നിലകൊള്ളാനായില്ലെങ്കില്‍, നിങ്ങളുടെ മണ്ഡലങ്ങളിലെ സാധാരണക്കാര്‍ക്കായി എന്താണ് ചെയ്യാന്‍ പോകുന്നത്?.’’ –രഞ്ജിനി പറയുന്നു.