1970-ന്റെ ആരംഭത്തോടെയാണ് മലയാളത്തിൽ പോപ്പുലർ സിനിമകളുടെ വസന്തകാലം വിരിഞ്ഞതെന്ന് അക്കാലത്തെ പ്രശസ്ത ചലച്ചിത്ര നിരൂപകനായ സിനിക്ക് ഒരു വാരികയ്ക്ക് കൊടുത്ത അഭിമുഖത്തിൽ അഭിപ്രായപ്പെട്ടിരുന്നു. അദ്ദേഹം എഴുതിയ വരികളിലെ സാരാംശത്തെക്കുറിച്ച് ആലോചിച്ചുകൊണ്ടിരുന്നപ്പോൾ അതിനുള്ള വ്യക്തമായ മറുപടിയും താഴെയുള്ള

1970-ന്റെ ആരംഭത്തോടെയാണ് മലയാളത്തിൽ പോപ്പുലർ സിനിമകളുടെ വസന്തകാലം വിരിഞ്ഞതെന്ന് അക്കാലത്തെ പ്രശസ്ത ചലച്ചിത്ര നിരൂപകനായ സിനിക്ക് ഒരു വാരികയ്ക്ക് കൊടുത്ത അഭിമുഖത്തിൽ അഭിപ്രായപ്പെട്ടിരുന്നു. അദ്ദേഹം എഴുതിയ വരികളിലെ സാരാംശത്തെക്കുറിച്ച് ആലോചിച്ചുകൊണ്ടിരുന്നപ്പോൾ അതിനുള്ള വ്യക്തമായ മറുപടിയും താഴെയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1970-ന്റെ ആരംഭത്തോടെയാണ് മലയാളത്തിൽ പോപ്പുലർ സിനിമകളുടെ വസന്തകാലം വിരിഞ്ഞതെന്ന് അക്കാലത്തെ പ്രശസ്ത ചലച്ചിത്ര നിരൂപകനായ സിനിക്ക് ഒരു വാരികയ്ക്ക് കൊടുത്ത അഭിമുഖത്തിൽ അഭിപ്രായപ്പെട്ടിരുന്നു. അദ്ദേഹം എഴുതിയ വരികളിലെ സാരാംശത്തെക്കുറിച്ച് ആലോചിച്ചുകൊണ്ടിരുന്നപ്പോൾ അതിനുള്ള വ്യക്തമായ മറുപടിയും താഴെയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1970 ന്റെ ആരംഭത്തോടെയാണ് മലയാളത്തിൽ പോപ്പുലർ സിനിമകളുടെ വസന്തകാലം വിരിഞ്ഞതെന്ന് അക്കാലത്തെ പ്രശസ്ത ചലച്ചിത്ര നിരൂപകനായ സിനിക് ഒരു വാരികയ്ക്കു കൊടുത്ത അഭിമുഖത്തിൽ അഭിപ്രായപ്പെട്ടിരുന്നു. അദ്ദേഹം എഴുതിയ വരികളിലെ സാരാംശത്തെക്കുറിച്ച് ആലോചിച്ചുകൊണ്ടിരുന്നപ്പോൾ അതിനുള്ള വ്യക്തമായ മറുപടിയും താഴെയുള്ള വരികളിൽത്തന്നെ ഉണ്ടായിരുന്നു. അദ്ദേഹം ആ അക്ഷരക്കൂട്ടുകളിൽ അടയാളപ്പെടുത്തിയിരുന്നതിന്റെ ഏകദേശ രൂപം ഇങ്ങനെയായിരുന്നു.

1970 കാലഘട്ടത്തിലാണ് സമാന്തര സിനിമയെന്ന പുതിയൊരു ചലച്ചിത്ര സംസ്കാരവുമായി സംവിധായക പ്രതിഭകളായ അരവിന്ദനും അടൂർ ഗോപാലകൃഷ്ണനുമൊക്കെ കടന്നു വരുന്നത്. അന്നത്തെ വ്യവസ്ഥാപിത സിനിമാ സങ്കൽപത്തിൽനിന്നു തികച്ചും വ്യത്യസ്തമായ, ആർട്ട് ഫിലിം എന്ന വിളിപ്പേരിലറിയപ്പെടുന്ന ഒരു ബുദ്ധിജീവി കലാരൂപമായിരുന്നത്.

ADVERTISEMENT

പിന്നീട് മൂന്നാലു വർഷങ്ങൾ കഴിഞ്ഞപ്പോൾ അവരെ അനുഗമിച്ചുകൊണ്ടു മധ്യവർത്തി സിനിമ എന്ന പുതിയ ചലച്ചിത്ര വ്യാകരണവുമായി കെ.ജി.ജോർജും ഭരതനും മോഹനും പത്മരാജനുമൊക്കെ മലയാള സിനിമയുടെ മധ്യനിരയിലേക്കു കടന്നു വന്നു. പുതിയ ആശയങ്ങളും പുതുധാരാ ചിത്രീകരണശൈലിയുമായി കടന്നു വന്ന ഈ ചലച്ചിത്രകാരന്മാരുടെ വരവ് മലയാള സിനിമയ്ക്ക് പ്രത്യേകം ഒരു ഊർജം തന്നെ പകരുകയുണ്ടായി. കുറഞ്ഞ ചെലവിൽ എടുത്ത അവരുടെ ചിത്രങ്ങളൊക്കെ വളരെ ശ്രദ്ധേയങ്ങളുമായിരുന്നു. നിർമാണച്ചെലവ് അധികമാകാതെ വിജയ ചിത്രങ്ങൾ ഒരുക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ പല നിർമാതാക്കളും അവരെ വച്ച് ചിത്രങ്ങളെടുത്തെങ്കിലും വിജയ സൂചികയിൽ ഇടം തേടാൻ അവയിൽ ഭൂരിഭാഗം ചിത്രങ്ങൾക്കുമായില്ല.

പ്രശസ്ത സംവിധായകരായ കെ.എസ്.സേതുമാധവൻ, എ.വിൻസെന്റ്, പി.ഭാസ്കരൻ, ശശികുമാർ, ഐ.വി.ശശി, ഹരിഹരൻ, തുടങ്ങിയർ വൻ വിജയ ഫോർമുല ചിത്രങ്ങൾ ഒരുക്കിക്കൊണ്ടിരുന്ന സമയമായിരുന്നത്. സിനിമക്കൊട്ടക ഇളക്കി മറിക്കുന്ന പോപ്പുലർ സിനിമകൾ ഉണ്ടായാലേ നിർമാതാക്കൾക്കും തിയറ്റർ ഉടമകൾക്കും നിലനിൽപുണ്ടാവുകയുള്ളൂവെന്നു മനസ്സിലാക്കിയ എല്ലാ നിർമാതാക്കളും ഈ കമേഴ്സ്യൽ ചലച്ചിത്രകാരന്മാരുടെ കൂടാരത്തിലേക്കുതന്നെ തിരിച്ചു പോവുകയും ചെയ്തു. പിന്നെ ഒരു വ്യാഴവട്ടക്കാലം കച്ചവട സിനിമക്കാരും മധ്യവർത്തി സംവിധായകരും തമ്മിലുള്ള ഒരു മത്സരം തന്നെയാണ് ഉണ്ടായത്.

ഇവരിൽ പ്രമേയം കൊണ്ടും ആഖ്യാനശൈലി കൊണ്ടും മികവു പുലർത്തിയ സംവിധായകൻ ഹരിഹരനെക്കുറിച്ചാണ് ഈ കോളത്തിൽ ഇക്കുറി ഞാൻ കുറിക്കുന്നത്. ആദ്യകാലത്ത് മലയാള സിനിമയിൽ നിർദോഷമായ കോമഡി സിനിമകളെടുത്ത് പ്രേക്ഷക മനസ്സുകളിൽ ചിരിയുടെ നിലാവെട്ടം വിതറിയ സംവിധായകനാണ് ഹരിഹരൻ. ഹരിഹരന്റെ എല്ലാ ഹ്യൂമർ ചിത്രങ്ങളുടെയും സ്ഥിരം കാഴ്ചക്കാരനായിരുന്നു ഞാൻ.

1973 ൽ ഹരിഹരൻ ആദ്യമായി സംവിധാനം ചെയ്ത ‘ലേഡീസ് ഹോസ്റ്റൽ’ മുതൽ അദ്ദേഹത്തിന്റെ ‘അയലത്തെ സുന്ദരി’, ‘കോളജ് ഗേൾ’ തുടങ്ങിയ ചിത്രങ്ങളിലെ നിർദോഷമായ നർമമുഹൂർത്തങ്ങൾ ആസ്വദിച്ചു നിറചിരിയുടെ ശുദ്ധവായുവും ശ്വസിച്ചുകൊണ്ടായിരുന്നു അന്നൊക്കെ ഞാൻ തിയറ്ററിൽനിന്നു പുറത്തു വന്നിട്ടുള്ളത്. അന്നത്തെ വാർപ്പു മാതൃകയിലുള്ള വളിപ്പു കോമഡിയിൽനിന്ന് നിലവാരമുള്ള ഹാസ്യരംഗങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു ഹരിഹരന്റെ എല്ലാ തമാശച്ചിത്രങ്ങളും.

ADVERTISEMENT

എന്നാൽ കോമഡി ഫോർമുല ചിത്രങ്ങൾ അധികമായാൽ ജനത്തിന് പെട്ടെന്ന് ചളിപ്പുണ്ടാക്കുമെന്നു മനസ്സിലാക്കിയ അദ്ദേഹം അധികം വൈകാതെ ട്രാക്ക് മാറ്റി രാജഹംസം, ബാബുമോൻ, കന്യാദാനം, തെമ്മാടി വേലപ്പൻ, ഭൂമീദേവി പുഷ്പിണിയായി, സുജാത, സംഗമം തുടങ്ങിയ ഫാമിലി ഓറിയന്റഡ് സിനിമകളിലേക്ക് ചുവടുമാറ്റി. എല്ലാ ചിത്രങ്ങളെല്ലാം വൻ വിജയങ്ങളുമായിരുന്നു. അന്നത്തെ പ്രശസ്ത താരങ്ങളായ നസീർ, മധു, സോമൻ, ഷീല, ജയഭാരതി, വിധുബാല, വിജയശ്രീ തുടങ്ങിയ എല്ലാ താരങ്ങളും അദ്ദേഹത്തിന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യങ്ങളായിരുന്നു.

ഈ സമയത്താണ് മലയാള സിനിമയുടെ ഹരമായിരുന്ന ജയന്റെ അരങ്ങേറ്റമുണ്ടാവുന്നത്. തുടക്ക കാലത്ത് ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു കൊണ്ടിരുന്ന ജയൻ ഹരിഹന്റെ ‘പഞ്ചമി’യിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ടീമിലേക്ക് കടന്നുവരുന്നത്. ‘പഞ്ചമി’യിലൂടെയുണ്ടായ സൗഹൃദത്തിൽ നിന്നാണ് ഹരിഹരന്‍ 1979 ൽ ജയനെ പ്രതിനായകനാക്കി വലിയ ബജറ്റിൽ ‘ശരപഞ്ജര’മെന്ന എക്കാലത്തെയും വിജയചിത്രമൊരുക്കിയത്. മലയാള സിനിമയിൽ പുതിയൊരു താരതരംഗത്തിന് തുടക്കം കുറിച്ച ചിത്രമായിരുന്നത്. പ്രതിനായക കഥാപാത്രമായിരുന്നെങ്കിലും, ജയന്റെ ശരീര സൗന്ദര്യവും, പ്രത്യേക തരത്തിലുള്ള ഭാവ ചലനവും കൊണ്ട് പ്രേക്ഷക മനസ്സുകൾ ജയനെ ഒരു വീരനായകനെപ്പോലെയാണ് കണ്ടിരുന്നത്. ജയൻ നെഞ്ചും വിരിച്ചു നിന്ന് കുതിരയെ കുളിപ്പിക്കുന്ന രംഗത്തെപ്പറ്റി പഴയ തലമുറയിൽ പെട്ടവരും ഇപ്പോഴത്തെ ന്യൂജെൻ കുട്ടികളും ഒരേ ആവേശത്തിൽ പറയുന്നത് ഞാൻ പല വട്ടം കേട്ടിട്ടുണ്ട്. ഇന്നും ആ ചിത്രത്തെക്കുറിച്ച് പ്രായഭേദമന്യേ എല്ലാവരും ഒരേ പോലെ പറയുന്നുണ്ടെങ്കിൽ അന്ന് ‘ശരപഞ്ജരം’ ജനമനസ്സുകളിൽ എന്തുമാത്രം സ്വാധീനമായിരിക്കും ചെലുത്തിയിരിക്കുക?

ശരപഞ്ജര കാലം കഴിഞ്ഞ് പിന്നേയും ചില ജനപ്രിയ ചിത്രങ്ങളുമായി മുന്നോട്ടു പോയ്ക്കൊണ്ടിരുന്നപ്പോഴാണ് തന്റെ ചലച്ചിത്ര സൃഷ്ടിയിൽ പുതിയ മാറ്റങ്ങൾ അനിവാര്യമാണെന്ന് ഹരിഹരനു തോന്നാൻ തുടങ്ങിയത്. കാലത്തിനനുസരിച്ചുള്ള പുതുമയുള്ള പ്രമേയവും, ആഖ്യാനരീതികളുമായാണ് ഹരിഹരന്റെ മൂന്നാമൂഴം ആരംഭിക്കുന്നത്.

അങ്ങനെയാണ് എംടിയുടെ തിരക്കഥയിൽ ഒരു ചിത്രം ചെയ്യാനുള്ള ആലോചനയുമായി ഹരിഹരൻ അദ്ദേഹത്തിന്റെ സവിധത്തിലെത്തുന്നത്. ഒരേ നാട്ടുകാരനും ഇടയ്ക്കു കണ്ടുള്ള പരിചയവും വച്ച് ഹരിഹരന്റെ മനസ്സിലുള്ള സിനിമ എന്താണെന്ന് എംടിക്കു വേഗം ഉൾക്കൊള്ളാൻ കഴിഞ്ഞു. ഇവിടെ നിന്നാണ് ഹരിഹരന്റെ ‘ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച’ ആരംഭിക്കുന്നത്. ഭാര്യാഭർത്തൃ ബന്ധവും ഭാര്യയ്ക്ക് അറിയാതെ വന്നു ചേരുന്ന അവിഹിതവുമാണ് കഥാവിഷയമെങ്കിലും എംടി എന്ന തിരക്കഥാകാരൻ കോർത്തിണക്കിയ വൈകാരികമായ മുഹൂർത്തങ്ങളുടെ പുതുമയാണ് ആ ചിത്രത്തിലേക്കു പ്രേക്ഷകരെ കൂടുതൽ ആകർഷിച്ചത്. വ്യക്തിജീവിതത്തിന്റെ സംഘർഷങ്ങളും ഉൾപിരിവുകളും ഏതേത് അനുപാതത്തിൽ സമന്വയിപ്പിക്കണമെന്ന് വ്യക്തമായ കാഴ്ചപ്പാടുള്ള ഒരു സംവിധായകനു മാത്രമേ എംടിയുടെ ഇടവഴിയിലെ പൂച്ചയുടെ ആത്മാവ് ഒട്ടും ചോർന്നു പോകാതെ അഭ്രപാളികളിൽ ഒപ്പിവയ്ക്കാനാവൂ. ചിത്രം റിലീസായപ്പോൾ ജനം രണ്ടു കൈയ്യും നീട്ടിയാണ് മിണ്ടാപ്പൂച്ചയെ സ്വീകരിച്ചത്.

'പൂമഠത്തെ പെണ്ണ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് വേളയിൽ ഹരിഹരനും സംവിധാന സഹായി ശേഖർ കാവുശേരിയും
ADVERTISEMENT

‘ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച’യെ തുടർന്നു വന്ന ഹരിഹരന്റെ ‘പഞ്ചാഗ്നി’യും ‘അമൃതംഗമയ’യും ‘നഖക്ഷതങ്ങ’ളും ഒക്കെ മലയാള ചലച്ചിത്ര സംസ്കാരത്തിന്റെ അറിവടയാളങ്ങളായി മാറുകയായിരുന്നു. വിധിയുടെ നിയന്ത്രണരേഖ മാറ്റിയെഴുതിയ ഒരു പെണ്മനസ്സിന്റെ അതിജീവനത്തിന്റെ കഥ സെല്ലുലോയിഡിൽ വരച്ചു ചേർത്ത മനോഹരമായൊരു പെയിന്റിങ് പോലെയാണ് അന്ന് നിരൂപകരും ബുദ്ധിജീവികളുമൊക്കെ ഹരിഹരന്റെ ചിത്രങ്ങളെ പ്രകീർത്തിച്ചത്.

പിന്നേയും കുറേ നാളുകൾ കഴിഞ്ഞപ്പോൾ, തന്റെ നാലാമൂഴമെന്നു വിശേഷിപ്പിക്കാവുന്ന ബൃഹത്തായ ഒരു ചലച്ചിത്ര സൃഷ്ടിയിലേക്കാണ് ഹരിഹരൻ നീങ്ങിയത്. പണ്ടു പറഞ്ഞു ശീലിച്ച വടക്കൻ പാട്ടുകഥയ്ക്ക് പുതിയൊരു ഭാവുകത്വപരിണാമവുമായി എംടി ഒരുക്കിയ ‘ഒരു വടക്കൻ വീരഗാഥ’ യുടെ അമരക്കാരനായി മാറുകയായിരുന്നു ഹരിഹരൻ. നമ്മൾ അന്നോളം കേട്ടുശീലിച്ച ചതിയൻ ചന്തു എന്ന ദുഷ്ടകഥാപാത്രത്തെ നന്മയുടെയും രക്തസാക്ഷിത്വത്തിന്റെയും പ്രതീകമായി മാറ്റിയ എംടിയുടെ ‘ഒരു വടക്കൻ വീരഗാഥ’ ഹരിഹരൻ എന്ന സർഗപ്രതിഭയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായി മാറുകയായിരുന്നു. അതേപോെല തന്നെയായിരുന്നു എംടിയുടെ ‘കേരളവർമ പഴശ്ശി രാജ’യും. രണ്ടു ചിത്രങ്ങളിലും മമ്മൂട്ടിയായിരുന്നു നായകൻ. മമ്മൂട്ടിയുടെ കരുത്തുള്ള കഥാപാത്രങ്ങളെക്കുറിച്ച് പറയുമ്പോൾ ഓർമയിൽ ഓടിയെത്തുന്നവയാണ് ചന്തുവും പഴശ്ശിരാജയും.

ഞാൻ സിനിമയിൽ വന്ന ശേഷം ഒരുപാടു സംവിധായകരെ പരിചയപ്പെട്ടിട്ടുണ്ടെങ്കിലും ഹരിഹരനെന്ന സർഗപ്രതിഭയെ ഒന്നു നേരിൽ കാണാനോ സംസാരിക്കാനോ ഉള്ള ഒരവസരവും അന്നെനിക്ക് ഉണ്ടായില്ല. ഞാൻ മദ്രാസിൽ ചെല്ലുമ്പോൾ അദ്ദേഹത്തെ പോയി ഒന്നു കാണണമെന്ന് പലവട്ടം വിചാരിക്കുമെങ്കിലും എന്റെ സിനിമാ തിരക്കു മൂലം പലപ്പോഴും സാധിക്കാതെ വരികയാണുണ്ടായത്.

എന്തായാലും അടുത്ത വരവിനു പോയിക്കാണണമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് എഡിറ്റർ ശങ്കുണ്ണിയേട്ടന്റെ മുറിയിൽ വച്ച് അവിചാരിതമായി അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ശേഖർ കാവുശ്ശേരി എന്ന ശേഖരൻ കുട്ടിയെ ഞാൻ കാണുന്നത്. ശങ്കുണ്ണിയേട്ടന്റെ എഡിറ്റിങ് റൂമിൽ വച്ച് പലപ്പോഴും കണ്ടിട്ടുള്ള പരിചയം വച്ച്, ഞാൻ ഹരിഹരൻ സാറിനെ കാണാൻ പോകുന്നതിനെക്കുറിച്ചു ശേഖരൻ കുട്ടിയോട് ആരാഞ്ഞു. ‘‘ഹരിഹരൻ സാർ വീട്ടിലുണ്ടെങ്കിൽ നമുക്ക് പോയി കാണാമല്ലോ’’എന്ന് ശേഖരൻ കുട്ടി പറഞ്ഞപ്പോൾ അന്നു വൈകുന്നേരം തന്നെ പോയി കാണാമെന്നു ഞാൻ പറയുകയും ചെയ്തു. അപ്പോൾത്തന്നെ ശേഖരൻ കുട്ടി ഹരിഹരന്റെ വീട്ടിലേക്കു വിളിച്ചു. നിരാശയായിരുന്നു മറുപടി.

‘‘ഹരിഹരൻ സാറ് സ്ഥലത്തില്ല. കോഴിക്കോടു പോയിരിക്കുകയാണ്. ഒരാഴ്ച കഴിഞ്ഞേ വരൂ’’.

അദ്ദേഹം ഒരുക്കിയ ‘ഇടവഴിയിലെ പൂച്ച മണ്ടാപ്പൂച്ച’, ‘പഞ്ചാഗ്നി’, ‘അമൃതംഗമയ’ തുടങ്ങിയ സിനിമകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉൾകാഴ്ചയെക്കുറിച്ചൊക്കെ ആ നാവിൻ തുമ്പിൽനിന്നുതന്നെ കേൾക്കണമെന്ന് ആഗ്രഹിച്ചതാണെങ്കിലും ആ മോഹം അന്നും സഫലമായില്ല .

പിന്നീട് 1993 ൽ ഞങ്ങൾ മാക്ട തുടങ്ങിയപ്പോൾ അതിന്റെ മൂന്നാമത്തെ ചെയർമാനായി എറണാകുളത്തു വന്നപ്പോഴാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി നേരിൽ കാണുന്നത്. മാക്ടയുടെ ചെയർമാനായതോടെ അദ്ദേഹം മാസത്തിൽ രണ്ടു മൂന്നു പ്രാവശ്യം എറണാകുളത്തു വന്നു പോകാൻ തുടങ്ങിയപ്പോഴാണ് ഞങ്ങളുടെ സൗഹൃദം വളരാൻ തുടങ്ങിയത്. മാക്ടയുടെ എന്തെങ്കിലും ആവശ്യങ്ങൾക്കായി ഞാൻ പലപ്പോഴും അദ്ദേഹത്തെ മദ്രാസിലേക്ക് വിളിക്കുമായിരുന്നു. സിനിമാ പ്രതിസന്ധിയെക്കുറിച്ചും താരങ്ങളുടെ അപ്രമാദിത്വത്തെക്കുറിച്ചുമൊക്കെ ഞങ്ങൾ തമ്മിൽ ഒത്തിരി നേരം സംസാരിക്കാറുണ്ടായിരുന്നു. സാഹിത്യത്തിന് പൈതൃകമുള്ളതുപോലെ സിനിമയ്ക്കുമൊരു പൈതൃകമുണ്ടെന്നുള്ള വലിയ കാഴ്ചപ്പാടുള്ള ചലച്ചിത്രകാരനായിരുന്നു അദ്ദേഹം.

ഞങ്ങള്‍ ചേർന്നു സിനിമ ഒന്നും ചെയ്തിട്ടില്ലെങ്കിലും വളരെ വ്യത്യസ്തമായ ഒരു സ്വഭാവ വിശേഷത്തിനുടമയാണ് അദ്ദേഹമെന്ന് പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്.

യേശുദാസിനെപ്പോലെ ശുഭ്രവസ്ത്രധാരിയാണ് ഹരിഹരനും. ആ വെളുത്ത വസ്ത്രത്തിന്റെ വെണ്മ അദ്ദേഹത്തിന്റെ പെരുമാറ്റത്തിലും പ്രവൃത്തിയിലുമൊക്കെ നിറഞ്ഞു നിൽക്കുന്നു. തനിക്കു ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങൾ ആരുടേയും മുഖത്തു നോക്കി പറയാൻ ഒരു മടിയുമില്ലാത്ത ആളാണ് അദ്ദേഹം. അവസരങ്ങൾക്കു വേണ്ടി ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാതെ ഇന്നും തന്റെ വ്യക്തിത്വം കാത്തു സൂക്ഷിച്ചുകൊണ്ട് മലയാള സിനിമയിലെ ഒറ്റയാനായി വിരാജിക്കുകയാണ് ഹരിഹരൻ.

(തുടരും)