ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം പയ്യന്നൂരിൽ ആരംഭിച്ചു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമിച്ച 18 ചിത്രങ്ങളിൽ 14 ചിത്രങ്ങളുടേയും സംവിധായകർ പുതുമുഖങ്ങളാണ്. പത്തൊൻപതാമത്തെ ചിത്രവും നവാഗതനായ ആദിത്യൻ ചന്ദ്രശേഖറാണ് സംവിധാനം ചെയ്യുന്നത്. ഏറെ വിജയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം പയ്യന്നൂരിൽ ആരംഭിച്ചു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമിച്ച 18 ചിത്രങ്ങളിൽ 14 എണ്ണത്തിന്റെയും സംവിധായകർ പുതുമുഖങ്ങളാണ്. പത്തൊൻപതാമത്തെ ചിത്രം നവാഗതനായ ആദിത്യൻ ചന്ദ്രശേഖറാണ് സംവിധാനം ചെയ്യുന്നത്. ഏറെ വിജയം നേടിയ 'ഹൃദയം' എന്ന ചിത്രത്തിലെ ജോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ കൂടിയാണ് ആദിത്യൻ. ആവറേജ് അമ്പിളി എന്ന വെബ് സീരിസ് ആദിത്യൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്തിട്ടുണ്ട്.

ഉത്തര മലബാറിന്റെ ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഈ കോമഡി ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും ബേസിൽ ജോസഫും സൈജു കുറുപ്പും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിരഞ്ജനാ അനൂപ് ആണ് നായിക. തൻവി റാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നാട്ടുമ്പുറത്തെ സാധാരണക്കാരായ ഏതാനും പേരുടെ ജീവിതത്തിലെ ചില പ്രശ്നങ്ങളെ രസകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല.

ADVERTISEMENT

രാജേഷ് ശർമ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരും ഇരുപത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ആദിത്യൻ ചന്ദ്രശേഖരനും അർജുൻ നാരായണനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മനു മഞ്ജിത്ത്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് ഇഫ്തി ഈണം പകർന്നിരിക്കുന്നു. ജിതിൻ സ്റ്റാൻസിലോസ് ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിങ്ങും നിർവഹിക്കുന്നു. കലാസംവിധാനം ത്യാഗു, മേക്കപ്പ് സുധി, കോസ്റ്റ്യൂം ഡിസൈൻ സ്റ്റെഫി സേവ്യർ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ വിനയ് ബാബു, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ കെ.എം. നാസർ, പ്രൊഡക്‌ഷൻ മാനേജർ കല്ലാർ അനിൽ, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് ഷിബു പന്തലക്കോട്, പ്രൊഡക്‌ഷൻ കൺട്രോളർ ഷിബു ജി. സുശീലൻ, പിആർഒ വാഴൂർ ജോസ്, സ്റ്റിൽസ് വിഷ്ണു രാജൻ.