ഒറ്റ ഡാൻസിലൂടെ കേരളം മുഴുവൻ തരംഗമായ കുഞ്ചാക്കോ ബോബൻ ചിത്രം ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രമേയം കൊണ്ടും ചിത്രീകരണ ശൈലി കൊണ്ടും പ്രാദേശിക ഭാഷാ മാധുര്യം െകാണ്ടും എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന വിധമാണ് ട്രെയിലർ അണിയിച്ചൊരുക്കിയിരിക്കുന്നത്. രതീഷ് ബാലകൃഷ്ണൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റ ഡാൻസിലൂടെ കേരളം മുഴുവൻ തരംഗമായ കുഞ്ചാക്കോ ബോബൻ ചിത്രം ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രമേയം കൊണ്ടും ചിത്രീകരണ ശൈലി കൊണ്ടും പ്രാദേശിക ഭാഷാ മാധുര്യം െകാണ്ടും എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന വിധമാണ് ട്രെയിലർ അണിയിച്ചൊരുക്കിയിരിക്കുന്നത്.

ADVERTISEMENT

രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് സിനിമയുടെ സംവിധാനം. പ്രമേയം കൊണ്ടും ചിത്രീകരണ ശൈലി കൊണ്ടും പ്രാദേശിക ഭാഷാ മാധുര്യം കൊണ്ടും പ്രത്യേകത നിറഞ്ഞതാണെന്ന് ചിത്രമെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു. കോഴുമ്മൽ രാജീവൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്.

ADVERTISEMENT

എസ്.ടി. കെ ഫ്രെയിംസിന്റെ ബാനറിൽ  സന്തോഷ് ടി. കുരുവിളയാണ് ‘ന്നാ താൻ കേസ് കൊട്’ നിർമിക്കുന്നത്. മഹേഷിന്റെ പ്രതികാരം, മായാനദി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വൈറസ്, ആർക്കറിയാം, നാരദൻ എന്നീ മികച്ച സിനിമകൾ സമ്മാനിച്ച സന്തോഷ് ടി. കുരുവിളയുടെ പന്ത്രാണ്ടാമത് ചിത്രമാണിത്. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം തുടങ്ങിയ ജനപ്രിയ സിനിമകളുടെ സംവിധായകൻ  രതീഷ് ബാലകൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ‘ന്നാ താൻ കേസ് കൊട്’.

ADVERTISEMENT

രാകേഷ് ഹരിദാസാണ് (ഷെർണി ഫെയിം) ഛായാഗ്രാഹകൻ. മനോജ് കണ്ണോത്ത് എഡിറ്റർ. ജ്യോതിഷ് ശങ്കർ ആർട്ട് ഡയറക്ടറും മെൽവി ജെ. കോസ്റ്റ്യൂം ഡിസൈനറുമാണ്. സംഗീതം ഡോൺ വിൻസന്റ്. ഗാനരചന വൈശാഖ് സുഗുണൻ. സൗണ്ട് ഡിസൈനർ  ശ്രീജിത്ത് ശ്രീനിവാസൻ, മിക്സിങ് വിപിൻ നായർ. സുധീഷ് ഗോപിനാഥ് ചീഫ് അസോസിയേറ്റ് , കാസ്റ്റിങ് ഡയറക്ടർ രാജേഷ് മാധവൻ. ഗായത്രി ശങ്കർ (സൂപ്പർ ഡീലക്സ് ഫെയിം) നായികയാവുന്ന ചിത്രത്തിൽ കാസർഗോഡ് നിവാസികളായ ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കുന്നു. വിനയ് ഫോർട്ട്, സൈജു കുറുപ്പ്, ജാഫർ ഇടുക്കി  എന്നിവരാണ് മറ്റു  പ്രധാന താരങ്ങൾ. ഓഗസ്റ്റ് 11ന് ചിത്രം തിയറ്ററുകളിലെത്തും.