തിയറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയ പൃഥ്വിരാജ് ചിത്രം കടുവ ഉൾപ്പടെ നിരവധി സിനിമകളാണ് ഓഗസ്റ്റ് ആദ്യവാരം തിയറ്ററുകളിലെത്തിയത്. ഫഹദ് ഫാസിലിന്റെ മലയൻകുഞ്ഞ് ഓഗസ്റ്റ് 11ന് പ്രൈമിലൂടെയും ജയസൂര്യയുടെ ജോൺ ലൂഥർ ഓഗസ്റ്റ് 5ന് മനോരമ മാക്സിലൂടെയും റിലീസിനെത്തി. ആലിയ ഭട്ടിന്റെ ഡാർലിങ്സ് ഓഗസ്റ്റ് 4ന് നെറ്റ്ഫ്ലിക്സിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിയറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയ പൃഥ്വിരാജ് ചിത്രം കടുവ ഉൾപ്പടെ നിരവധി സിനിമകളാണ് ഓഗസ്റ്റ് ആദ്യവാരം തിയറ്ററുകളിലെത്തിയത്. ഫഹദ് ഫാസിലിന്റെ മലയൻകുഞ്ഞ് ഓഗസ്റ്റ് 11ന് പ്രൈമിലൂടെയും ജയസൂര്യയുടെ ജോൺ ലൂഥർ ഓഗസ്റ്റ് 5ന് മനോരമ മാക്സിലൂടെയും റിലീസിനെത്തി. ആലിയ ഭട്ടിന്റെ ഡാർലിങ്സ് ഓഗസ്റ്റ് 4ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു. സത്യൻ അന്തിക്കാട്–ജയറാം കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മകൾ, ഓഗസ്റ്റ് 18ന് മനോരമ മാക്സിലൂടെ റിലീസ് ചെയ്യും. ഈ മാസം ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്യുന്നത് പ്രധാന സിനിമകളും സീരിസുകളും ഏതൊക്കെയെന്ന് നോക്കാം.

ADVERTISEMENT

ഹെവൻ: ഹോട്ട്സ്റ്റാർ: ഓഗസ്റ്റ് 19

സൂരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്ത ചിത്രം. ദീപക് പരമ്പോൽ, സുദേവ് നായർ, സുധീഷ്, അലൻസിയർ, പത്മരാജ് രതീഷ്, ജാഫർ ഇടുക്കി, ചെമ്പിൽ അശോകൻ, ശ്രുതി ജയൻ, വിനയ പ്രസാദ്, ആശാ അരവിന്ദ്, രശ്മി ബോബൻ, ആഭിജ ശിവകല, ശ്രീജ, മീര നായർ, മഞ്ജു പത്രോസ്, ഗംഗാ നായർ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപ്പള്ളി നിർവ്വഹിക്കുന്നു. പി.എസ്. സുബ്രഹ്മണ്യൻ തിരക്കഥയെഴുതുന്നു.

ADVERTISEMENT

താങ്ക്‌യു: പ്രൈം: ഓഗസ്റ്റ് 11

നാഗ ചൈതന്യയെ നായകനാക്കി വിക്രം കുമാർ ഒരുക്കിയ തെലുങ്ക് ചിത്രം. ജൂലൈ 22ന് തിയറ്ററുകളിലെത്തിയ ചിത്രം ബോക്സ്ഓഫിസിൽ വമ്പൻ പരാജയമായിരുന്നു. നാഗ ചൈതന്യയ്ക്കൊപ്പം റാഷി ഖന്ന, മാളവിക നായർ, അവിക ഗോർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ADVERTISEMENT

കഡാവെർ: ഹോട്ട്സ്റ്റാർ: ഓഗസ്റ്റ് 12

അമല പോളിനെ നായികയാക്കി അനൂപ്.എസ്.പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം. ഫോറൻസിക് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ ഇൻവെസ്റ്റി​ഗേഷൻ ഓഫിസറായ പൊലീസ് സർജനായി അമലയെത്തുന്നു. 

നൈറ്റ് ഡ്രൈവ്, പത്താം വളവ് എന്നീ സിനിമകൾക്ക് തിരക്കഥ എഴുതിയ അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ രചന. അരവിന്ദ് സിങ്ങ് ആണ് ഛായാ​ഗ്രഹണം. ലോകേഷ് എഡിറ്റിങ്ങ് കൈകാര്യം ചെയ്യുന്നു. 

മകൾ: മനോരമ മാക്സ്: ഓഗസ്റ്റ് 18

നീണ്ട ഇടവേളയ്ക്കുശേഷം ജയറാമിനെ നായകനായി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം. മീര ജാസ്മിൻ ആണ് നായിക. ഡോ. ഇക്ബാൽ കുറ്റിപ്പുറത്തിന്റേതാണ് തിരക്കഥ. ജൂലിയറ്റ് എന്ന കഥാപാത്രമായി മീര എത്തുന്നു. ഇന്നസെന്റ്, ശ്രീനിവാസൻ, ശ്രീലത, സിദ്ദിഖ്, അൽത്താഫ്, നസ്‌ലിൻ, ദേവിക എന്നിവരാണ് മറ്റ് അഭിനേതാക്കൾ. 

ഗാർഗി: സോണി ലിവ്വ്: ഓഗസ്റ്റ് 12

സായി പല്ലവിയെ പ്രധാന കഥാപാത്രമാക്കി ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്ത ചിത്രം. ഗാർഗി ഒരു ഇമോഷനൽ കോർട്ട്റൂം ഡ്രാമയാണ്. സായ് പല്ലവിക്ക് പുറമേ കാളി വെങ്കട്ട്, പരുത്തിവീരൻ ഫെയിം ശരവണൻ, കലേഷ് രാമാനന്ദ്, ഐശ്വര്യ ലക്ഷ്മി എന്നിവരും അഭിനയിക്കുന്നു..