‘കുഴിയുണ്ടോ സഖാവെ ഒരു വിവാദമെടുക്കാൻ’ എന്ന രീതിയിലായിട്ടുണ്ട് കേരളത്തിലെ കാര്യങ്ങൾ. സിനിമാ പരസ്യത്തിലെ കുഴിയിൽ പോലും ചിലർ കാലു തെറ്റി വീഴുന്നു.സിനിമയിലെ ഉള്ളടക്കത്തിന്റെ പേരിൽ ഒറ്റയ്ക്കും കൂട്ടായും കേരളത്തിൽ ആക്രണമമുണ്ടായിട്ടുണ്ട്. സൈബർ യുഗം പിറന്നതോടെ അതിന്റെ തോത് കൂടി. എന്നാൽ, നിനിമയുടെ

‘കുഴിയുണ്ടോ സഖാവെ ഒരു വിവാദമെടുക്കാൻ’ എന്ന രീതിയിലായിട്ടുണ്ട് കേരളത്തിലെ കാര്യങ്ങൾ. സിനിമാ പരസ്യത്തിലെ കുഴിയിൽ പോലും ചിലർ കാലു തെറ്റി വീഴുന്നു.സിനിമയിലെ ഉള്ളടക്കത്തിന്റെ പേരിൽ ഒറ്റയ്ക്കും കൂട്ടായും കേരളത്തിൽ ആക്രണമമുണ്ടായിട്ടുണ്ട്. സൈബർ യുഗം പിറന്നതോടെ അതിന്റെ തോത് കൂടി. എന്നാൽ, നിനിമയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘കുഴിയുണ്ടോ സഖാവെ ഒരു വിവാദമെടുക്കാൻ’ എന്ന രീതിയിലായിട്ടുണ്ട് കേരളത്തിലെ കാര്യങ്ങൾ. സിനിമാ പരസ്യത്തിലെ കുഴിയിൽ പോലും ചിലർ കാലു തെറ്റി വീഴുന്നു.സിനിമയിലെ ഉള്ളടക്കത്തിന്റെ പേരിൽ ഒറ്റയ്ക്കും കൂട്ടായും കേരളത്തിൽ ആക്രണമമുണ്ടായിട്ടുണ്ട്. സൈബർ യുഗം പിറന്നതോടെ അതിന്റെ തോത് കൂടി. എന്നാൽ, നിനിമയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘കുഴിയുണ്ടോ സഖാവെ ഒരു വിവാദമെടുക്കാൻ’ എന്ന രീതിയിലായിട്ടുണ്ട് കേരളത്തിലെ കാര്യങ്ങൾ. സിനിമാ പരസ്യത്തിലെ കുഴിയിൽ പോലും ചിലർ കാലു തെറ്റി വീഴുന്നു.സിനിമയിലെ ഉള്ളടക്കത്തിന്റെ പേരിൽ ഒറ്റയ്ക്കും കൂട്ടായും കേരളത്തിൽ ആക്രമണമുണ്ടായിട്ടുണ്ട്. സൈബർ യുഗം പിറന്നതോടെ അതിന്റെ തോത് കൂടി. എന്നാൽ, നിനിമയുടെ പരസ്യത്തിന്റെ പേരിൽ സിനിമയ്ക്കെതിരെ ചിലർ വാളെടുക്കുന്നതു കേരള ചലച്ചിത്ര ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കും. ‘തീയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്.എന്നാലും വന്നേക്കണേ’യെന്ന ‘ന്നാ താൻ പോയി കേസ് കൊട്’ എന്ന ചിത്രത്തിന്റെ പരസ്യ വാചകത്തിനെതിരെയാണു സൈബർ സഖാക്കൾ രംഗത്തെത്തിയിരിക്കുന്നത്. ട്രോളുകളും കമന്റുകളുമായി സൈബർ ലോകത്ത് പോരാട്ടം പൊടിപൊടിക്കുന്നു. സിനിമാ വിവാദങ്ങൾ കേരളത്തിനു പുതുമയാണെങ്കിലും നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ അതൊരു പതിവാണ്. സിനിമയ്ക്കൊപ്പം അവിടെ വിവാദവും റിലീസാകും. ചിലപ്പോൾ അതു രാഷ്ട്രീയമാകാം, ചിലപ്പോൾ സാമുദായികമാകാം അല്ലെങ്കിൽ പ്രാദേശികമാകാം. ആ സിനിമാക്കഥകളിലൂടെ...

 

ADVERTISEMENT

വടിവേലു പോയ പോക്ക്

 

ദ്രാവിഡ  പാർട്ടികൾ സംസ്ഥാന രാഷ്ട്രീയത്തിന്റെ മുന്നണിയിൽ വന്നതോടെ തമിഴകത്ത് രാഷ്ട്രീയം കറങ്ങുന്നതു സിനിമയെന്ന അച്ചുതണ്ടിനെ  ചുറ്റിപറ്റിയാണ്. സിനിമ രാഷ്ട്രീയത്തിലേക്കുള്ള ചവിട്ടുപടിയാക്കിയ 3 പേരാണു അര നൂറ്റാണ്ടുകാലം തമിഴ് രാഷ്ട്രീയത്തിലെ കൈവെള്ളയിൽ കൊണ്ടുനടന്നത്– കരുണാനിധി, എംജിആർ, ജയലളിത. അതെല്ലാം പഴയ കഥയല്ലേയെന്നാണെങ്കിൽ സിനിമയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന പുതിയൊരു സംഭവമുണ്ട്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാഡിഎംകെയും നടൻ വിജയകാന്തിന്റെ ഡിഎംഡികെയും സഖ്യമായാണു മത്സരിച്ചത്. വിജയകാന്ത് പ്രഭാവം തിരിച്ചടിയാകാതിരിക്കാൻ അന്നു ഡിഎംകെ രംഗത്തിറക്കിയതു വടിവേലുവിനെയാണ്. ഒരു കാലത്ത് മലയാളത്തിലെ ജഗതിയെപ്പോലെയായിരുന്നു തമിഴിലെ വടിവേലു. അദ്ദേഹമില്ലാതെ തമിഴ് സിനിമയില്ലെന്ന സ്ഥിതി. വൈഗൈ പുഴലെന്നു തമിഴകം ആരാധനയോടെ വിളിച്ച താരം തിരഞ്ഞെടുപ്പു പ്രചാരണത്തിൽ ഡിഎംകെ വേദികളിൽ കത്തിക്കയറി. വിജയകാന്തിനും ജയലളിതയ്ക്കുമെതിരെ ഹാസ്യം ചേർത്തു വിമർശന ശരമെയ്തു. തിരഞ്ഞെടുപ്പിൽ അണ്ണാഡിഎംകെ മുന്നണി ജയിച്ചു. ജയലളിത മുഖ്യമന്ത്രിയായി. സ്വിച്ചിട്ടാലെന്ന പോലെ വടിവേലുവിനു സിനിമകളില്ലാതായി. നേരത്തേ ബുക്ക് ചെയ്തിരുന്ന പല സിനിമകളിൽ നിന്നും അദ്ദേഹത്തെ മാറ്റി. അദ്ദേഹത്തിന്റെ കഷ്ടകാലത്തിനു 2016 ലെ തിരഞ്ഞെടുപ്പിലും അണ്ണാഡിഎംകെ മുന്നണിക്കായിരുന്നു ജയം. ഇടയ്ക്കു ചില സിനിമകളുടെ ഭാഗമായെങ്കിലും തമിഴ് സിനിമയുടെ അഭിവാജ്യ ഘടകമെന്ന സ്ഥാനം വടിവേലുവിനു നഷ്ടപ്പെട്ടു. പരസ്യത്തിലെ ഒരു കുഴി മലയാളത്തിൽ സിനിമാ– രാഷ്ട്രീയ പോരിനു കളമൊരുക്കിയിരിക്കെ തമിഴകത്തു അടുത്തിടെയുണ്ടായ ചില സിനിമാ വിവാദങ്ങളിലേക്കൊരു എത്തിനോട്ടം…..

 

ADVERTISEMENT

മദ്രാസ് കഫേ, വിശ്വരൂപം

 

2013–ൽ പുറത്തിറങ്ങിയ മദ്രാസ് കഫേയെന്ന ചിത്രം തമിഴ്നാട്ടിൽ വിവാദക്കൊടുങ്കാറ്റുയർത്തി. രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ടായിരുന്നു ചിത്രത്തിന്റെ ഉള്ളടക്കം. സിനിമാ സംവിധായകൻ കൂടിയായ നാം തമിഴർ കക്ഷി നേതാവ് സീമാനും വൈക്കോയുമാണു സിനിമയ്ക്കെതിരെ ആദ്യം രംഗത്തെത്തിയത്. തമിഴ് വികാരം വ്രണപ്പെടുത്തുന്നുവെന്നായിരുന്നു ഷൂജിത് സിർകാർ സംവിധാനം ചെയ്ത സിനിമയ്ക്കെതിരായ ആരോപണം. അതേ വർഷം തന്നെ സാക്ഷാൽ ഉലക നായകന്റെ  വിശ്വരൂപമെന്ന ചിത്രവും തമിഴ്നാട്ടിൽ വിവാദത്തിരയിൽപ്പെട്ടു. ചില മുസ്ലിം സംഘടനകൾ സിനിമയ്ക്കെതിരെ രംഗത്തെത്തി. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ജയലളിത സിനിമ നിരോധിച്ചു. അന്ന് ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെ കടന്നു കയറ്റമായി ആരോപിച്ച് ഇതിനെതിരെ വ്യാപക വിമർശനമുയർന്നു. ചിത്രത്തിന്റെ സംവിധാനവും രചനയും നിർമാണവും നായകനും കമലായിരുന്നു. പ്രതിഷേധക്കാരുമായി കമൽ നടത്തിയ ചർച്ചകൾ പരാജയപ്പെട്ടു. തമിഴ്നാട് വിടുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന കമലിന്റെ വാക്കുകൾ ചർച്ചയായി. ഒടുവിൽ, കോടതി ഇടപെട്ടു വിലക്ക് പൻവലിച്ചു. തമിഴ് സിനിയമിലെ സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളിലൊന്നായി വിശ്വരൂപം മാറിയതു ചരിത്രം.

 

ADVERTISEMENT

ഇനാം 

 

മലയാളിയായ സന്തോഷ് ശിവൻ നിർമിച്ച ഇനാം എന്ന ചിത്രം തമിഴ്നാട്ടിൽ പ്രതിഷേധം ഉയർത്തിവിട്ട സിനിമകളിലൊന്നാണ്. 2014 ലായിരുന്നു  സംഭവം. ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിൽ അനാഥരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയായിരുന്നു  ഉള്ളടക്കം. വൈകോ തന്നെയാണ് ഇത്തവണയും രംഗത്തെത്തിയത്. സിംഹളർക്ക് അനുകൂലമായാണു സിനിമ സംസാരിക്കുന്നതെന്നായിരുന്നു ആരോപണം. പടം കളിച്ച തീയറ്ററുകൾക്കു നേരെ തമിഴ്നാട്ടിലും പുതുച്ചേരിയിലും അക്രമമുണ്ടായതോടെ റിലീസ് ചെയ്ത മൂന്നാം  ദിവസം പടം പിൻവലിച്ചു.

 

മെർസൽ 

 

കേരളത്തിൽ ഇപ്പോൾ കുഴിയാണു പ്രശ്നമെങ്കിൽ 2017ൽ തമിഴ്നാട്ടിൽ ജിഎസ്ടിയായിരുന്നു വില്ലൻ. സൂപ്പർ താരം വിജയ്‌ നായകനായ മെർസൽ എന്ന ചിത്രത്തിനെതിരെ തമിഴ്നാട്ടിലെ ബിജെപി നേതാക്കൾ കൂട്ടത്തോടെ രംഗത്തെത്തി. ചിത്രത്തിൽ ജിഎസ്ടി നിയമത്തെ പരിഹസിക്കുന്നുവെന്നായിരുന്നു ആരോപണം. ഹോട്ടലിൽ നാം ഭക്ഷണം കഴിക്കുമ്പോൾ കൂടെ നമ്മളാരും കാണാതെ ജിഎസ്ടിയും ഭക്ഷണം കഴിക്കുന്നുവെന്ന രീതിയിലുള്ള വിജയ‌്‌യുടെ ഡയലോഗാണു ബിജെപിയെ പ്രകോപിപ്പിച്ചത്. ഡിജിറ്റൽ ഇന്ത്യയ്ക്കെതിരെയുള്ള സംഭാഷണവും ബിജെപിയെ അരിശംകൊള്ളിച്ചു. ഹിന്ദു വികാരം വ്രണപ്പെടുപ്പെടുത്തുന്നുവെന്നു കാണിച്ചു ചിലർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളി. ജോസഫ് വിജയ്  എന്ന മുഴുവൻ പേരും ചേർത്തു വിവാദത്തിനു മതപരമായ ചേരുവ നൽകാനും ശ്രമമുണ്ടായി. സിനിമയിലെന്ന പോലെ തിരിച്ചടിച്ച വിജയ്, ജോസഫ് വിജയ് എന്ന പേരു ചേർത്തു ആരാധകർക്കും പിന്തുണച്ചവർക്കും നന്ദി അറിയിച്ചു സ്വന്തം ലെറ്റർ ഹെഡിൽ കത്തു പുറത്തുവിട്ടു. വിവാദം കൊഴുക്കുന്നതിനിടെ ചിത്രം തിയറ്ററുകളിൽ നിറഞ്ഞോടി. 

 

സർക്കാർ 

 

മെർസൽ ബിജെപിയെ ചൊടിപ്പിച്ചുവെങ്കിൽ വിജയ്‌യുടെ അടുത്ത ചിത്രം ‘സർക്കാർ’ പ്രകോപിപ്പിച്ചതു അണ്ണാഡിഎംകെയെയാണ്.ചിത്രത്തിലെ ചില രംഗങ്ങളും വിമർശനങ്ങളും മുൻ മുഖ്യമന്ത്രി ജയലളിതയ്ക്കെതിരെയാണെന്നു പാർട്ടി ആരോപിച്ചു. ജയലളിതയുടെ ആദ്യത്തെ പേര് കോമളവല്ലിയെന്നായിരുന്നു. സിനിമയിലെ പെൺ കഥാപാത്രത്തിന് അതേ പേരു വന്നതോടെ അണ്ണാഡിഎകെയുടെ രോഷം കനത്തു. തീയറ്റുകൾ അക്രമിക്കപ്പെട്ടു. സിനിമാ സംവിധായകൻ ആർ.മുരുഗദോസിന്റെ വീട്ടിൽ രാത്രി പൊലീസെത്തിയതോടെ വിവാദം കത്തിക്കയറി. മുരുഗദോസിനെ അറസ്റ്റു ചെയ്യുകയായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം സ്ഥലത്തില്ലാത്തതിനാൽ പൊലീസ് മടങ്ങുകയായിരുന്നുവെന്നും കഥകൾ പ്രചരിച്ചു. എന്തായാലും സിനിമ പതിവുപോലെ സൂപ്പർ ഹിറ്റായി

 

800

പിറക്കുന്നതിനു മുൻപേ വിവാദത്തിൽപ്പെട്ട സിനിമയാണു 800. ശ്രീലങ്കൻ സ്പിൻ മാന്ത്രികൻ മുത്തയ്യ മുരളീധരന്റെ ആത്മകഥാംശമുള്ള സിനിമയിൽ നായകനായി നിശ്ചയിച്ചിരുന്നതു തമിഴ് നടൻ വിജയ് സേതുപതിയെയായിരുന്നു. ചിത്രം പ്രഖ്യാപിച്ചതോടെ തമിഴ് സംഘടനകൾ രംഗത്തിറങ്ങി. തമിഴ് വംശജനായ മുരളീധരൻ ശ്രീലങ്കൻ ആഭ്യന്തര യുദ്ധ സമയത്ത് സിംഹള അനുകൂല നിലപാട് സ്വീകരിച്ചുവെന്നായിരുന്നു വിമർശനം. വിജയ് സേതുപതി സിനിമയിൽ നിന്നു പിൻമാറണമെന്നായിരുന്നു ആവശ്യം. മുരളീധരനും സിനിമയുടെ നിർമാതാക്കളും അഭ്യർഥനയുമായി രംഗത്തെത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ വിജയ് സേതുപതി പിന്മാറി. 

 

രാജ്യമാകെ കയ്യടിച്ച ജയ് ഭീം എന്ന സിനിമയും തമിഴ്നാട്ടിൽ വിവാദമായി. ആദിവാസി ഗോത്ര വിഭാഗമായ ഇരുളരുടെ നരകതുല്യമായ ജീവിതമാണു ചിത്രം പറയുന്നത്. ചിത്രത്തിലെ ചില രംഗങ്ങൾക്കെതിരെ വണ്ണിയർ സമുദായ പാർട്ടിയായ പാട്ടാളി മക്കൾ കക്ഷി രംഗത്തു വന്നു. സമുദായത്തെ ആക്ഷേപിക്കുന്ന രംഗങ്ങൾ ചിത്രത്തിലുണ്ടായെന്നായിരുന്നു വിമർശനം.

 

English Summary: 'Nna Thaan Case Kodu' is not 'Alone'-Controversies that Rocked Tamil Cinema