പുതിയ സിനിമയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ വന്ന സദാചാര ചോദ്യം ചെയ്യലുകൾക്ക് ചുട്ട മറുപടി കൊടുത്ത് നടി സ്വാസിക. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ചതുരത്തിന്റെ പോസ്റ്ററിനുനേരെ വന്ന വിമർശനങ്ങളോടാണ് രൂക്ഷമായ ഭാഷയിൽ താരം പ്രതികരിച്ചത്. റിലീസിന് കാത്തുനിൽക്കുന്ന ചിത്രത്തിൽ സ്വാസികയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ സിനിമയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ വന്ന സദാചാര ചോദ്യം ചെയ്യലുകൾക്ക് ചുട്ട മറുപടി കൊടുത്ത് നടി സ്വാസിക. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന  പുതിയ ചിത്രമായ ചതുരത്തിന്റെ പോസ്റ്ററിനുനേരെ വന്ന വിമർശനങ്ങളോടാണ് രൂക്ഷമായ ഭാഷയിൽ താരം പ്രതികരിച്ചത്. റിലീസിന് കാത്തുനിൽക്കുന്ന ചിത്രത്തിൽ സ്വാസികയും റോഷൻ മാത്യുവും തമ്മിലുള്ള ഇന്റിമേറ്റ് സീനാണ് ചിലരെ ചൊടിപ്പിച്ചത്. സ്വാസിക ഇന്റസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയ്ക്കു താഴെ വന്ന കമന്റിനാണ് താരം മറുപടി നൽകിയത്.

ADVERTISEMENT

‘ആണുങ്ങളെ മാത്രമാണോ സിനിമ 'കാണിക്കുവാൻ' ഉദ്ദേശിക്കുന്നത്’ എന്നും നിങ്ങളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല എന്നുമായിരുന്നു വിമർശനം.‘ സംസ്കാരം സമൂഹത്തിന്റെ ഭാഗമാണ്, ഏവരും ഒരു പരിധി വരെയെങ്കിലും അതിനെ മാനിക്കേണ്ടതുണ്ട്. ആളുകൾ കൂടുന്നിടത്തല്ല, ആഭാസം കാണിക്കേണ്ടത്.’–തുടങ്ങിയ കമന്റുകളും പോസ്റ്റിനു നേരെ ഉയര്‍ന്നു.

ADVERTISEMENT

വിമർശിച്ചവർക്കുള്ള മറുപടിയായി സ്വാസിക പറഞ്ഞതിങ്ങനെ: ‘‘അതെന്താ സ്ത്രീകൾക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ? പുരുഷനെപ്പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളും സ്ത്രീകളുടെയും അവകാശമാണ്, അത് തിരിച്ചറിയാതെയാണ് സഹോദരി ജീവിക്കുന്നതെങ്കിൽ സഹതാപം മാത്രം.അഡൽസ് ഓൺലി എന്നു പറഞ്ഞാൽ പ്രായപൂർത്തിയായവർ എന്നാണ് അർത്ഥം, അല്ലാതെ പ്രായപൂർത്തിയായ പുരുഷന്മാർ മാത്രം എന്നല്ല. സ്ത്രീ പ്രേക്ഷകർക്കും നെഞ്ചും വിരിച്ച് വന്ന്, സുരക്ഷിതമായി തീയേറ്ററിൽ സിനിമ കാണാം. പഴയത് പോലെയല്ല ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഒക്കെ കാലമാണ്, അതിനനുസരിച്ചുള്ള മാറ്റങ്ങളെ ഉൾക്കൊള്ളാൻ ആരംഭിക്കൂ പ്ലീസ്..തുണി മാറി കിടക്കുന്ന ഭാഗം ഫോക്കസ് ചെയ്ത് കാണുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല.’’ താരത്തിന്റെ മറുപടിയെ അനുകൂലിച്ച് ഒട്ടേറെ പേരാണ് പ്രതികരിച്ചത്.