ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. സോണി ലിവിലൂടെ ഒക്ടോബര്‍ അഞ്ചിനാണ് ചിത്രം പുറത്തിറങ്ങുന്നത്. ആകാംക്ഷ ഉണര്‍ത്തുന്നതാണ് ചിത്രത്തിന്റെ ട്രെയിലർ. ജാഫര്‍ ഇടുക്കിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മലയാളം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. സോണി ലിവിലൂടെ ഒക്ടോബര്‍ അഞ്ചിനാണ് ചിത്രം പുറത്തിറങ്ങുന്നത്. ആകാംക്ഷ ഉണര്‍ത്തുന്നതാണ് ചിത്രത്തിന്റെ ട്രെയിലർ. ജാഫര്‍ ഇടുക്കിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

ADVERTISEMENT

മുന്‍ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമാണ് നാദിര്‍ഷാ ഇത്തവണ ഒരുക്കിയിരിക്കുന്നത്. അരുണ്‍ നാരായണ്‍ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണാണ് ചിത്രം നിര്‍മിക്കുന്നത്. സുനീഷ് വരനാടാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നമിത പ്രമോദ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ, കോട്ടയം നസീര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ADVERTISEMENT

റോബി വര്‍ഗീസാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സംഗീത സംവിധാനം നാദിര്‍ഷ തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. എന്‍.എം. ബാദുഷാ, ബിനു സെബാസ്റ്റ്യന്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

ADVERTISEMENT

റീറെക്കോര്‍ഡിങ്ങ് ജേക്‌സ് ബിജോയ്, ലിറിക്സ് സുജേഷ് ഹരി, ആര്‍ട്ട് സുജിത് രാഘവ്, എഡിറ്റിങ് ഷമീര്‍ മുഹമ്മദ്, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ നന്ദു പൊതുവാള്‍, കോസ്റ്റ്യൂം അരുണ്‍ മനോഹര്‍, ആക്‌ഷൻ ജോളി ബാസ്റ്റിന്‍, കൊറിയോഗ്രാഫി ബൃന്ദ മാസ്റ്റര്‍, ചീഫ് അസ്സോഷ്യേറ്റ് സൈലെക്‌സ് എബ്രഹാം, അസ്സോസിയേറ്റ് വിജീഷ് പിള്ളൈ, കോട്ടയം നസീര്‍, മേക്കപ്പ് പി.വി. ശങ്കര്‍, സ്റ്റില്‍സ് സിനാത് സേവ്യര്‍, ഡിസൈന്‍ ടെന്‍ പോയിന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് അനൂപ് സുന്ദരന്‍.