ബോളിവുഡ് സിനിമകൾ തിയറ്ററുകളിൽ ആളെക്കൂട്ടുന്നതിൽ തുടർച്ചയായി പരാജയപ്പെടുമ്പോൾ,‍ ദക്ഷിണേന്ത്യൻ താരങ്ങൾ നിറയുന്ന സിനിമകൾ കോടികൾ വാരുന്ന കാഴ്ചയാണ് കുറച്ചുനാളായി സിനിമാലോകം കാണുന്നത്. ഈ വർഷം തുടങ്ങി 10 മാസം ആകുമ്പോൾ കൂടുതലും നഷ്ടങ്ങളുടെ കണക്കാണ് ബോളിവുഡിനു പറയാനുള്ളതും. അതിനിടെ ആകെ ആശ്വാസമായത്

ബോളിവുഡ് സിനിമകൾ തിയറ്ററുകളിൽ ആളെക്കൂട്ടുന്നതിൽ തുടർച്ചയായി പരാജയപ്പെടുമ്പോൾ,‍ ദക്ഷിണേന്ത്യൻ താരങ്ങൾ നിറയുന്ന സിനിമകൾ കോടികൾ വാരുന്ന കാഴ്ചയാണ് കുറച്ചുനാളായി സിനിമാലോകം കാണുന്നത്. ഈ വർഷം തുടങ്ങി 10 മാസം ആകുമ്പോൾ കൂടുതലും നഷ്ടങ്ങളുടെ കണക്കാണ് ബോളിവുഡിനു പറയാനുള്ളതും. അതിനിടെ ആകെ ആശ്വാസമായത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡ് സിനിമകൾ തിയറ്ററുകളിൽ ആളെക്കൂട്ടുന്നതിൽ തുടർച്ചയായി പരാജയപ്പെടുമ്പോൾ,‍ ദക്ഷിണേന്ത്യൻ താരങ്ങൾ നിറയുന്ന സിനിമകൾ കോടികൾ വാരുന്ന കാഴ്ചയാണ് കുറച്ചുനാളായി സിനിമാലോകം കാണുന്നത്. ഈ വർഷം തുടങ്ങി 10 മാസം ആകുമ്പോൾ കൂടുതലും നഷ്ടങ്ങളുടെ കണക്കാണ് ബോളിവുഡിനു പറയാനുള്ളതും. അതിനിടെ ആകെ ആശ്വാസമായത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡ് സിനിമകൾ തിയറ്ററുകളിൽ ആളെക്കൂട്ടുന്നതിൽ തുടർച്ചയായി പരാജയപ്പെടുമ്പോൾ,‍ ദക്ഷിണേന്ത്യൻ താരങ്ങൾ നിറയുന്ന സിനിമകൾ കോടികൾ വാരുന്ന കാഴ്ചയാണ് കുറച്ചുനാളായി സിനിമാലോകം കാണുന്നത്. ഈ വർഷം തുടങ്ങി 10 മാസം ആകുമ്പോൾ കൂടുതലും നഷ്ടങ്ങളുടെ കണക്കാണ് ബോളിവുഡിനു പറയാനുള്ളതും. അതിനിടെ ആകെ ആശ്വാസമായത് രൺബീർ–ആലിയ–അമിതാഭ് ബച്ചൻ–അയൻ മുഖർജി കൂട്ടുകെട്ടിലിറങ്ങിയ ബ്രഹ്മാണ്ഡ സിനിമ ‘ബ്രഹ്മാസ്ത്ര’ മാത്രവും. ബോളിവുഡിനു ജീവശ്വാസമാകുകയായിരുന്നോ ഈ ചിത്രം? അതോ, നടി കങ്കണ റണൗട്ട് പറഞ്ഞതു പോലെ, ബ്രഹ്മാസ്ത്രയുടെ കലക്‌ഷൻ റിപ്പോർട്ടുകൾ പെരുപ്പിച്ചു കാണിച്ചതാണോ? വിവാദങ്ങളും എതിർ ക്യാംപെയ്നുകളും അതിജീവിച്ച് ബ്രഹ്മാസ്ത്രയ്ക്കു മുന്നേറ്റമുണ്ടായോ? ഈ വർഷം ഇറങ്ങിയ സിനിമകളിൽ ബഹുഭൂരിപക്ഷവും വമ്പൻ പരാജയം ഏറ്റുവാങ്ങുമ്പോള്‍, ബോളിവുഡിന് എന്തുപറ്റിയെന്ന ചോദ്യവും ഉയരുന്നു. നായികമാരും നായകന്മാരും പ്രതിഫലം കൂട്ടിയതാണോ ഈ തകർച്ചയ്ക്കു കാരണം? ദക്ഷിണേന്ത്യൻ സിനിമകളെ ബോളിവുഡ് ഭയക്കുന്നുണ്ടോ? ഇക്കാര്യത്തിൽ ചലച്ചിത്ര മേഖലയിലുള്ളവർക്ക് എന്താണു പറയാനുള്ളത്?

 

ADVERTISEMENT

∙ ഒഴുകിപ്പോയത് കോടികൾ 

 

രൺബീർ കപൂർ നായകനായ ഷംഷെര, രൺവീർ സിങ്ങിന്റെ ജയേഷ്ഭായ് ജോർദാർ, അക്ഷയ് കുമാറിന്റെ സമ്രാട്ട് പൃഥ്വിരാജ്, ആമിർ ഖാന്റെ ലാൽ സിങ് ഛദ്ദ, അജയ് ദേവ്ഗൺ സംവിധാനം ചെയ്ത് അദ്ദേഹവും അമിതാഭ് ബച്ചനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച റൺവേ 34, ഷാഹിദ് കപൂറിന്റെ സ്പോർട്സ് ഡ്രാമ  ജഴ്സി, ജോൺ ഏബ്രഹാമിന്റെ കഥയിൽ അദ്ദേഹം നായകനായി അഭിനയിച്ച അറ്റാക്ക്: പാർട്ട് 1, കങ്കണ റണൗട്ട് പ്രധാന വേഷത്തിൽ വന്ന ധാക്കഡ്, ആയുഷ്മാൻ ഖുരാന– അനുഭവ് സിൻഹ ടീമിന്റെ അനേക്, അക്ഷയ് കുമാർ നായകനായ മറ്റു രണ്ടു സിനിമകളായ ബച്ചൻ പാണ്ഡെ, രക്ഷാബന്ധൻ, ബാഹുബലി സിനിമകൾക്കുശേഷം പാൻ ഇന്ത്യൻ നായകൻ ഇമേജിൽ എത്തിയ പ്രഭാസിന്റെ ബഹു ഭാഷാ ചിത്രം രാധേ ശ്യാം, ടൈഗർ ഷ്‌റോഫ് നായകനായ ആക്‌ഷൻ സിനിമ ഹീറോപന്തി 2, വിജയ് ദേവരകൊണ്ടയെ പാൻ ഇന്ത്യൻ സ്റ്റാർ ലേബലിൽ അവതരിപ്പിച്ച് ഹിന്ദി–തെലുങ്ക് ഭാഷകളിൽ ഒരുക്കിയ ലൈഗർ തുടങ്ങിയ സിനിമകൾ കോടിക്കണക്കിനു രൂപ നഷ്ടക്കണക്ക് ഉണ്ടാക്കിയവയാണ്. 1000 കോടിയിലധികം രൂപ ഇത്തരത്തിൽ നഷ്ടമായെന്നാണ് അനൗദ്യോഗിക കണക്ക്. ഇതിൽ പല സിനിമകളും ട്രോളന്മാർക്ക് മീമുകൾ സമ്മാനിക്കാനുള്ള സിനിമകളായും മാറി. സമ്രാട്ട് പൃഥ്വിരാജ്, ഷംഷെര, ജയേഷ്ഭായ് ജോർദാർ എന്നീ സിനിമകൾ എട്ടുനിലയിൽ പൊട്ടിയതോടെ ഈ വർഷം കൈ പൊള്ളിയ പ്രധാന ബോ‍ളിവുഡ് നിർമാതാക്കൾ ഈ സിനിമകൾക്കായി പണമിറക്കിയ യഷ് രാജ് ഫിലിംസാണ്; വമ്പൻ ഫ്ലോപ്പുകൾ ലിസ്റ്റിൽ ഉള്ളത് അക്ഷയ് കുമാറിനും. 

 

ADVERTISEMENT

∙ തടുത്തുകൂട്ടിയതും കോടികൾ 

 

സമ്രാട്ട് പൃഥ്വിരാജിനോട് കട്ടയ്ക്കു പിടിച്ച് ഹിറ്റ് അടിച്ചത് അക്ഷയ് കുമാർ ഒന്നാം ഭാഗം അഭിനയിച്ച ഭൂൽ ഭുലയ്യയുടെ രണ്ടാം ഭാഗമാണ്. മുടക്കുമുതലിന്റെ പല മടങ്ങ് ഭൂൽ ഭുലയ്യ 2 വാരി. അതിലെ നായകൻ കാർത്തിക് ആര്യന് കൈ നിറയെ അവസരങ്ങളുമായി. വൻ താരനിരയുമായി വന്ന സമ്രാട്ട് പൃഥ്വിരാജ് വമ്പൻ പരാജയമറിഞ്ഞു. അതേ സമയം, ഹിന്ദിയിൽക്കൂടി മൊഴിമാറ്റിയെത്തിയ രാജമൗലി സംവിധാനം ചെയ്ത ചിത്രം ആർആർആർ, പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ കന്നടയിൽ നിന്നു രണ്ടും കൽപിച്ചെത്തിയ കെജിഎഫ്: ചാപ്റ്റർ 2 എന്നീ രണ്ടു സിനിമകളുംകൂടി ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നും കോടികൾ വാരി. ലോകേഷ് കനഗരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ വിക്രവും ഇന്ത്യയിൽ‌ നിന്നാകെ ഇക്കൊല്ലം പണം വാരിയ ചിത്രങ്ങളുടെ പട്ടികയിലുണ്ട്. 

'Brahmastra' is a new cinematic universe set in the modern world. Video stills | YouTube

കെജിഎഫിന്റെ മാസ് റിലീസ് കണ്ട് ചില ബോളിവുഡ് സിനിമകളുടെ റിലീസ് തീയതിപോലും മാറ്റി. വിവാദങ്ങളിൽ നിറഞ്ഞ ഹിന്ദി സിനിമ ദ് കശ്മീർ ഫയൽസും വലിയ കലക്‌ഷനോടെ ഹിറ്റ് ചാർട്ടിൽ മുന്നിലുണ്ട്. ആലിയ ഭട്ട് കേന്ദ്രകഥാപാത്രമായി എത്തിയ ഗംഗുഭായ് കത്തിയവാഡി ഇക്കൊല്ലത്തെ ഇതുവരെയുള്ള വിജയ ലിസ്റ്റിൽ നാലാമതുണ്ട്. 

ADVERTISEMENT

 

രാജീവ് രവി (സംവിധായകൻ, ഛായാഗ്രാഹകൻ): ബോളിവുഡിന് ദക്ഷിണേന്ത്യൻ സിനിമയുടെ പേരിൽ പേടിയുണ്ട്. അടുത്തിടെ ഏതാനും ബോളിവുഡ് ചിത്രങ്ങൾ മാത്രമാണ് ഹിറ്റായത്. ബാക്കി ഹിറ്റെല്ലാം ദക്ഷിണേന്ത്യൻ ചിത്രങ്ങളായിരുന്നു. ഏതു സിനിമ എപ്പോൾ റിലീസ് ചെയ്യണം തുടങ്ങിയ കാര്യങ്ങളിലൊക്കെ ഒരു പേടിയുണ്ട്. ഇതു കുറച്ചുനാളായി സംഭവിക്കുന്ന മാറ്റമാണ്. ടിവി ചാനലുകൾ, മൊബൈൽ ഫോൺ, ഇന്റർനെറ്റ് എന്നിവയെല്ലാം വഴി തെക്കേ ഇന്ത്യൻ നടന്മാരുടെ ഹിന്ദി മൊഴിമാറ്റ ചിത്രങ്ങൾ യുപി, പഞ്ചാബ് പോലുള്ള സ്ഥലങ്ങളിലെ ഗ്രാമങ്ങളിൽ ഉൾപ്പെടെ കാണുന്നുണ്ട്. നേപ്പാളിൽപോലും കാണുന്നു. തമിഴ്, തെലുങ്ക് നടന്മാർ പലരും അവരുടെ സ്വന്തം നടന്മാരെപ്പോലെ പരിചയമുള്ളവരാണ്. ഇന്ത്യൻ സിനിമ എന്നാൽ ഹിന്ദി സിനിമയെന്നാണു പലരും വിശ്വസിച്ചിരുന്നത്. അതൊന്നു തകർന്നിട്ടുണ്ട്.

∙ ജീവനായോ ബ്രഹ്മാസ്ത്ര ? 

 

Yash in the 'KGF' series. Photo: IANS

ഫാന്റസി–ആക്‌ഷൻ– അഡ്വഞ്ചർ വിഭാഗത്തിൽപെടുന്ന ‘ബ്രഹ്മാസ്ത്ര പാർട്ട് 1 – ശിവ’ സെപ്റ്റംബർ 9ന് ആണ് റിലീസ് ചെയ്തത്. രൺബീർ കപൂർ, അമിതാഭ് ബച്ചൻ, ആലിയ ഭട്ട്, നാഗാർജുന അക്കിനേനി, മൗനി റോയ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ സിനിമ ഇതുവരെ ലോക വ്യാപകമായി 425 കോടി രൂപയുടെ ഗ്രോസ് കലക്‌ഷൻ പിന്നിട്ടതായാണ് അനൗദ്യോഗിക കണക്ക്. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ മുൻനിര താരങ്ങളുടെ ഒരു ബോളിവുഡ് സിനിമ ഇത്രയും കലക്‌ഷൻ നേടിയിട്ടില്ലെന്നതു നോക്കുമ്പോൾ ബ്രഹ്മാസ്ത്ര ബോളിവുഡിന്റെ ജീവവായു ആയെന്നു പറയാം. കുറച്ചുകാലത്തിനുശേഷം പ്രേക്ഷകർ ഒരു ബോളിവുഡ് സിനിമയെ തിയറ്ററിൽ കൈവിട്ടില്ലെന്ന ആശ്വാസത്തിലാണ് സിനിമയുടെ സംവിധായകൻ അയാൻ മുഖർജി. 

Aamir Khan in Laal Singh Chaddha. Image Courtesy: IMDB

 

ചെറുപ്പത്തിൽ മുത്തച്ഛൻ പറഞ്ഞുകൊടുത്ത പുരാണ കഥകളുടെ പശ്ചാത്തലത്തിലാണ് സംവിധായകൻ അയാൻ മുഖർജി 2011ൽ ബ്രഹ്മാസ്ത്രയുടെ കഥാ ആലോചനകൾക്കു തുടക്കമിടുന്നത്. ഡ്രാഗൺ എന്ന പേരിലായിരുന്നു അന്നത്തെ ആലോചനകൾ. 2017ൽ അനൗൺസ് ചെയ്ത സിനിമയുടെ പേര്  ‘ബ്രഹ്മാസ്ത്ര’ എന്നായി. രണ്ടു തുടർ ഭാഗങ്ങളും തീരുമാനിക്കപ്പെട്ടു. ‘അസ്ത്രാവേഴ്സ് സിനിമാറ്റിക് യൂണിവേഴ്സ്’ എന്നു സംവിധായകൻ വിശേഷിപ്പിച്ചതാണ് ഈ സിനിമകൾ.

 

5 വിദേശ രാജ്യങ്ങളിലും ഇന്ത്യയിൽ മനാലി, മുംബൈ, വാരാണസി എന്നിവിടങ്ങളിലുമായിരുന്നു സിനിമയുടെ ചിത്രീകരണം. ഇതിനിടെ പലവട്ടം ചിത്രീകരണം മുടങ്ങി. ആദ്യം പണം പ്രശ്നമായെങ്കിൽ പിന്നീടത് കോവിഡ് ആയിരുന്നു. 400ൽ അധികം കോടി രൂപ ചെലവു വന്ന സിനിമ ചെലവേറിയ ഇന്ത്യൻ സിനിമകളിൽ ഒന്നായി. ഈ വർഷം മാർച്ചിൽ വാരാണസിയിലായിരുന്നു സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. സംവിധായകൻ രാജമൗലിയുടെ പിതാവ് വിജയേന്ദ്ര പ്രസാദ് നിർദേശിച്ച ചില മാറ്റങ്ങൾക്കായി ഏതാനും ദിവസം റീ ഷൂട്ടും വേണ്ടിവന്നു.

 

3 ഡിയിൽ ഉൾപ്പെടെ റിലീസ് ചെയ്ത സിനിമ വിഷ്വൽ എഫക്ടുകളുടെയും ആക്ഷൻ രംഗങ്ങളുടെയും പേരിൽ കയ്യടി നേടിയപ്പോൾ കഥയുടെയും ഡയലോഗുകളുടെയും പേരിൽ വിമർശനവും കേട്ടു. സിനിമയുടെ രണ്ടാം ഭാഗം ‘ബ്രഹ്മാസ്ത്ര: പാർട്ട് 2 – ദേവ്’ രണ്ടു വർഷത്തിനകം തിയറ്ററിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. ഇതിനിടെ സിനിമയുടെ ഒടിടി പ്ലാറ്റ്ഫോം റിലീസ് ചർച്ചയും സജീവമാണ്; ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഒടിടി റിലീസ് ഉടൻ ഉണ്ടാകുമെന്നാണത്. 

 

∙ വിമർശനാസ്ത്രം 

 

സിനിമ റിലീസ് ആയപ്പോഴും അതിനു മുൻപും പല കോണുകളിൽനിന്നു വിമർശനങ്ങളും വന്നു. സമൂഹമാധ്യത്തിലൂടെ വിമർശിച്ചതിൽ ഒരാൾ നടി കങ്കണ റണൗട്ട് ആയിരുന്നു. സംവിധായകൻ അയാൻ മുഖർജി 600 കോടി കത്തിച്ചു ചാരമാക്കിയെന്നായിരുന്നു അത്. ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ കരൺ ജോഹറിനെതിരെയും നടീനടന്മാർക്കെതിരെയും കങ്കണ വിമർശനം തൊടുത്തു. കരണിനെപ്പോലുള്ളവർ കാരണം ഫോക്സ് സ്റ്റുഡിയോ ഇന്ത്യ പണയം വയ്ക്കേണ്ടി വന്നെന്നും ആലിയയെയും രൺബീറിനെയും പോലുള്ള കോമാളികൾ കാരണം ഇനിയും എത്ര സ്റ്റുഡിയോകൾ പൂട്ടുമെന്നുമായിരുന്നു അത്. ‘‘കരൺ ജോഹറിനെ പോലുള്ളവരെ അവരുടെ ചെയ്തികൾക്ക് ചോദ്യം ചെയ്യണം. സിനിമയുടെ കഥകളേക്കാൾ അദ്ദേഹത്തിനു താൽപര്യം ലൈംഗിക ജീവിത കഥകൾ കേൾക്കാനാണ്. ഇത്തവണ അദ്ദേഹം ഹിന്ദൂയിസത്തിലും തെന്നിന്ത്യൻ കാറ്റിലും ആറാടാൻ ശ്രമിച്ചു.’’– സിനിമയ്ക്കെതിരെ തുടർ ആരോപണങ്ങളുമായി കങ്കണ വീണ്ടും കളം നിറഞ്ഞു. 

 

സിനിമയുടെ ബോക്സ് ഓഫിസ് കണക്കുകൾ‍ കള്ളമാണെന്നും വിജയം പൊലിപ്പിച്ചു കാണിക്കുകയാണെന്ന ആരോപണവുമായി സമൂഹമാധ്യമങ്ങളിലൂടെ കങ്കണ വീണ്ടുമെത്തിയിരുന്നു. കരൺ ജോഹറിന്റെ അഭിമുഖം നടത്തണമെന്നും എന്തുകൊണ്ടാണ് ബ്രഹ്മാസ്ത്രയുടെ ഗ്രോസ് കലക്‌ഷൻ മാത്രം പുറത്തുവിട്ട് നെറ്റ് കലക്‌ഷനെക്കുറിച്ചു മിണ്ടാത്തതെന്നും ചോദിച്ചു. ബോളിവുഡിൽ സമീപകാല ‘ട്രെൻഡ്’ ആയ ബോയ്കോട്ട് ക്യാംപെയ്ൻ ബ്രഹ്മാസ്ത്രയ്ക്കു നേരെയുമുണ്ടായി. ബീഫ് ഇഷ്ടമാണെന്നു പറയുന്ന രൺബീർ കപൂറിന്റെ പഴയൊരു അഭിമുഖ വിഡിയോയിലെ ഒരു ഭാഗത്തിനു പ്രചാരം കൊടുത്തും എതിർ പ്രചാരണമുണ്ടായി. 

 

∙ ബോളിവുഡിന് ശരിക്കും എന്തു പറ്റി? 

 

മൗലികമായ ആശയങ്ങൾ അവതരിപ്പിക്കുന്നതിൽ ബോളിവുഡ് സിനിമകൾ‍ പിന്നാക്കം പോയിട്ടുണ്ട്. ഈ വർഷം ബോളിവുഡിൽനിന്നു പുറത്തുവന്ന പല സിനിമകളും മറ്റു ഭാഷാ ചിത്രങ്ങളുടെ റീ മേക്ക്, അല്ലെങ്കിൽ കണ്ടു പഴകിയ ഫോർമാറ്റിലുള്ള കഥാപശ്ചാത്തലവും അവതരണവും ആയിരുന്നു. വമ്പൻ പ്രൊഡക്‌ഷൻ കമ്പനികളും കോർപറേറ്റുകളും ബോളിവുഡിൽ ചുവടുറപ്പിച്ചപ്പോൾ, മുഖ്യ താരങ്ങളുടെ ശമ്പളം പിടിച്ചാൽ കിട്ടാത്ത തരത്തിൽ‍ ഉയർന്നുവെന്നു പറയുന്നത് മുൻപുള്ള ബോളിവുഡ് നിർമാതാക്കൾ തന്നെയാണ്. അങ്ങനെ വലിയ തുകയിറക്കിയ പലരും പതിയെ കളംവിട്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. സിനിമയ്ക്കായി മുടക്കുന്ന ബജറ്റിന്റെ മുഖ്യപങ്കും താരങ്ങൾക്കു നൽകേണ്ടിവരുമ്പോൾ, സിനിമയുടെ ബാക്കി മേഖലകളിൽ വിട്ടുവീഴ്ച വേണ്ടിവരുന്നുണ്ടെന്നു പറയുന്നത് ഒരുനിര നിർമാതാക്കൾ തന്നെയാണ്. 

 

English Summary: Will Brahmastra Movie able to Change Bollywood's Fear towards South Indian Films?