കോഴിക്കോട് വീണ്ടുമെത്തി നടി ഗ്രേസ് ആന്റണി. ബിജിത് ബാല സംവിധാനം ചെയ്യുന്ന ‘പടച്ചോനെ ങ്ങള് കാത്തോളി’ എന്ന പുതിയ സിനിമയുടെ പ്രമോഷനുവേണ്ടി എത്തിയതായിരുന്നു താരം. കഴിഞ്ഞ തവണ വന്നുപോയപ്പോൾ ഒരിക്കലും വിചാരിച്ചിട്ടില്ല ഇനി ഇവിടെ വരുമെന്നത്, ഏതോ ഒരു വൃത്തികെട്ടവൻ ചെയ്ത തെമ്മാടിത്തരത്തിന് താൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് വീണ്ടുമെത്തി നടി ഗ്രേസ് ആന്റണി. ബിജിത് ബാല സംവിധാനം ചെയ്യുന്ന ‘പടച്ചോനെ ങ്ങള് കാത്തോളി’ എന്ന പുതിയ സിനിമയുടെ പ്രമോഷനുവേണ്ടി എത്തിയതായിരുന്നു താരം. കഴിഞ്ഞ തവണ വന്നുപോയപ്പോൾ ഒരിക്കലും വിചാരിച്ചിട്ടില്ല ഇനി ഇവിടെ വരുമെന്നത്, ഏതോ ഒരു വൃത്തികെട്ടവൻ ചെയ്ത തെമ്മാടിത്തരത്തിന് താൻ എങ്ങനെയാണ് ഇത്രയും മനുഷ്യരുടെ സ്നേഹം കണ്ടില്ലെന്ന് വയ്ക്കുന്നതെന്നും ഗ്രേസ് ആന്റണി വേദിയിൽ പറയുകയുണ്ടായി.

ADVERTISEMENT

കോഴിക്കോട് ഗോകുലം ഗലേറിയ മാളിൽ വച്ചായിരുന്നു പരിപാടി നടന്നത്. ശ്രീനാഥ് ഭാസി, ഹരീഷ് കണാരൻ, നിർമാതാവ് രഞ്ജിത് മണംബ്രക്കാട്ട് എന്നിവർ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. കൃത്യമായ സംഘാടന മികവിൽ നടന്ന പ്രമോഷൻ പരിപാടിയിൽ നൂറ് കണക്കിന് ആളുകളാണ് കാണികളായി എത്തിയത്.

ADVERTISEMENT

‘‘കഴിഞ്ഞ തവണ ഇവിടെ വന്നിട്ട് പോയപ്പോൾ ഞാൻ ഒരിക്കലും വിചാരിച്ചിട്ടില്ല ഒരു വരവ് കൂടി വരേണ്ടി വരുമെന്ന്. പക്ഷേ ഒരുപാട് സന്തോഷമുണ്ട് ഞങ്ങളുടെ ഏറ്റവും പുതിയ ചിത്രമായ പടച്ചോന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ ഇവിടെ വന്നതിന്. വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ പടച്ചോന് ങ്ങള് കാത്തോളണെ എന്നു പറഞ്ഞാണ് പോന്നത്. നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ അപ്രതീക്ഷതമായി നല്ല കാര്യങ്ങളും മോശം കാര്യങ്ങളും സംഭവിക്കാറുണ്ട്.

ADVERTISEMENT

പിന്നെ ഞാൻ ഓർത്തു, ഏതോ ഒരു വൃത്തികെട്ടവൻ ചെയ്ത തെമ്മാടിത്തരത്തിന് ഞാൻ എങ്ങനെയാണ് ഇത്രയും മനുഷ്യരുടെ സ്നേഹം കണ്ടില്ലെന്ന് വയ്ക്കുന്നത്. അതുകൊണ്ട് തന്നെയാണ് വീണ്ടും കോഴിക്കോട് വരാനുള്ള അവസരം കിട്ടിയപ്പോൾ വേണ്ടെന്നു വയ്ക്കാതിരുന്നത്.

കോഴിക്കോട് ഒരുപാട് നല്ല സുഹൃത്തുക്കൾ ഉണ്ട്. നല്ല ഭക്ഷണം കിട്ടുന്ന സ്ഥലമാണ്. മാത്രമല്ല പടച്ചോൻ സിനിമയുടെ പ്രൈവറ്റ് ഇവന്റ് കോഴിക്കോട് വച്ചാണ് തുടങ്ങിയത്. ഷൂട്ടിങും ഇവിടെ നിന്നായിരുന്നു തുടക്കം. ആ പ്രശ്നങ്ങൾ ഉണ്ടായതിനു ശേഷം കോഴിക്കോടുകാർക്ക് എന്നോടുള്ള സ്നേഹം കൂടിയിട്ടേ ഒളളൂ.’’–ഗ്രേസ് ആന്റണി പറഞ്ഞു.

മുൻപൊരു സിനിമയുടെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളിൽ എത്തിയ നടിക്ക് മോശം അനുഭവം നേരിടേണ്ടി വന്നിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു സംഭവം നടന്നത്.