ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന പുതിയ ചിത്രം ഷെഫീക്കിന്റെ സന്തോഷം കാണാൻ ബാലയും ഭാര്യ എലിസബത്തും തിയറ്ററിലെത്തി. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ ബാല പ്രത്യക്ഷപ്പെടുന്നുണ്ട്. പതിവ് കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി കോമഡി നമ്പറുകളുമായാണ് ബാല ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഉണ്ണി മുകുന്ദൻ ഫിലിംസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന പുതിയ ചിത്രം ഷെഫീക്കിന്റെ സന്തോഷം കാണാൻ ബാലയും ഭാര്യ എലിസബത്തും തിയറ്ററിലെത്തി. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ ബാല പ്രത്യക്ഷപ്പെടുന്നുണ്ട്. പതിവ് കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി കോമഡി നമ്പറുകളുമായാണ് ബാല ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ADVERTISEMENT

ഉണ്ണി മുകുന്ദൻ ഫിലിംസ് നിർമിച്ച്, നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ‘ഷെഫീക്കിന്റെ സന്തോഷം’ തിയറ്ററുകളിലെത്തി കഴിഞ്ഞു. മലയാളികൾക്കു പ്രിയങ്കരനായ ഉണ്ണി മുകുന്ദനാണ് ഷെഫീക്കായി എത്തുന്നത്. ആത്മീയ രാജൻ, ദിവ്യ പിള്ള, മനോജ് കെ. ജയൻ, ബാല, രാഹുൽ മാധവ്, ഷഹീൻ സിദ്ദീഖ്, സ്മിനു സിജോ, മിഥുൻ രമേശ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ജോസഫ്, കോൾഡ് കേസ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ ആകർഷിച്ച ആത്മീയയുടെ പുതുമയുള്ള വേഷം കൂടിയായിരിക്കും ഈ ചിത്രത്തില്‍ കാണാനാവുക. പ്രേക്ഷകരിൽ പുഞ്ചിരി നിറയ്ക്കുന്ന ചിത്രമായിരിക്കുമിതെന്നാണ് ആദ്യ സൂചനകൾ.

ADVERTISEMENT

ഗൾഫിൽനിന്നും പാറത്തോട് എന്ന തന്റെ നാട്ടിലേക്കു മടങ്ങിയെത്തുന്ന സാധാരണക്കാരനായ ചെറുപ്പക്കാരനും അയാളുടെ ജീവിതത്തിൽ പിന്നീടുണ്ടാകുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ പ്രമേയം. പലപ്പോഴും തമാശ രൂപേണ മാത്രം സംസാരിക്കുന്ന ഒരു ആരോഗ്യപ്രശ്നത്തെ പ്രാധാന്യം ഒട്ടും കുറയാതെ തന്നെ സിനിമ ചർച്ച ചെയ്യുന്നു. സിനിമയുടെ ട്രെയിലറിനും ടീസറുകൾക്കും മികച്ച പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ലഭിച്ചത്. ചിത്രത്തിലെ ‘ഖൽബിലെ ഹൂറി’, ‘പൊൻപുലരികൾ പോരുന്നേ’ എന്നീ രണ്ടു പാട്ടുകളും ഉണ്ണി മുകുന്ദൻ തന്നെയാണ് പാടിയിരിക്കുന്നത്. ഉണ്ണി യുടെ അച്ഛനും ഈ സിനിമയിൽ അഭിനയിക്കുന്നു.

ADVERTISEMENT

ഷാൻ റഹ്‍മാന്‍ ആണ് സംഗീത സംവിധാനം. എൽദോ ഐസക് ഛായാഗ്രഹണവും നൗഫൽ അബ്ദുല്ല എഡിറ്റിങ്ങും നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ വിനോദ് മംഗലത്ത്, മേക്കപ്പ് അരുണ്‍ ആയൂര്‍, വസ്‍ത്രാലങ്കാരം അരുണ്‍ മനോഹര്‍, സ്റ്റില്‍സ് അജി മസ്‍ക്കറ്റ്, അസോഷ്യേറ്റ് ഡയറക്ടര്‍ രാജേഷ് കെ.രാജൻ, പ്രമോഷൻ കൺസൽറ്റന്റ് വിപിൻ കുമാർ. ഡിസ്ട്രിബ്യൂഷൻ ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സ്. പ്രൊഡക്‌ഷൻ ഡിസൈനർ- ശ്യാം കാർത്തികേയൻ, പിആർഒ എ.എസ്. ദിനേശ്.